LIFE
-
‘രോമാഞ്ച’ത്തോടൊപ്പം ഒരുകൂട്ടം പുതിയ മലയാള സിനിമകളും ഈ വാരം ഒടിടിയില്‍; കാത്തിരുന്ന സിനിമാപ്രേമികള്‍ ‘ഹാപ്പി’
മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറർ കോമഡി വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററിൽ റിപ്പീറ്റ് ഓഡിയൻസിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിൻറെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു. എന്നാൽ മലയാളത്തിൽ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെൽ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അർജുൻ അശോകൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനം…
Read More » -
പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളായ രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രണയത്തിലോ ? അധികം ചിന്തിക്കല്ലേ… താരത്തിന്റെ പ്രതികരണം ഇങ്ങനെ
രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. ലിവിംഗ് ടുഗതറാണ് താരങ്ങൾ എന്നും സിനിമാ മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ഒരു പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് രശ്‍മിക മന്ദാന. സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് രശ്‍മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേർത്തുവച്ച് രശ്‍മിക മന്ദാനയുടെ വീഡിയോയുടെ സ്‍ക്രീൻഷോട്ട് ചിലർ ട്വീറ്റ് ചെയ്‍തു. വിജയ്‍യുടെ ഹൈദരാബാദിലെ വീട്ടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്‍മിക മന്ദാനയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട്. അധികം ചിന്തിക്കല്ലേയെന്നാണ് താരം ആ ട്വീറ്റിന് മറുപടി നൽകിയത്. ‘മിഷൻ മജ്‍നു’വാണ് രശ്‍മിക നായികയായി അവസാനമായി പ്രദർശനത്തിന് എത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലർ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമർ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് ‘മിഷൻ മജ്‍നു’ എന്ന ചിത്രം…
Read More » -
മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂർ സ്ക്വാഡിൻറെ ചിത്രീകരണം പൂർത്തിയായി. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പൂർത്തിയായ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. റോബി വർഗീസ് രാജിനും ടീമിനുമൊപ്പം മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്നും അണിയറക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. കൊച്ചി, പൂനെ, പാലാ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,…
Read More » -
ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? ‘പ്രളയം സ്റ്റാര്‍’ വിളിയോട് പ്രതികരിച്ച് ടോവിനോ
കേരളത്തെ പിടിച്ചുലച്ച 2018 ലെ പ്രളയസമയത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ചുമന്ന് കൊണ്ട് പോകുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ടോവിനോ സജീവമായിരുന്നു. എന്നാല്‍, വിമര്‍ശകര്‍ നടന് എതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ത്തിയിരുന്നു. പ്രളയ സ്റ്റാര്‍ എന്നായിരുന്നു താരത്തിനെ വിമര്‍ശകര്‍ വിളിച്ചത്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍. 2018 പ്രളത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ പറഞ്ഞത്. ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ?…
Read More » -
10 വര്‍ഷം ഞാന്‍ ഒന്നും ചെയ്യാതെ ഇരുന്നാലും മലയാളികള്‍ എന്നെ മറക്കില്ല: ഡോ. റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലൂടെയാണ് റോബിന്‍ പ്രശസ്തനായത് തന്നെ. അടുത്തിടെ താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒപ്പം ട്രോളുകളും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍. ഒരു പത്ത് വര്‍ഷം താന്‍ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളില്‍ അധികം പേരും എന്നെ മറക്കാന്‍ പോകുന്നില്ലെന്നും, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ യുട്യൂബില്‍ ഉണ്ടെന്നുമാണ് റോബിന്റെ വാദം. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു റോബിന്റെ പ്രതികരണം. ”ഞാന്‍ ട്രോളുകള്‍ കാണാറുണ്ട്. ഹാഷ് ടാഗ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാന്‍ പറ്റും. നമ്മള്‍ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവ്. അത് നിങ്ങള്‍ മനസിലാക്കണം. എന്റെ റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാല്‍ നിങ്ങള്‍ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിര്‍ത്തുന്നത് അന്നേ അത് കുറയത്തുള്ളൂ. നിങ്ങളുടെ…
Read More » -
ലോകത്ത് 6 ൽ ഒരാൾക്ക് വന്ധ്യത എന്ന് ലോകാരോഗ്യ സംഘടന, സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ വന്ധ്യതാ ചികിത്സ കുറവെന്നും ഡബ്ല്യു. എച്ച്.ഒ
ലോകത്താകമാനം ആറിലൊരാൾ ജീവിതകാലം മുഴുവൻ വന്ധ്യത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. 17.5 ശതമാനം മുതിർന്ന ആളുകൾ വന്ധ്യത അനുഭവിക്കുന്നുണ്ട്. ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വന്ധ്യത ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 17.8 ശതമാനവും വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 16.5 ശതമാനവുമാണ്. ഈ കണക്കുകൾ വന്ധ്യതക്ക് ലോക വ്യാപകമായി തന്നെ നല്ല ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രൊസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. വന്ധ്യതക്ക് സമ്പന്ന രാജ്യങ്ങളെന്നോ ദരിദ്ര രാജ്യങ്ങളെന്നോ വ്യത്യാസമില്ല. അതിനാൽ ഉന്നത നിലവാരമുള്ള, സാധാരണക്കാർക്ക് താങ്ങാവുന്ന വന്ധ്യതാ ചികിത്സക്കായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സംഘടനയുടെ റിപ്പോർട്ടിലുണ്ട്. ആരോഗ്യ ഗവേഷണങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും വന്ധ്യതാ ചികിത്സ ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തുന്നതുവഴി കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് ഡബ്ല്യു. എച്ച്.ഒ പറഞ്ഞു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യുത്പാദന ശേഷിയിലുണ്ടാകുന്ന…
Read More » -
ഞങ്ങള്‍ ഇപ്പോള്‍ ‘കട്ട പ്രണയ’ത്തിലാണ് ! കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടി അസ്ല മാര്‍ലി
അസ്ല മാര്‍ലി എന്ന ഹിലയെ മലയാളികള്‍ക്ക് എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ സുപരിചിതമാണ്. നിരവധി ടിപ്‌സുമായി എത്തുന്നതാണ് യൂട്യൂബിലൂടെ അസ്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അധികവും യൂട്യൂബിലൂടെ സംസാരിക്കാറുള്ളത്. പലരും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിയും ഉള്ള കാര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് അസ്ല അധികവും സംസാരിക്കാറ്. അസ്ല തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും സംസാരിച്ചിട്ടുണ്ടായിരുന്നു. വരനെ അന്വേഷിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നും അസ്ല ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അസ്ല തന്റെ ലൈഫിലെ ഒരു ടേര്‍നിങ്ങ് പോയിന്റിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അസ്ല വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് തന്റെ പെണ്ണുകാണല്‍ വിശേഷത്തെ കുറിച്ചായിരുന്നു. വിവാഹത്തെക്കുറിച്ച് അസ്ല പറഞ്ഞത് ഇത് ഒരു അറേഞ്ച്ഡ് മേരേജ് ആണെന്നാണ്. പെണ്ണു കാണുവാന്‍ വേണ്ടി ചെറുക്കന്‍ വന്നിട്ടില്ലെന്നും അദ്ദേഹം ജോലി സ്ഥലത്താണെന്നും പറഞ്ഞു. വളരെയധികം സന്തോഷം ആണെന്നും പറഞ്ഞു.…
Read More » -
പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘നീലവെളിച്ചം’ ട്രെയിലർ
കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ.പി. എം റെക്കോർഡ്സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലർ പുറത്തിറങ്ങിയത്. ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ്…
Read More » -
ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, 2 തവണ ഭര്‍ത്താവിനാല്‍ റേപ്പ് ചെയ്യപ്പെട്ടു, ഒടുവില്‍ കഞ്ചാവ് കേസും! ഞെട്ടിപ്പിക്കുന്ന ജീവിതകഥ പറഞ്ഞു ശോഭാ വിശ്വനാഥ്
ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ അവരുടെ കഥ പറയുവാനുള്ള ഒരു അവസരം ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശോഭ വിശ്വനാഥ് ആണ് അവരുടെ ജീവിതകഥ പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഒരു സംരംഭക എന്ന നിലയിലാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് വേരുകള്‍ ഉള്ള കുടുംബത്തില്‍ നിന്നും ആണ് ഇവര്‍ വരുന്നത്. ഇളയ മകള്‍ ആയിട്ടായിരുന്നു ജനിച്ചത് എന്നതുകൊണ്ട് തന്നെ അതിന്റെ ധാരാളം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ജാതകത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവരെ പെട്ടെന്ന് തന്നെ വിവാഹം ചെയ്തു വിട്ടത്. ഒരു ഓണക്കാലത്ത് തന്നെ വീട്ടില്‍ വിളിച്ചു വരുത്തി വിവാഹം നടത്തി വിടുകയായിരുന്നു എന്നാണ് ശോഭ പറയുന്നത്. എന്നാല്‍, ആദ്യരാത്രി ആയിരുന്നു താരം ആ സത്യം മനസ്സിലാക്കുന്നത്. ഭര്‍ത്താവ് മദ്യത്തിന് അടിമയായിരുന്നു. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്നു പറഞ്ഞിരുന്നു. ഇതോടെ…
Read More » -
‘പുണ്യാളനാ’യി ചാക്കോച്ചൻ, ‘എന്താടാ സജി’ ട്രെയിലര്‍ പുറത്ത്
ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…
Read More »