Movie

  • ഇന്ദ്രൻസ് ചിത്രം “ആശാൻ” പ്രിവ്യു ഷോ, ചിത്രത്തിന്റെ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ഫെബ്രുവരി 5 ന്

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേർന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോൺ പോൾ ജോർജ് നൽകി എന്നഭിപ്രായപെട്ട പ്രേക്ഷകർ, ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗംഭീര എന്റെർറ്റൈനെർ ആണ് ചിത്രമെന്ന അഭിപ്രായമാണ് എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പങ്കു വെക്കുന്നത്. ചിത്രത്തിന്റെ കേരളാ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഫെബ്രുവരി 5 നാണു ചിത്രത്തിന്റെ ആഗോള റിലീസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ…

    Read More »
  • ഇറോട്ടിക് ഹൊറര്‍ ത്രില്ലർ ‘മദനമോഹം’ ഫെബ്രുവരി 6ന്; സംവിധാനം,അഭിനയം മുതൽ മറ്റെല്ലാവരും പുതുമുഖങ്ങൾ…

    ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മദനമോഹം” ഫെബ്രുവരി 6ന് തീയേറ്ററുകളിലേക്ക്. സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത് വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ…

    Read More »
  • പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് മക്കൾ കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ

    ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കളുടെ ഒറ്റപ്പെടലുകളുടെ കഥ പ്രമേയമാക്കിയ അവതരിപ്പിക്കുന്ന സിനിമയാണ് കരുതൽ. ചിത്രം വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യ അയർലൻഡ് അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ…

    Read More »
  • ഇന്ത്യന്‍ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടു

    കൊച്ചി/മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസും ഓസ്‌കാര്‍ ജേതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റും പങ്കാളിത്തത്തിലേക്ക്. ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിലെ സുപ്രധാന നാഴികക്കല്ലാണിത്. കോര്‍പ്പറേറ്റ് കരുത്തും സ്വതന്ത്ര സിനിമയുടെ സര്‍ഗ്ഗാത്മക മികവും കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ ശക്തമായി പ്രതിഷ്ഠിക്കാന്‍ സഹായിക്കും. അക്കാഡമി അവാര്‍ഡിനര്‍ഹമായ പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്, ദ എലിഫന്റ് വിസ്പറേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സിഖ്യ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓഹരി പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ഒരു പുതിയ അധ്യായത്തിനാണ് ജിയോ സ്റ്റുഡിയോസ് തുടക്കമിടുന്നത്. സിഖ്യയുടെ സര്‍ഗ്ഗാത്മകമായ അടിത്തറയെ ജിയോയുടെ വമ്പന്‍ വിതരണ ശൃംഖലയുമായി സമന്വയിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പങ്കാളിത്തം. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കുമായി സിനിമകളും വെബ് സീരീസുകളും സംയുക്തമായി നിര്‍മ്മിക്കുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.…

    Read More »
  • ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്

    ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച് 14 വർഷങ്ങൾ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. മാസ്സ് അവതാരത്തിലാണ് ദുൽഖർ സൽമാനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് ഏന്തിയ കൈകൾ കൊണ്ട് പാതി മുഖം മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ ശ്രദ്ധ…

    Read More »
  • ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

    ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നു ടീസർ സൂചിപ്പിക്കുന്നു. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്നതാണ് കാണിക്കുന്നത്. ഈ മാറ്റം പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. പ്രതികാരം ചെയ്യാനും രാജ്യത്തെ രക്ഷിക്കാനും വേണ്ടി ഈ കഥാപാത്രം തീവ്രവാദികളുടെ ഗ്യാങ്ങുകളിലേക്ക് കടന്ന്, ജീവൻ പോലും പണയം വെക്കുന്നതാണ് ചിത്രം പറയുന്ന കഥ. ഈ കേന്ദ്ര കഥാപാത്രത്തിന്റെ പഴയ ജീവിതമാണ് രണ്ടാം ഭാഗത്തിന്റെ വൈകാരിക കേന്ദ്രമായി…

    Read More »
  • തമിഴ് സിനിമയിൽ ആദ്യമായി വമ്പൻ ഡ്രോൺ ഷോയുമായി അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

    സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഡ്രോൺ ഷോ തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകൾ ഉൾപ്പെട്ട ഡ്രോൺ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വെച്ചാണ്. വമ്പൻ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര ഷോയിൽ, ആകാശത്ത് തിളങ്ങിയ ഡ്രോണുകൾ കൊണ്ട് ചിത്രത്തിൻ്റെ പേര്, അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പേരുകൾ എന്നിവയും പ്രദർശിപ്പിച്ചു. ഷോയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എംആർപി എന്റർടൈൻമെൻ്റ് ബാനറിൽ പാസിലിയൻ നസറെത്തും മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനികാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ മദൻ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ…

    Read More »
  • സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. SSR61 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ ആണ്. പരമ്പരാഗത പൂജ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ പുറത്തു വിടും. പുഷ്പക വിമാനം, ആദിത്യ 369, തുടങ്ങി ഒട്ടേറെ ക്ലാസ്സിക്കുകളുടെ സൃഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്ത്കൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത സംവിധായകരുടെ നൊസ്റ്റാൾജിയ പകരുന്ന വാക്കുകൾ ഉൾക്കൊള്ളുന്ന വീഡിയോ, അദ്ദേഹത്തിന്റെ പ്രതിഭ, ഭാവന, ചലച്ചിത്ര നിർമ്മാണത്തിലുള്ള വൈദഗ്ധ്യം, ആധിപത്യം എന്നിവയെയും ചലച്ചിത്ര സൃഷ്ടാക്കളുടെ തലമുറകളിലൂടെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തെയും അടയാളപ്പെടുത്തുന്നു. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. SSR 61 നെ സിംഗീതത്തിന്റെ എക്കാലത്തെയും വലിയ സ്വപ്ന ചിത്രമായി ആണ് വൈജയന്തി…

    Read More »
  • രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികൾ. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്. ഹൃദയസ്പർശിയായ ഈ വാർത്ത, ചിരഞ്ജീവി കുടുംബത്തിലുടനീളം വലിയ ആഘോഷങ്ങൾക്ക് കാരണമായി. ഇതോടെ അഭൂതപൂർവമായ സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘മെഗാ’ കുടുംബം. മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ സന്തോഷവും ആവേശവും സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. നവജാതശിശുക്കളുടെ വരവ് അദ്ദേഹം വ്യക്തിപരമായി സ്ഥിരീകരിച്ചു. ആൺകുട്ടിയും പെൺകുട്ടിയും പൂർണ്ണമായും ആരോഗ്യവാന്മാരാണെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ അദ്ദേഹം, മരുമകൾ ഉപാസന സുഖം പ്രാപിക്കുന്നുണ്ടെന്നും കുറിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളവും നന്ദി നിറഞ്ഞതുമായ സന്ദേശം ദശലക്ഷക്കണക്കിന് ആരാധകർക്കടയിലും സന്തോഷം നിറക്കുകയാണ്. രാം ചരൺ- ഉപാസന എന്നിവർക്ക് ഇരട്ടക്കുട്ടികൾ-ഒരു ആൺകുഞ്ഞും പെൺകുഞ്ഞും-ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നും, അഗാധമായ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഈ വാർത്ത പങ്കു വെക്കുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 2023 ജൂൺ…

    Read More »
  • “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി ചീഫ് ഗസ്റ്റ് ആയെത്തിയ ചടങ്ങിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രം 2026 , ഫെബ്രുവരി 5 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഡ്രാമയും കോമഡിയും കോർത്തിണക്കി ഒരുക്കിയ ചിത്രം ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായിരിക്കും എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ജോമോൻ ജ്യോതിറിനും കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലഭിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. നാല്പതിലധികം വർഷങ്ങളിലായി 550 ലധികം…

    Read More »
Back to top button
error: