LIFE

  • ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കാം, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ…

    ദിവസവും ഒരു പിടി ബദാം കഴിക്കുന്നതച് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബദാം പച്ചയ്ക്ക് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിർത്ത ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുന്നതുമാണ്. കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ… ഒന്ന്… ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദില്ലിയിലെ ആർട്ടെമിസ് ലൈറ്റിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സംഗീത തിവാരി പറയുന്നു. ബദാമിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. രണ്ട്… ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പിന്റെ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാൻസ് ഫാറ്റുകൾ, പൂരിത കൊഴുപ്പ് എന്നിവ…

    Read More »
  • ‘ജയിലറി’ന് ശേഷം വിനായകന്‍… നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകി; സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രം കാസര്‍ഗോള്‍ഡിന്‍റെ ട്രെയ്‍ലര്‍ പുറത്ത്

    ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡിൻറെ ട്രെയ്‍ലർ പുറത്തെത്തി. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതാണ് 2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ. ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുൽ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമാണിത്. മുഖരി എന്റർടെയ്ൻ‍മെൻറ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മനോജ്…

    Read More »
  • ചർമ്മസംരക്ഷണത്തിനായി പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ…

    ചർമ്മസംരക്ഷണത്തിനായി വിവിധ ഫേസ് പാക്കുകൾ നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. എപ്പോഴും പ്രകൃതിദത്തമായ മാർ​ഗങ്ങളാണ് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കും. പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം നല്ല പോലെ യോജിപ്പിച്ച ശേഷം 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മം ലോലമാകാൻ ഈ പാക്ക് സഹായിക്കും. രണ്ട്… നാല് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം…

    Read More »
  • ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

    ഹൃദ്രോ​ഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പത്തിലേ തീരുമാനമെടുക്കണം. പ്രധാനമായും പുകയിലയുടെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയാണ് ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നട്സുകൾ. നട്‌സുകൾ ഇല്ലാതെ സമീകൃതാഹാരം അപൂർണ്ണമാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ ഊർജ്ജം നൽകുന്ന നട്‌സുകൾ പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ ഇവയിൽ വിറ്റാമിനുകളും ധാതുക്കളും സമ്പുഷ്ടമായ അളവിൽ നിറഞ്ഞിട്ടുമുണ്ട്. ‘കിഡ്‌നി ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ധാതുക്കളും പൂരിത കൊഴുപ്പില്ലാത്ത നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നു. കൂടാതെ, ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന് ചില ഗുണങ്ങൾ നൽകുന്നു…’ – പൂനെയിലെ അപ്പോളോ ക്ലിനിക്കിലെ ഡയറ്റീഷ്യൻ ഡോ. പ്രാചി ഭഗവത് പറയുന്നു. ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ… ഒന്ന്… ബദാം, വാൽനട്ട്, പിസ്ത, തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ…

    Read More »
  • മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ…

    ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നിന് ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ… ‌ ഒന്ന്… രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും. രണ്ട്… കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. മൂന്ന്… ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.…

    Read More »
  • 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി, ഇരുമുടിക്കെട്ടുമായി ഉടന്‍ ശബരിമല കയറും; അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്തെന്ന് വെളിപ്പെടുത്തി ഫാദര്‍ മനോജ്

    തിരുവനന്തപുരം: 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20ന് ആംഗ്‌ളിക്കന്‍ പുരോഹിതനായ ഫാദര്‍ ഡോ. മനോജ് ശബരിമല കയറും. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കല്‍. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരിടത്ത് ഒതുങ്ങാന്‍ താത്പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തനം. ജീവിതത്തില്‍ ആത്മീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. പൗരോഹിത്യമോ, മതമോ ഉപേക്ഷിച്ചുള്ള യാത്രയല്ല ഫാദര്‍ മനോജിന്റേത്. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ ഫാ. മനോജ് 27 വര്‍ഷമായി സോഫ്ട്വെയര്‍ എന്‍ജിനിയറാണ്. ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍ ഐറിന്‍ ജോസ്ലെറ്റാണ് മകള്‍. അയ്യപ്പനിലേക്ക് അടുപ്പിച്ചത് തത്വമസി ‘തത്വമസി’ ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്. ദൈവം…

    Read More »
  • ”ആ ക്രിക്കറ്റര്‍ക്ക് അത് ബുദ്ധിമുട്ടായതോടെ റിലേഷന്‍ഷിപ് ബ്രേക്കപ്പ് ആയി; ഞാന്‍ കല്യാണത്തിന് പറ്റിയ ആളല്ല”

    ഏപ്രില്‍ 19 എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. മലയാളികള്‍ക്കിടയില്‍ നന്ദിനി എന്നും തമിഴ് സിനിമാ ലോകത്ത് കൗസല്യ എന്നും അറിയപ്പെടുന്ന താരത്തിന്റെ ആദ്യ സിനിമ ആയിരുന്നു ഏപ്രില്‍ 19 . പിന്നീടങ്ങോട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ നന്ദിനി ചെയ്തിരുന്നു. കരുമാടിക്കുട്ടനിലെ നന്ദിനികുട്ടിയും അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയും ലേലം സിനിമയിലെ ഗൗരി പാര്‍വതിയുമൊക്കെ നന്ദിനി അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. കുറച്ചു നാളുകളായി മലയാളം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും തമിഴ് സിനിമകളിലും സീരിയലുകളിലും കൗസല്യ സജീവമാണ്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്സ് തമിഴിന് കൗസല്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. കല്യാണം കഴിച്ചിട്ടില്ല ഞാന്‍ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകള്‍ പറയുന്നത് ശരിക്കും നല്ലതാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് ആളുകള്‍ എന്നെ ഓര്‍ക്കുന്നുണ്ടല്ലോ. എനിക്ക് അതിനപ്പുറം അതേക്കുറിച്ച് യാതൊരു വിഷമവും ഇല്ല. ഗോസിപ്പുകള്‍…

    Read More »
  • പ്രമേഹ രോഗികളുടെ ശ്രദ്ധക്ക്; ഇഡ്ഡലിയും ചിലപ്പോൾ വില്ലനാകും

    പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി.കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്ബോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്ബോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

    Read More »
  • രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് നിർബന്ധമായും കഴിച്ചിരിക്കണം; കാരണങ്ങൾ

    പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. സാലഡ് എപ്പോൾ കഴിക്കണമെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. വിവിധ തരം സാലഡുകൾ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത്…

    Read More »
  • സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ

    ദുബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ യുഎഇ ഡോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍…

    Read More »
Back to top button
error: