Health

  • രാത്രി കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം

    ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലുള്ളവർ ആയിരിക്കും. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഡയറ്റ് പാലിക്കുന്നവരും പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ ഒക്കെയാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കുന്നത്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങൾ ചുവടെ: 1. മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 2. ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ്…

    Read More »
  • പനിക്കൂർക്ക വെറുമൊരു ഇലയല്ല, പ്രത്യേകിച്ച് പനിക്കാലത്ത്

    നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക.പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല.കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി ഇത്  അറിയപ്പെടുന്നു.പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കും.  പണ്ടുകാലത്ത് പല രോഗങ്ങൾക്കും  ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സസ്യമായിരുന്നു.ഒരു പാരാസെറ്റമോൾ ടാബ്‌ലറ്റിനെക്കാൾ ഗുണവും കരുത്തുമുള്ളതാണ് ഇതിന്റെ ഒരു തണ്ട് ഇല.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റാൻ ഇതിന് കഴിയും.കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധികൂടിയാണ് ഇത്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി.വായ്നാറ്റം…

    Read More »
  • ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി, 75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം; ഒന്നേകാല്‍ കോടിയിലധികം കോളുകള്‍

      തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി. അഡോളസ്‌സന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്. ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ…

    Read More »
  • കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും

    സർക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പനിയും ജലദോഷവുമായി പോയാല്‍ കോവിഡ് പരിശോധനയ്ക്ക് ശുപാര്‍ശചെയ്യും. സ്വകാര്യ ക്‌ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നല്‍കി പോകാന്‍ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ച്ചെന്ന് മരുന്നുവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധനയാണ് ഡിസംബർ ജനുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്‌സിലിന്‍, അസെക്‌ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം  കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.   അതുപോലെ ഇങ്ങനെ മരുന്ന് കഴിക്കുമ്പോൾ പനിയും…

    Read More »
  • അര്‍ശസ്സിനെ തുരത്താം,അധികം ഭാരപ്പെടാതെ തന്നെ

    എട്ട് ആയുർവേദ മഹാ രോഗങ്ങളിൽ ഒന്നായിട്ടാണ് അർശസിനെ കണക്കാക്കിയിരിക്കുന്നത്. ചികിത്സിച്ചുമാറ്റാൻ പ്രയാസമുള്ളവയും നീണ്ടുനില്ക്കുന്നവയും അനേകം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നവയും മറ്റൊരു രോഗങ്ങൾക്ക് കാരണമാകുന്നവയുമൊക്കെ മഹാ രോഗങ്ങളായാണ് ആയുർവേദം കണക്കാക്കുന്നത്.അത്തരത്തിലൊന്നായ അർശസിന് ആയുർവേദം നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ എന്താണെന്ന് നോക്കാം. നവര നെല്ലിന്റ അരിവറുത്ത് ചോറുണ്ടാക്കി കറിവേപ്പില ,കുരുമുളക് ,പുളിച്ച മോര് , ഇന്ദുപ്പ് എന്നിവ കൂട്ടി ദിവസവും കഴിക്കുന്നത് അർശസിന് ശമനം ഉണ്ടാക്കാനായി സഹായിക്കും. വെളുത്തുള്ളിയും പനംകൽക്കണ്ടവും നെയ്യിൽ വറുത്തെടുത്ത് അരച്ച് ഒരു ഉരുള വലിപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുക. നമ്മുടെ പുരയിടത്തിലും റോഡ് വക്കിലും ഒക്കെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് കറുകപുല്ല്. കറുകപുല്ല് നന്നായി കഴുകി വൃത്തിയാക്കി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക.എന്നിട്ട് രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.ഇത് അർശസിന് ഉള്ള ഒന്നാന്തരം പ്രതിവിധിയാണെന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ തൊട്ടാവാടി പറിച്ചെടുത്ത് പൂക്കൾ നീക്കിയശേഷം കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം…

    Read More »
  • ഗർഭിണിയാണോ ? നിർബന്ധമായും ഉണക്കമുന്തിരി കഴിക്കുക.അല്ലെങ്കിൽ മാതള നാരങ്ങയും

    ഗർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാൻ ഇവർക്ക് ഈ സമയത്ത് സാധിച്ചെന്നു വരില്ല. പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന് എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി. രക്തക്കുറവ്, ദഹനപ്രശ്നങ്ങള്, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഉണക്കമുന്തിരി. ഗര്ഭിണികളില് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ അഥവാ വിളര്ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന് സി ഘടകങ്ങള് അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്ഭിണികള് കഴിക്കേണ്ടതാണ്. ഇടക്കിടെ അല്പ്പാല്പ്പമായി വെള്ളത്തിലിട്ട് കുതിര്ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ..  അതുപോലെ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെയും ഇല്ലാതാക്കാന്‍ സാധിക്കും.ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍,…

    Read More »
  • കണ്ണുകളിൽ അറിയാം ഒമിക്രോൺ ബാധ

    ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തില്‍, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പല രോഗികളിലും കണ്ണുകളില്‍ തന്നെ കണ്ടെത്താനാവുമെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്‌, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.ഇതുകൂടാതെ, കണ്ണുകളില്‍ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാണ്. ചില രോഗികളില്‍ കാഴ്ച മങ്ങല്‍, നേരിയ സംവേദനക്ഷമത, കണ്ണില്‍ വെള്ളം വരിക എന്നിവയും കാണപ്പെടുന്നു. ഒരു പഠനമനുസരിച്ച്‌, 5% കൊറോണ രോഗികള്‍ക്കും കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം എന്നാണ്. കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച്‌ ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്‌, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 44% കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍…

    Read More »
  • ഏറ്റവും നല്ല മാസ്കുകൾ ഇവയാണ്

    മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകള്‍ കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സര്‍ജിക്കല്‍ മാസ്‌കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച്‌ തുണി മാസ്‌കുകള്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും…

    Read More »
  • കാലിലെ വിണ്ടുകീറൽ.. പരിഹാരം എന്ത്…

    പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. രണ്ട്… കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം. മൂന്ന്… ∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച്…

    Read More »
  • ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

      തിരുവനന്തപുരം: ആതുര ശുശ്രൂഷാരംഗത്തെ നഴ്സുമാരുടെ മികവിനെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു. 2021 ലെ നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. അക്കാദമിക് റെക്കോർഡ്, നേതൃപാടവം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജി രഘുനാഥാണ്. 50,000 രൂപയും പ്രശ്സ്തി പത്രവുമാണ് സമ്മാനം. തൃശ്ശൂര്‍ അമല നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാളാണ് രാജി രഘുനാഥ്. അദ്ദേഹത്തിന് 31 വർഷത്തെ അനുഭവ സമ്പത്തുണ്ട്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം. ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്.…

    Read More »
Back to top button
error: