കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ: മനോജ് പാലാടൻ സംവിധാനം: അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണവകുപ്പ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസനും ഷീലു ഏബ്രഹാമും മുഖ്യ വേഷങ്ങളിൽ
ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ മനോജ് പാലാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (ഞായർ) കൊച്ചിയിൽ ആരംഭിച്ചു.
‘ഇതു താൻടാ പൊലീസ്,’ ‘സിഗ്‌നേച്ചേർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മനോജ് പാലാടൻ. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന 14-മത് ചിത്രം കൂടിയാണ്.
ബോബൻ സാമുവൽ’ സംവിധാനം ചെയ്യുന്ന ‘മച്ചാൻ്റെ മാലാഖ’ പൂർത്തിയാക്കിക്കൊ
ണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും പ്രതിപാദിക്കുന്നത്.
ഇതിനു സമാന്തരമായി മറ്റൊരു കഥയും നടക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ രസികനായ ജോൺ എന്ന കഥാപാത്രമാണിത്. ധ്യാൻ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷീലു ഏബ്രഹാം നായികയാകുന്ന ഈ ചിത്തിൽ ജോണി ആൻ്റണി, അസീസ് നെടുമങ്ങാട്, സെന്തിൽ കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – മഹാദേവൻ തമ്പി.
എഡിറ്റിംഗ് – സിയാൻ ശീകാന്ത്,
കലാസംവിധാനം – അജയ് ജി. അമ്പലത്തറ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ.
ലൈൻ പ്രൊഡ്യൂസർ – ടി.എം. റഫീഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രജീഷ്
പ്രഭാസൻ.
കൊച്ചിയിലും വാഗമണ്ണിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.