Movie

  • കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ: മനോജ് പാലാടൻ സംവിധാനം: അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസനും ഷീലു ഏബ്രഹാമും മുഖ്യ വേഷങ്ങളിൽ

    ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ മനോജ് പാലാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ഞായർ) കൊച്ചിയിൽ ആരംഭിച്ചു. ‘ഇതു താൻടാ പൊലീസ്,’ ‘സിഗ്‌നേച്ചേർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മനോജ് പാലാടൻ. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന 14-മത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന ‘മച്ചാൻ്റെ മാലാഖ’  പൂർത്തിയാക്കിക്കൊ ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക…

    Read More »
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം പാലക്കാട് തുടങ്ങി

    ധ്യാന്‍ ശ്രീനിവാസന്‍, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മാത്തൂരില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.നിര്‍മ്മാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു. ഹരീഷ് കണാരന്‍, ഭഗത് മാനുവല്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, മനോജ് കെ യു, അബിന്‍, സുനില്‍, ശ്രീപത്, സീമ ജി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് പാലാഴി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-കണ്ണന്‍ മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-രാജേഷ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രനു, സഫീന്‍ സുല്‍ഫിക്കര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സിജോ മോന്‍ ടി…

    Read More »
  • അലങ് ചിത്രത്തിലെ ആദ്യ ഗാനം ‘കാളിയമ്മ’ റിലീസായി, വീഡിയോ കാണാം

        ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹൻ രാജന്റെ വരികൾക്ക് അജേഷ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീൻ, പയനികൾ ഗവണിക്കാവും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ്‌പി ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് ചിത്രത്തിന്റെ നിർമ്മാണം. കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവർ അലങ്കുവിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹണം: എസ് പാണ്ടികുമാർ, എഡിറ്റിംഗ്: സാൻ ലോകേഷ്, സംഗീതസംവിധാനം: അജേഷ്…

    Read More »
  • ‘മലൈക്കോട്ടൈ വാലിബൻ’ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ? വിറച്ചില്ലെങ്കിൽ  പിണങ്ങരുതെന്ന് മോഹന്‍ലാല്‍; ചിത്രം സെൻസറിങ് കഴിഞ്ഞു

       ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരില്‍ ആകാക്ഷയുണര്‍ത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇത്തരത്തിലൊരു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘തിയേറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്. കഥ പറയുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയായിരുന്നു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍…

    Read More »
  • ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം പ്രചോദനം: സൈനികനാകാൻ കഴിയാതെ  തയ്യൽക്കാരനായി; ദു:ഖ പർവ്വങ്ങൾ പിന്നിട്ട് സൂപ്പർ താരമായ ഇദ്ദേഹത്തിന്  ഒരു സിനിമയ്ക്ക് ഇപ്പോൾ പ്രതിഫലം  3 കോടി

        ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കുലാര എന്ന ചെറുപട്ടണത്തിൽ നിന്നുള്ള രാജ്പാൽ യാദവ് എന്ന യുവാവിന് സൈനികനാവുക എന്നതായിരുന്നു സ്വപ്നം. എന്നാൽ ഉയരക്കുറവ് കാരണം ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് അടി മൂന്ന് ഇഞ്ച് ആയിരുന്നു രാജ്പാൽ യാദവിന്റെ ഉയരം. നിരാശപ്പെടാതെ അദ്ദേഹം ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്കും സന്തോഷമായി. വീട്ടുകാർ ഉടൻ വിവാഹത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ വിവാഹം നിശ്ചയിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ നാളുകളായിരുന്നു അത്. ഒടുവിൽ, 1991 കടന്നുവന്നു. ആ വർഷം രാജ്പാലിന്റെ ജീവിതം മാറ്റിമറിക്കാൻ പോവുകയായിരുന്നു. ഭാര്യ ഗർഭിണിയായ സമയം, രാജ്പാൽ യാദവ് വീടിന് പുറത്തായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാജ്പാൽ യാദവിന് ഭാര്യ മരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു ഭാര്യയുടെ മരണം. അന്ന് 20 വയസായിരുന്നു രാജ്പാലിന് പ്രായം. ‘അടുത്ത ദിവസം ഞാൻ ഭാര്യയെ കാണേണ്ടതായിരുന്നു, അവളുടെ…

    Read More »
  • മലയാളത്തിലെ നിത്യഹരിത നായകൻ ഓർമയായിട്ട് 35 വർഷം, പ്രേംനസീർ ഇന്നും സൂപ്പർസ്റ്റാർ

         ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയ പ്രേം നസീർ ഓർമയായിട്ട് ഇന്ന് 35 വർഷം.  നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും ഏവരുടെയും  ആദരവ് നേടിയ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ‘ധ്വനി’ എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. പ്രേംനസീർ അന്തരിച്ച് 35 വർഷങ്ങൾ തികഞ്ഞിട്ടും ആ അതുല്യ പ്രതിഭ സ്വന്തം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ചലച്ചിത്ര ലോകത്ത് 38 വർഷം തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെ തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും…

    Read More »
  • ജയറാമിന്റെ എക്കാലത്തെയും വൻ ഹിറ്റ്: നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’

       ജയറാം നായകനായെത്തിയ ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് ക‌ലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി. ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ‘തക്ഷകൻ’ പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ ഏവർക്കും  സുപരിചിതമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ.…

    Read More »
  • മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്

    കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകള്‍…

    Read More »
  • പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ‘രാജാസാബ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

    പൊങ്കൽ, സംക്രാന്തി ഉത്സവനാളിൽ പ്രഭാസിന്റെ പുതിയ ചിത്രം ‘രാജാസാബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. ‘രാജാ സാബ്’ എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി.വിശ്വപ്രസാദ് നിർമിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. ‘രാജാ സാബ്’ ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത്‌ ഇപ്രകാരമാണ്: ‘രാജാ സാബ്’ ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. നിർമ്മാതാവായ ടിജി…

    Read More »
  • മമ്മൂട്ടി കരം പിടിച്ചു, നടൻ ജയറാമിനു പുനർജന്മം: സമൂഹത്തോടും സഹപ്രവർത്തകരോടുമുള്ള ഒരു മനുഷ്യസ്നേഹിയുടെ പ്രതിബദ്ധത

        ‘ഓസ്‌ലർ അബ്രഹാം’ എന്ന സിനിമ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു.  നടൻ ജയറാമിന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഈ ചിത്രം. പത്മരാജൻ്റെ ‘അപരനി’ലൂടെ  വെള്ളിത്തിരയിലെത്തിയ ജയറാം  മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ്. മേലെപറമ്പിൽ ആൺ വീട്, കഥാ നായകൻ, സമ്മർ ഇൻ ബത്‌ലഹേം, അനിയൻ ബാവ ചേട്ടൻ ബാവ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ആ പ്രതിഭയ്ക്ക് വർഷങ്ങൾ ഇപ്പുറം മലയാളത്തിൽ മികച്ച ഒരു ചിത്രം ചെയ്യാൻ ഭാഗ്യം ഉണ്ടായില്ല. മുൻ നിരനായകനായി മലയാളത്തിൽ തിളങ്ങി നിന്ന ജയറാം പിന്നീട് അന്യ ഭാഷാ ചിത്രങ്ങളിൽ പോയി വില്ലനും സഹനടനുമൊക്കെയായി അധഃപതിക്കുന്നതും നാം കണ്ടു. ജയറാമിന് ഇനി മലയാള സിനിമയിൽ ഒരു തിരിച്ചു വരവില്ലെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാൽ, ഇതാ അഞ്ച് വർഷങ്ങൾക്ക് ശേഷം നടൻ ജയറാം നായകനായെത്തിയ സിനിമ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ് വീണ്ടും.…

    Read More »
Back to top button
error: