LIFE

  • എന്തൊരു ആശയം, വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു; സൗദി വെള്ളക്കയെ പ്രശംസിച്ച് ​ഗൗതം വാസുദേവ് മേനോൻ

    കഴിഞ്ഞ വർഷം റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ആയിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല ചിത്രമെന്ന് റിലീസ് ചെയ്ത് ആദ്യദിവസം മുതൽ തന്നെ വ്യക്തമായിരുന്നു. കലാ- സാസ്കാരിക രം​ഗത്തെ നിരവധി പേരാണ് സിനിമയ്ക്ക് പ്രശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ​ഗൗതം വാസുദേവ് മേനോൻ പറയുന്നു. സംവിധായകൻ തരുൺ മൂർത്തിയാണ് ​ഗൗതം വാസുദേവിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. “എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. മികച്ച പ്രകടനങ്ങൾ ലഭിച്ചു. ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്”, എന്നായിരുന്നു…

    Read More »
  • ആടുതോമയുടെ രണ്ടാം വരവ് ആന ഇല്ലാത്ത ആറാട്ട് ആവില്ലെന്ന് ഭദ്രൻ

    മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്‍റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ഭദ്രന്‍റെ കുറിപ്പ് പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന…

    Read More »
  • ‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂവെന്ന് ആരാധകൻ; നമ്മൾ ക്രിയേറ്ററാണ്, നിരൂപകരല്ല. സിനിമ നിർമിക്കുന്നതിലെ സന്തോഷമാണ് പ്രധാനമെന്ന് ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ‘പഠാൻ’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാൻ ട്വിറ്ററില്‍ സംവദിക്കവേ ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂ എന്നാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. നമ്മള്‍ ക്രിയേറ്ററാണ്, നിരൂപകരല്ല. വ്യത്യസ്‍ത തൊഴില്‍ വിഭാഗങ്ങളാണ്, സിനിമ നിര്‍മിക്കുന്നതിലെ സന്തോഷമാണ് പ്രധാനം എന്നുമാണ് ഷാരൂഖ് ഖാൻ മറുപടി പറഞ്ഞത്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. We are creators not critics, different job portfolios…the joy of making films is paramount….nothing else https://t.co/pybN6BAZHp — Shah Rukh Khan (@iamsrk) January 21, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി…

    Read More »
  • 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം; ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

    ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു പുതിയ വിശേഷം. മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉണ്ണിയേട്ടന്‍ ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍…

    Read More »
  • ശരീരത്തെ രോഗമുക്തമാക്കാൻ, മനസ്സിനെ സംഘര്‍ഷരഹിതമാക്കാൻ, അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയാൻ യോഗ പഠിക്കുക, പരിശീലിക്കുക

        ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ സവിശേഷസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്. ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നമ്മെ സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളും യോഗയിലുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി പകരും. അതുപോലെ സ്‌ട്രെസ്, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗയിമുകളിലേര്‍പ്പെടുന്നത് ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തും. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ്…

    Read More »
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, വിശദാംശങ്ങൾ മനസ്സിലാക്കുക

    വ്യത്യസ്ത ഭക്ഷണശീലങ്ങളാലും ഡയറ്റു മൂലവുമൊക്കെ പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. പക്ഷേ രാവിലെയുള്ള ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതദേഷ്യം, മലബന്ധം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി ഏതാണ്ട് 12 മണിക്കൂറോളോളം ഭക്ഷണം കഴിക്കാതിരുന്ന ശേഷം നാം കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചില പ്രഭാതഭക്ഷണങ്ങള്‍ തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ…

    Read More »
  • ശുദ്ധവായു വില്പനയ്ക്ക്; മണിക്കൂറിന് 2500 രൂപ!

    പലപ്പോഴും തമാശയായി നാം പറയാറുണ്ട് ഇനി ശുദ്ധവായുവും കാശുകൊടുത്ത് വാങ്ങിക്കേണ്ടി വരുമെന്ന്. അങ്ങനെയൊരു സംഭവം ഈ അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്നുള്ള ഉറപ്പോടെയാണ് അങ്ങനെ പറയാറുള്ളതെങ്കിലും ഇപ്പോഴിതാ അതും സത്യമായിരിക്കുകയാണ്. തായ്‌ലന്റിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഇപ്പോൾ ശുദ്ധവായു വിൽക്കുന്നത്. വ്യവസായശാലകളുടെയും വാഹനങ്ങളുടെയും മറ്റും എണ്ണം വർദ്ധിച്ചതോടെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നമാണ് തായ്‌ലൻഡിലെ നഗരങ്ങളിൽ ഉള്ളവർ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഇടവേളകളിൽ ശുദ്ധവായു ശ്വസിക്കാനായി ഗ്രാമങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് തായ്‌ലൻഡിലെ നഗരവാസികൾ. ഇത്തരം സന്ദർശനങ്ങൾ പതിവായതോടെയാണ് ഇതിനുപിന്നിലെ വിപണന സാധ്യത മനസ്സിലാക്കിയ ഒരു കർഷകൻ തൻറെ കൃഷിത്തോട്ടത്തിൽ എത്തി ശുദ്ധവായു ശ്വസിക്കുന്നതിന് പണം ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് ആയിരം ബാറ്റ് അതായത് 2500 രൂപയാണ് ഇദ്ദേഹം ശുദ്ധവായു ശ്വസിക്കാൻ വരുന്നവരിൽ നിന്നും ഈടാക്കുന്നത്. ശുദ്ധവായു, വനങ്ങൾ, പർവത അരുവികൾ എന്നിവയ്ക്ക് പേരുകേട്ട ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിന്റെ സമീപത്തായി സ്വന്തമായി ഫാം ഹൗസ് നടത്തിവരുന്ന ദുസിത് കച്ചായി എന്ന…

    Read More »
  • താൻ പണത്തിനും പ്രേക്ഷകർക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, അല്ലാതെ വിമർശക പ്രശംസ കിട്ടാൻ അല്ല: എസ്.എസ്. രാജമൗലി

    ഹൈദരാബാദ്: ആര്‍ആര്‍ആര്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. എന്തായാലും അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് എസ്എസ് രാജമൗലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്”- രാജമൌലി പറഞ്ഞു. അതേ സമയം ആര്‍ആര്‍ആര്‍ സിനിമയ്ക്ക് പകരം ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായത്…

    Read More »
  • ‘എങ്കിലും ചന്ദ്രികേ’ റിലീസിന്; സുരാജും ബേസിലും ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്

    സുരാജും വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്. മനു മഞ്‍ജിത്ത്, വിനായക്…

    Read More »
  • നിവിൻ പോളിയുടെ കോമഡി എന്റര്‍ടെയ്‍നര്‍ ‘സാറ്റര്‍ഡേ നൈറ്റ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ഹോട് സ്റ്റാറില്‍ 27 മുതൽ

    നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരുന്ന ചിത്രം സുഹൃത്തുക്കളുടെ കഥ പറയുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററുകളില്‍ വൻ പ്രതികരണം നേടാതിരുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമായിരുന്നു ‘സാറ്റർഡേ നൈറ്റ്’. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. വിനായക അജിത്ത് ആയിരുന്നു നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി,…

    Read More »
Back to top button
error: