Movie
-
ദുൽഖർ സൽമാനും ‘കാന്ത’ ടീമും നവംബർ ഏഴിന് കൊച്ചി ലുലു മാളിൽ, ചിത്രം 14ന് തീയറ്ററുകളിൽ
കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാനും ‘കാന്ത’ ടീമും നവംബർ 7 നു കൊച്ചിയിൽ എത്തുന്നു. കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രമോഷൻ ഇവന്റിൽ ആണ് കാന്ത ടീമിനൊപ്പം ദുൽഖർ സൽമാൻ എത്തുന്നത്. വൈകുന്നേരം 6 മണിക്കാണ് പ്രോമോ ഇവന്റ് ആരംഭിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും കൊച്ചി ലുലു മാളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ നാളെ പുറത്തു വരും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ്…
Read More » -
ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം
തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ…
Read More » -
സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി ; സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ : പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍ തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.
Read More » -
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്, പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ റിലീസ് ദിനത്തിൽ മാറ്റമില്ല, ഔദ്യോഗിക പ്രസ്താവനയിറക്കി നിർമ്മാതാക്കൾ
ഹൈദരാബാദ്: കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന പ്രതീക്ഷകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കള്‍. ചിത്രത്തിൻ്റെ റിലീസിന് യാതൊരു കാലതാമസമില്ലെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കൃത്യമായും ഏവരേയും ഏകോപിപ്പിച്ചും നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്. നിശ്ചയിച്ച റിലീസ് തീയതിയിൽ നിന്ന് സിനിമ വീണ്ടും മാറ്റിവെച്ചതായി നിരവധി റിപ്പോർട്ടുകളും സാമൂഹിക മാധ്യമ പോസ്റ്റുകളും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കളായ പീപ്പിൾ മീഡിയ ഫാക്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. “റിബൽ സ്റ്റാർ പ്രഭാസിന്‍റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദി രാജാ സാബിന്‍റെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട്, 2026-ലെ…
Read More » -
സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” പൂജ
കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ ചടങ്ങുകൾ നടന്നു. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്,…
Read More » -
വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
Read More » -
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ നവംബർ ആറിന്; അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്. നവംബർ 6 ന് ആണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുക. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ദുൽഖർ സൽമാൻ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അനൗൺസ്മെൻ്റ് വീഡിയോ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു തമിഴ് – തെലുങ്ക് റാപ്…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനങ്ങളിൽ ആർക്കും പരാതിയില്ലെന്ന് മന്ത്രി സജി ചെറിയാൻ ‘; പരാതിയില്ലെന്ന് മാത്രമല്ല കയ്യടികളെ ഉള്ളൂവെന്ന് മന്ത്രി ; കുട്ടികളുടെ സിനിമയ്ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. വേടന് പോലും… മന്ത്രി ഉദ്ദേശിച്ചത് എന്താണ് ? പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു…
Read More » -
കുട്ടികളെ പാടെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിവാദം: കടുത്ത നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് : കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്ന് മാളികപ്പുറം ഫെയിം ദേവനന്ദ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ ഉയരുന്നു. കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു. വിനേഷിന് പിന്നാലെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം…
Read More »
