Movie
-
രംഗണ്ണനും അമ്പാനും ഇപ്പോഴും എവർഗ്രീൻ, എടാ മോനെ..!!” ‘ആവേശ’ത്തിൻറെ ഒന്നാം വാർഷികം
ഒരു വർഷം പിന്നിടുമ്പോഴും ആവേശത്തിൻറെ അലയൊലികൾ അവസാനിക്കുന്നില്ല. നമുക്കിടയിൽ വെള്ളയും വെള്ളയും അണിഞ്ഞ് സ്വർണ്ണത്തിൽ കുളിച്ച് രംഗണ്ണനും അണ്ണൻറെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിംഗ്ടോണായോ കോളർ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ ഒക്കെ ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്ക് എത്തുന്നു. ഒരു വർഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചിൽ മൂഡ് ഇപ്പോഴും എവർഗ്രീനായുണ്ട്. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന കിടിലൻ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. Re-introducing FaFa എന്ന ടാഗ് ലൈനിൽ ഫഹദ് ഫാസിലിൻറെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയിൽ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം…
Read More » -
കള്ളനും പോലീസും കളി വീണ്ടും; ആദ്യ സംരംഭം ഗംഭീരമാക്കി കലൂര്‍ ഡെന്നിസിന്റെ മകന്‍; ഓണ്‍ലൈന്‍ ഗെയിമുകളുടെ വിശാല പശ്ചാത്തലം ഒരുക്കി മമ്മൂട്ടിയുടെ ബസൂക്ക; റിവ്യൂ
അവധിക്കാലമല്ലേ, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന കാലം. കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയും കൂട്ടരും കള്ളനും പോലീസും കളിക്കാന്‍ എത്തിയിരിക്കുന്നു. ബസുക്കയുമായി. വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടി ടീമിന്റെ കളിക്കളം എന്ന സിനിമയില്‍ മുന്‍കൂട്ടി സൂചനകള്‍ നല്‍കി മോഷണം നടത്തി പോലീസിനെ വെട്ടിലാക്കുന്ന കള്ളന്റെ കഥ പറയുന്നുണ്ട്. ഏതാണ്ട് അതേ പാറ്റേണിലാണ് ബസുക്കയും മുന്നോട്ടുപോകുന്നത്. കളിക്കളത്തില്‍ കള്ളന്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം, പക്ഷേ ബസൂക്കയില്‍ കള്ളന്‍ അജ്ഞാതനാണ്. ആ കള്ളനെ തേടിയുള്ള മമ്മൂട്ടിയുടെയും കൂട്ടരുടെയും യാത്രയാണ് ബസൂക്ക.പുതിയ സംവിധായകരോട് മമ്മൂട്ടി എന്നാല്‍ നടന്‍ എന്തുകൊണ്ട് താല്പര്യം കാണിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണു സിനിമ. സ്ഥിരം പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും പുതിയ സംവിധായകര്‍ ആ സിനിമയെ പ്ലെയ്‌സ് ചെയ്യുന്നതിലെ പുതുമ – അതു തന്നെയാണ് ബസൂക്കാ എന്ന സിനിമയിലേക്ക് മമ്മൂട്ടി എന്ന നടനെയും താരത്തെയും ആകര്‍ഷിച്ചിട്ടുണ്ടാവുക. കൊച്ചി നഗരത്തില്‍ നടക്കുന്ന വ്യത്യസ്തമായ മൂന്നു മോഷണങ്ങള്‍. പോലീസ് സംഘത്തിന് മുന്‍കൂട്ടി സൂചനകള്‍ നല്‍കി നടത്തുന്ന…
Read More » -
കഥയിൽ ആകൃഷ്ടയായതായി തബു, വിജയ് സേതുപതി- പുരി ജഗനാഥ് ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പ് നടത്തിയത്. ചിത്രത്തിൻ്റെ കഥയിൽ ആകൃഷ്ടയായ തബു, വളരെ പെട്ടെന്നാണ് ഇതിൻ്റെ ഭാഗമാകാനുള്ള തീരുമാനം എടുത്തത്. ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്, പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. വളരെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ സംവിധായകൻ അവതരിപ്പിക്കുക. ജൂണിൽ ആണ് ചിത്രത്തിൻറെ റെഗുലർ ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,…
Read More » -
അഭിനേതാക്കളില്‍ ട്രാന്‍സ്‌ജെന്‍ഡറും; ‘മരണമാസ് ‘ സൗദിയില്‍ നിരോധിച്ചു, കുവൈറ്റില്‍ എത്തുന്നത് റീ എഡിറ്റ് പതിപ്പ്
ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ് ‘ എന്ന ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി മാറ്റി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ‘കുവൈറ്റില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്‍ഡ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളില്‍ തന്നെ കാണുക..’, എന്നാണ് മരണമാസ്സ് ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം ചിത്രത്തിന് ഇന്ത്യയില്‍ യു/ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ടൊവിനോ പ്രൊഡക്ഷന്‍ , റാഫേല്‍ ഫിലിം പ്രോഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശിവപ്രസാദാണ് സംവിധായകന്‍.…
Read More » -
‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’ ബസൂക്കയ്ക്ക് ആശംസകളുമായി മോഹൻലാലും, പൃഥ്വിരാജും
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’ നാളെ പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വർധിപ്പിച്ച് റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രത്തിന്റെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ പ്രീ റിലീസ് ട്രെയിലർ പുറത്തുവന്നിരുന്നു. ഇതോടെ മലയാളത്തിന്റേയും തന്റേയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രീ റിലീസ് ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ‘ഇച്ചാക്കയ്ക്ക്’ ആശംസകൾ നേർന്നത്. ‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’, എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ലിങ്ക് ഷെയർ ചെയ്തത്. അതേസമയം എമ്പുരാന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും ‘ബസൂക്ക’ പ്രീ റിലീസ് ട്രെയിലർ പങ്കുവെച്ച് ആശംസ നേർന്നിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ‘ബസൂക്ക’ നിർമിച്ചിരിക്കുന്നത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ‘ബസൂക്ക’…
Read More » -
തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ബസൂക്ക നാളെ എത്തും, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക…
Read More » -
പൊങ്കലിന് ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കാനൊരുങ്ങി വിജയ്‌യുടെ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും
ചെന്നൈ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ. രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും. വിജയ്‌യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി…
Read More » -
ഫ്രൈഡേ ഫിലിം ഹൗസ് ഫിലിം ‘പടക്കളം’ മെയ് എട്ടിന് തീയറ്ററുകളിലേക്ക്
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം പടക്കളം മെയ് എട്ടിന് പടക്കളം പ്രേഷകർക്ക് മുന്നിലെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരാണ്. ഇരുവരുടേയും വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം. ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം. ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലൂടെ ഫാന്റസി ഹ്യൂമർ ത്രില്ലറായിട്ടാണ്ചിത്രത്തിൻ്റെ അവതരണം. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ – നിതിൻ സി ബാബു- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം –…
Read More »

