Movie

  • ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി സണ്ണി ഡിയോളി​ന്റെ ഗദര്‍ 2; ചിത്രം 630 കോടി വാരിയപ്പോൾ സണ്ണി ഡിയോളിന് ‌എത്ര കിട്ടി?

    നയൻറീസ് കിഡ്‍സിൻറെ നൊസ്റ്റാൾജിയ എന്നല്ലാതെ സമകാലിക ബോളിവുഡിൽ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുൽഖർ നായകനായ ചുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടൻ നേടിയ വളർച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങൾ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോൾ എന്ന പേര് വാർത്തകളിൽ ഇടംപിടിച്ചുമില്ല. എന്നാൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് കഥ മാറി! ഗദർ 2 എന്ന ചിത്രം പുറത്തെത്തിയത് മുതൽ ദേശീയ മാധ്യമങ്ങളുടെ എൻറർടെയ്ൻമെൻറ് കോളങ്ങളിൽ മറ്റേത് മുൻനിര താരത്തേക്കാൾ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിൻറെ പേരാണ്. 2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാംഭാ​ഗമായ ​ഗദർ 2 ഓ​ഗസ്റ്റ് 11 നാണ് തിയറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്ന നിലയിൽ ​​ഗദർ 2 ന് വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിൻറെ തന്നെ…

    Read More »
  • പ്രഭാസ് നായകനാകുന്ന ‘സലാറി’​ന്റെ റിലീസ് പ്രഖ്യാപിച്ചു; അങ്ങനങ്ങ് വൈകില്ല, നവംബറിലെത്തും

    പ്രഭാസ് നായകനാകുന്ന ‘സലാർ’ പ്രഖ്യാപനംതൊട്ടേ വാർത്തകളിൽ നിറഞ്ഞതാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാർ’ പ്രഭാസിന് നിർണായകമാണ്. ‘സലാർ’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ‘സലാറി’ന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന ‘സലാറെ’ ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്‍തംബർ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ‘കെജിഎഫി’ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാർ’ നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘ആദിപുരുഷ്’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഓം…

    Read More »
  • ഹണി റോസി​ന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ തെരയുന്നു….

    മലയാള ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിം​ഗ് കാളുമായി അണിയറ പ്രവർത്തകർ. റേച്ചൽ എന്ന ചിത്രത്തിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെയാണ് ആവശ്യം. 3 മുതൽ 5 വരെയും 10 മുതൽ 12 വരെയും പ്രായമുള്ള കുട്ടി ആർട്ടിസ്റ്റുകൾക്ക് ഒഡിഷനിൽ പങ്കെടുക്കാവുന്നതാണ്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം,…

    Read More »
  • ‘ലാലേട്ടനും വിനായകനും ഒന്നും കൊടുക്കുന്നില്ലേ ?’ ജയിലർ നിർമ്മാതാക്കളോട് ചോദ്യവുമായി നെറ്റിസൺസ്

    ചെന്നൈ: രജനികാന്തിൻറെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഇതിൻറെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സൺപിക്ചേർസ് ഉടമ കലാനിധിമാരൻ കൈമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്. രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച കലാനിധി മാരൻ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പർതാരത്തിന് ജയിലർ നിർമ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാൽ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും ചെക്കും പോർഷെ കാറും നിർമ്മാതാവ് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ മറ്റു താരങ്ങൾക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്…

    Read More »
  • ആർ സി സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആഗോള ചിത്രത്തിൽ സ്റ്റൈലിഷ്ഹീറോ കിച്ച സുധീപ് നായകൻ, തിരക്കഥ വിജയേന്ദ്രപ്രസാദ്; പ്രഖ്യാപിച്ചത് താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ

           ഇന്ത്യൻ സിനിമയെ ആഗോള തലത്തിലേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ.സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നലെയാണ് ആരാധകർക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം. മഗധീര, ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ഈ ചിത്രത്തിന്റെ രചന. ആർ ചന്ദ്രുവാണ്‌ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ.സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്. കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും.…

    Read More »
  • ജയിലര്‍ രജനിക്കൊരു ജാക്ക്പോട്ട്! ഒന്നേകാല്‍ കോടിയുടെ കാറും സമ്മാനമായി നല്‍കി കലാനിധി

    ചെന്നൈ: രജനികാന്തിൻറെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജയിലർ. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കളായ സൺ പിക്ചേർസിന് നൽകിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായതിന് പിന്നാലെ അതിൻറെ ലാഭ വിഹിതം സൂപ്പർതാരം രജനികാന്തിന് നിർമ്മാതാക്കളായ സൺപിക്ചേർസ് ഉടമ കലാനിധി മാരൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരൻ സമ്മാനിച്ചിട്ടുണ്ട്. സൺ പിക്ചേർസ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിൻറെ വിവരം പുറത്തുവിട്ടത്.…

    Read More »
  • കൗമാര വിദ്യാർഥികളുടെ കഥയുമായി ‘രംഗോലി’ നാളെ മുതൽ കേരളത്തിലും!

        തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെയും, അവരുടെ പ്രണയത്തെയും, കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ‘രംഗോലി !’ ‘മാനഗരം,’ ‘ദൈവ തിരുമകൾ’ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാധാരണ സർക്കാർ സ്കൂളിൽ പഠിക്കുന്ന മിടുക്കനായ ഒരു പയ്യൻ. അവന് സ്വന്തം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി…

    Read More »
  • മഹാമാന്ത്രികനായ കത്തനാരായി ജയസൂര്യ, ഒപ്പം അനുഷ്കയും

    ഐതിഹ്യ കഥകളിലൂടെ ഏവരുടേയും മനസിലിടം നേടിയ അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.   പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ. ഫാൻറസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ഗ്ലിംസ്.   വെര്‍ച്വല്‍ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച്‌ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍…

    Read More »
  • ‘നാൻ വന്തിട്ടേന്ന് സൊല്ല്’ ഇതാണ് ഉയിരും ഉലകവും; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര

    പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ​ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്.   View this post on Instagram   A post shared by N A Y A N T H A R A (@nayanthara) രണ്ട് ദിവസം മുൻപ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിൻറെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ…

    Read More »
  • ഷാരൂഖ് ഖാനെ മലർത്തിയടിച്ച് ദീപിക, മാസായി തെന്നിന്ത്യയുടെ നയസും സേതുപതിയും! ജവാന്റെ ട്രെയിലർ പുറത്ത്

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ​ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ്…

    Read More »
Back to top button
error: