HealthLIFE

വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

യറിൻറെ അഥവാ കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ വയറിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്…

Signature-ad

തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും.

രണ്ട്…

നെയ്യാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൂന്ന്…

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്…

ഉള്ളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിർത്താൻ ഉള്ളി സഹായിക്കും. ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.

അഞ്ച്…

നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇവ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: