FeatureLIFE

ബമ്പർ അടിച്ചാൽ പബ്ലിസിറ്റി സ്റ്റണ്ടിന് പോകല്ലേ! “ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചു. അതാണ് എനിക്ക് പറ്റിപ്പോയ തെറ്റ്”; മുൻ ബമ്പർ ജേതാവിന്റെ വാക്കുകൾ …

രാകും ഈ വർഷത്തെ ഓണം ബമ്പർ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. നാളെ ഉച്ചക്ക് രണ്ട് മണിയോടെ ആ ഭാ​ഗ്യ നമ്പർ ഏതാണെന്ന് അറിയാൻ സാധിക്കും. ലോട്ടറി ഷോപ്പുകളിൽ എല്ലാം വൻ തിരക്കാണ് അവസാന മണിക്കൂറുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോട്ടറി അടിച്ചുകഴിഞ്ഞാൽ അവ എങ്ങനെ മാറ്റിയെടുക്കാം, വിനിയോ​ഗിക്കാം എന്ന് പറയുകയാണ് മുൻ ബമ്പർ ജേതാവായ അനൂപ്.

“ലോട്ടറി അടിച്ച വിവരം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല, നല്ല രീതിയിൽ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും പിണങ്ങും. ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാൻ നമുക്ക് സാധിച്ചെന്ന് വരില്ല. അതോടെ പിണക്കമാകും. അതിന് മുൻപ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. പിന്നെ പറ്റുന്ന രീതിയിൽ അർഹതപ്പെട്ടവരെ സഹായിക്കണം”, എന്ന് അനൂപ് പറയുന്നു.

“പബ്ലിസിറ്റി വിചാരിക്കരുത്. എങ്കിൽ എന്റെ അവസ്ഥ ആയിപ്പോകും. ഭാ​ര്യ പറഞ്ഞത് കാര്യമാക്കാതെ, ലോട്ടറി അടിച്ച വിവരം എല്ലാവരെയും വിളിച്ച് അറിയിച്ചു. അതാണ് എനിക്ക് പറ്റിപ്പോയ തെറ്റ്”, എന്നാണ് തന്റെ അനുഭവം പങ്കുവച്ച് അനൂപ് പറയുന്നത്. കാര്യങ്ങൾ മനസിലാക്കി ഓരോന്നും ചെയ്തത് കൊണ്ട് ലോട്ടറി പണം തന്റെ കയ്യിൽ തന്നെ ഉണ്ടെന്നും അനൂപ് പറയുന്നു.

അനൂപിന്റെ നിർദ്ദേശങ്ങൾ

ലോട്ടറി അടിക്കുന്നവർ കാര്യങ്ങൾ മറച്ചുവയ്ക്കണം. വീട്ടുകാരോട് മാത്രമായി സംസാരിക്കുക.

സമ്മാനം കിട്ടിയ ഉടൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കുക.

ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ട് തുക മാറ്റാനുള്ള വഴി നോക്കണം.

ഏകദേശം ഒരുവർഷം വരെ എങ്കിലും ആ പണം തൊടാതിരിക്കുക. ടാക്സും കാര്യങ്ങളും കഴിഞ്ഞ ശേഷം മാത്രം ഉപയോ​ഗിക്കുക.

ചിലരൊക്കെ ബ്ലാക്കിൽ ടിക്കറ്റുകൾ മാറ്റി എടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യരുത്. വലിയൊരു പ്രശ്നത്തിലെ അത് കലാശിക്കൂ.

അറിവുള്ളവരോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കി തുക ഉപയോ​ഗിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷേ ഉള്ളതിനെക്കാൾ വലിയ കടക്കാരാകും നമ്മൾ.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: