Health

  • മൂക്കില്‍ പല്ല് മുളച്ചു..! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

    ന്യൂയോര്‍ക്ക്: മൂക്കില്‍ പല്ലു മുളയ്ക്കുന്ന കാലം എന്നത് ഇനി അതിശയോക്തിയല്ല. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കില്‍ എത്തിയപ്പോഴാണ് 11 മില്ലിമീറ്റര്‍ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളര്‍ന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. വര്‍ഷങ്ങളായി വലതു മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന മുപ്പത്തെട്ടുകാരന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ‘എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാരായ സാഗര്‍ ഖന്ന, മൈക്കല്‍ ടേണര്‍ എന്നിവര്‍ ശസ്ത്രക്രിയ നടത്തിയത്. അത്യപൂര്‍വമായ ഈ കേസിന്റെ വിശദാംശങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

    Read More »
  • ഉരുളക്കിഴങ്ങിനുണ്ട് ഗുണങ്ങളേറെ.!

    നമ്മുടെ ഭക്ഷണ മേശകളിൽ നമ്മൾ പേടിയോടെ കാണുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉരുളക്കിഴങ്ങ്. പതിവായ ഉപയോഗം ശരീര ഭാരം കൂട്ടുമോ എന്നതാണ് നമ്മിൽ പലരുടെയും ഭയം. എന്നാൽ അത് ശെരിയല്ല. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദ​ഗ്ധർ പറയുന്നത്.       ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.   ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.       എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്.…

    Read More »
  • ഇവയൊക്കെ ക്യാൻസറിനെ തടയും

    അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ? വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം…   തക്കാളി… തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.     ബ്രൊക്കോളി… ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി,…

    Read More »
  • മൂന്നു സഹോദരന്മാര്‍ ഒരേസമയം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു; കാരണം അമ്മായിമ്മയുടെ പരാതിയില്ല, അയല്‍വാസിയുടെ കരുണ; വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

    അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം നടന്നത് അള്‍ജീരിയയിലാണെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യമാര്‍ തങ്ങളുടെ പ്രായമായ അമ്മയെ പരിചരിക്കാത്തതാണ് വിവാഹമോചനത്തിന് കാരണം. എന്നാല്‍ അമ്മയുടെ പരാതിയില്‍ അല്ല ഇവര്‍ ഭാര്യമാരെ ഉപേക്ഷിച്ചത്. ഇവരോട് അമ്മ ഒരു പരാതിയും പറഞ്ഞിരുന്നുമില്ല. എന്നാല്‍ ഒരുദിവസം മൂന്ന് സഹോദരങ്ങളും ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ പ്രായമായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു. പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയെ…

    Read More »
  • ഇന്ന് 5691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 53,597 കൊവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട്…

    Read More »
  • ചർമ്മ സൗന്ദര്യത്തിന് ഇനി ശർക്കര മതി 

    നമ്മുടെയൊക്കെ മധുരക്കൂട്ടുകളുടെ പ്രധാന വിഭവമാണ് ശര്‍ക്കര. ശര്‍ക്കരയുടെ ഗുണം നമുക്കെല്ലാം അറിവുള്ളതാണ്. എന്നാലും പലർക്കും അന്യമായ ചില ശർക്കര അറിവുകളാണ് താഴെ.   ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.   20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.   ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.     ചര്‍മ്മത്തിന്റെ…

    Read More »
  • വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ഒരു പാനീയം

    വണ്ണം എന്നും നമ്മുടെയൊക്കെ പ്രശ്‌നമാണ്, ശരീര വണ്ണം കുറയ്ക്കുക എന്നത് നമ്മുടെയൊക്കെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ ഭാഗം കൂടിയാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.അതിനായി എത്രത്തോളം പണം വേണമെങ്കിലും ചിലവാക്കും.പരസ്യങ്ങളുടെ പുറകേ പോകുന്നവരുടെ എണ്ണവും ചെറുതല്ല. ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനുള്ള മരുന്നുകള്‍ക്കും മറ്റുമായി വലിയതോതിലാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.  നാം  നിത്യേന കണ്ടു കളയുന്ന എല്ലാം നമ്മള്‍ തേടി നടക്കുന്നതാണങ്കിലോ? ഇതില്‍ പ്രധാനപ്പെട്ട പാനീയമാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കിയ ജ്യൂസ്. ഇത് ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി കുടിക്കുന്നതും വ്യായാമവും കൂടെ ശീലിക്കുന്നതും വേഗത്തില്‍ ഫലം ലഭിക്കുന്നതായി കാണുന്നു. വളരെ എളുപ്പത്തില്‍ ചെലവ് കുറച്ച് തയ്യാറാക്കിയെടുക്കാൻ കഴിയുന്നതാണ് ഈ പാനീയം

    Read More »
  • മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ

    <span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും <span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ.. <span;>ബീൻസ് <span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന…

    Read More »
  • നാല്‍പത് കഴിഞ്ഞാല്‍ മുട്ട ഉപയോഗം എങ്ങനെയാക്കാം.

    വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിര്‍ണയിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണത്തിന് പങ്കു ണ്ട്ശരീരത്തില്‍ അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവര്‍ത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും  കാത്തുസൂക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. നന്നായി ക്രമപ്പെടുത്തിയ ഒരു ഭക്ഷണ രീതിക്ക് അതിനു സാധിക്കും. എന്നാല്‍ പ്രായമേറുമ്പോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കട്ടിയാഹാരങ്ങൾ വര്‍ജ്ജിക്കുക എന്നതും, ഒരു പ്രായം കടന്നവര്‍ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നതും  കേട്ടിട്ടില്ലേ? പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. നമ്മുടെ ഭക്ഷണ രീതികളുമായി നന്നായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങളാണ് ഇവ. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും വ്യത്യസ്ത തലത്തിലുള്ള ഭക്ഷണ ചിട്ട പിന്തുടരേണ്ട ആവശ്യമുണ്ടോ? മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ…

    Read More »
  • ഇനി സ്കൂളുകളിൽ ശുചീകരണം

    21 മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായി <span;>സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകും. തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ശുചീകരണത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും. ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും ഇന്നും നാളെയുമായി പൂർത്തിയാക്കുകയാണ് വിദ്യാഭാസ വകുപ്പിന്റെ ലക്ഷ്യം. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. <span;>CITU സംസ്ഥാന വ്യാപകമായി സ്കൂൾ ശുചിയാക്കലിന്റെ ഭാഗമാകാനും ആഹ്വാനം ചെയ്തു.

    Read More »
Back to top button
error: