LIFE
-
നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു
നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്. സുവീൻ എസ് സോമശേഖരാണ തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍. ‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്.’ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നു അത് തരണം ചെയ്യാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് നടികര്‍ തിലകത്തിന്റെ പ്രമേയമാകുന്നത്. ആല്‍ബി ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. …
Read More » -
കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങൾ
കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം നമ്മുടെ ആരോഗ്യത്തിനും, ജീവന് തന്നെയും വെല്ലുവിളിയാണെന്ന വസ്തുത ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു എന്നത് വലിയ ആശ്വാസമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല ഗൗരവമുള്ള അവസ്ഥകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം കൊളസ്ട്രോള്‍ നമ്മെ നയിക്കാം. ഇതൊഴിവാക്കുന്നതിന് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ഇനി, കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാത്തവരെ സംബന്ധിച്ചോ അല്ലെങ്കില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നവരെ സംബന്ധിച്ചോ ഇത് വല്ലാതെ കൂടിയാല്‍ എങ്ങനെ മനസിലാക്കാം? ചില ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ശരീരം പ്രകടമാക്കാം. അത്തരത്തില്‍ കൊളസ്ട്രോളിന്‍റെ ഭാഗമായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതിന് മുമ്പായി എന്താണ് ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ അഥവാ പിഎഡി എന്നത് കൂടി പറയണം. കൊളസ്ട്രോള്‍ വല്ലാതെ കൂടുമ്പോള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞ് ക്രമേണ കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിന്‍റെ ഭാഗമായി പതിയെ രക്തക്കുഴലുകള്‍…
Read More » -
കസവ് സാരിയുടുത്ത് മലയാളി മങ്കയായി ‘സണ്ണിചേച്ചി’! കോഴിക്കോടിന്‍റെ മനം കവർന്ന് സണ്ണി ലിയോണ്‍
കോഴിക്കോട്: കസവ് സാരിയുടുത്ത് കോഴിക്കോടിൻറെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോൺയ.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോൺ എത്തിയത്. ഭിന്ന ശേഷി കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ അവരുമായി സമയം ചിലവഴിച്ചു. വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ആളുകൾ കൂടിയതോടെ ഇത് മതിയാകാത്ത സ്ഥിതിയായി. ഒടുവിൽ ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്. നേരത്തെ കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഫാഷൻ ഷോ നേരത്തെ നിർത്തി വച്ചത് വിവാദമായിരുന്നു . സരോവരം ട്രേഡ് സെൻററിലാണ് ഫാഷൻ റേയ്സ് എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എൻട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവർ നൽകിയിരുന്നത്. എന്നാൽ മതിയായ സൗകര്യം നൽകിയില്ലെന്ന…
Read More » -
തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
ശരീരത്തിൻറെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. അത്തരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സിങ്കിൻറെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. അതിനാൽ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് തൈറോയ്ഡിൻറെ ആരോഗ്യത്തിന് നല്ലതാണ്. രണ്ട്… കറിവേപ്പിലയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കോപ്പറും മറ്റ് പോഷകങ്ങളും അടങ്ങിയ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. മൂന്ന്… പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികൾക്ക് കഴിക്കാം. പ്രത്യേകിച്ച് അയഡിൻ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോബയോട്ടിക് കൂടിയായ…
Read More » -
ആരോഗ്യം വേണമെങ്കില്‍ കാപ്പി കുടിയ്ക്കും മുന്‍പ് വേണ്ടത്….
രാവിലെ ഉണര്‍ന്നാല്‍ ബെഡ്കോഫി അല്ലെങ്കില്‍ ടീ എന്നത് മിക്കവാറും പേരുടെ ശീലമാണ് വായ കഴുകും മുന്‍പ് തന്നെ, കിടക്കയില്‍ നിന്നും താഴെയിറങ്ങും മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ ശീലങ്ങള്‍ ഉളളവര്‍ ധാരാളമാണ്. എന്നാല്‍ ഇത് ആരോഗ്യകരമായ ശീലമല്ലെന്നതാണ് വാസ്തവം. ആരോഗ്യം നില നിര്‍ത്തണമെങ്കില്‍ കാപ്പിയ്ക്ക് മുന്‍പായി ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. വെള്ളം കുടിയ്ക്കുന്നത് വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിന് വഴിയൊരുക്കുന്ന ഒന്നാണ്. അതായത് അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ. ഇവ രാവിലെ തന്നെ കൂടിയ അളവില്‍ പുറപ്പെടുവിയ്ക്കുന്നത് ദോഷങ്ങളുണ്ടാക്കും. ഇതിനാല്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഒന്ന് രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ഇഷ്ടമുള്ള തരം വെള്ളമാകാം, ഇളം ചൂടുവെള്ളമാകാം, അല്‍പം നാരങ്ങാനീര് കലര്‍ത്തിയ വെള്ളമാകാം. ഫൈബറും പ്രോട്ടീനും ഇതുപോലെ തന്നെ വെറും വയറ്റില്‍ കാപ്പി കുടിയ്ക്കാതെ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. ചിയ സീഡ്സ്, മുട്ട എന്നിവ കഴിയ്ക്കാം. കാപ്പി വെറുംവയറ്റില്‍…
Read More » -
ഷാപ്പിലെ മീന്‍ തലക്കറി വീട്ടിലുണ്ടാക്കിയാലോ?
ഷാപ്പിലെ കറികള്‍ക്ക് ഡിമാന്‍റ് അൽപ്പം കൂടുതലാണ്.അത്ര രുചിയാണ് ഷാപ്പിലെ കറികള്‍ക്ക്.ഷാപ്പില്‍ നിന്ന് കിട്ടുന്നതില്‍ രുചിയില്‍ മുമ്പന്‍ മീൻ തലക്കറിയാണ്. നാവില്‍ വെള്ളമൂറും മീന്‍തലക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ആവശ്യമായ ചേരുവകൾ വലിയ മീൻ തല – 1 ചെറിയ ഉള്ളി – 200ഗ്രാം തക്കാളി. – 2 പച്ചമുളക് – 5 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി. – 6 അല്ലി കറിവേപ്പില – കുടംപുളി. – 4 അല്ലി.. മുളകുപൊടി. – 3 സ്പൂൺ സ്കൂൾ മല്ലിപ്പൊടി – 2 സ്പൂണ്‍ മഞ്ഞൾപ്പൊടി – അര സ്പൂൺ ഉലുവാപ്പൊടി – അര സ്പൂൺ ഉപ്പ് – പാകത്തിന്. വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം വലിയ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉള്ളി, തക്കാളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇത്രയും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, എന്നിവ ഇട്ട് മൂപ്പിക്കുക. കുടംപുളി കുതിർത്ത്…
Read More » -
ആദ്യവിവാഹം പരാജയം; അപര്‍ണ്ണ സഞ്ജിത്തിനൊപ്പം പുതിയ ജീവിതം തുടങ്ങിയത് നിറയെ സ്വപ്നങ്ങളുമായി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു അപര്‍ണ നായര്‍. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു താരത്തിന്റേത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി. എന്നാല്‍ എല്ലാവരോടും സ്‌നേഹമുള്ള വ്യക്തി. പ്രിയപ്പെട്ടവള്‍ക്ക് അപ്പുക്കുട്ടന്‍ ആയിരുന്നു അപര്‍ണ. ജീവിതത്തില്‍ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപര്‍ണ, ഇന്നല്ലെങ്കില്‍ നാളെ തന്റെ ജീവിത പ്രശ്‌നങ്ങള്‍ തീരും എന്നാണ് വിശ്വസിച്ചതും. എന്നാല്‍ തന്നെക്കൊണ്ട് തീരെ ആകില്ല എന്ന് മനസിലായപ്പോഴാണ് അവര്‍ ജീവനൊടുക്കുന്നത്. ആദ്യ ബന്ധം പരാജയം ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടര്‍ന്നാണ് അപര്‍ണ വീണ്ടും വിവാഹം കഴിക്കുന്നത്. സഞ്ജിത്തുമായി വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹവും മറ്റൊരു ബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സമയം ആയിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപര്‍ണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്‌നങ്ങള്‍ അപര്‍ണയെ അലട്ടിയിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനവും മറ്റുചില വിഷയങ്ങളും സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളും ആണ് അപര്‍ണയെ കൂടുതല്‍ തളര്‍ത്തിക്കളഞ്ഞത്. വീട്ടുകാര്‍ ഇടപെട്ട് അത് ശരിയാക്കാന്‍ ശ്രമിക്കുകയും വീണ്ടും അവര്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും…
Read More » -
ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്നു, സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്; ഏറ്റെടുത്ത് ആരാധകർ
കൊച്ചി: നടിയായും അവതാരകയായും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. നടിയുടെ ഓരോ വിശേഷങ്ങൾക്കും ഏറെ ആരാധകപ്രീതി ലഭിക്കാറുമുണ്ട്. അശ്വതി ജീവിതത്തിലെ പുതിയ സന്തോഷമാണ് പങ്കിട്ടെത്തിയിരിക്കുന്നത്. തന്റെ ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്ന സന്തോഷത്തെകുറിച്ചാണ് അശ്വതി വാചാലയായത്. ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. View this post on Instagram A post shared by Aswathy Sreekanth (@aswathysreekanth) പത്മയ്ക്ക് ഭക്ഷണം എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും…
Read More » -
‘ജവാന്‍’ റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ…
ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റ്ലിയുടെയും നായികയായി എത്തുന്ന നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത ഉണ്ടെങ്കിലും ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമെന്നതുതന്നെ ജവാൻറെ പ്രധാന ആകർഷണം. പഠാൻറെ വൻ വിജയത്തിന് ശേഷമുള്ള കിംഗ് ഖാൻ ചിത്രം എന്നതിനാൽ ബോളിവുഡിന് ഈ പ്രോജക്റ്റിന് മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സിൽ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. She is so beautiful and such a wonderful actor. Has added immensely to her role. Hope her fans in Tamil Nadu fall in love with her all over again and Hindi audience appreciates her hard work. #Jawan https://t.co/Pbv2OxZAnZ — Shah Rukh Khan (@iamsrk) September 3, 2023 ആസ്ക് എസ്ആർകെ ടാഗ് ചേർത്ത്…
Read More » -
ചിക്കൻ നല്‍കുന്നത് കുട്ടികൾക്ക് ആരോഗ്യകരമാണോ ?
ചിക്കൻ പൊതുവെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നല്‍കുന്നത് ആരോഗ്യകരമാണോ എന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.എന്നാല്‍ ചിക്കൻ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതില്‍ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ധാരാളം ഊര്‍ജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയില്‍ സമ്ബുഷ്ടമാണ്. കുട്ടികളിലെ വിളര്‍ച്ച തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങള്‍ക്കു കഴിയും.ചിക്കനില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചു രോഗങ്ങള്‍ തടയുന്നതിനു സഹായിക്കും. 6 മാസം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഇത് കുറേശെ നല്ലപോലെ വേവിച്ചു നല്‍കാം.എന്നാല്‍ അധികം മസാലയോ എരിവോ കലര്‍ത്തി കൊടുക്കരുതെന്നു മാത്രം.നല്ല ചിക്കന്‍, കഴിവതും ഫ്രഷ്, ഓര്‍ഗാനിക് ചിക്കന്‍ വേണം വാങ്ങുവാൻ. പഴക്കമുള്ള ചിക്കന്‍ ഉപയോഗിയ്ക്കരുത്. ഇതു നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കുവാനും.ഇതിനു മുന്‍പായി നല്ലപോലെ കഴുകുകയും വേണം. അതേപോലെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് ചിക്കൻ സൂപ്പ്.ജലദോഷത്തിനും പനിക്കുമൊക്കെ നല്ലൊരു…
Read More »