Food

  • വടക്കേ ഇന്ത്യക്കാരുടെ രാജ്മ മസാല

    സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള പയറാണ് രാജ്മ.ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ രാജ്മയില്‍ ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.അതെങ്ങിനെയാണെന്നു നോക്കാം: രാജ്മ – 250 ഗ്രാം സവാള – 2 വലുത് പച്ചമുളക് – 2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ പെരും ജീരകം – ഒരു നുള്ള് സാധാരണ ജീരകം – കാല്‍ ടീസ്പൂണ്‍ തക്കാളി – 2 ഗരം മസാല – ഒരു ടീസ്പൂണ്‍ (വേണമെങ്കില്‍ കൂടുതലാവാം) മഞ്ഞള്‍പ്പൊടി. മുളകുപൊടി – പാകത്തിന് കുറച്ച്‌ മല്ലിയില, കറിവേപ്പില ഫ്രഷ് ക്രീം – അര കപ്പ് രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിര്‍ത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിക്കുക. ഒരു…

    Read More »
  • ചമ്മന്തിപ്പൊടി ‍ ഉണ്ടാക്കാം

    കറികളൊന്നുമില്ലെങ്കിലും ഇത്തിരി ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വയറ് നിറയേ ചൊറുണ്ണാം. അതാണ് ചമ്മന്തിപ്പൊടിയെ സ്പെഷ്യലാക്കി മാറ്റുന്നത്. തേങ്ങ പ്രധാന ചേരുവയാക്കി വറുത്ത് പൊടിച്ചെടുക്കുന്ന വിഭവമാണിത്. ചോറിന് പുറമേ ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സൈഡ് ഡിഷായി ഉപയോഗിക്കാം. തേങ്ങാ വറുത്തുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് കേടാവുകയില്ല. കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാൻ കഴിയുന്നതും ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. ചേരുവകള്‍ തേങ്ങ ചിരവിയത് : 2 മുറി ഉഴുന്നു പരിപ്പ് :20 ഗ്രാം പൊട്ടുകടല: 20 ഗ്രാം ഉപ്പ്: പാകത്തിന് വറ്റല്‍ മുളക്: 5 എണ്ണം വാളം പുളി: ഒരു ചെറിയക് കഷ്ണം മഞ്ഞള്‍ പൊടി: 4 ഗ്രാം വെളിച്ചെണ്ണ: അല്പം( വരട്ടാൻ ഉള്ളത്) കറിവേപ്പില : 5 ഇതള്‍ തയ്യാറാക്കുന്ന രീതി 1) തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. 2) അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം…

    Read More »
  • ചിക്കൻ ചില്ലി ഫ്രൈ തയാറാക്കാം

    ചേരുവകള്‍ ചിക്കൻ : 500 ഗ്രാം ഇഞ്ചി: 10 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം പച്ചമുളക്: 15 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 gram ഉപ്പ് : ആവിശ്യത്തിന് കശ്മീരി മുളകുപൊടി: 15 ഗ്രാം മഞ്ഞള്‍ പൊടി: 3ഗ്രാം ഗരം മസാല: 10ഗ്രാം മല്ലിപൊടി: 10 ഗ്രാം കുരുമുളക് പൊടി: 10 ഗ്രാം കാപ്‌സിക്കം: 15 ഗ്രാം സവാള: 20ഗ്രാം സണ്‍ഫ്‌ലവര്‍ ഓയില്‍: ഫ്രൈ ചെയ്യാൻ ആവിശ്യത്തിന് ടൊമാറ്റോ കെച്ചപ്പ്: 15 ഗ്രാം മല്ലിഇല: 10 ഗ്രാം കറിവേപ്പില: 2 ഗ്രാം മൈദ: 10 gram തയാറാക്കുന്ന വിധം 1)ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മൈദ, കശ്മീര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു മാറിനെറ്റ് ചെയ്തു സണ്‍ഫ്‌ലവര്‍ ഓയിലില്‍ വറുത്തെടുക്കൂക 2)ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചിയും, സവാളയും വെളുത്തുള്ളിയും ക്യൂബ് ആയി കട്ട് ചെയ്ത ക്യാപ്സികവും സവാളയും ഇട്ടു വാട്ടി എടുക്കുക…

    Read More »
  • മുട്ടയില്ലാതെ ഓംലെറ്റടിക്കാന്‍ പറ്റുമോ സര്‍ക്കീര്‍ഭായ്ക്ക്? പൊളിയാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്ത ഈ ഐഡിയ

    മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍, മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാമനാട്ടുകര സ്വദേശി അര്‍ജുന്‍. ‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന പേരില്‍ പൗഡര്‍ രൂപത്തില്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തില്‍ വെള്ളം കലര്‍ത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവില്‍ കൊണ്ടോട്ടി വാഴയൂരില്‍ ‘ധന്‍സ് ഡ്യൂറബിള്‍’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു. മകള്‍ ധന്‍ശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ് ഇന്‍ന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവര്‍ഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാല്‍ പരീക്ഷണങ്ങള്‍ക്കായാണ് കൂടുതല്‍…

    Read More »
  • പുളിമധുരവും എരിവും ചേര്‍ന്നൊരു പുളിയിഞ്ചിക്കറി

    പുളിയിഞ്ചിയുടെ രുചിക്കൂട്ട്   01. വാളൻപുളി – 50 ഗ്രാം 02. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ എല്‍ജി കായം – 20 ഗ്രാം ശര്‍ക്കര – 75 ഗ്രാം കറിവേപ്പില – പാകത്തിന് 03. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍ 04. കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് (കഷണങ്ങളാക്കിയത്) -മൂന്ന് 05. കറിവേപ്പില – കുറച്ച്‌ 06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) – 75 ഗ്രം 07. പച്ചമുളക് അരിഞ്ഞത് -10 ഗ്രം 08. ഉലുവ -ഒരു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. 2. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. 3. തിളവരുമ്ബോള്‍ ഒരു ചെറിയ സ്പൂണ്‍…

    Read More »
  • അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം സോഫ്റ്റ് മുട്ട പഫ്‌സ്

    പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരാണ്.മീറ്റ്,മുട്ട, വെജിറ്റബിൾസ് തുടങ്ങി പലരീതിയിൽ പഫ്‌സ് ഉണ്ടാക്കാം. മുട്ട പഫ്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.വെറും അരമണിക്കൂർ മതി ഇതിന്. ചേരുവകള്‍ ‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാന്‍ 1. മൈദ 1 .5 കപ്പ് ഉപ്പ് ആവശ്യത്തിന് ബട്ടര്‍ / നെയ്യ് 2 ടേബിള്‍ സ്പൂണ്‍ മുട്ട 1 എണ്ണം വെള്ളം ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ സവാള 3 എണ്ണം  വെളുത്തുള്ളി 3 അല്ലി ഇഞ്ചി ഒരു കഷ്ണ കറിവേപ്പില ആവശ്യത്തിന് മുളക് പൊടി 1/ 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1/ 4 ടീസ്പൂണ്‍ കുരുമുളക് പൊടി 1/2 ടീസ്പൂണ്‍ മുട്ട പുഴുങ്ങിയത് 2 എണ്ണം തയ്യാറാക്കുന്ന വിധം മൈദയില്‍ ഉപ്പ്, ബട്ടര്‍, മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. മസാലയ്ക്കായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതല്‍ കുരുമുളക് പൊടി വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.…

    Read More »
  • മുന്തിരി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ചെയ്യൂ! ചൊറിച്ചില്‍ ഉണ്ടാകാതെ കുടിക്കാം

    പലര്‍ക്കും മുന്തിരി ജ്യൂസ് കുടിക്കുമ്പോള്‍ ചുണ്ട് നന്നായി ചൊറിയുന്നത് കാണാം. ചിലപ്പോള്‍ ചുണ്ട് തടിച്ച് വീര്‍ക്കുകയും ചെയ്യും. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ മുന്തിരി ജ്യൂസ് നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. വളരെ രുചികരമായി തന്നെ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. മുന്തിരിയുടെ ഗുണങ്ങള്‍ മുന്തിരിയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ കൊളസ്ട്രോള്‍ അമിതമായിട്ടുള്ളവരാണെങ്കില്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്താനും മുന്തിരി നല്ലതാണ്. മുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചില പഠനങ്ങള്‍ പ്രകാരം മുന്തിരി കഴിക്കുന്നതിലൂടെ കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് പറയുന്നു. കൂടാതെ, പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ നിയന്ത്രിക്കാനും മുന്തിരി നല്ലത് തന്നെയാണ്. ബോള്‍ മുന്തിരി ജ്യൂസ് പലരും ബോള്‍ മുന്തിരി ജ്യൂസ് കഴിച്ചിട്ടുണ്ടാകും. സാധാരണഗതിയില്‍ മുന്തിരി ജ്യൂസ്…

    Read More »
  • ബാക്കി വന്ന ചോറ് മതി; നല്ല ടേസ്റ്റി യെമനി റൊട്ടി ഉണ്ടാക്കാം

    നല്ല ടേസ്റ്റിയാണ് യെമനി റൊട്ടി. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ റൊട്ടിയുടെ രുചിയ്ക്ക് മുന്നില്‍ പൊറോട്ടയും ബട്ടര്‍ നാനുമൊക്കെ മാറിനില്‍ക്കും.യെമനി റൊട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒന്നര കപ്പ് ചോറ്, മുക്കാല്‍ കപ്പ് വെള്ളം എന്നിവ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കണം. ഇനി മറ്റൊരു പാത്രത്തില്‍ മൂന്ന് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അരച്ചുവച്ചിരിക്കുന്ന ചോറ് എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് നന്നായി കുഴച്ചെടുത്ത് കുറച്ച്‌ എണ്ണ തടവി അര മണിക്കൂര്‍ വയ്ക്കണം. ഇനി ഇത് ഉരുളകളാക്കിയെടുത്ത് ചപ്പാത്തിപോലെ പരത്തിയെടുക്കണം. ശേഷം ഇതിന്റെ ഓരോവശവും മടക്കി അല്‍പ്പം എണ്ണ തടവിയെടുക്കണം. ഇത്തരത്തില്‍ നാലുവശവും മടക്കണം. ഇനി അല്‍പ്പം മാവ് വിതറി ചതുരത്തില്‍ പരത്തിയെടുക്കാം. ഇത് പാനിലിട്ട് എണ്ണതടവി രണ്ടുവശവും ചുട്ടെടുക്കാം. നല്ല ടേസ്റ്റി യെമനി റൊട്ടി റെഡിയായി.

    Read More »
  • ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗിയാക്കും, ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണത്; കൂടുതൽ വിവരങ്ങള്‍ അറിയുക

      ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത് മലയാളിയുടെ ശീലമായി മാറിയിട്ടുണ്ട്. ജോലിക്ക് പോകുന്ന പലരും പിറ്റേദിവസം കഴിക്കുന്നതിനായി പലപ്പോഴും രാത്രിയില്‍ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. തിരക്കുപിടിച്ച ജീവിത രീതിയും  സമയക്കുറവും കാരണം ആളുകള്‍ ചിലപ്പോള്‍  മൂന്നും നാലും ദിവസങ്ങൾ വരെ ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ചിട്ട്  കഴിക്കും, എന്നാല്‍ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷങ്ങള്‍ 1 ഭക്ഷ്യവിഷബാധയുണ്ടാകാം നനഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രിഡ്ജില്‍ അസംസ്‌കൃത മാംസം സൂക്ഷിക്കുമ്പോൾ അതില്‍ നിന്ന് വരുന്ന ദ്രാവകം മറ്റ് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും വീഴാം, അതിനാല്‍ അതില്‍ ബാക്ടീരിയ വളരും, ആ ഭക്ഷണം കഴിച്ചാല്‍, വയറ്റിൽ അണുബാധയ്ക്കും കാരണമാകും. കൂടാതെ ഭക്ഷ്യവിഷബാധയ്ക്കും സാധ്യത ഉണ്ട്.…

    Read More »
  • ഏത്തപ്പഴം കൊണ്ട് രുചികരമായ ഹല്‍വ തയ്യാറാക്കാം

    ഏത്തപ്പഴം വച്ച് നമ്മള്‍ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.എന്നാല്‍ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ട്  ഹല്‍വ തയ്യാറാക്കിയാലോ  ? ഇതിനായി ആദ്യം വേണ്ടത് ഏത്തപ്പഴം എടുത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുകയാണ്. പേസ്റ്റ് പോലെ അരച്ചെടുക്കണം.പിന്നീട് ചുവട് നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം.ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. തീ നല്ലതുപോലെ ചൂടായി വരുമ്ബോള്‍ നമ്മള്‍ അടിച്ചു വെച്ച ഏത്തപ്പഴത്തിന്റെ കുറുക്ക് ഇതിലേക്ക് ഒഴിച്ച്‌ ഇളക്കുക. നിറംമാറി തുടങ്ങുമ്ബോള്‍ ഇതിലേക്ക് കുറച്ച്‌ ഏലക്ക പൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.   പാത്രത്തിന്റെ അടിയില്‍ പിടിച്ചു പോകാതിരിക്കാൻ ഇതിലേക്ക് നെയ്യ് ഇടയ്ക്കിടയ്ക്ക് ഒഴിച്ച്‌ കൊടുത്തു കൊണ്ടിരിക്കാം. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പരുവം ആവുമ്ബോള്‍ നെയ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ഇത് സെറ്റായി കഴിയുമ്ബോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച്‌ കഴിക്കാം.

    Read More »
Back to top button
error: