Movie

  • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; റിഷഭ് സാഹ്നി ഫസ്റ്റ് ലുക്ക് പുറത്ത്

    അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അബ്ദാലി എന്ന് പേരുള്ള കഥാപാത്രമായാണ് റിഷഭ് സാഹ്നി ഈ ചിത്രത്തിൽ വേഷമിടുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. സമ്മർ റിലീസായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ മഹാശിവരാത്രി പ്രമാണിച്ചു ഫെബ്രുവരി 15 ന് റിലീസ് ചെയ്യും. ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. കുപ്രസിദ്ധനായ അഫ്ഗാൻ സുൽത്താൻ അബ്ദാലിയുടെ വേഷം ആണ് അദ്ദേഹം നാഗബന്ധത്തിൽ ചെയ്യുന്നത്. 1750 കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു കൊണ്ട്, വിശാലമായ സമ്പത്തു സ്വന്തമാക്കാനായി അദ്ദേഹം നടത്തിയ കുപ്രസിദ്ധമായ പ്രവർത്തനങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൊടുങ്കാറ്റിൽ…

    Read More »
  • റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

    മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു ‘ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചി,കളമശ്ശേരി യിൽ ആരംഭിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ, ബസ്സം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഡാനിഷ് . ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ ശ്രീമതി ജെമിനി സുധീർ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് നിർമ്മാതാവ് ബസ്സം കാദിയാർ ഫസ്റ്റ് ക്ലാപ്പും നൽകി. മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-…

    Read More »
  • ടോക്സിക് പാരന്‍റിംഗ്’ സജീവ ചർച്ചയാക്കി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയോടെ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

    പ്രായഭേദമന്യേ ഏവരുടേയും അകമഴിഞ്ഞ പിന്തുണയോടെ ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരേയും വലിയ രീതിയിൽ ആകർഷിച്ചിരിക്കുകയാണ്. ബിജു മേനോനേയും ജോജു ജോര്‍ജ്ജിനേയും കേന്ദ്രകഥാപാത്രങ്ങ​ളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യ മനസ്സിന്‍റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലുള്ളത്.പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്‍റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം സിസ്റ്റത്തിന്‍റെ…

    Read More »
  • ‘ആശാൻ’ മലയാളത്തിന്‍റെ നിധി! കേരളം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്നുകാട്ടിയ ഇന്ദ്രൻസ് ചിത്രത്തിന് തിയേറ്ററുകള്‍ തോറും ഊഷ്മളമായ വരവേൽപ്പ്, ആദ്യ ദിനത്തേക്കാള്‍ തിരക്കേറി രണ്ടാം ദിനം

    പ്രായഭേദമന്യേ പ്രേക്ഷകരേവരും ‘ആശാനെ’ നിറകൺചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ്. ഹാസ്യവും വൈകാരിക നിമിഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇന്ദ്രൻസ്, അസാമാന്യ പ്രകടനവുമായി ഏവരുടേയും മനസ്സ് കവർന്നിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് റിലീസ് കേന്ദ്രങ്ങളിലെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറുചിരികളും നോവുകളും ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളുമൊക്കെയായി ഒരു സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആഖ്യാനശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നതിനൊപ്പം, കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നായ വന്യജീവി-മനുഷ്യ സംഘർഷത്തെ ചിത്രം പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. തികഞ്ഞ കൈയ്യടക്കത്തോടെ ഈ വിഷയം സ്ക്രീനിലെത്തിച്ചിരിക്കുകയാണ് തന്‍റെ മൂന്നാമത്തെ സിനിമയിലൂടെ സംവിധായകൻ ജോൺപോൾ ജോർജ്ജ്. സിനിമ എന്ന മാധ്യമത്തിന്‍റെ നിർമ്മാണ പ്രക്രിയയെ ഒരു പശ്ചാത്തലമാക്കി മാറ്റിക്കൊണ്ട്, കാടിന്‍റേയും നാടിന്‍റേയും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന അവസ്ഥയെയാണ് ചിത്രം രണ്ടാം പകുതിയിൽ വരച്ചുകാട്ടുന്നത്. ആദ്യ പകുതിയിൽ ഒരു ചലച്ചിത്ര നിർമ്മാണത്തിന്‍റെ പിന്നാമ്പുറ കാഴ്ചകളിലൂടെയാണ് ‘ആശാൻ’ സഞ്ചരിക്കുന്നത്. വെറുമൊരു സാങ്കേതിക പ്രക്രിയ എന്നതിലുപരി, സിനിമ എങ്ങനെയാണ് മനുഷ്യജീവിതത്തിലെ യാഥാർത്ഥ്യങ്ങളുമായി അടുത്തുനിൽക്കുന്നതെന്നും ചിത്രം…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു…

    Read More »
  • ചിരിപ്പിച്ചും മനസ്സ് നിറച്ചും ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” നേടുന്നത് ഗംഭീര പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായെത്തിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. പ്രേക്ഷകർക്ക് ഒരുപാട് ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം അവരുടെ മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഒരു ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യ പകുതിയിലെ ഗംഭീര കോമഡിയും രണ്ടാം…

    Read More »
  • “നാല്പതുകളിലെ പ്രണയം” ഫെബ്രുവരി 13 മുതൽ…

    ഹൃദ്യമായ ഒരു പ്രണയകഥ അതാണ് “നാല്പതുകളിലെ പ്രണയം” നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം . പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട്‌ കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു…

    Read More »
  • ഒരു ചിത്രവുംഏഴ് ആക്ഷൻ കോറിയോ ഗ്രാഫേഴ്സും

    സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക് ഷൻ . മികച്ച ആക് ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാൻ്റർ മാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനി ലേറെ ആക്ഷനുകളാണുള്ളത്. ‘ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി…

    Read More »
  • ഏപ്രിൽ ഒമ്പതിന് പള്ളിച്ചട്ടമ്പി

    ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ്, അമ്പത്തിയെട്ട് കാലഘട്ടങ്ങളിൽ , കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് പള്ളി ചുട്ടമ്പി’. ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിമുപ്പതോളം ദിവസ്സങ്ങൾ നീണ്ട ചിത്രീകരണം പൂർത്തിയായിരി ക്കുന്നു കാഞ്ഞാർ ( തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂർ, ചാലക്കുടി, ഒഗനക്കൽ, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം.. സമീപകാല മലയാള സിനിമയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിൻ്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. ഒരു മലയോര , കാർഷിക ഗ്രാമത്തിലെ അധ്വാനികളായ…

    Read More »
  • ജപ്പാനിലും ‘പുഷ്പ’ തരംഗം; 14 ദിവസം കൊണ്ട് 6.1 കോടി കളക്ഷൻ നേടി അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’

    ഇന്ത്യയിൽ ചരിത്രം കുറിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുന്‍റെ ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും 14 ദിവസത്തിനുള്ളിൽ 6.1 കോടി രൂപ (105 ദശലക്ഷം യെൻ) ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കി. ഏകദേശം 17,000-ത്തോളം ആളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ജാപ്പനീസ് തിയേറ്ററുകളിൽ സിനിമ കാണാനെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും സെലക്ടീവായ സിനിമാ വിപണികളിലൊന്നായ ജപ്പാൻ അല്ലു അർജുനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർ, 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള ഈ ബ്രഹ്മാണ്ഡ ചിത്രത്തെ നെഞ്ചിലേറ്റിയത് താരത്തിന്‍റെ ആഗോള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ സാംസ്കാരിക അംബാസഡറായി അല്ലു അർജുൻ മാറിക്കൊണ്ടിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ 2’വിലൂടെ ഭാഷയുടെയും സംസ്കാരത്തിന്‍റേയും അതിർവരമ്പുകൾ ഭേദിച്ച് ജപ്പാനിലെ മുഖ്യധാര സിനിമാ ചർച്ചകളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.…

    Read More »
Back to top button
error: