മുട്ട പഫ്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.വെറും അരമണിക്കൂർ മതി ഇതിന്.
ചേരുവകള്‍
‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാന്‍
1. മൈദ 1 .5 കപ്പ്
ഉപ്പ് ആവശ്യത്തിന്
ബട്ടര്‍ / നെയ്യ് 2 ടേബിള്‍ സ്പൂണ്‍
മുട്ട 1 എണ്ണം
വെള്ളം ആവശ്യത്തിന്
മസാല തയ്യാറാക്കാന്‍
ഓയില്‍ 1 ടേബിള്‍ സ്പൂണ്‍
സവാള 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഇഞ്ചി ഒരു കഷ്ണ
കറിവേപ്പില ആവശ്യത്തിന്
മുളക് പൊടി 1/ 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/ 4 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
മുട്ട പുഴുങ്ങിയത് 2 എണ്ണം
തയ്യാറാക്കുന്ന വിധം
മൈദയില്‍ ഉപ്പ്, ബട്ടര്‍, മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക.
മസാലയ്ക്കായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതല്‍ കുരുമുളക് പൊടി വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.
പഫ്സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുത്ത ശേഷം വട്ടത്തില്‍ പരത്തുക.
ഓരോന്നിലും ബട്ടര്‍ തേച്ച്, ഒന്നിന് മുകളില്‍ ഒന്നായി വച്ച ശേഷം അതിനെ ചെറിയ സ്ക്വയര്‍ ആയി മുറിക്കുക.
എല്ലാ ഷീറ്റിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.