ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചെറുതുരുത്തിയിൽ ഒന്നര വയസുകാരനായ വിദേവ് ചന്ദ്രൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം.
കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ ഇപ്പോൾ സര്‍വ്വസാധാരണം. നമ്മുടെ തൊണ്ടയിലോ അന്നനാളത്തിലോ ഭക്ഷണം കുടുങ്ങിപ്പോകുന്നതാണ് ഇതിന് കാരണം. പ്രായഭേദമന്യേ ഇത് മൂലം ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളില്‍ ശ്വാസതടസ്സം നേരിട്ട് മരണവും സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസ്സപ്പെടും. ഈ ലക്ഷണങ്ങള്‍ ഒരാൾ പ്രകടമാക്കിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്റെ കാരണങ്ങള്‍
ചെറിയ കുട്ടികൾക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.
ഭക്ഷണമോ മറ്റു വസ്തുക്കളോ ഇറങ്ങിപ്പോയി ശ്വസനാളം അടഞ്ഞുപോകുന്നത് അപകടമാണ്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേരാം. കുട്ടിയെ ആസ്പത്രിയിൽ എത്തിക്കാനുള്ള സമയം പോലും കിട്ടിയെന്നു വരില്ല. കണ്ടുനിൽക്കുന്നയാൾ ഉടൻ അടിയന്തിര ശുശ്രൂഷ നൽകിയാൽ മാത്രമേ ഇത്തരം സാഹചര്യങ്ങളിൽപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ
മുതിര്‍ന്ന ആളുകൾ തിടുക്കത്തില്‍ ഭക്ഷണം കഴിക്കുന്നത് തൊണ്ടയില്‍ കുടുങ്ങാന്‍ കാരണമാകാം.
അന്നനാളത്തില്‍ കുടുങ്ങുന്ന ഭക്ഷണം ഇതിനകം തന്നെ ശ്വാസനാളത്തില്‍ നിന്ന് കടന്നുപോയതിനാല്‍ ശ്വസനത്തെ ബാധിക്കില്ല. എന്നിരുന്നാലും കടുത്ത നെഞ്ചുവേദന, ചുമ എന്നിവ അനുഭവപ്പെടാം. വീട്ടില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ചില വഴികള്‍
@ കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഭക്ഷണം കുടുങ്ങിയാല്‍, അയാളോട് ചുമയ്ക്കാന്‍ ആവശ്യപ്പെടാം. ചുമയുടെ പ്രഷറില്‍ കുടുങ്ങിയ ഭക്ഷണം പുറന്തള്ളപ്പെടും.
@ ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്ക്കാന് ആവശ്യപ്പെട്ട ശേഷം പുറംഭാഗത്ത് ശക്തമായി തട്ടുക. ചെറിയ കുട്ടികളാണെങ്കില്‍ കമിഴ്ത്തി പിടിച്ച ശേഷം തട്ടി കൊടുക്കാം.
@ ഉടന്‍ തന്നെ ഒരു കാന്‍ കാര്‍ബണേറ്റഡ് പാനീയം കുടിക്കുക. ഈ ലളിതമായ വിദ്യ ഭക്ഷണം തകര്‍ക്കുന്നതിനും തടസ്സം നീക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണം പറയുന്നു.
@ കുറച്ചധികം വെള്ളം കുടിക്കുന്നത് നിങ്ങളുടെ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കുവാന്‍ സഹായിക്കും.
@ വാഴപ്പഴമോ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ഒരു ഭക്ഷണം മറ്റൊന്നിനെ അന്നനാളത്തിലേക്ക് തള്ളിവിടാന്‍ സഹായിക്കും. നിങ്ങള്‍ക്ക് പഴം കഴിക്കാന്‍ ഇഷ്ടമല്ലെങ്കില്‍, ഒരു കഷണം ബ്രെഡ് വെള്ളത്തിലോ പാലിലോ മുക്കി കഴിക്കുക.
@ കുറച്ച് ബേക്കിംഗ് സോഡ അല്ലെങ്കില്‍ സോഡിയം ബൈകാര്‍ബണേറ്റ് വെള്ളത്തില്‍ കലര്‍ത്തുക. ഈ പരിഹാരം കുടിക്കുന്നത് തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം തകര്‍ക്കാന്‍ സഹായിക്കും.
@ ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ കഴിക്കുക. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം നിങ്ങളുടെ വയറ്റിലേക്ക് എളുപ്പത്തില്‍ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും.
വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ മാത്രം അവലംബിക്കാവുന്ന കാര്യങ്ങളാണ് ഈ പൊടിക്കൈകൾ അബോധാവസ്ഥയിലേയ്ക്ക് നീങ്ങിയാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.