LIFE

  • ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും

    തിരുവനന്തപുരം: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷണശാലകളിൽ നാളെ മുതൽ പരിശോധന കർശനം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പണി കിട്ടും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഫെബ്രുവരി ഒന്നു മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം…

    Read More »
  • ‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

    താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

    Read More »
  • ജീവിതം ആഹ്ലാദപൂർണമാകാൻ ആദ്യം മാനസികാരോഗ്യം മെച്ചപ്പെടണം, ഹാപ്പി ഹോര്‍മോണുകൾ ഉത്പാദിപ്പിക്കാന്‍ ഭക്ഷണവും വ്യായാമവും പ്രധാനം, കൂടുതൽ വിവരങ്ങൾ അറിയുക

        മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. മനുഷ്യശരീരത്തില്‍ ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ എന്നിങ്ങനെ നാല് ഹോർമോണുകളാണ് പ്രധാനമായും ഉള്ളത്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും. ഡോപമൈൻ തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ആനന്ദകരമായ അല്ലെങ്കിൽ പ്രതിഫലദായകമായ സന്ദർഭങ്ങളിൽ മസ്തിഷ്കം ഇവ വർദ്ധിച്ച അളവിൽ ഉത്പാദിപ്പിക്കും. തത്ഫലമായി ആ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഇങ്ങനെ പ്രതിഫലദായകമായ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കാനും ഡോപമൈൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി, കുറഞ്ഞ അളവിലെ ഡോപമൈൻ നമ്മുടെ ഉത്സാഹം കെടുത്തുകയും ചെയ്യും. സെറോടോണിൻ നമ്മുടെ മാനസികാവസ്ഥ, ഉറക്കം, ദഹനം, വിശപ്പ്, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ. സെറോടോണിന്റെ ശരീരത്തിലെ വർദ്ധിച്ച അളവ് പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കുറഞ്ഞ അളവ് വിഷാദത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകളും തലച്ചോറിലെ സെറോടോണിന്റെ…

    Read More »
  • മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല; ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം പറഞ്ഞ് ഐശ്വര്യ രാജേഷ്

    ചെന്നൈ: തന്‍റെ അഭിനയമികവിനാലും, നിലപാടുകൊണ്ടും തമിഴകത്ത് ശ്രദ്ധേയായ നടിയാണ് ഐശ്വര്യ രാജേഷ്. തന്‍റെ അടുത്ത സിനിമയായ  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐശ്വര്യ.   “ദൈവം എല്ലാവർക്കും വേണ്ടിയാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.”- എന്നതാണ് ഐശ്വര്യ ഈ വിഷയത്തില്‍ ആദ്യം തന്നെ പറയുന്നത്. ദൈവത്തിന് ക്ഷേത്രപരിസരത്ത് കയറാൻ പറ്റുന്നവര്‍ അല്ലാത്തവര്‍ എന്ന തരത്തില്‍ വിവേചനം ഇല്ലെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നിയമങ്ങള്‍ മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ക്ഷേത്രത്തിലെയും ദൈവത്തിന് അസ്വസ്തയുണ്ടാകില്ലെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു. ഒരാൾ എന്ത് കഴിക്കണം, ഒരു ഭക്തൻ ശുദ്ധനാണോ അല്ലയോ എന്നതിനെക്കുറിച്ച് ദൈവം നിയമങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ആർത്തവമുള്ള സ്ത്രീകളെ ഒരു ക്ഷേത്രപരിസരത്തും പ്രവേശിക്കുന്നതിൽ നിന്ന് ദൈവം ഒരിക്കലും വിലക്കില്ലെന്ന് ഐശ്വര്യ പറഞ്ഞു. ഈ മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു…

    Read More »
  • ‘തങ്കം’ തനി തങ്കം, ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്

    ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച ‘തങ്കം’ ജനുവരി 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്‍തമായൊരു വേഷത്തിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. ‘തങ്കം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്…

    Read More »
  • ചിത്രീകരണം വൈകാതെ തുടങ്ങും, ‘ഖുഷി’ ഉപേക്ഷിച്ചിട്ടില്ല; വ്യക്തത വരുത്തി സംവിധായകൻ

    വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ചതാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശിവ നിര്‍വാണ. ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നാണ് ശിവ നിര്‍വാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവരും മനോഹരമായി പോകുന്നുവെന്നും എഴുതിയിരിക്കുന്നു. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. https://twitter.com/ShivaNirvana/status/1619952053790597120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619952053790597120%7Ctwgr%5E032f074fe70bfa3bfee60d9d353ce00bf636ed86%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FShivaNirvana%2Fstatus%2F1619952053790597120%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ്…

    Read More »
  • മഴയും മഞ്ഞും മാറി, ചൂട് കൂടുന്നു; ജാതിക്ക് വേണം പ്രത്യേക പരിചരണം

    കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല വളരുകയും മികച്ച വിളവും വരുമാനവും കര്‍ഷകന് നല്‍കുകയും ചെയ്യുന്ന വിളയാണ് ജാതി. മറ്റെല്ലാ കാര്‍ഷിക വിളകളും വിലയിടിഞ്ഞ് ദുരിതം മാത്രം സമ്മാനിക്കുമ്പോഴും ജാതി കൃഷിക്കാരന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ചൂട് കൂടുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിളയാണ് ജാതി. കായ് കൊഴിച്ചിലും കൊമ്പുണക്കവും വേനലില്‍ ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങള്‍ കായ് കൊഴിച്ചില്‍, കൊമ്പുണക്കം, കരിപ്പൂപ്പ് രോഗം എന്നിവയാണ്. വലിയ നഷ്ടമാണിവ കര്‍ഷകനു സൃഷ്ടിക്കുക. കായ്കള്‍ വളര്‍ച്ചയെത്താതെ പൊഴിയുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കും. ഇവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനി പറയുന്നു. 1. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുക. 2. ഉണങ്ങിയ കൊമ്പുകള്‍ വെട്ടി നശിപ്പിക്കുക, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക. 3. സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വീര്യത്തില്‍ കായ്പിടുത്ത സമയത്ത് തളിച്ചുകൊടുക്കുക. 4. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ്…

    Read More »
  • വിജയ്യുടെ മകനും സിനിമയിലേക്ക്; ലക്ഷ്യം അഭിനയമല്ല മറ്റൊരു മേഖല

    തെന്നിന്ത്യന്‍ സിനിമയുടെ രാജാവാണ് തളപതി വിജയ്. ഇതുവരെ ഒരു മലയാളം സിനിമയില്‍ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികള്‍ക്കിടയില്‍ ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ കാരണം ഇദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തട്ടുപൊളിപ്പന്‍ സിനിമകള്‍ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകള്‍ക്ക് മലയാളത്തില്‍ വലിയ പഞ്ഞമാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ട് അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകള്‍ക്ക് എല്ലാം തന്നെ മലയാളികള്‍ എപ്പോഴും മികച്ച വരവേല്‍പ്പ് ആയിരിക്കും നല്‍കിവരുന്നത് എന്നതുകൊണ്ടുമാണ്. ഇദ്ദേഹത്തിന് രണ്ട് മക്കള്‍ ആണ് ഉള്ളത്. മൂത്ത മകന്റെ പേര് ജാസന്‍ സഞ്ജയ് എന്നാണ്. രണ്ടാമത്തെ മകളുടെ പേര് ദിവ്യ സാഷ എന്നാണ്. ഇവ രണ്ടുപേരും ഓരോ വിജയ് സിനിമകളില്‍ വീതം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലെ ഗാനരംഗത്തില്‍ ആയിരുന്നു മകന്‍ സഞ്ജയ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ‘തെറി’ എന്ന സിനിമയില്‍ ക്ലൈമാക്‌സ് പോര്‍ഷനില്‍ ആയിരുന്നു മകള്‍ ദിവ്യ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറയ്ക്കുവാനുള്ള…

    Read More »
  • പൃഥ്വിരാജുമായി പ്രണയത്തില്‍ ആയിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സംവൃത സുനില്‍! അറിഞ്ഞിരുന്നില്ല എന്ന് ആരാധകരും

    വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ നടിമാരാണ് മലയാളത്തില്‍ കൂടുതലും. അത്തരത്തില്‍ തുടര്‍ന്ന് പോകുന്ന ശൈലി പിന്തുടര്‍ന്ന ഒരാളാണ് സംവൃത സുനില്‍. 2004-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്, അതിനുമുമ്പ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അറബിക്കഥ (2007), ചോക്ലേറ്റ് (2007), തിരക്കഥ (2008), ഭൂമി മലയാളം (2009), കോക്ക്‌ടെയില്‍ (2010), മാണിക്യക്കല്ല് (2011), സ്വപ്ന സഞ്ചാരി (2011), അരികെ (2012), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും തമ്മില്‍ (2012) എന്നിവയാണ് നടിയുടെ അറിയപ്പെടുന്ന ചിത്രങ്ങള്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം വിദേശത്തേക്ക് പോയ ശേഷം ആരാധകര്‍ക്ക് താരത്തെ കാണാനേ കിട്ടിയിരുന്നില്ല. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീട് മൂത്ത മകന്‍ ഉണ്ടായശേഷം നടി ഇന്റര്‍വ്യൂകള്‍…

    Read More »
  • നെല്ലിക്ക കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ, ഒപ്പം ചില ദോഷങ്ങളും..

      വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സിയുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചു വരുന്നു. ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ് നെല്ലിക്ക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും ചെയ്യും. കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലുള്ള ആന്റി് ഓക്സിഡന്റുെകള്‍ ചര്‍മ്മം സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യം മാത്രമല്ല നിത്യയൗവനവും ലഭിക്കും. ആയൂർവേദ വിധിപ്രകാരം നെല്ലിക്കയുടെ പ്രധാന ഔഷധ ഗുണങ്ങൾ: 1. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ്…

    Read More »
Back to top button
error: