Newsthen Special
-
ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്
ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം. വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം…
Read More » -
ബലൂചില്‍ പാക് ആക്രമണം; ബോംബ് വര്‍ഷിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും; 58 മരണം; ബിഎല്‍എയ്ക്കു പിന്തുണ നല്‍കുന്നത് ഇന്ത്യയെന്ന് പാകിസ്താന്‍; ജനങ്ങളെ കേള്‍ക്കാന്‍ തയാറാകൂ എന്നു തിരിച്ചടിച്ച് ഇന്ത്യ
ഇസ്ലാമാബാദ്: മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്‌കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും…
Read More » -
ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്
ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…
Read More » -
എത്ര പറഞ്ഞാലും കേള്‍ക്കില്ല; ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മടിയില്ലാതെ നിര്‍മിച്ച് ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഗ്രോക്ക്; ചാറ്റ് ജിപിടിയും ജെമിനിയും ലാമയും ചിത്രങ്ങള്‍ നല്‍കാന്‍ നിഷേധിച്ചു; അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ വ്യക്തമായി വിയോജിപ്പ് അറിയിച്ചിട്ടും, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) തുടരുന്നതായി റോയിട്ടേഴ്‌സ് കണ്ടെത്തി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘X’, ഗ്രോക്കിന്റെ പബ്ലിക് ഔട്ട്പുട്ടുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഒന്‍പത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ വിവിധ സാഹചര്യങ്ങളില്‍ ഗ്രോക്കിനെ പരീക്ഷിച്ചു. അനുമതിയില്ലാത്ത ലൈംഗിക ചിത്രങ്ങള്‍ ഗ്രോക്ക് എപ്പോഴൊക്കെ നിര്‍മ്മിക്കുമെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. ഗ്രോക്കിന്റെ പബ്ലിക് എക്‌സ് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വലിയ തോതില്‍ പുറത്തുവിടുന്നില്ലെങ്കിലും, വ്യക്തിഗതമായി ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുമ്പോള്‍ അത് ഇപ്പോഴും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലുള്ള ആളുകള്‍ ദുര്‍ബലരാണെന്നോ, അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ അവരെ അപമാനിക്കുമെന്നോ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രോക്ക് പിന്മാറുന്നില്ലെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഈ വിഷയത്തില്‍ X-ഉം xAI-യും വിശദമായ മറുപടി നല്‍കിയില്ല. പകരം ‘പഴയകാല മാധ്യമങ്ങള്‍ നുണ പറയുകയാണ്’ (Legacy Media Lies) എന്ന സ്ഥിരം മറുപടിയാണ് xAI നല്‍കിയത്.…
Read More » -
‘ഇക്കണോമിക് സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറയും; ബജറ്റിലുണ്ടാകില്ല; എയിംസ് കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു പ്രതികരണം; ശ്രീധരന്‍ മുമ്പും പല ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്’; കണക്കിനു കൊട്ടി മുഖ്യമന്ത്രി
തൃശൂര്‍: രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങള്‍ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം വന്നു. കേരളം ദീര്‍ഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസര്‍ക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിര്‍ദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്…
Read More » -
യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്
മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…
Read More »



