Food
-
പായസം ഇല്ലാതെ എന്ത് ഓണം ? ഇതാ 10 തരം പായസങ്ങളുടെ പാചകക്കുറിപ്പുകൾ
ഓണക്കാലം വരുമ്പോള്‍ വിഭവങ്ങളായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരിക.ഉപ്പേരിയും ശർക്കര വരട്ടിയും അതിലുപരി വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ അങ്ങനെ പലത്.എന്നിരിക്കെയും വിഭവങ്ങളിൽ പായസത്തിനായിരിക്കും ആരാധകര്‍ ഏറെയുണ്ടാകുക.സേമിയ, പാലട,അടപ്രഥമന്‍, പരിപ്പ്,അരി തുടങ്ങിയ പായസങ്ങള്‍ ഓണദിവസങ്ങളില്‍ അടുക്കളയില്‍ വിരുന്നെത്തും.ഇതാ പത്ത് തരം പായസങ്ങളുടെ രുചിക്കൂട്ടുകൾ അടപ്രഥമന്‍ ആവശ്യമുള്ള സാധനങ്ങള്‍ ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ് മൈദമാവ് – ടീ സ്പൂണ്‍ ശര്‍ക്കര അലിയിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍ വാഴയില – ആവശ്യത്തിന് പ്രഥമന് വേണ്ട ചേരുവകള്‍ ശര്‍ക്കര ഉരുക്കിയത് – 250 ഗ്രാം തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) – ഒരു കപ്പ് രണ്ടാം പാല്‍ – മൂന്ന് കപ്പ് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് നെയ്യ് – 100 ഗ്രാം അണ്ടിപ്പരിപ്പ് – 50 ഗ്രാം കിസ്മിസ് – 50 ഗ്രാം തയാറാക്കുന്നവിധം അട ഉണ്ടാക്കാന്‍ ചമ്പാ പച്ചരിമാവും മൈദയും ശര്‍ക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക.…
Read More » -
സാമ്പാറ് നന്നായാൽ സദ്യയും നന്നാകും
രുചികരമായ സാമ്പാർ ഉണ്ടെങ്കിലെ സദ്യ പൂർണ്ണമാകൂ. ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന് – 1 ടേബിൾസ്പൂൺ •ജീരകം – 1 ടേബിൾസ്പൂൺ •ഉണക്കല്ലരി – 2 ടേബിൾസ്പൂൺ •മല്ലി – 1 ഗ്ലാസ് (100 ഗ്രാം) •കടലപ്പരിപ്പ് – 1/2 ഗ്ലാസ് (50 ഗ്രാം) •ഉണക്ക മുളക് – 1 ഗ്ലാസ് (60 ഗ്രാം) •കറിവേപ്പില – 2 പിടി ആവശ്യമായ ചേരുവകൾ •സാമ്പാർ പരിപ്പ് – 3/4 കപ്പ് (75 ഗ്രാം) •മത്തങ്ങ – 9 ചെറിയ കഷണങ്ങൾ (35 ഗ്രാം) •ഉരുളക്കിഴങ്ങ് – 1 ചെറുത് (35 ഗ്രാം) •പച്ചമുളക് – 4 •ചുവന്ന മുളക് – 1 •മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ •വെളിച്ചെണ്ണ – 1 ടീസ്പൂൺ…
Read More » -
ആരോഗ്യപ്രദമാണ് പരിപ്പ് പായസം; ഉണ്ടാക്കുന്ന വിധം
അത്തംമുതൽ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തിൽ പ്രധാനികൾ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്.എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ശർക്കരകൊണ്ടാണ് ഉണ്ടാക്കുന്നതും എന്നതിനാൽ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയർ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയർ പരിപ്പാണ് കൂടുതൽ രുചികരം. പത്തുപേർക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശർക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതൽമധുരം ആവശ്യമെങ്കിൽ 750ഗ്രാം വരെ ശർക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയിൽ ചെറുതായി ചൂടാക്കിയെടുക്കണം. ശർക്കര അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽവെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകൾ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പിൽവെച്ച് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോൾ രണ്ടാംപാലും അരിച്ച ശർക്കരപ്പാനിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. വെന്ത് പാകമാകുമ്പോൾ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർക്കാം. അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് കോരിയത് ചേർത്തിളക്കി തിളച്ചുമറിയുംമുമ്പ്…
Read More » -
ഓണത്തിന് അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ
ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ഓണത്തിരക്കിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും ആണ് ഓണത്തിന് പ്രധാനപ്പെട്ടത്. വിവഭ സമൃദ്ധമായ സദ്യയില്‍ ഒഴിച്ചുനിര്‍ത്താൻ പറ്റാത്ത ഒരു വിഭവമാണ് അവിയല്‍. അവിയല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ പലപ്പോഴും അവിയല്‍ തയ്യാറാക്കിയാല്‍ നമ്മള്‍ വിചാരിക്കുന്നു പോലെ കിട്ടണം എന്നില്ല. രുചി റെഡിയായാലും കുറുകിനില്‍ക്കാതെ പരന്നുപോകുന്നതാണ് ഭൂരിഭാഗവും നേരിടുന്ന പ്രശ്നം. ഈ ഓണത്തിന് നമുക്ക് നല്ല അടിപൊളി അവിയല്‍ ഉണ്ടാക്കിയാലോ. വിളമ്ബിയാല്‍ പരന്നൊഴുകാത്ത നല്ല കുറുകി നില്‍ക്കുന്ന വായില്‍ വെള്ളമൂറുന്ന അവിയല്‍ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്. അവിയല്‍: ആവശ്യമായ സാധനങ്ങള്‍ വെള്ളരി – 200 ഗ്രാം ചേന – 200 ഗ്രാം പടവലങ്ങ – 200 ഗ്രാം പച്ചക്കായ – 2 എണ്ണം കോവയ്ക്ക – 150 ഗ്രാം തക്കാളി – 100 ഗ്രാം പച്ചപ്പയര്‍ – 200 ഗ്രാം മുരിങ്ങിക്ക – 3 എണ്ണം കാരറ്റ് –…
Read More » -
വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം
ഓണത്തിന് വിനാഗിരി ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാര്‍ തയാറാക്കാം. ചേരുവകള്‍ നാരങ്ങ – 5 നല്ലെണ്ണ- 100 മില്ലിലിറ്റര്‍ കടുക് – 1 സ്പൂണ്‍ മുളക് – 2 ഉപ്പ് – ആവശ്യാനുസരണം ഉലുവ – കാല്‍ സ്പൂണ്‍ കായം – കാല്‍ സ്പൂണ്‍ മുളകുപൊടി – 1-3 സ്പൂണ്‍ (എരിവ് അനുസരിച്ച് ) വെളുത്തുള്ളി – ആവശ്യമെങ്കില്‍ പഞ്ചസാര – 1 സ്പൂണ്‍ തയാറാക്കുന്ന വിധം നാരങ്ങ നന്നായി കഴുകുക. ഒരു പാത്രത്തില്‍ വെള്ളം വച്ച് തിളപ്പിക്കുക. അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക കുറച്ച് നേരം അടച്ചുവച്ച ശേഷം നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക. നാരങ്ങ മുറിച്ച് കുരു മാറ്റി എടുക്കുക. ഉപ്പ് പുരട്ടി ഒരു ദിവസം അല്ലെങ്കില്‍ അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക. കടുക് ചേര്‍ത്തു പൊട്ടുമ്ബോള്‍ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേര്‍ത്ത് വഴറ്റുക. മുളക്, ഉലുവ, കായം എന്നിവ ചേര്‍ക്കുക. തീ ഓഫാക്കിയ…
Read More » -
ഓണസദ്യ: അത്യാവശ്യം വേണ്ട വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം…രണ്ട് പായസം ഉൾപ്പെടെ 13 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ… 1)ഏത്തയ്ക്ക ഉപ്പേരി ഏത്തയ്ക്ക – 1 കിലോ വെളിച്ചെണ്ണ – അര കിലോ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക. 2) ശർക്കര വരട്ടി ഏത്തയ്ക്ക – 1 കിലോ ശർക്കര – 1 കിലോ നെയ്യ് – 20 ഗ്രാം ചുക്ക് – 20 ഗ്രാം കുരുമുളക് പൊടി –20 ഗ്രാം എണ്ണ – അര കിലോ ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം. ജീരകം – 20 ഗ്രാം പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക. ഒരുകിലോ ശർക്കരയിൽ…
Read More » -
വെറും 10 മിനിറ്റ് ; ഓണത്തിന് നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കാം
വെറും പത്ത് മിനുട്ട് മതി,ഓണ സദ്യയ്ക്ക് വിളമ്ബുന്ന കൂട്ടുകറി തയാറാക്കാൻ.നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ). കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ). രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്. മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍. മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍. ഉപ്പ-പാകത്തിന്. കറി വേപ്പില-2 തണ്ട്. നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത് വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍. നെയ്യ്-1 ടേബിള്‍ സ്പൂണ്‍. കടുക്-2 ടേബിള്‍ സ്പൂണ്‍. വറ്റല്‍ മുളക്- 6 എണ്ണം. ചെറിയ ജീരകം-1/2 സ്പൂണ്‍ . പാചകം ചെയ്യുന്ന വിധം ഒരു പാനില്‍ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചിരകിയെടുത്ത നാളികേരത്തില്‍ പകുതി നന്നായി അരച്ചെടുക്കുക.ഒരു പാനില്‍ രണ്ട്…
Read More » -
ഓണസദ്യ: 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും അടങ്ങിയ പരമ്പരാഗത ഓണവിഭവങ്ങളെ കുറിച്ച് വിശദമായി അറിയൂ
ഇന്ന് അത്തം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന് ഇനി 9 നാൾ. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. 60-ലധികം ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ 27 വ്യത്യസ്‍ത തരം കറികളും മധുരപലഹാരങ്ങളും മറ്റും അടങ്ങിയതാണ് പരമ്പരാഗത ഓണസദ്യ. സദ്യയിൽ ഉൾപ്പെട്ടിരിക്കുന്ന വിഭവങ്ങളെകുറിച്ച് വിശദമായി പരിശോധിക്കാം. പപ്പടം പപ്പടം ഇല്ലാതെ ഒരു ഓണസദ്യ അപൂർണമാണ്. ഉഴുന്ന് പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പേരി സദ്യയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉപ്പേരി അല്ലെങ്കിൽ ബനാന ചിപ്‌സ്. ഓണസദ്യയിൽ സാധാരണയായി ഒരു പിടി ഉപ്പേരി വിളമ്പുന്നു. ശർക്കര വരട്ടി ഉപ്പേരിയുടെ മധുരമായ പതിപ്പാണ് ശർക്കര വരട്ടി. ഏലക്കായ, ജീരകം, ഇഞ്ചി എന്നിവ ചേർത്ത് വറുത്ത വാഴപ്പഴം ശർക്കര സിറപ്പിൽ പൊതിഞ്ഞതാണ് ഇത്. ഇഞ്ചി കറി ഇഞ്ചി, പുളി, ശർക്കര എന്നിവ കൊണ്ടാണ് ഇഞ്ചി കറി ഉണ്ടാക്കുന്നത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മലയാളി വീടുകളിൽ ആദ്യമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. മാങ്ങ കറി…
Read More » -
നിവർത്തിയുണ്ടെങ്കിൽ ഇനി പപ്പടം കഴിക്കരുത് ; പപ്പടം കേടാകാതിരിക്കാൻ ചേർക്കുന്ന കാരം കാൻസർ അടക്കം മഹാരോഗങ്ങൾക്ക് കാരണമാകും
നമ്മൾ മലയാളികൾക്ക് പപ്പടമില്ലാതെ ചോറിറങ്ങില്ല എന്ന അവസ്ഥയാണുള്ളത്.സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്.എന്തിനേറെ ബിരിയാണിക്കൊപ്പം പപ്പടം ഇല്ലെങ്കിൽ പോലും എന്തോ ഒരു കുറവുപോലെ തോന്നുന്നവരാണ് നമ്മൾ.എന്നാൽ പപ്പടം എന്നത് ആരോഗ്യത്തിന് അത്ര കണ്ടു നല്ലതല്ലെന്നു തന്നെ വേണം പറയുവാന്‍. സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല. ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിനും അൾസർ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്. അടുത്തിടെ പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ…
Read More » -
ഓണത്തിന് രുചികരമായ കുറുക്കു കാളൻ തയാറാക്കാം
ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ.ഓണസദ്യക്ക് കൂട്ടാൻ രുചികരമായ കുറുക്കു കാളൻ തയാറാക്കാം. ചേന – 200-300 ഗ്രാം നേന്ത്രക്കായ – 1 തേങ്ങ – 2 പിടി ജീരകം – കാൽ ടേബിൾ സ്പൂൺ കുരുമുളകു പൊടി – കാൽ സ്പൂൺ തൈര് – 1- 2 കപ്പ് (പുളി അനുസരിച്ചു എടുക്കുക) പച്ചമുളക് – 2 ചുവന്ന മുളക് – 2-3 കടുക് – 1 സ്പൂൺ കറിവേപ്പില – കുറച്ച് ഉലുവ – കാൽ സ്പൂൺ വെളിച്ചെണ്ണ – 1 സ്പൂൺ നെയ്യ് – 1 സ്പൂൺ ഒരു മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക. ചേന, കായ എന്നിവ ചതുരത്തിൽ മുറിച്ച് പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് അരച്ചത്…
Read More »