LIFE
-
പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗില്‍ ?
മുംബൈ: ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പർ നായികയായി വളരുകയാണ്. സൂപ്പർതാര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വൻ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാൽ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്. ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സൽമാൻ ഖാൻ നയകനായ ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സൽമാനും ഡേറ്റിംഗിലാണ് എന്ന രീതിയിൽ വലിയതോതിൽ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളിൽ എത്തിയതാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി…
Read More » -
ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ ? ആകാംഷയോടെ പ്രേക്ഷകർ
ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോർട്ടിനാണ്. ആഗോളതലത്തിൽ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോർട്ടിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാൽ സിനിമയിലെ നായകന് മറ്റൊരു റെക്കോർഡ് സ്വന്തമാകും. ആഗോളതലത്തിൽ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബിൽ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ 1000 കോടി ചിത്രങ്ങൾ രണ്ടെണ്ണം എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബിൽ കടന്നിരുന്നു. ഇന്ത്യയിൽ നിന്ന് 1000 കോടി ചിത്രങ്ങളിൽ ദംഗൽ, ബാഹുലി 2, ആർആർആർ എന്നിവയും ഉൾപ്പെടും. ആമിർ ഖാന്റെ ദംഗൽ 2000 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ദംഗൽ ആഗോളതലത്തിൽ ആകെ 2,024 കോടി നേടിയപ്പോൾ എസ് എസ് രാജമൗലിയുടെയുടെ…
Read More » -
രാത്രി കട്ടിലിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ? പ്രശ്നം ഗുരുതരം
മൊബൈൽ ഫോൺ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തിൽ പകുതി സമയത്തിലധികവും മൊബൈൽ ഫോണുകളിൽ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കിൽ, അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്നതിനാൽ ജാഗ്രത പാലിക്കുക. വേണ്ടത്ര ഉറങ്ങാൻ കഴിയില്ല: ഉറക്കം നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മതിയായ ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാലും രാത്രി വൈകുവോളം മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്നാൽ ഉറക്കം പൂർണമാകില്ല. ഇക്കാരണത്താൽ, രാവിലെ എഴുന്നേൽക്കുമ്പോൾ, തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരും. ഇതു മൂലം പകൽ അലസത അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ പല ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും. കാഴ്ച ശക്തിക്കു തകരാർ വരും: പലരും രാത്രി കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മുറിയിൽ അധികം വെളിച്ചമുണ്ടാവില്ല. ഇക്കാരണത്താൽ, കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കണ്ണുകളെ ദുർബലമാക്കും.…
Read More » -
ഇംഗ്ലീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്റ്റി”ന്റെ ട്രെയ്‌ലർ പുറത്ത്
എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് ഈ ഹൊറർ സിനിമ പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം പല യഥാർത്ഥ സംഭവങ്ങളുടെയും…
Read More » -
ചെറിയ ബജറ്റിൽ വമ്പൻ ജയം; അമ്പരപ്പിക്കുന്ന ലാഭക്കണക്കുകളുമായി ആർഡിഎക്സ്
മലയാളത്തിൽ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആർഡിഎക്സ്. താരതമ്യേന ചെറു ബജറ്റിൽ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനിസിൽ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോർട്ട് ഇന്നലെ നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകൾ പ്രകാരം ആർഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേൾഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആർഡിഎക്സ് നേടിയത് 28 ദിവസങ്ങളിൽ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആർഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതൽ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുമ്പോൾ കളക്ഷനിൽ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകൾ…
Read More » -
കെ.ജി. ജോർജ് മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ; വെള്ളിത്തിരയിലെ പരീക്ഷണങ്ങളുടെ വിജയശിൽപ്പി
മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ. ജി.ജോർജിനെ പെട്ടെന്ന് അങ്ങനെ വിശേഷിപ്പിക്കാം. പഴയകാല ചലച്ചിത്രങ്ങളെ ആധുനിക ചലച്ചിത്രാഖ്യാനങ്ങളിലേക്കു കൈ പിടിച്ചു നടത്തിയവരിൽ പ്രമുഖനാണ് അദ്ദേഹം. മറ്റാരും ധൈര്യപ്പെട്ടിട്ടില്ലാത്ത പല വഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. അതെല്ലാം മലയാള സിനിമയ്ക്കു പുതിയ വ്യക്തിത്വം പകർന്നിട്ടു. മലയാളത്തിൽ സ്‍ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നു പറയാം. ആദാമിന്റെ വാരിയെല്ല് എന്ന ഈ ചിത്രം പുതു തലമുറ സംവിധായകരെയും വിസ്‍മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിൽ മലയാളത്തിന്റെ പാഠപുസ്‍തമായ സിനിമയെന്നു വിമർശകർ വിലയിരുത്തുന്ന യവനിക മറ്റൊരു നാഴികക്കല്ല്. ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോർജ് സംവിധാനം ചെയ്‍ത പഞ്ചവടിപ്പാലം. കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരക്കഥയിൽ തീർത്ത ഈ ചിത്രം, അഴിമതിയുടെ പൊതുഭണ്ഡാരമായി ഇന്നും നമുക്കു ചുറ്റുമുണ്ട്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ജോർജിന്റെ വേറിട്ട വഴിക്കാഴ്ചകളാണ്. കെ.ജി.…
Read More » -
നല്ലൊരു നാലുമണി പലഹാരം; കിടിലന്‍ രുചിയില്‍ ബ്രഡ് ഓംലറ്റ് തയാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ബ്രഡ് ഓംലറ്റ് തയാറാക്കാം.നല്ലൊരു നാലുമണി പലഹാരം കൂടിയാണിത്. ആവശ്യമായ ചേരുവകള്‍ ബ്രഡ് 4 എണ്ണം മുട്ട 3 എണ്ണം സവാള 1 എണ്ണം കാരറ്റ് 2 എണ്ണം പച്ചമുളക് 2 എണ്ണം ഇഞ്ചി 1 ടേബിള്‍സ്പൂണ്‍ കുരുമുളക്‌പൊടി 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് പാല്‍ 1/2 കപ്പ് തയാറാക്കുന്ന വിധം സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്, കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉള്‍ഭാഗം കട്ട് ചെയ്‌തെടുക്കുക. ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച് ചേര്‍ക്കുക. പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാനില്‍ നെയ്പുരട്ടി ചൂടാകുമ്ബോള്‍, ബ്രഡിന്റെ അരിക് വച്ച് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്, അടച്ചു വച്ച് തീ കുറച്ച്…
Read More » -
കുതികാൽ വേദന: അറിയേണ്ടതെല്ലാം
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക് ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
Read More » -
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാം?
ജീവിതത്തിൽ ഇൻഷുറൻസിന് പ്രാധാന്യമേറെയാണ്. പ്രത്യേകിച്ചും ആരോഗ്യ ഇൻഷുറൻസിന്. അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാണ് ഇൻഷുറൻസുകൾ. ഡോക്ടറെ കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൺസൾട്ടേഷനുകൾക്ക് ധാരാളം പണം നൽകുക തന്നെ വേണം. കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത്, ആശുപതിയിലെ ചെലവുകൾ നികത്താൻ നിങ്ങളെ സഹായിക്കും. ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ ഹോസ്പിറ്റലൈസേഷൻ: ഡോക്ടറുടെ ഫീസും മരുന്നുകളുടെ ചെലവുകൾ ഉൾപ്പെടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്തുണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. പരിശോധനകൾ, റൂം വാടകകൾ, അല്ലെങ്കിൽ ഐസിയു ചാർജുകൾ എന്നിവയുടെ ചെലവുകളും ഇൻഷുറൻസ് വഹിക്കും. പ്രീ-ആൻഡ്-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: ഹോസ്പിറ്റലൈസേഷന് 30-60 ദിവസം മുന്പും 60-90 ദിവസത്തിനു ശേഷവുമുള്ള ചെലവുകളും – ഇൻഷുറൻസ് വഹിക്കുന്നു. വാർഷിക പരിശോധനകൾ:…
Read More » -
ഗൗതം മേനോൻ ചിത്രം ധ്രുവ നച്ചത്തിരത്തില്‍നിന്ന് സൂര്യ പിൻമാറാൻ കാരണം ? എങ്ങനെ വിക്രം നായകനായി ?
വിക്രം നായകനായി എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരമാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുക. ധ്രുവ നച്ചത്തിരം ആക്ഷൻ സ്‍പൈ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ സൂര്യയെ നായകനാക്കി ആലോചിച്ച ചിത്രമായിരുന്നു ധ്രുവ നച്ചത്തിരം. സൂര്യയായാണ് ധ്രുവ നച്ചത്തിരത്തിൽ നായകനായി ആദ്യം ആലോചിച്ചിരുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയിരുന്നു. അന്നത് വർക്ക് ആയില്ല. സർഗാത്മകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയുടെ ഐഡിയോളജി സൂര്യക്ക് മനസിലായില്ല. സിനിമയിൽ നടൻ കംഫേർട്ടായിരിക്കണം. അതാണ് ശരിയായ കാര്യവും. സൂര്യ പിൻമാറിയപ്പോൾ വിക്രമിനെ സമീപിച്ചു, ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയും ആയിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പല അഭിമുഖങ്ങളിലും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗതം വാസുദേവ് മേനോനാണ് നിർമാണം. ഗൗതം വാസുദേവ് മേനോനാണ് തിരക്കഥയും. സംഗീതം ഹാരിസ് ജയരാജാണ്. നവംബർ 24നാണ് റിലീസ്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി…
Read More »