Movie
-
‘എന്നെക്കുറിച്ചുള്ള ആ വീഡിയോ കണ്ടതോടെ സിനിമാഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചു, ഈ രംഗം ഇത്ര മോശമായിരുന്നോ?’ നടി സ്വാതി
സിനിമാ ലോകത്ത് നായികമാർ അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. നായികയായി അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി സ്വാതി റെഡ്ഢി. “ഞാന്‍ ആദ്യമായി അഭിനയിച്ച ‘ഡേഞ്ചര’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അല്ലരി നരേഷ് എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞ് തന്നു. നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും മോശമായി കണ്ടിട്ടുണ്ടോ എന്നായിരുന്നു പുള്ളി ചോദിച്ചത്. ഇല്ലെന്ന് ഞാൻ പറഞ്ഞതിന് ശേഷം എന്നെ കുറിച്ചുള്ള ഒരു മോശം വീഡിയോ കാണിച്ചു തന്നു. അതു കണ്ടതോടെ എനിക്ക് സിനിമാ രംഗത്തോട്ട തന്നെ വെറുപ്പ് തോന്നി” പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതിയുടെ പ്രതികരണം. ‘അത് കണ്ടതോട് കൂടി തന്നെ ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ഇതിവിടം കൊണ്ട് തന്നെ നിര്‍ത്താമെന്നും കരുതി. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. പക്ഷേ എന്റെ സുഹൃത്തുക്കള്‍ തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. വലിയ താരങ്ങളേ മാത്രമേ…
Read More » -
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന് അർദ്ധരാത്രി മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച…
Read More » -
സീന്‍ റിഹേഴ്‌സലിന്റെ ഭാഗമെന്ന് കരുതി ചെയ്തത്; ആരാധകനെ തല്ലിയതില്‍ മാപ്പുപറഞ്ഞ് നാനാ പടേക്കര്‍
മുംബൈ: നടന്‍ നാനാ പടേക്കറായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വൈറലായതാണ് ഇതിനുകാരണം. ഈ വിഷയത്തില്‍ വിശദീകരണവുമായി രം?ഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. സംഭവിച്ചതിനെല്ലാം ക്ഷമയും ചോദിച്ചു നടന്‍. വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പുചോദിച്ചത്. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്‌സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സെല്‍ഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു. ”സിനിമയുടെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അയാള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത്” നാനാ പടേക്കര്‍ വ്യക്തമാക്കി. താനൊരിക്കലും ഒപ്പം നിന്ന്…
Read More » -
നായകന്‍ ആരെന്ന് തീരുമാനിച്ചിട്ടില്ല; അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമെന്ന വാര്‍ത്തകളില്‍ ബി ഉണ്ണികൃഷ്ണന്‍
‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമുള്ള സിനിമയിലെ നായകന്‍ ആരെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്‍, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍. ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവന്‍, കെ ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ അമല്‍ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
കാക്കിയിൽ കീര്‍ത്തി സുരേഷ്, നായകനായി ജയം രവി; ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം സൈറണിന്റെ ടീസര്‍ പുറത്തു
ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. കീര്‍ത്തി സുരേഷാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. ജയം രവി നായകനായ സൈറണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെയാണ്. ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയൻതാരയാണ് വേഷിട്ടത്. ഇരൈവൻ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഗോഡ് എന്ന പേരില്‍ നയൻതാരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വയലൻസിന്റെ പേരിലും ഇരൈവൻ വാര്‍ത്തയായിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി…
Read More » -
യാഷ് രാജ് ഫിലിംസിന്‍റെ ടൈഗര്‍ 3 ആദ്യ ദിനം ഉച്ചയ്ക്കുള്ളില്‍ നേടിയത്, അമ്പരപ്പിക്കുന്ന കണക്കുകള്‍! തരംഗമടിക്കുമോ ?
സൽമാൻ ഖാൻ നായകനായി വേഷമിട്ട ചിത്രമാണ് ടൈഗർ 3. സംവിധാനം നിർവഹിച്ചത് മനീഷ് ശർമയാണ്. കത്രീന കൈഫ് നായികയുമായിരിക്കുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷന്റെ സൂചനകളും പുറത്തെത്തിയിരിക്കുകയാണ്. ടൈഗർ പ്രധാന നാഷണൽ തിയറ്ററുകളിൽ കളക്ഷൻ എത്രയാണ് നേടിയിരിക്കുന്നത് എന്നതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റായ ഹിമേഷ് പുറത്തുവിട്ടിരിക്കുന്നത്. പിവിആർ ഐനോക്സിൽ നിന്ന് 8.75 കോടി രൂപയാണ് നേടിയത് എന്നാണ് 12.30 വരെയുള്ള കണക്കുകൾ പ്രകാരം ഹിമേഷ് റിപ്പോർട്ട് ചെയ്യുന്നത്. സിനിപൊളിസിൽ നിന്ന് ആകെ 2.10 കോടി രൂപയും നേടിയിരിക്കുന്നു. ടൈഗർ 3 ആകെ 10.85 കോടി രൂപയാണ് ഇന്ന് പ്രധാന നാഷണൽ തിയറ്റർ ശൃംഖലയിൽ നിന്ന് 12.30 വരെ നേടിയത് എന്നാണ് ഹിമേഷിന്റെ റിപ്പോർട്ട്. TIGER 3 – 10.85 CR DONE @ NATIONAL CHAINS ON SUNDAY @ 12.30!#Tiger3 collects over 10.75 crore already in PVRInox & Cinepolis. Headed for an EXCELLENT…
Read More » -
കാളിദാസ്- താരിണി കല്യാണ നിശ്ചയ വേദിയിൽ താരമായത് ചക്കിയും കാമുകനും
മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ പുത്രൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ താരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയ വേദിയിൽ ഏറ്റവും തിളങ്ങിയത് ജയറാമിന്റെ ഇളയ മകൾ ചക്കി എന്ന മാളവികയും കാമുകനുമാണ്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മാളവിക തന്നെയാണ്. കാളിദാസിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ചക്കി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കാളിദാസിനും താരിണിക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്. ചേട്ടനു പിന്നാലെ അനിയത്തിയുടേയും വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. താൻ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു അത്. വാലന്റൈന്‍ ഡേയിലാണ് കാളിദാസ് തന്റെ പ്രണയം തുറന്നു പറഞ്ഞത്. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസിനെയും അവതാരക ക്ഷണിച്ചു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നു.…
Read More » -
പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’യിലെ മീനയായി ജലജയുടെ മകൾ ദേവി വരുന്നു
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായ ജലജയുടെ മകളാണ് ദേവി. അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണം എന്ന മോഹവുമായി കഴിയുകയായിരുന്നു ദേവിയും. വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവ് പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. ‘ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ.’ എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്. ‘മാലിക്’എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ദേവി അഭിനയരംഗത്ത് ഹരിശീ കുറിച്ചു, വലിയൊരു ഇടവേളക്കുശേഷം അതേ ചിത്രത്തിൽ ജലജയും അഭിനയിച്ചിരുന്നു. മികച്ചൊയൊരു ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു അതിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നു. മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ…
Read More » -
‘കാതലി’ന്റെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി, വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന കാതൽഹൃദയം കവരുന്ന മമ്മൂട്ടി ചിത്രമെന്ന് പ്രേക്ഷകർ
മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിലെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു കുടുംബ ചിത്രമായിരിക്കും കാതൽ എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ പരാമർശിക്കുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്. നവംബർ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നാലാമതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘കാതൽ.’ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക്…
Read More » -
സിരുത്തൈ ശിവയുടെ ‘കങ്കുവ’യുടെ റിലീസ് തീയതി തീരുമാനിച്ചു; ‘റോളെക്സി’നേക്കാള്‍ കൈയടി വാങ്ങുമോ സൂര്യയുടെ ഈ കഥാപാത്രം?
സൂര്യയ്ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള പ്രീതി എന്തെന്ന് അറിയണമെങ്കില്‍ വിക്രത്തിലെ അതിഥിവേഷത്തിന് ലഭിച്ച കൈയടി മാത്രം നോക്കിയാല്‍ മതി. കരിയറിലെ ഒരു മോശം കാലത്തിന് ശേഷമാണ് സൂര്യയ്ക്ക് സൂരറൈ പോട്രും ജയ് ഭീമും ഒക്കെ ലഭിച്ചത്. വിക്രത്തിലെ മിനിറ്റുകള്‍ മാത്രമുള്ള ഗസ്റ്റ് അപ്പിയറന്‍സിലൂടെ വലിയ കൈയടിയും ലഭിച്ചു. സമീപകാല കരിയറില്‍ അദ്ദേഹം വലിയ പ്രാധാന്യത്തോടെ കാണുന്ന സിനിമയാണ് അടുത്തതായി പുറത്തെത്താനിരിക്കുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന കങ്കുവ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നാണ് ചിത്രം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റേഞ്ചിലുള്ള ഒന്നല്ലെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്. ഫസ്റ്റ് ലുക്കിനും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്കുമൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇനിയും ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റംസാനും തമിഴ് പുതുവര്‍ഷവും വിഷുവും ഒക്കെ ചേര്‍ന്നുവരുന്ന…
Read More »