Food
-
ബ്രഡ് ബോൾസ് ഒന്ന് പരീക്ഷിച്ചാലോ? ചായക്കൊപ്പം ഒരു കിടിലൻ ഐറ്റം
ചായക്കൊപ്പം എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് കിടിലം സ്‌നാക്‌സ്. വേഗം അടുക്കളയിലേക്ക് ഓടിക്കോളിന്‍ ചേരുവകള്‍ ബ്രഡ് – 10 എണ്ണം ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം സവാള – 1 ഇടത്തരം കാപ്‌സിക്കം – 1 ഇടത്തരം കാരറ്റ്- 1 ചെറുത് നാരങ്ങാനീര് – 1 ടീ സ്പൂണ്‍ മുളകുപൊടി – 1/2 ടീ സ്പൂണ്‍ കുരുമുളകു പൊടി – 1/2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് മയൊണൈസ് – 2 ടേബിള്‍ സ്പൂണ്‍ ബ്രഡ് പൊടി – 1 കപ്പ് എണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്നവിധം ചിക്കന്‍ ഉണ്ടെങ്കില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേര്‍ത്ത് 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കിയാല്‍ ഫില്ലിങ് റെഡി. ഓരോ ബ്രഡ് കഷ്ണങ്ങളായെടുത്ത്, അരികു മുറിച്ച് വെള്ളത്തില്‍ മുക്കിയെടുക്കുക. അതിനു ശേഷം…
Read More » -
മുട്ട ഇങ്ങനെ ഒന്ന് പുഴുങ്ങി നോക്കിയാലോ?
മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക. കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം. ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്ബ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട…
Read More » -
ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്
ഒലിവ് ഓയിൽ നമ്മുടെ അടുക്കളകളിൽ അധികം കാണാറില്ലങ്കിലും, വളരെ ആരോഗ്യപ്രദമായ ഒന്നാണ് അത്. സൗന്ദര്യ പുഷ്ടിക്കും ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്. 1. മോയ്സ്ചറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണിത് 2. അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. 3. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. 4.ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കും. 5. ഒലീവ് ഓയിലില്‍…
Read More » -
റഷ്യ-യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യന്‍ അടുക്കളയെയും സാരമായി ബാധിക്കും
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെയെല്ലാഗ കാര്യമായി തന്നെ ബാധിച്ച പ്രശ്‌നമായിരുന്നു കോവിഡ് മഹാമാരി. എന്നാല്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്തു ആഗോളജനത കരകയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തത്. അത് ആ രണ്ട് രാജ്യത്തെ മാത്രമല്ല ഇന്ത്യയെയും കാര്യമായി ബാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് അടുക്കളയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തും വിലക്കയറ്റമുണ്ടാകുമെന്ന് എന്ന് എല്ലാവരം പറയുന്നുമ്പോള്‍തന്നെയാണ് പാചക എണ്ണയുടെ വിലയും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിവിധ തുറമുഖങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന 3.5 ലക്ഷം ടണ്‍ പാചക എണ്ണ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവയുടെ വില വരും നാളുകളില്‍ കുതിച്ചുയരും. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ആഗോളതലത്തില്‍ ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ കയറ്റുമതി തടസപ്പെട്ടതിനാല്‍ ആഗോള വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ ക്ഷാമവും രൂക്ഷമാകും. ഇത് വലവര്‍ധനവിന് കാരണമാകും. നിലവിലെ ഉപഭോഗത്തിന്റെ 60 ശതമാനവും യുക്രൈനില്‍ നിന്നും…
Read More » -
മുടിയുടെ സൗന്ദര്യം കാക്കാൻ ഈ എണ്ണകൾ സഹായിക്കും
സൗന്ദര്യമുള്ള മുടി ഇന്നും പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ അത് ഒരു സ്വപ്നം മാത്രമല്ല. പൊടി, അന്തരീക്ഷ മലിനീകരണം, തെറ്റായ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്, പോഷകക്കുറവുള്ള ആഹാരം, തുടങ്ങിയവയെല്ലാം മുടിയുടെ സൗന്ദര്യത്തിന് തടസമാണ്aaa. ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് ശരിയായ രീതിയിലുള്ള പോഷണം നൽകേണ്ടതുണ്ട്. തലമുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെങ്കിലും, മുടിയിഴകൾ മനോഹരമായി, ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ എണ്ണ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനുള്ള പല തരം എണ്ണകൾ ഇതാ.. 1. ബദാം എണ്ണ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയും മുടി വളർച്ചയെ സുഗമമാക്കുന്നു. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും ബദാം എണ്ണ ഉത്തമമാണ്. 2. വെളിച്ചെണ്ണ ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾക്ക് വെളിച്ചെണ്ണ ഇല്ലാതെ ഒരു പാചകവുമില്ല, സൗന്ദര്യ സംരക്ഷണവുമില്ല. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത്…
Read More » -
മുടിയഴകിന് ഇനി നെയ്യ് മതി
നെയ്യ് നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൂട് ചോറിൽ നെയ്യ് ഒഴിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ദോശ ചുടുമ്പോൾ ഒരല്പം നെയ്യ് മുകളിൽ തൂവുന്നത് രുചി വർധിപ്പിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും രുചിയും മാത്രമല്ല നെയ്യ് എന്ന് തന്നെ പറയേണ്ടി വരും. നെയ്യ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയിലും നെയ്യ് ഉപയോഗിക്കാറുണ്ട്. അത് മുടിക്ക് ഉത്തമമാണ്. നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരത്തിന് രോഗശാന്തി നൽകുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മങ്ങിയതും വരണ്ടതും കേടായതുമായ മുടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഈർപ്പത്തിന്റെ അഭാവം. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമ്മത്തെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. മുടിയിലും ശിരോചർമ്മത്തിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിക്ക് കൂടുതൽ മിനുസവും…
Read More » -
ഈ ഇരട്ടകൂട്ട് വെള്ളം നല്ലതാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും
തടിയേക്കാള്‍ പ്രധാനപ്പെട്ട പ്രശ്‌നമാണ് പലര്‍ക്കും വയറെന്നത്. ചാടുന്ന വയര്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നമാണ്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. ഇത് സൗന്ദര്യ പ്രശ്‌നമായി കാണുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാള്‍ ഇത് ആരോഗ്യ പ്രശ്‌നമാണ്. വയററില്‍ കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രത്യേക പാനീയമുണ്ട്. ആര്‍ക്കും ഏറെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി 2 ചേരുവകളാണ് വേണ്ടത്. നല്ല ജീരകം, ഇഞ്ചി എന്നിവയാണ് ഇവ.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ…
Read More » -
ഉരുളക്കിഴങ്ങിനുണ്ട് ഗുണങ്ങളേറെ.!
നമ്മുടെ ഭക്ഷണ മേശകളിൽ നമ്മൾ പേടിയോടെ കാണുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉരുളക്കിഴങ്ങ്. പതിവായ ഉപയോഗം ശരീര ഭാരം കൂട്ടുമോ എന്നതാണ് നമ്മിൽ പലരുടെയും ഭയം. എന്നാൽ അത് ശെരിയല്ല. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദഗ്ധർ പറയുന്നത്. ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്.…
Read More » -
ഇവയൊക്കെ ക്യാൻസറിനെ തടയും
അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ? വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം… തക്കാളി… തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി. ബ്രൊക്കോളി… ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി,…
Read More » -
ചർമ്മ സൗന്ദര്യത്തിന് ഇനി ശർക്കര മതി
നമ്മുടെയൊക്കെ മധുരക്കൂട്ടുകളുടെ പ്രധാന വിഭവമാണ് ശര്‍ക്കര. ശര്‍ക്കരയുടെ ഗുണം നമുക്കെല്ലാം അറിവുള്ളതാണ്. എന്നാലും പലർക്കും അന്യമായ ചില ശർക്കര അറിവുകളാണ് താഴെ. ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു. 20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ…
Read More »