Health
-
ചിക്കൻ പോക്സിനെ സൂക്ഷിക്കണം
ചിക്കൻ പോക്സ് ഒരു ‘വൈറൽ രോഗമാണ്’.വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വായു വഴിയാണ് വൈറസ് പകരുന്നത്.ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു.അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം.നെഞ്ചിലും പുറത്തുമൊക്കെയാവും ആദ്യം ഇതിന്റെ കുരുക്കൾ കണ്ടുതുടങ്ങുന്നത്.ക്രമേണ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സാധാരണഗതിയിൽ ചിക്കൻ പോക്സ് വലിയ ശല്യമൊന്നുമുണ്ടാക്കാതെ വന്ന് അങ്ങ് പോവും.കുട്ടികളിൽ പ്രത്യേകിച്ചും. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, അപൂർവമായി ന്യൂമോണിയയിലേക്കും എൻകെഫലൈറ്റിസ് അഥവാ തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്കുമൊക്കെ രോഗം മൂർച്ഛിക്കാനും വളരെ അപൂർവമായി മരണത്തിനുമൊക്കെ സാധ്യതയുണ്ട്. വൈറസിനെ ഒതുക്കാൻ വിവിധ ആന്റിവൈറൽ മരുന്നുകൾ നിലവിലുണ്ട്.ഒപ്പമുള്ള പനിക്കും ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്കും അതനുസരിച്ച് മരുന്നുകളും നൽകി ആശ്വാസം നൽകുന്നു.ഈ അസുഖം വന്നാൽ കുളിക്കരുത് എന്നത് ഏറ്റവും പ്രചാരമുള്ള അന്ധവിശ്വാസമാണ്. കുളിക്കാതെയിരിക്കുന്നത് ഉള്ള അസ്വസ്ഥതകൾ വർധിപ്പിക്കുന്നെന്ന് മാത്രമല്ല, കുരുക്കളിൽ അണുബാധയും പഴുപ്പുമുണ്ടാവാനും…
Read More » -
ഗൃഹവൈദ്യം
1,ചുമ. ♣️ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ♣️തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക. ♣️കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. ♣️വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. ♣️കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും. 2, പനി ♣️തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും. ♣️ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും. ♣️തുളസിനീരില്‍ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും. 3, ജലദോഷം ♣️തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക. ♣️ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും. 4, രക്താതിസമ്മര്ദം. ♣️ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക. ♣️തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും. ♣️ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു…
Read More » -
തുമ്പ നിസാരക്കാരനല്ല, നിങ്ങളറിയാത്ത തുമ്പയുടെ ഗുണങ്ങൾ
തുമ്പ ഓണത്തിനു മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല.തുളസിയെ പോലെ ഏറെ ഔഷധ ഗുണമുള്ള ചെടിയാണ് തുമ്പയും.തുമ്പപ്പൂവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്.ഇവയ്‌ക്കെല്ലാം ഔഷധഗുണവുമുണ്ട്. തുമ്പചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്.തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്.തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്. തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു…
Read More » -
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? എങ്കിൽ ഇത് ശ്രദ്ധിക്കുക
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ.എങ്കിൽ സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്.എങ്ങിനെ ഇതു പരിഹരിക്കാം ? ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും.എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ.അതു പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്.അവ നമ്മൾ കണ്ടെത്തുന്നില്ല എന്നതു കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്. ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു. മല്ലി (പൊടിയല്ല) – 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം) തഴുതാമ ഉണക്കിയത്- (എല്ലാ പച്ച മരുന്ന് കടകളിലും കിട്ടും) – 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ…
Read More » -
തൊട്ടാവാടിയുടെ തൊട്ടാൽ വാടാത്ത ഗുണങ്ങൾ
തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട് ? ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്. തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ? കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല…!!! മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ…
Read More » -
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങൾ
ദക്ഷിണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു.പ്രത്യേകിച്ച് കേരളത്തിൽ.തിരുവോണദിനത്തിൽ സദ്യ വാഴയിലയിൽ വിളമ്പാതെ പൂർണമാകില്ല എന്നാണ് വിശ്വാസം.എന്നാൽ എന്താണ് വാഴയിലയുടെ പ്രത്യേകത എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല എന്നതുമാണ് വാസ്തവം. പോളിഫിനോൾസ് എന്ന സ്വാഭാവിക ആന്റിഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് വാഴയില.പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത് കണ്ടുവരുന്നുണ്ട്.വാഴയിലയിൽ ഭക്ഷണം വിളമ്പുമ്പോള്‍ അതിലെ പോളിഫിനോൾസിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഈ ആന്‍റി ഓക്സിഡന്റ് പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്. പാത്രങ്ങളെ അപേക്ഷിച്ച് വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന് വാഷിങ് സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന് സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല. ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്പോള്‍ വാഴയില തീർത്തും പരിസ്ഥിതി…
Read More » -
മദ്യം മൂലം രോഗമല്ല, മദ്യപാനം തന്നെ ഒരു രോഗമാണ്
മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.മദ്യത്തിന്റെ തുടർച്ചയായുള്ള ഉപയോഗം മഞ്ഞപ്പിത്തം മുതൽ ലിവർ സിറോസിസിനു വരെ കാരണമായേക്കാം.രോഗം മദ്യപാനിയെ മാത്രമാണ് നേരിട്ട് ബാധിക്കുന്നതെങ്കിൽ പരോക്ഷമായി ഒരു കുടുംബത്തിന്റെ വീഴ്ചയ്ക്ക് തന്നെ മദ്യപാനം കാരണമാകും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ.അതിനാൽത്തന്നെ കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്.ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു.രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ എന്നത്തേയും മുഖ്യ ശത്രുവാണ് മദ്യം. മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു.ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി…
Read More » -
മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമോ?
മുഖക്കുരു മുതൽ മൂലക്കുരു വരെ നൊടിയിടയിൽ ചികിത്സിച്ചു ഭേദപ്പെടുത്തുന്ന ഒരുപാട് വൈദ്യൻമാരെയും ഗൂഗിൾ ഡോക്ടർമാരെയും ഇന്ന് നമുക്ക് കാണാൻ സാധിക്കും.മാധ്യമങ്ങളുടെ പേജുകളിലും വെബ്പോർട്ടലുകളിലും വരെ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നതും ഇത്തരം ചികിത്സയുടെ വാർത്തകളാണ്.ഇത്തരത്തിൽ ഒന്നാണ് മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയും എന്നത്.ഡോ. ജോജോ വി ജോസഫ്, കാൻസർ സർജൻ (കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്) ഇതിന് മറുപടി പറയുന്നു. ഒരുപാട് ആളുകൾ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ‘മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ’ എന്നത്. കാൻസർ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ മഞ്ഞളിന്റെ ഈ ഗുണത്തെ അംഗീകരിക്കുന്നില്ല. കീമോതെറാപ്പിക്കു പകരം മഞ്ഞൾ വെള്ളം ഉപയോഗിച്ചാൽ മതിയെന്നുള്ള മുറിവൈദ്യന്മാരുടെ തെറ്റായ പ്രചാരണം വിദ്യാസമ്പന്നർ പോലും വിശ്വസിക്കുന്ന കാലമാണിത്. മഞ്ഞൾ വെള്ളം നാച്ചുറൽ അല്ലേ? അടിമാലിയിൽ നിന്ന് കാൻസർ രോഗത്തിന് ചികിത്സിക്കാൻ വന്നതായിരുന്നു അമ്മിണിയമ്മ. കാഴ്ചയിൽ ആരോഗ്യവതിയായ അമ്മിണിയമ്മക്ക് സ്റ്റേജ് ത്രീ ബ്രെസ്റ്റ് കാൻസർ ആണ്. വിജയകരമായി തന്നെ അമ്മിണിയമ്മയുടെ ഓപ്പറേഷൻ…
Read More » -
വേനൽക്കാലത്തെ നേത്രരോഗങ്ങൾ
നേത്ര രോഗങ്ങൾ കൂടുതലായി കാണുന്നത് വേനൽക്കാലത്താണ്.അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുമ്പോൾ കണ്ണിന്റെ രോഗങ്ങളും ഉണ്ടാകുന്നു.ഇങ്ങനെ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്.ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധ മൂലം ഈ രോഗം ഉണ്ടാകാം കണ്ണിലെ ചുവപ്പുനിറം, കണ്ണിൽനിന്ന് വെള്ളം ചാടൽ, കണ്ണുകളിൽ അമിതമായി ചീപോള അടിയൽ, പ്രകാശം നോക്കാൻ ബുദ്ധിമുട്ട്, രാവിലെ കണ്ണുതുറക്കാൻ ബുദ്ധിമുട്ട്, ചെവിയുടെ മുന്നിൽ ഭാഗത്ത് കഴലവീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലർക്ക് കൺപോളകൾക്കും കണ്ണിനു ചുറ്റും നീരുവെക്കുകയും ചെയ്യുന്നു. അപൂർവം ചിലരിൽ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. ചെങ്കണ്ണ് പൂർണമായും മാറാൻ സാധാരണ രണ്ടാഴ്ച സമയമെടുക്കും. ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. എന്നാല്‍, രോഗം ബാധിച്ച കണ്ണുകളിലേക്ക് നോക്കുന്നതുകൊണ്ട് ഒരിക്കലും ഈ രോഗം പകരില്ല.രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും…
Read More » -
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ
ദിവസം 180 ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്‍ ഇല്ല.ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യുകയും അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നത് വൃക്ക വഴിയാണ്.അനാവശ്യ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് ഒന്നരലിറ്റര്‍ മാത്രമാണ് മൂത്രമായി വേര്‍തിരിച്ചെടുക്കുന്നത്.ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്‍ അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്‌നത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്‍ കാര്യമായ തകരാറുണ്ടായാല്‍ സ്ഥിതിമാറും. അനുബന്ധ പ്രശ്‌നങ്ങള്‍ വൃക്കകളില്‍ ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്. ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. വിവിധതരം നെഫ്രൈറ്റിസ് ഇതിന് ഉദാഹരണമാണ്.ജീവിതശൈലീ രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.ഇത് വലിയൊരു പ്രശ്‌നമായി മാറുകയുമാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവക്കു പുറമെ പൊണ്ണത്തടിയും കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങളും വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും.ഗൗട്ടാണ് മറ്റൊരു പ്രശ്‌നം.പാരമ്പര്യമായും…
Read More »