FoodLIFE

വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

ചേരുവകള്‍
ബിരിയാണി അരി   –  2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
ബീന്‍സ് അരിഞ്ഞത്  – ¼ കപ്പ്
കാരറ്റ് അരിഞ്ഞത്   – ¼ കപ്പ്
ക്വാളിഫ്ലവര്‍ അരിഞ്ഞത്   – ¼ കപ്പ്
പച്ചപട്ടാണി  – ¼ കപ്പ്
ഉരുളകിഴങ്ങ് അരിഞ്ഞത്   – ¼ കപ്പ്
തക്കാളി അരിഞ്ഞത്   – ¼ കപ്പ്
പച്ചമുളക് അരിഞ്ഞത്   – ¼ ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍
മല്ലിയില  – ¼ കപ്പ്
പുതിനയില  – ¼ കപ്പ്
മുളക് പൊടി  – ¼  ടീസ്പൂണ്‍
മല്ലി പൊടി   – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി  – ½ ടീസ്പൂണ്‍
ഗരം മസാല പൊടി  – ½ ടീസ്പൂണ്‍
ഏലക്കായ്   –  3 എണ്ണം
ഗ്രാമ്പൂ  –  6 എണ്ണം
കറുവാപ്പട്ട  –   2 സ്റ്റിക്
പെരുംജീരകം –  1 ടീസ്പൂണ്‍
ജാതിപത്രി  – 2 എണ്ണം
തൈര്‍  – ½ കപ്പ്
വെള്ളം ഉപ്പ്, നെയ്യ്, എണ്ണ –  ആവശ്യത്തിന്
അണ്ടിപരിപ്പ്, ഉണങ്ങിയ മുന്തിരങ്ങ   – 2 ടീസ്പൂണ്‍
രംഭയില  –  2
നാരങ്ങ  – പകുതി
തയ്യാറാക്കുന്ന വിധം
അരി അരമണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് അരിഞ്ഞു വച്ച് പച്ചക്കറികള്‍ എല്ലാം ഒരുപോലെ വഴറ്റി ചെറുതീയില്‍ അടച്ചു  വേവിക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ്, തൈര് കുറച്ചു മല്ലിയില, കുറച്ചു പുതിനയില ഇവ ചേര്‍ത്ത് 5 മിനിട്ട് കൂടി മൂടി വേവിക്കുക. അടുപ്പത്തുനിന്നും മാറ്റി വയ്ക്കുക. ബിരിയാണി ചെമ്പില്‍ കുറച്ച് എണ്ണ ഒഴിച്ച് അതില്‍ പട്ട, ഗ്രാംമ്പു, ഏലക്കായ്, ജാതിപത്രി, പെരുംജീരകം, ഇവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വെള്ളം തോരാനായി വച്ചിട്ടുള്ള അരിയിട്ട് 5 മിനിട്ട് വഴറ്റുക. ജലാശം മാറി അരി വറുത്തു വരുമ്പോള്‍ 4 കപ്പ് തിളച്ച വെള്ളം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ്, വയനയില (രംഭയില) ചേര്‍ത്ത് മൂടി വയ്ക്കുക. പകുതി നാരങ്ങായുടെ നീരും ചേര്‍ത്തിരിക്കണം.
അരി ആവശ്യത്തിന് വെന്ത് മുഴുവനായി വറ്റുമ്പോള്‍ മുക്കാല്‍ ചോറ് മാറ്റി വേവിച്ചു വച്ച പച്ചക്കറികള്‍ കുറച്ചു നിരത്തുക. അതിനു മുകളില്‍ കുറച്ച് ചോറു നിരത്തുക. അങ്ങനെ മുഴുവന്‍ ചോറും മലക്കറികൂട്ടും നിരത്തി മുകളില്‍ ബാക്കിയുള്ള മല്ലിയില, പുതിനയില, നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, കിസ്മിസ്, എണ്ണയില്‍ ബ്രൗണ്‍ നിറമാക്കി വറുത്ത് നീളത്തില്‍ അരിഞ്ഞ സവാള ഇവ വിതറി 5 മിനിട്ട് ചെറുതീയില്‍ മൂടി ആവി കയറ്റുക. അടുപ്പത്തു നിന്നും മാറ്റി എല്ലാംകൂടി നല്ലപോലെ ഇളക്കി ചൂടോടെ സാലഡ് അച്ചാര്‍ പപ്പടം  ഇവ കൂട്ടി കഴിയ്ക്കാവുന്നതാണ്.

Back to top button
error: