LIFE
-
നിവിൻ പോളിയുടെ കോമഡി എന്റര്‍ടെയ്‍നര്‍ ‘സാറ്റര്‍ഡേ നൈറ്റ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ഹോട് സ്റ്റാറില്‍ 27 മുതൽ
നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരുന്ന ചിത്രം സുഹൃത്തുക്കളുടെ കഥ പറയുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററുകളില്‍ വൻ പ്രതികരണം നേടാതിരുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമായിരുന്നു ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വിനായക അജിത്ത് ആയിരുന്നു നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി,…
Read More » -
‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളനായി ടൊവിനൊ; ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ‘അജയന്റെ രണ്ടാം മോഷണം’ പോസ്റ്റര്‍
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനൊ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട് പൂർണമായും 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ജിതില്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചായാഗ്രഹണം ജോമോൻ ടി ജോൺ. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്‍മി എന്നിവരാണ് നായികമാർ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് ‘അജയന്റെ രണ്ടാം മോഷണത്തെ’ വിശേഷിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’…
Read More » -
അജിത്തിന്റെ ‘വിശ്വാസ’ത്തിനും തെലുങ്ക് റീമേക്ക്; നായകനായി ചിരഞ്‌ജീവി
‘ഭോലാ ശങ്കര്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ചിരഞ്‍ജീവി. അജിത്ത് നായകനായ തമിഴ് ഹിറ്റ് ചിത്രം ‘വേതാളം’ തെലുങ്കിലേക്ക് എത്തുമ്പോള്‍ മെഹര്‍ രമേഷാണ് സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. അജിത്തിന്റെ മറ്റൊരു വൻ ഹിറ്റ് ചിത്രമായ ‘വിശ്വാസ’വും ചിരഞ്‍ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിരുത്തൈ ശിവയുടെ തന്നെ സംവിധാനത്തിലുള്ള ചിത്രമാണ് ‘വിശ്വാസ’വും. വി വി വിനായക് ആയിരിക്കും ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുക. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഡൂഡ്‍ലി ആണ്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ്…
Read More » -
റോഡില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, പോരാത്തതിന് മാവോയിസ്റ്റ് ഭീഷണിയും… പ്രാഥമിക ചികിത്സാ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കി ബൈക്ക് ആംബുലന്‍സുമായി മഹാരാഷ്ട്ര
ഗച്ച്റോളി: ഇനിയും റോഡ് അടക്കമുള്ള അടിസ്ഥാന വികസനമെത്താത്ത മേഖലകളിലെ ആളുകള്‍ക്ക് ആംബുലന്‍സ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍ വേറിട്ട മാതൃകയുമായി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ബൈക്കില്‍ ആംബുലന്‍സ് സേവനമൊരുക്കി പുത്തന്‍ പരീക്ഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ ഗച്ച്റോളി ജില്ല പലവിധ കാരണങ്ങള്‍ കൊണ്ട് ഇതിന് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയുടെ കിഴക്കന്‍ അറ്റത്തുള്ള ഈ മേഖല മാവോയിസ്റ്റുകള്‍ സജീവമായ മേഖല കൂടിയാണ്. മേഖലയിലെ പല റോഡുകളും തകര്‍ന്ന നിലയിലാണുളളത്. അതിനാല്‍ തന്നെ വലിയ വാഹനങ്ങള്‍ക്ക് മേഖലയിലെത്തുകയെന്നത് ഏറെക്കുറെ അസാധ്യമെന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ട് തന്നെയാണ് സാധാരണ ആംബുലന്‍സില്‍ ലഭ്യമായ എല്ലാവിധ സൌകര്യങ്ങളോട് കൂടിയും ബൈക്കില്‍ ആംബുലന്‍സ് ഒരുക്കിയിട്ടുള്ളത്. രോഗിയായ ആള്‍ക്ക് കിടന്നുപോകാനുള്ള സംവിധാനവും ബൈക്ക് ആംബുലന്‍സില്‍ ലഭ്യമാണ്. ഒറ്റപ്പെട്ട് കിടക്കുന്ന 122ഓളം ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ബൈക്ക് ആംബുലന്‍സ് സൌകര്യമൊരുക്കിയിട്ടുള്ളത്. ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്‍റ് പ്രൊജക്ടാണ് ആ മേഖലയിലേക്ക് ബൈക്ക് ആംബുലന്‍സ് എന്ന ആശയത്തിന് പിന്നിലുള്ളത്. ആദ്യ വര്‍ഷം ഈ ആംബുലന്‍സിന്‍റെ…
Read More » -
മകന്റെ അഭിനയ ജീവിതത്തിന് ഭീക്ഷണിയാകുമോ? “ഹൃദയസ്പർശിയായ പ്രകടനം”, മമ്മൂട്ടി നിറഞ്ഞാടിയ ‘നൻപകൽ നേരത്ത് മയക്ക’ത്തെ കുറിച്ച് ദുൽഖർ സൽമാൻ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ റിവ്യുകൾ കേൾക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകൾ പങ്കിടുക’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്,…
Read More » -
‘അത്തരം സാഹചര്യങ്ങളില്‍ ആണ് നടിമാര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന’തെന്ന് മാലാ പാര്‍വതി; എന്നാല്‍, പിന്നെ അത്തരം സന്ദര്‍ഭങ്ങളിലേക്ക് പോകാതിരുന്നാല്‍ പോരെയെന്ന് പ്രേക്ഷകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാല പാര്‍വതി. നീലത്താമര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയില്‍ അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിര്‍ന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. പുതുതലമുറയിലെ പലരും മുകളിലേക്ക് കയറി പോകുവാന്‍ അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ച ചോദ്യം. തീര്‍ച്ചയായും ഉണ്ടാകുമല്ലോ എന്നായിരുന്നു മാല പാര്‍വതിയുടെ ഉത്തരം. സിനിമയിലേക്ക് പുതുതായി വരുന്നവര്‍ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഉണ്ട്. ഒരു സിനിമയില്‍ നായികയായി എന്നുകരുതി രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ കിട്ടണം എന്നില്ല. ആദ്യത്തെ സിനിമ ഹിറ്റ് ആകുമ്പോള്‍ അവരെ ചാനലുകാര്‍ എല്ലാം ആഘോഷിക്കും.…
Read More » -
കേരളത്തിൽ ‘തുനിവി’നെ ബഹുദൂരം പിന്നിലാക്കി ‘വാരിസ്’; മൂന്നിരട്ടി കളക്ഷനുമായി വിജയ് ചിത്രം
തമിഴ്നാട്ടിലെ മാത്രമല്ല, തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ചും ഏറെ ശ്രദ്ധേയമായിരുന്നു ഈ പൊങ്കല്‍ കാലം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസം എത്തുന്നു! അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും. സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രത്തിനാണ് കളക്ഷനില്‍ മേല്‍ക്കൈ. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്. പൊങ്കല്‍ റിലീസ് ആയി ജനുവരി 11 ന് ആണ് ഇരു ചിത്രങ്ങളും ലോകമാകമാനം എത്തിയത്. കേരളത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ആയിരുന്നു വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക്. ഇപ്പോഴിതാ ആദ്യ വാരം ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍…
Read More » -
കണ്ണിന് ചുറ്റുമുള്ള ‘ഡാർക്ക് സർക്കിൾസ്’ മാറ്റാം, ചില വഴികൾ
കണ്ണുകളുടെ ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് അഥവാ ‘ഡാർക്ക് സർക്കിൾസ്’ ഉണ്ടാകാം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം… സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും. തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും. അവാക്കാഡോയുടെ പള്‍പ്പും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും. ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍…
Read More » -
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ ഇന്ന് മുതല്‍ തിയറ്ററുകളില്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൌണ്ടോടെ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തില്‍ 104 സ്ക്രീനുകളിലാണ് ചിത്രത്തിന് റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ട്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍…
Read More » -
നാട്ടിലുള്ള സകല താരങ്ങളും ഉണ്ടല്ലോ! താരനിരയാൽ സമ്പന്നം… ജയിലറിലെ തമന്നയുടെ ചിത്രം പുറത്ത്
ചെന്നൈ: രജനികാന്ത് നായകനായ ‘ജയിലര്‍’ പ്രഖ്യാപനം തൊട്ട് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്. തമന്നയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ആദ്യമായാണ് തമന്ന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. .@tamannaahspeaks from the sets of #Jailer @rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/sKxGbQcfXL — Sun Pictures (@sunpictures) January 19, 2023 കഴിഞ്ഞ ദിവസം തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ‘ജയിലറി’ല്‍ എത്തിയത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന്‍റെ മോഹൻലാല്‍ കന്നഡയിലെ ശിവരാജ്‍കുമാര്‍ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന…
Read More »