LIFE
-
അച്ഛന്റെയും അമ്മയുടേയും ഒപ്പമെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം വീണ്ടും പഴയ നിലയിലായോ?
വീഡിയോ ഇടാന്‍ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ്‌പോ വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകള്‍. ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമുള്ള നന്ദി എലിസബത്ത് നല്‍കിയത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ ആണ് എലിസബത്തിന്റെ ആരാധകര്‍ പറയുന്നത്. അതില്‍ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു. ഞാന്‍ സ്വന്തം വീട്ടിലാണ് അദ്യാപകദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്.താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത്പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു- എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അവരോടുള്ള നന്ദി അച്ഛനും അമ്മയും…
Read More » -
മാംസ്യം കൂടുതല്‍ അടങ്ങിയ ചതുരപ്പയര്‍
സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീന്‍സിലുമെല്ലാം ഉള്ളതിലേക്കാള്‍ പോഷകഘടകങ്ങള്‍ കൂടുതലുള്ളയിനമാണ് ചതുരപ്പയര്‍. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മള്‍ ഇറച്ചിപ്പയര്‍ എന്നും വിളിക്കാറുണ്ട്. ചതുരപ്പയര്‍ ജൂലായ്-ആഗസ്റ്റ് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാന്‍ എടുക്കുന്ന സമയം തന്നെയാണ്. ഇനി ഫെബ്രുവരിയില്‍ ചതുരപ്പയര്‍ നട്ടാലും ഒക്ടോബര്‍ മാസമായാലേ പൂക്കുകയുള്ളു. ചതുരപ്പയര്‍ നടാന്‍ രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുക്കണം. ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കൊടുക്കാം. ചതുരപ്പയര്‍ നടുമ്പോള്‍ ഒരു സെന്റില്‍ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കിയാല്‍ മുളച്ച് വരുമ്പോള്‍ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയര്‍ വേലിയില്‍ പടര്‍ന്നുവളരുന്നയിനമാണ്. ചതുരപ്പയറിന്റെ വേരില്‍ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചതുരപ്പയര്‍ നട്ട് മൂന്നാം മാസം മുതല്‍ നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.
Read More » -
‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽനിന്നു കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി
രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലർ. ആദ്യദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്നാട്- കേരള ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോർഡുകളും ജയിലർ മറി കടന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കേരളത്തിൽ നിന്നു മാത്രം 60 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് വിവരം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ്…
Read More » -
ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനം, ഐ ലവ് ഇന്ത്യ; ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ പ്രതികരിച്ച് ഒമർ ലുലു
ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമർ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു. “ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട് പുറകോട്ട് പോവും. I love my India ……& proud to say am an Indian”, എന്നാണ് ഒമർ ലുലു കുറിച്ചത്. അതേസമയം, പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാൻ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. ഇതിനെതിരെ വൻ തോതിൽ പ്രതികരണങ്ങൾ ഉയരുകയാണ്. സമൂഹത്തിൻറെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ…
Read More » -
ഇന്ത്യയില്‍ ആദ്യമായി കാഴ്ച പരിമിതിയുള്ളവര്‍ക്കായി ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത് ഒരു റെസ്റ്റോറന്‍റ് !
കാഴ്ച വൈകല്യമുള്ള ആളുകൾ റെസ്റ്റോറന്‍റുകളിലെ ഭക്ഷണം മെനു വായിക്കാന്‍ ഏറെ പ്രയാസം നേരിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ച ഭക്ഷണമെനു കാഴ്ച പ്രശ്നമുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ല. ഈ പ്രശ്നത്തിന് പരിഹാരവുമായി ഒരു റെസ്റ്റോറന്‍റ് രംഗത്തെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്‍റാണ് ഇന്ത്യയില്‍ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത്. കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് ഇനി മെനുവിലൂടെ വിരലുകള്‍ ഓടിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കാം. ഇന്‍ഡോറിലെ ഗുരുകൃപ റെസ്റ്റോറന്‍റാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ തങ്ങളുടെ പുതിയ പരിഷ്ക്കാരം ആരംഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ മെനു ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനായി റെസ്റ്റോറന്‍റ് മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ബ്രെയിൽ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന മെനു കാർഡുകൾ പരിശോധിച്ച് ഈ കുട്ടികൾക്ക് സ്വതന്ത്രമായി ഓർഡറുകൾ നല്‍കി ഭക്ഷണം കഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെസ്റ്റോറന്‍റ് ഓപ്പറേറ്റർമാരും കോൺഫെഡറേഷൻ ഓഫ്…
Read More » -
ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ!
ചായയിലും മറ്റ് ഭക്ഷണങ്ങളിലും ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ദിവസവും അൽപം ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഏലയ്ക്കാ വെള്ളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് കുറയ്ക്കുന്നു. വിവിധ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതാണ് ഏലത്തിന്റെ ഗുണം. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം, തൊണ്ട വേദന എന്നിവ ഇല്ലാതിരിക്കാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. പ്രതിരോധശേഷി വെെറ്റമിൻ സി ധാരാളമായി ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, വയറുവേദന അകറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലയ്ക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയിൽ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്തമ തടയാൻ വളരെ…
Read More » -
കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
രാജ്യത്ത് കിഡ്‌നി കാൻസർ (Kidney Cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കിഡ്‌നികൾ സഹായിക്കുന്നു. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. കിഡ്‌നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ, ഓങ്കോളജി ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു. കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ… ഒന്ന്… വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്. പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി…
Read More » -
നിരവധി രസകരമായ മുഹൂർത്തങ്ങൾ കോത്തിണക്കി ‘നദികളില്‍ സുന്ദരി യമുന’ ടീസർ എത്തി; സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തീയറ്ററുകളിൽ
വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി. നിരവധി രസകരമായ മുഹൂർത്തങ്ങൾ കോത്തിണക്കിയ ടീസർ വളരെയേറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. പ്രേക്ഷകർക്ക് തിയറ്ററിൽ പൊട്ടിച്ചിരി സമ്മാനിക്കാൻ ചിത്രത്തിനാകും എന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തീയറ്ററുകളിൽ എത്തും. മലയാളി പ്രേക്ഷകർ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിർമ്മൽ…
Read More » -
സൂപ്പര്‍ താരനായികയായശേഷം ബിഗ്രേഡ് പടങ്ങളുടെ താരറാണിയായ അഭൗമസൗന്ദര്യം…!
എണ്‍പതുകളുടെ പകുതിക്ക് ശേഷം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഉദയം കൊണ്ട ആന്ധ്രാപ്രദേശ് സ്വദേശിയായ ജയരേഖ അക്ഷരാര്‍ത്ഥത്തില്‍ സുരസുന്ദരിയായിരുന്നു.സിനിമ ഒരേ സമയം ജയരേഖയ്ക്ക് അതിജീവനവും അഭിനിവേശവുമായിരുന്നു.മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ അക്കാലത്ത് ജയരേഖ അവസരങ്ങള്‍ തേടി തന്റെ അഭിനയമോഹം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു. തന്റെ തുടക്കകാലത്ത് ”മൂവന്തിപൂക്കള്‍” എന്ന മലയാളസിനിമയില്‍ നായികയായി ജയരേഖയ്ക്ക് ഓഫര്‍ വരികയും അതില്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് പകുതിവച്ച് ജയരേഖയെ അകാരണമായി മാറ്റി. അത് അക്കാലത്തെ സിനിമാവാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൈയില്‍ വന്ന അവസരം നഷ്ടമായി നിരാശയിലായ ജയരേഖയ്ക്ക് പക്ഷേ ഉടന്‍തന്നെ മറ്റൊരവസരം മലയാളസിനിമയില്‍ നിന്നും കൈവന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ”ഐസ്‌ക്രീം’ എന്ന സിനിമയില്‍ അന്നത്തെ ടോപ്പ് നായികയായ ലിസിക്കൊപ്പം സഹനായികാ റോളില്‍ ജയരേഖ എത്തി. 1986 ല്‍ പുറത്തിറങ്ങി ജയരേഖ, ലിസി കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ വിപുലീകരിച്ച അതിഥി വേഷത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും എത്തിയിരുന്നു.ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും…
Read More » -
എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍
നല്ല എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍ തയാറാക്കിയാലോ ? ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – ¼ കപ്പ് കറിവേപ്പില – കുറച്ച് തയ്യാറാക്കുന്ന വിധം കഴുകി വൃത്തിയാക്കി നാലായി മുറിച്ച ഈന്തപ്പഴം, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ വഴറ്റുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക. ഇതില്‍ ഉപ്പിട്ടു വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
Read More »