Life Style

    • കാളിദാസിന്റെ കൈപിടിച്ച് വേദിയിലേക്ക്; മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു

      ജയറാം-പാര്‍വതി താരദമ്പതികളുടെ ഇളയമകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്. സഹോദരനും നടനുമായ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് വരുന്നത്. തൊട്ടുപുറകെ കാളിദാസിന്റെ ഭാവിവധുവും മോഡലുമായ തരിണി കലിംഗരാരേയും കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഐവറി നിത്തിലുള്ള ഫുള്‍ സ്ലീവ് ബ്ലൗസും ലെഹംഗയുമാണ് വിവാഹനിശ്ചയത്തിന് മാളവികയെത്തിയത്. കഴുത്തുനിറഞ്ഞു കിടക്കുന്ന മാലയും വലിയ കമ്മലും സുതാര്യമായ ദുപ്പട്ടയുമൊക്കെ മാളവികയുടെ മാറ്റുകൂട്ടി. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് നവനീത് ധരിച്ചത്. അടുത്തിടെയാണ് കാമുകനേക്കുറിച്ച് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത്. നവനീതിന് പിറന്നാളാശംസ നേര്‍ന്നും ചിത്രംപങ്കുവെച്ചിരുന്നു. കാളിദാസിന്റെ വിവാനിശ്ചയദിനത്തിലും നവനീതിനൊപ്പമുള്ള ചിത്രങ്ങള്‍ മാളവിക പങ്കുവെച്ചിരുന്നു.  

      Read More »
    • കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ എല്ലാ ദിവസവുമെന്ന പോലെ കഴിക്കുന്നത് ഒരു ‘അഡിക്ഷൻ’ തന്നെയാണ്! അതുകൊണ്ടുള്ള ദോഷങ്ങൾ അറിഞ്ഞിരിക്കുക

      ചിലര്‍ക്ക് ശീതളപാനീയങ്ങള്‍ കഴിക്കാതിരിക്കാൻ സാധിക്കാറില്ല. എന്നുവച്ചാല്‍ എല്ലാ ദിവസവുമെന്ന പോലെ ശീതളപാനീയങ്ങള്‍ കഴിക്കുന്നവര്‍. ഒരു ‘അഡിക്ഷൻ’ തന്നെയാണ് ഇതും. എന്നാല്‍ ഇങ്ങനെ പതിവായി ശീതളപാനീയങ്ങള്‍ കഴിക്കുന്നത് നിങ്ങളെ അല്‍പാല്‍പമായി കൊന്നുകളയുകയാണ് ചെയ്യുന്നത്. മിക്കവരും ഇതെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. ശീതളപാനീയങ്ങള്‍ – അതും സോഡ പോലുള്ളവ- എന്നുവച്ചാല്‍ കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ ആണ് ഏറ്റവും അപകടം. എന്തെല്ലാമാണ് ഇത് ആരോഗ്യത്തോട് ചെയ്യുന്നത് എന്ന് കൂടി മനസിലാക്കൂ. ഒന്ന്… ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന ആരോഗ്യപ്രശ്നമാണ് വണ്ണം കൂടുന്നുവെന്നത്. ഇതുതന്നെയാണ് ശീതളപാനീയങ്ങല്‍ പതിവായി കഴിക്കുന്നത് കൊണ്ടുള്ളൊരു ദോഷം. ശീതളപാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള ഷുഗര്‍ ആണ് ഇതിന് കാരണമാകുന്നത്. അത്രമാത്രം ഷുഗര്‍ ആണ് ഇവയിലെല്ലാമുള്ളത്. ഉയര്‍ന്ന കലോറിയാണ് ശീതളപാനീയത്തില്‍ മധുരത്തിനായി ചേര്‍ക്കുന്ന ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പും മറ്റ് മധുരങ്ങളും കൂടിച്ചേര്‍ന്നുണ്ടാക്കുന്നത്. രണ്ട്… ഇത്രകണ്ട് മധുരം എന്ന് പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന അടുത്ത അപകടം ഊഹിക്കാമല്ലോ. പ്രമേഹം അഥവാ ഷുഗര്‍ തന്നെ രണ്ടാമത്തെ വെല്ലുവിളി. അല്ലെങ്കിലേ ഇന്ത്യ ലോകത്തിന്‍റെ…

      Read More »
    • ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പം അകറ്റാം, തക്കാളി ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ…

      മലയാളികളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറിയാണ് തക്കാളി. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവ തടയാൻ തക്കാളി സഹായിക്കും. പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… ഒരു ടീ‌സ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീ‌സ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും. രണ്ട്… ഒരു ടീസ്പൂൺ കടലമാവും ഒരു ടീ‌സ്പൂൺ തക്കാളി പേസ്റ്റും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും…

      Read More »
    • ”ഞാനും ഫിറോസ് ഇക്കയും വിവാഹമോചിതരാകുന്നു; കാരണം മൂന്നാമതൊരാളല്ല”

      ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടെന്ന് സജ്‌ന പറയുന്നു. കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്ന തുറന്നു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ നടി തുറന്നു പറഞ്ഞത്. ”പറയാന്‍ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയത്. കാരണം ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്. ഒരുമിച്ച് ഇത്രയുംനാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ അതിന്റെ…

      Read More »
    • കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതായി ആക്ഷേപം; ഗോസിപ്പുകളെ അതിജീവിച്ച് ഹന്‍സികയുടെ പ്രണയനദി ഒഴുകുന്നു

      ജൂനിയര്‍ ഖുശ്ബു എന്ന വിളിപ്പേരോടെ തമിഴ് സിനിമാ ലോകത്തേക്ക് കടന്ന നടിയാണ് ഹന്‍സിക മോത്‌വാനി. ബാലതാരമായി ഹിന്ദി സിനിമകളിലൂടെയാണ് ഹന്‍സിക അരങ്ങേറ്റം കുറിച്ചത്. നായികയായി തുടക്കം കുറിച്ചത് തെലുങ്കിലും. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഹന്‍സികയ്ക്ക് മൈലേജ് കിട്ടിയത് തമിഴ് സിനിമാ ലോകത്താണ്. വിജയ്, സൂര്യ, ധനുഷ് അങ്ങനെ തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം എല്ലാം അഭിനയിച്ച നടി ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. അതെ സൊഹാലി കതൂരിയയുമായുള്ള ഹന്‍സികയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും വൈറലായി. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഇതെന്നാണ് ഹന്‍സിക വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞത്. ഹന്‍സികയുടെ ദാമ്പത്യ ജീവിതം ഒരു വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ നടിയുടെ വിവാഹത്തോട് സംബന്ധിച്ച് പുറത്തുവന്ന പലതരം ഗോസിപ്പുകളും വീണ്ടും വൈറാവാന്‍ തുടങ്ങി. പതിവ് പോലെ പല പ്രണയ ഗോസിപ്പുകളും നേരത്തെ നടിയുടെ പേരിലുണ്ടായിരുന്നു. ചിമ്പുവിനൊപ്പമുള്ള ബന്ധം വിവാഹം വരെ എത്തി…

      Read More »
    • ഉപ്പിന്റെ ഉപയോഗം അധികമായാല്‍ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ അറിഞ്ഞിരിക്കുക… കാൻസറിനുള്ള സാധ്യത വരെ വർദ്ധിപ്പിക്കുമത്രേ!

      നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഓരോ തവണയും ഡോക്ടർമാരെ കാണുമ്പോൾ രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നതിനാൽ ഉപ്പ് കുറയ്ക്കാൻ അവർ നമ്മോട് പറയാറുണ്ട്. ഉപ്പ് കാൻസറിന് കാരണമാകുമോ? ഉപ്പും കാൻസറും തമ്മിൽ ബന്ധമുണ്ടോ? എത്ര അളവിലുള്ള ഉപ്പാണ് കാൻസർ ഉണ്ടാക്കുന്നത്? ഏത് തരം കാൻസർ? ഇതിനെ കുറിച്ച് ഡിപിയു പ്രൈവറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോസർജൻ ഡോ പ്രശാന്ത് ചന്ദ്ര പറയുന്നു. ദിവസവും 10 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഒരു ജാപ്പനീസ് പഠനം വെളിപ്പെടുത്തി. ഇത് കൂടുതൽ മനസിലാക്കാൻ അടുത്തിടെ എലികളിൽ ഒരു പഠനം നടത്തി. ആമാശയത്തിൽ കൂടുതൽ ഉപ്പ് എത്തുന്നത് വയറ്റിലെ ആവരണത്തെ പരിവർത്തനം ചെയ്ത് കാൻസറിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. ഇതിനെത്തുടർന്ന് ജപ്പാൻ, ചൈന, അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പഠനങ്ങൾ ഉപ്പ് കഴിക്കുന്നത് ആമാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. യഥാർത്ഥത്തിൽ ഒരു സാധാരണ…

      Read More »
    • കുട്ടികളിലെ അലർജി അവ​ഗണിക്കരുത്; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും…

      മുതിർന്നവരിൽ കാണുന്നതുപോലെ കുട്ടികളിലും അലർജി പ്രശ്നം ഉണ്ടാകാറുണ്ട്. കുട്ടികളിലെ അലർജി തുടക്കത്തിലേ അവഗണിക്കാതെ വേണ്ട ചികിത്സ നൽകിയാൽ എളുപ്പത്തിൽ മാറ്റിയെടുക്കാനാകും. മാതാപിതാക്കളിൽ ആർക്കെങ്കിലും അലർജിയുണ്ടെങ്കിൽ കുട്ടികൾക്ക് അലർജിയുണ്ടാകാൻ സാധ്യത ഏറെയാണ്. കുട്ടികളിലെ അലർജി പ്രധാനമായി മൂന്ന് തരത്തിലുണ്ട്. 1. ഫുഡ് അലർജി 2. സ്കിൻ അലർജി 3. ശ്വസന അലർജി ഫുഡ് അലർജി… കുട്ടികളിലെ അലർജി രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ആഹാര സാധനങ്ങളോടുള്ള അലർജി അഥവാ ഭക്ഷണ അലർജി. ഏത് ആഹാരത്തിനോടും എപ്പോൾ വേണമെങ്കിലും അലർജി ഉണ്ടാവാമെങ്കിലും 90% അലർജികളിലും വില്ലനാവുന്നത് വിരലിൽ എണ്ണാവുന്ന ചില ഭക്ഷണങ്ങളാണ്. പാൽ മുട്ട, മത്സ്യം, കശുവണ്ടി, സോയാബീൻ, ഗോതമ്പ്, ചില പഴവർഗങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടവ. സ്കിൻ അലർജി… ചർമ്മ അലർജിയുടെ സാധ്യത കുറയ്ക്കുന്നതിന് സമ്പർക്കം ഒഴിവാക്കുകയും ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. അലർജി പ്രശ്നമുള്ള കുട്ടികൾ സൗന്ദര്യവർദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. ശ്വസന അലർജി……

      Read More »
    • വിവാഹമോതിരം ഊരി മാറ്റി അഭിഷേക് ബച്ചന? ഐശ്വര്യ റായിയുടെ പതിനാറ് വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചോ?

      സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു. പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് അത് തകര്‍ന്നു. സല്‍മാന്‍ ഖാനുമായുള്ള ടോക്സിക്ക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യഅഭിഷേക് ബന്ധം ആരംഭിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന…

      Read More »
    • ”ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്പേസ് ആണ് കാശി”

      നടനായും സംവിധായകനായും മലയാളികള്‍ക്ക് സുപരിചിതനാണ് സേില്‍ ജോസഫ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നടന്‍ ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തുന്നത്. ഫാലിമിയാണ് ബേസിലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കാശി അഥവാ വാരണസിയ്ക്ക് പ്രധാന സ്ഥാനം ചിത്രത്തിലുണ്ട്. ഇപ്പോഴിതാ കാശിയില്‍ ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബേസില്‍ ജോസഫ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം കാശിയെ കുറിച്ച് സംസാരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്പേസ് ആണ് കാശിയെ ബേസില്‍ കണക്കാക്കുന്നത്. ”ആദ്യമായിട്ടാണ് കാശിയില്‍ പോകുന്നത്. ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനല്‍ കാശിയില്‍ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്. അത് വേറൊരു വേള്‍ഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാല്‍ ഒന്നൂടി പോകാന്‍ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍…

      Read More »
    • സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം…

      സ്ത്രീകൾ പലപ്പോഴും ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെയിരിക്കാറുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫൈബറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും വണ്ണം കുറയ്ക്കാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. രണ്ട്… വിറ്റാമിൻ ഡിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സൂര്യരശ്മികൾ നമ്മുടെ ചർമ്മത്തിൽ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിൻ ഡി. മൂന്ന്… കാത്സ്യം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകൾക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ സ്ത്രീകൾ കഴിക്കേണ്ടത് പ്രധാനമാണ്. നാല്… വിറ്റാമിൻ…

      Read More »
    Back to top button
    error: