01. വാളൻപുളി – 50 ഗ്രാം
02. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു വലിയ സ്പൂണ്‍
എല്‍ജി കായം – 20 ഗ്രാം
ശര്‍ക്കര – 75 ഗ്രാം
കറിവേപ്പില – പാകത്തിന്
03. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍
04. കടുക് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് (കഷണങ്ങളാക്കിയത്) -മൂന്ന്
05. കറിവേപ്പില – കുറച്ച്
06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) – 75 ഗ്രം
07. പച്ചമുളക് അരിഞ്ഞത് -10 ഗ്രം
08. ഉലുവ -ഒരു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
1. പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക.
2. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക.
3. തിളവരുമ്ബോള്‍ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കുക.
4. ഇരുമ്ബ് അല്ലാത്ത ചെറിയ ഉരുളിയില്‍ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി , കടുക് പൊട്ടിക്കുക.
5. ഇതില്‍ വറ്റല്‍മുളകു കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേര്‍ക്കുക.
6.മൂത്തശേഷം ഇഞ്ചി നുറുക്കിയതും പച്ചമുളകും ചേര്‍ത്തു മൂപ്പിക്കണം .
7. ഇഞ്ചി മുക്കാല്‍ വേവിനു മുകളില്‍ വേവാകുന്നതുവരെ തീകുറച്ചിളക്കുക.
8.ഇഞ്ചി മൂത്തതിനുശേഷം പാത്രം അടുപ്പില്‍ നിന്നു വാങ്ങിവയ്ക്കുക.
9. നേരത്തേ തിളപ്പിച്ചുവെച്ച മൂന്നര ലീറ്റര്‍ പുളിവെള്ളം അടുപ്പില്‍ വച്ചു തിളപ്പിച്ച് , ഏകദേശം ഒന്നര ലീറ്ററിനു മുകളില്‍ വരാൻ പാകത്തിനു വറ്റിക്കുക.
10. വറ്റിച്ചെടുത്ത പുളിയില്‍ പാകത്തിനുപ്പും വറുത്തു വച്ച ഇഞ്ചിയും ചേര്‍ത്തു നന്നായി ഇളക്കുക.