LIFE

  • പുതിയ വിശേഷം പങ്കുവച്ചു പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഈ പ്രായത്തിലും ‘എന്നാ ഒരു ഇതാന്ന്’ പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാന്‍സര്‍ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തു. നിരവധി സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. പോക്കിരി അടക്കമുള്ള സിനിമകള്‍ ഇദ്ദേഹമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ്. ഇദ്ദേഹത്തിന് നായകനാക്കി ഏറ്റവും പുതിയ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്ലൂ ഹില്‍ ഫിലിംസ് ആണ് ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഇത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. തേര്, ജിബൂട്ടി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ സിനു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോബി പി സാം ആണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്…

    Read More »
  • രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

       രക്തത്തിലെ പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കും. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി 12 സഹായിക്കും. വിറ്റാമിന്‍ ബി 12 സാധാരണയായി മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍, മാതളനാരങ്ങ, പയര്‍, ഇലക്കറികള്‍ എന്നിവ…

    Read More »
  • മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതൽ’ ഏപ്രിൽ റിലീസിന്

    മമ്മൂട്ടി നായകനായി പ്രദർശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത വരുന്നത്. ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്. #Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9 — Sreedhar Pillai (@sri50) February 23, 2023 ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.…

    Read More »
  • ‘വെൽകം ബാക്ക് ഭാവന’, സ്വാഗതമേകി മഞ്‍ജു വാര്യരും മാധവനും – വീഡിയോ

    മലയാളത്തിൽ ആറ് വർഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖർ. മാധവൻ, കുഞ്ചാക്കോ ബോബൻ, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജിബാൽ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുൺ റുഷ്‍ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്ന് റിലീസ് ചെയ്യുന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്.   View this post on Instagram   A post shared by Bhavana‍♀️Mrs.June6 (@bhavzmenon) ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ്…

    Read More »
  • ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും

    ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മുൻ മന്ത്രി കെ കെ ശൈലജയും എ എ റഹീം എംപിയും. ‘ഷി ഈസ് ബാക്ക്’ എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്. ‘നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും’, എന്നാണ് കെ കെ ശൈലജ കുറിച്ചത്. ‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ’, എന്നാണ് റഹീം കുറിച്ചത്. ഇന്നാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീൻ ആണ് നായകൻ. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം…

    Read More »
  • സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; ‘പ്രണയ വിലാസം’ ഇന്നു മുതൽ

    ‘പ്രണയവിലാസം’ ഇന്ന് മുതൽ തിയറ്ററുകളിൽ. രോമാഞ്ചത്തിനുശേഷം അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ, മിയ, മമിത ബൈജു, മനോജ് എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ്. ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയവിലാസമെന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ…

    Read More »
  • ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പാല്‍ കുടിക്കുന്ന ശീലം നന്നല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകും

       ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പലർക്കും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ശീലമുണ്ട്. പക്ഷേ ഇത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്‌റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍…

    Read More »
  • ഉറക്കം വരാത്തവർക്ക് ഉറങ്ങാൻ ചില സൂത്രവഴികൾ, ഉറങ്ങാനും ഉണരാനും ‘ജൈവ ക്ലോക്ക്’ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം

       വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം ദോഷകരമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ജീവിതശൈലീ രോഗങ്ങളില്‍ നിന്നു സുരക്ഷ നേടാനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനുമൊക്കെ നല്ല ഉറക്കം അനിവാര്യമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണങ്ങളൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിൻ്റെ പ്രവര്‍ത്തനക്രമമാണത്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്.…

    Read More »
  • മികച്ച നടനുള്ള അവാര്‍ഡ് നോമിനേഷനില്‍ ടോം ക്രൂസിനും നിക്കോളാസിനുമൊപ്പം രാം ചരണും ജൂനിയര്‍ എൻടിആറും

    എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ രാജ്യമൊട്ടാകെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. വിദേശത്തും എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങള്‍.  നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍,…

    Read More »
  • ദളപതി-ലോകേഷ് ചിത്രത്തില്‍ ലെജഡ് ശരവണനും? ലോകേഷേ ചതിക്കരുതെന്ന് ആരാധകര്‍

    തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് സൂചനകള്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍ അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ ശരവണ സ്റ്റോഴ്സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമായ ലെജന്‍ഡ് ശരവണ്‍ ലിയോയില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് എത്തുന്നത്. #Legend in #Kashmir #TheLegend#LegendSaravanan pic.twitter.com/fYYZ3RsvvD — Legend Saravanan (@yoursthelegend) February 21, 2023 ലെജന്‍ഡ് ശരവണ്‍ പങ്കുവച്ച വീഡിയോയാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.…

    Read More »
Back to top button
error: