LIFE

  • ‘പുണ്യാളനാ’യി ചാക്കോച്ചൻ, ‘എന്താടാ സജി’ ട്രെയിലര്‍ പുറത്ത്

    ജയസൂര്യ നായകനാകുന്ന ചിത്രമാണ് ‘എന്താടാ സജി’ എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…

    Read More »
  • ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു; വന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

    മുംബൈ: ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ഒന്നിച്ച് അണിനിരത്തി ടൈഗര്‍ VS പഠാന്‍ എന്ന ചിത്രം ഒരുക്കാന്‍ യാഷ് രാജ് ഫിലിംസ് ഒരുങ്ങുന്നുവെന്ന് വിവരം. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടൈഗര്‍ 3, അതിന് ശേഷം വാര്‍ 2 എന്നീ പടങ്ങള്‍ക്ക് ശേഷം ആയിരിക്കും ടൈഗര്‍ VS പഠാന്‍ ഒരുങ്ങുക എന്നാണ് വിവരം. സിദ്ധാര്‍ത്ഥ് ആനന്ദ് ആയിരിക്കും ഈ ആക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് വിവരം. ചിത്രത്തില്‍ റോ ഏജന്‍റായ പഠാനായി ഷാരൂഖും, മറ്റൊരു രഹസ്യ ഏജന്‍റായ ടൈഗറായി സല്‍മാനും എത്തും. ഇരുവരും ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ഈ ആക്ഷന്‍ ചിത്രം എന്നാണ് വിവരം. ഇപ്പോള്‍ ഹൃഥ്വിക് റോഷന്‍ നായകനായ ഫൈറ്റര്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സിദ്ധാര്‍ത്ഥ് ആനന്ദ് അതിന് ശേഷമായിരിക്കും പുതിയ ചിത്രം എന്നാണ് വിവരം. നേരത്തെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍…

    Read More »
  • ‘മഹേഷും മാരുതി’യും ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ആമസോൺ പ്രൈമിൽ നാളെ മുതൽ

    ആസിഫ് അലി ചിത്രമായി ഏറ്റവും ഒടുവിലെത്തിയതാണ് ‘മഹേഷും മാരുതി’യും. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്‍തത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആസിഫ് അലി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയായിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ്…

    Read More »
  • സിനിമകള്‍ റിലീസ് ചെയ്യണമെങ്കിൽ അടിയന്തരമായി 15 കോടി രൂപ കെട്ടിവയ്ക്കണമെന്ന് വിശാലിനോട് കോടതി

    ചെന്നൈ: നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി  പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി ഏപ്രിൽ 5 ന് വിലക്കിയത്. 2022 മാർച്ച് 8-ന് സിംഗിൾ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു. 2019 മുതൽ  21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് 2022 മാർച്ചില്‍ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ വിശാല്‍ നൽകിയ അപ്പീൽ പരിഗണിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയും വിസമ്മതിച്ചു. കൂടാതെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേർത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷൻസ് ഫയൽ ചെയ്ത സിവിൽ സ്യൂട്ടിന്‍റെ ഭാഗമായി…

    Read More »
  • ബോഡി മസാജ് ശീലമാക്കൂ, മനസ്സിനും ശരീരത്തിനും അത്ഭുതകരമായ പരിവർത്തനങ്ങൾ നേടു

      നിരവധി മാനസിക- ആരോഗ്യഗുണങ്ങള്‍ ബോഡി മസാജുകള്‍ നല്‍കുന്നുണ്ട്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും, പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കും, രക്തചംക്രമണം മെച്ചപ്പെടുത്തും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും, മാനസിക വ്യക്തതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവ് ബോഡി മസാജുകള്‍ മികച്ച ഉറക്കവും മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രോത്സാഹിപ്പിക്കും. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ബോഡി മസാജുകള്‍ സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന് പ്രതികരണമായി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ, മസാജുകള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നതിലൂടെ പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കാന്‍ മസാജുകള്‍ സഹായിക്കും. ഉറക്കത്തിനു മുമ്പ് മസാജ് ചെയ്യുന്നത് ആഴത്തിലുള്ള ഉറക്കവും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥത, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറയ്ക്കാന്‍ മസാജുകള്‍ സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് സ്ട്രെസ്…

    Read More »
  • മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗം വലിയ മുതൽ മുടക്കുള്ള സിനിമയെന്ന് ബേസിൽ; വില്ലൻ ആരായിരിക്കും ?

    ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യഭാ​ഗത്തെക്കാൾ വലിയ മുതൽ മുടക്കുള്ള സിനിമ ആകും ‘മിന്നൽ മുരളി 2’ എന്ന് പറയുകയാണ് സംവിധായകൻ. പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബേസിൽ ജോസഫിന്റെ പ്രതികരണം. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു. “ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും”, എന്നാണ്…

    Read More »
  • പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹാ അപ്പവും പാലും; റെസിപ്പി

    മറ്റൊരു ഈസ്റ്റർ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ. ഓശാന ഞായറിൽ തുടങ്ങുന്ന വിശുദ്ധവാരം പെസഹാ വ്യാഴം, ദുഃഖ വെള്ളി, വിശുദ്ധ ശനി എന്നിവ കടന്നു ഈസ്റ്റർ ഞായറിൽ അവസാനിക്കുന്നു. ഈ പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹ പാൽ വേണ്ട ചേരുവകൾ തേങ്ങ പാൽ ഒന്നാം പാൽ- 3 ഗ്ലാസ്സ് രണ്ടാം പാൽ 3 ഗ്ലാസ്സ് ശർക്കര 2 കപ്പ് വെള്ളം 1 കപ്പ് ഏലക്ക പൊടി 1 സ്പൂൺ ചുക്ക് പൊടി 1 സ്പൂൺ അരിപൊടി 1/2 കപ്പ്‌ തയാറാക്കുന്ന വിധം ശർക്കര ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുത്തു അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് അലിയിച്ച് അരിച്ചു മാറ്റിവയ്ക്കുക.. അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച്…

    Read More »
  • ‘പൂങ്കുഴലി’യായി ഐശ്വര്യ ലക്ഷ്‍മി മാറിയത് ഇങ്ങനെ; ബിഹൈൻഡ് ദ സീൻ പുറത്ത് – വീഡിയോ

    മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ ഒരു ബിഹൈൻഡ് ദ സീൻ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ‘പൂങ്കുഴലി’യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ച പൂങ്കുഴലി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. A ray of sunshine in a sea of darkness!Here is the most-awaited BTS of #Poonguzhali #AishwaryaLekshmi In theatres from 28th April in Tamil, Hindi, Telugu, Malayalam, and Kannada! ICYMI, watch #PS2Trailer▶️…

    Read More »
  • അര്‍ജുൻ അശോകൻ നായകനായ ‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു, സ്ട്രീമിങ് സീ5ല്‍

    അർജുൻ അശോകൻ ചിത്രമായി ഒടുവിലെത്തിയത് ‘പ്രണയ വിലാസം’ ആയിരുന്നു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ‘പ്രണയ വിലാസം’ എന്ന ചിത്രം ഏപ്രിൽ ഏഴിന് സീ5ൽ ആണ് റിലീസ് ചെയ്യുക. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം സ്ട്രീം ആരംഭിക്കുക ഏപ്രിൽ ഏഴ് മുതലാണ്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിബി ചവറ, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിർമാണം. അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിർവഹിച്ചത്. ഗാനരചന സുഹൈൽ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ, കളറിസ്റ്റ് ലിജു പ്രഭാകർ. മേക്ക് അപ്പ്…

    Read More »
  • മലൈക അറോറയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്; ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

    മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തിൽ ഗ്ലാമറസായി സ്ക്രീനിൽ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തിൽ തന്നെ 6.4 മില്ല്യൺ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകൻ അർജുൻ കപൂർ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തൻറെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം ഇഷ്ടപ്പെടൂ!!!” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അർജുൻ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിൻറെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിർമ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡിൽ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം…

    Read More »
Back to top button
error: