Food
-
വെളിച്ചെണ്ണ ഒഴിവാക്കരുതേ, ശരീരത്തിലെ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് ഉൾപ്പടെ വെളിച്ചെണ്ണയ്ക്ക് എണ്ണമറ്റ ഗുണങ്ങൾ
മലയാളിയുടെ രുചിയുടെ പര്യായമാണ് വെളിച്ചെണ്ണ. നമ്മള്‍ പാചകം ചെയ്യുന്നത് ഏറെയും വെളിച്ചെണ്ണയിലാണ് .മിക്ക വിഭവങ്ങളിലും വെളിച്ചെണ്ണ സമുദ്ധമായി നാം ചേര്‍ക്കുന്നു. വെളിച്ചെണ്ണ ഉപയോഗം ദോഷമാണെന്നും കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുമെന്നും ആധുനിക വൈദ്യശാസ്ത്രം സമർത്ഥിച്ചിരുന്നു. എന്നാൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു ദോഷവുമില്ല മറിച്ച് നല്ലതാണെന്നും വാദിക്കുന്നവരുണ്ട്. സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. ഇതിലൊക്കെ ഉപരി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ഫലപ്രദമായ കുക്കിംഗ് ഓയിലാണിത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്.…
Read More » -
രുചിയുടെ അറേബ്യൻ പെരുമ; അൽഫാം വീട്ടില്‍ തന്നെ തയാറാക്കാം
കേരളത്തിൽ അറേബ്യൻ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ്. പ്രത്യേകിച്ച് അല്‍ഫാമിന്.അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത് തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ – 1 വലുത് മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ഉപ്പ് ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍ റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍ ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ കരി (ചാര്‍ക്കോള്‍) – 1 കഷ്ണം മസാല തയാറാക്കാന്‍: മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍ കുരുമുളക് – 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍ നല്ലജീരകം – 1 ടീസ്പൂണ്‍ കറുവപ്പട്ട – 1…
Read More » -
ചോറ് ഒഴിവാക്കരുത്, ഭക്ഷണത്തില്‍ നിന്ന് അരി പെട്ടെന്ന് പിന്‍വലിക്കുന്നത് ആരോഗ്യത്തിന് തിരിച്ചടിയുണ്ടാക്കും
ചോറ് കഴിക്കുന്നതു കൊണ്ടാണ് ഭാരവും പ്രമേഹവും വര്‍ധിക്കുന്നതെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. 100 ഗ്രാം പാകം ചെയ്ത ചോറില്‍ 130 കാലറിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 28 ഗ്രാമോളം കാര്‍ബോഹൈഡ്രേറ്റാണ്. റിഫൈന്‍ ചെയ്ത അരിക്ക് ഗ്ലൈസിമിക് സൂചിക വളരെ ഉയര്‍ന്നതാണെന്നും കാണാം. ഇതിനാല്‍ റിഫൈന്‍ ചെയ്ത അരിയും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് ചോറ് ഭക്ഷണക്രമത്തില്‍ നിന്നു മാറ്റാനുള്ള ചില നിര്‍ദേശങ്ങള്‍ പല കോണുകളില്‍ നിന്നുയരുന്നത്. പക്ഷേ ഇത് പൂര്‍ണമായും മാറ്റുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ഒന്നാമത്തെ കാരണം അരി നമ്മുടെ ചുറ്റുപാടുകളില്‍ വളരുന്നതും നൂറ്റാണ്ടുകളായി നമ്മുടെ മുഖ്യഭക്ഷണവുമായിരുന്നു എന്നതാണ്. ഇതിനാല്‍ അരി പെട്ടെന്ന് ഭക്ഷണക്രമത്തില്‍ നിന്ന് പിന്‍വലിക്കുന്നത് ശരീരത്തിന് തിരിച്ചടിയുണ്ടാക്കും. അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തില്‍ നിന്ന് മാറ്റുന്നത് മലബന്ധം അടക്കമുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഗ്ലൈസിമിക് സൂചിക ഉയര്‍ന്ന അരിക്ക് പകരം…
Read More » -
പായ്ക്കറ്റ് പാൽ സുരക്ഷിതമല്ല;അധികദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ഒഴിവ് സമയത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കറ്റ് പാല്‍.ചിലപ്പോള്‍ ഒരാഴ്ചത്തേക്കുള്ള പാല്‍ വരെ വാങ്ങി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കും.എന്നാല്‍ ഒരു പാക്കറ്റ് പാല്‍ എത്ര ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അറിയുമോ? പാക്കറ്റ് പൊട്ടിക്കാത്ത പാല്‍ രണ്ടു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.നാല് ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരിക്കണം ഫ്രിഡ്ജിലെ താപനില.അതേസമയം പാക്കറ്റ് പൊട്ടിച്ച പാൽ ഒറ്റ ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്,ഉപയോഗിക്കുകയുമരുത്. അതാത് ദിവസത്തേക്കുള്ള പാൽ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. പായ്ക്കറ്റ് പാലുകളിൽ 41 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)കണ്ടെത്തിയിരുന്നു.പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read More » -
ശൈത്യകാല പഴമായ ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം…
ധാരാളം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു ശൈത്യകാല പഴമാണ് ഓറഞ്ച്. ഇതിൽ ജലാംശവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ശൈത്യകാലത്ത് നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓറഞ്ച് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഓറഞ്ചിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് നല്ലതാണ്. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഓറഞ്ച് അധിക കലോറി ഉപഭോഗം തടയുകയും ചെയ്യും. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഓറഞ്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ ഓറഞ്ച് പരിമിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓറഞ്ചിൽ നാരുകൾ…
Read More » -
മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ ചിട്ടയില്ലാത്ത ഭക്ഷണരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പൊണ്ണത്തടിയും ഒപ്പം പകര്‍ച്ചവ്യാധികളും ബാധിക്കാം
സ്കൂൾ, കോളജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നു. യു.ബി.സി.ഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലെ 12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് പോകുന്നതു മുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു. ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടി സൃഷ്ടിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്. വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ നിർദ്ദേശിക്കുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി…
Read More » -
ഈ ഭക്ഷണങ്ങൾ കഴിക്കൂ, മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാം
പലതരം ഭക്ഷണ പദാർത്ഥങ്ങളിലൂടേയും പാനീയങ്ങളിലൂടേയും നമ്മൾ മധുരം കഴിക്കാറുണ്ട്. മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ അത് കഴിക്കുന്നത് നിയന്ത്രിച്ചു വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ശരീര ഭാരം കൂടുക, പ്രമേഹം എന്നവയ്‌ക്കെല്ലാം അമിതമായ മധുരം നയിച്ചേക്കാം. അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ ഉദാഹരണത്തിന് പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്. പഴങ്ങൾ കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും. മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത…
Read More » -
കറുമുറെ കഴിക്കാൻ കോളിഫ്ലവര്‍ ഫ്രൈ
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.രുചികരമായ വിഭവമാണിത്. സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… കോളിഫ്‌ളവര്‍ 1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ കാശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍ കടലപ്പൊടി 4 ടീസ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മുട്ട …
Read More » -
ചീരയും കൂണുമൊന്നും രണ്ടാമത് ചൂടാക്കി ഉപയോഗിക്കരുത്; കാരണങ്ങൾ ഇവയാണ്
വീണ്ടും വീണ്ടും ചൂടാക്കി കഴിച്ചാൽ ടേസ്റ്റ് കൂടുമെന്നാണ് മലയാളികളുടെ പൊതുവിശ്വാസം.പ്രത്യേകിച്ച് മീനിന്റെയും ബീഫിന്റെയും കാര്യത്തിലെങ്കിലും! എന്നാൽ ചില ഭക്ഷണങ്ങളെങ്കിലും ഇങ്ങനെ ചൂടാക്കിയാൽ വിഷമയമാകുമെന്നതാണ് യാഥാർത്ഥ്യം.വീടുകളിലെ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണവും മറ്റൊന്നല്ല. 1.മുട്ട മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്.മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 2.മീനും ചിക്കനും ബീഫും മീനും ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും മീനുമൊക്കെ രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും. 3. ചീര വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. 4. കൂൺ ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കി…
Read More » -
അഗസ്തി വെറുമൊരു സസ്യമല്ല; അറിയാം ആരോഗ്യഗുണങ്ങൾ
ചീര വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് അഗസ്തി.അഗത്തിയെന്നും വിളിപ്പേരുണ്ട്.പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം.വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്.ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു.വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്. ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.പൂവിൽ ജീവകം ബി, സി. വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ് ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം മുറിവുണങ്ങും വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.…
Read More »