‘ആ യാത്രയ്ക്കിടെ അച്ഛന് എന്നോട് വല്ലാതെ മോശമായി പെരുമാറി, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛന്’

ബിഗ് ബോസ് മലയാളം സീസണ് ഏഴിലെ അഞ്ച് വൈല്‍ഡ് കാര്‍ഡുകളില്‍ ഒന്ന് ആര്‍ക്കിടെക്റ്റും മാര്‍ക്കറ്റിംഗ് വിദഗ്ധയും നടിയുമായ വേദ് ലക്ഷ്മിയാണ്. വരും ദിവസങ്ങളില്‍ ഉയര്‍ന്ന് വരുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ലക്ഷ്മി. കഴിഞ്ഞ ദിവസം ഹൗസില്‍ വെച്ച് ടാസ്ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പ്രിയപ്പെട്ടയാളെന്ന് കരുതി സ്നേഹിച്ച അച്ഛനില്‍ നിന്നും ഉണ്ടായ മോശം അനുഭവവും ലക്ഷ്മി പങ്കുവെച്ചു.
വിവാഹിതയും ഒരു ആണ്‍കുഞ്ഞിന്റെ അമ്മയുമായ വേദ്ലക്ഷ്മി സ്ത്രീ മത്സരാര്‍ത്ഥികളില്‍ വിലപാടുകള്‍ കൊണ്ട് ഏറ്റവും ശക്തയെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാളിറ്റിയുള്ള മത്സരാര്‍ത്ഥിയാണെന്നും ബിബി പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. ഞാന്‍ വേദ്ലക്ഷ്മി… ശരിക്കുമുള്ള പേര് ലക്ഷ്മി ഹരികൃഷ്ണന് എന്നാണ്. എനിക്ക് പത്ത് വയസുള്ളപ്പോഴാണ് എന്റെ അച്ഛന് പാരനോയിഡ് സ്കീസോഫ്രീനിയ എന്ന മെന്റല്‍ ഹെല്‍ത്ത് ഇഷ്യു ഉണ്ടെന്ന് കണ്ടെത്തുന്നത്.
അതിനുശേഷം ഞങ്ങള്‍ രണ്ട് മക്കളും ഒരു പ്രായത്തില്‍ എത്തും വരെ എന്റെ മാതാപിതാക്കള്‍ ഒരുമിച്ച് തന്നെയായിരുന്നു. ഞാന്‍ ഡിഗ്രി പൂര്‍ത്തിയാക്കും വരെ അതായത് എനിക്ക് ഒരു 22, 23 വയസാകും വരെ അവര്‍ ഒരുമിച്ചായിരുന്നു. അതിനുശേഷം അവര്‍ക്ക് ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. മാത്മല്ല രണ്ടുപേരും സെപ്പറേറ്റായി താമസിക്കാന്‍ തുടങ്ങി. ഒരു ദിവസം ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഞാന്‍ എന്റെ അച്ഛന്റെ കൂടെ പോവുകയായിരുന്നു.
കര്‍ണാടകയിലെ ബെല്‍ഗാമിലായിരുന്നു എന്റെ യൂണിവേഴ്സിറ്റി. ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. ആ യാത്രയില്‍ പൈസയൊന്നും ഞാന്‍ കയ്യില്‍ കരുതിയിരുന്നില്ല. കാരണം ഞാന്‍ എന്റെ അച്ഛന്റെ കൂടയാണല്ലോ യാത്ര ചെയ്യുന്നത്. വെറെ ഒന്നും കയ്യിലെടുക്കേണ്ട കാര്യമില്ല. ആകെ എന്റെ കയ്യില്‍ ഞാന്‍ ധരിച്ചിരുന്ന ഗോള്‍ഡിന്റെ ചെയിന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
യാത്ര പാതിവഴിയില്‍ എത്തിയപ്പോള്‍ അച്ഛന് എന്നെ പൂര്‍ണമായും ഒഴിവാക്കാന്‍ തുടങ്ങി. എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്ക് അറിയാത്ത അവസ്ഥ. അച്ഛന് എന്നെ ഒഴിവാക്കാനായി ചവിട്ടുന്നുണ്ട്. വിന്റോ സീറ്റിലായിരുന്നു ഞങ്ങള്‍ രണ്ടുപേരും ഇരുന്നത്. അച്ഛന് വല്ലാതെ മോശമായി എന്നോട് പെരുമാറി. ഈ ലോകത്ത് എന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സണ്‍ അച്ഛനായിരുന്നു.
അച്ഛന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സണ്‍ ഞാനുമായിരുന്നു. പക്ഷെ അച്ഛന്റേയും അമ്മയുടേയും സെപ്പറേറ്റ് സ്റ്റേജ് വന്നപ്പോള്‍ പെണ്‍കുട്ടികള്‍ ആയതുകൊണ്ടും ഞങ്ങള്‍ അമ്മയുടെ കൂടെ നില്‍ക്കുന്നുവെന്ന കാര്യവും വെച്ചിട്ട് അച്ഛന് ഞങ്ങള്‍ക്ക് എതിരായി. ആ ഒരു യാത്രയ്ക്കിടെ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ഞാന്‍ കടന്ന് പോയി. മാംഗ്ലൂരില്‍ ആയിരുന്നു എനിക്ക് പോയി ഇറങ്ങേണ്ടിയിരുന്നത്.
കാസര്‍ഗോഡ് ഇറങ്ങേണ്ടിയിരുന്ന അഡ്വക്കേറ്റായ ഒരാള്‍ ഞാന്‍ കരയുന്നത് കണ്ടിട്ടും വാതിലിന് അരികില്‍ നില്‍ക്കുന്നത് കണ്ടിട്ടും ഞാന്‍ ട്രെയിനില്‍ നിന്നും ചാടുമോയെന്ന് ഭയന്ന് അദ്ദേഹം യാത്ര എക്സ്റ്റന്റ് ചെയ്ത് മാംഗ്ലൂര്‍ വരെ എനിക്കൊപ്പം വന്നു. ആ യാത്രയ്ക്കുശേഷം എന്റെ ജോലിയാകട്ടെ പഠനമാകട്ടെ ഞാന്‍ മുപ്പതില്‍ എത്തും വരെ ജീവിച്ചത് എനിക്ക് പ്രാധാന്യം കൊടുത്തായിരുന്നില്ല.
എന്റെ അമ്മയ്ക്കും സഹോദരിക്കും ഞാന്‍ അനുഭവിച്ച അവസ്ഥ വരരുത് എന്ന് കരുതി അവര്‍ക്ക് മാത്രം പ്രാധാന്യം കൊടുത്തായിരുന്നു ഞാന്‍ ജീവിച്ചത്. പിന്നീട് ഞാന്‍ യുകെയില്‍ പോയി പഠിച്ചു. എന്റെ ഗ്രാന്റ്പാരന്റ്സിന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ അതിനും അച്ഛന്റെ സഹകരണം ഉണ്ടായിരുന്നില്ല. ലൈഫില്‍ എനിക്ക് ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വന്നിരുന്നു.
ജീവിതത്തില്‍ ഒരുപാട് ചലഞ്ചസ് ഉണ്ടായപ്പോഴും ഞാന്‍ മുന്നോട്ട് പോയതും എന്നെ മാറ്റി മറിച്ചതും അന്ന് ട്രെയിനില്‍ വെച്ചുണ്ടായ അനുഭവമാണ്. എനിക്ക് മകനുണ്ടായ ശേഷമാണ് ഞാന്‍ എനിക്ക് മുന്‍ഗണന കൊടുത്ത് തുടങ്ങിയത്. പാരന്റ്സ് ഹാപ്പി ലൈഫ് ലീഡ് ചെയ്താല്‍ മാത്രമെ കുട്ടികള്‍ക്കും ആ ഹാപ്പിനെസ് കിട്ടുകയുള്ളു. അതുപോലെ സുഹൃത്തുക്കള്‍ക്കും വലിയ പ്രധാന്യം എന്റെ ജീവിതത്തിലുണ്ട്. അവരാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മധൈര്യം നല്‍കുന്നവരെന്നും ലക്ഷ്മി പറയുന്നു.






