Food
-
ഓണസദ്യ: 27 വ്യത്യസ്ത തരം കറികളും മധുരപലഹാരങ്ങളും അടങ്ങിയ പരമ്പരാഗത ഓണവിഭവങ്ങളെ കുറിച്ച് വിശദമായി അറിയൂ
ഇന്ന് അത്തം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന് ഇനി 9 നാൾ. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. 60-ലധികം ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ 27 വ്യത്യസ്ത തരം കറികളും മധുരപലഹാരങ്ങളും മറ്റും അടങ്ങിയതാണ് പരമ്പരാഗത ഓണസദ്യ. സദ്യയിൽ ഉൾപ്പെട്ടിരിക്കുന്ന വിഭവങ്ങളെകുറിച്ച് വിശദമായി പരിശോധിക്കാം. പപ്പടം പപ്പടം ഇല്ലാതെ ഒരു ഓണസദ്യ അപൂർണമാണ്. ഉഴുന്ന് പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഉപ്പേരി സദ്യയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉപ്പേരി അല്ലെങ്കിൽ ബനാന ചിപ്സ്. ഓണസദ്യയിൽ സാധാരണയായി ഒരു പിടി ഉപ്പേരി വിളമ്പുന്നു. ശർക്കര വരട്ടി ഉപ്പേരിയുടെ മധുരമായ പതിപ്പാണ് ശർക്കര വരട്ടി. ഏലക്കായ, ജീരകം, ഇഞ്ചി എന്നിവ ചേർത്ത് വറുത്ത വാഴപ്പഴം ശർക്കര സിറപ്പിൽ പൊതിഞ്ഞതാണ് ഇത്. ഇഞ്ചി കറി ഇഞ്ചി, പുളി, ശർക്കര എന്നിവ കൊണ്ടാണ് ഇഞ്ചി കറി ഉണ്ടാക്കുന്നത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മലയാളി വീടുകളിൽ ആദ്യമായി തയ്യാറാക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. മാങ്ങ കറി…
Read More » -
നിവർത്തിയുണ്ടെങ്കിൽ ഇനി പപ്പടം കഴിക്കരുത് ; പപ്പടം കേടാകാതിരിക്കാൻ ചേർക്കുന്ന കാരം കാൻസർ അടക്കം മഹാരോഗങ്ങൾക്ക് കാരണമാകും
നമ്മൾ മലയാളികൾക്ക് പപ്പടമില്ലാതെ ചോറിറങ്ങില്ല എന്ന അവസ്ഥയാണുള്ളത്.സദ്യ പോലുള്ളവയ്ക്ക് ഇത് ഒഴിവാക്കാനാകാത്ത വിഭവവുമാണ്.എന്തിനേറെ ബിരിയാണിക്കൊപ്പം പപ്പടം ഇല്ലെങ്കിൽ പോലും എന്തോ ഒരു കുറവുപോലെ തോന്നുന്നവരാണ് നമ്മൾ.എന്നാൽ പപ്പടം എന്നത് ആരോഗ്യത്തിന് അത്ര കണ്ടു നല്ലതല്ലെന്നു തന്നെ വേണം പറയുവാന്‍. സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല. ഇതില്‍ ദോഷം വരുത്തുന്ന മറ്റൊരു ഘടകം പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നതാണ്. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിനും അൾസർ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്. അടുത്തിടെ പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ…
Read More » -
ഓണത്തിന് രുചികരമായ കുറുക്കു കാളൻ തയാറാക്കാം
ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ.ഓണസദ്യക്ക് കൂട്ടാൻ രുചികരമായ കുറുക്കു കാളൻ തയാറാക്കാം. ചേന – 200-300 ഗ്രാം നേന്ത്രക്കായ – 1 തേങ്ങ – 2 പിടി ജീരകം – കാൽ ടേബിൾ സ്പൂൺ കുരുമുളകു പൊടി – കാൽ സ്പൂൺ തൈര് – 1- 2 കപ്പ് (പുളി അനുസരിച്ചു എടുക്കുക) പച്ചമുളക് – 2 ചുവന്ന മുളക് – 2-3 കടുക് – 1 സ്പൂൺ കറിവേപ്പില – കുറച്ച് ഉലുവ – കാൽ സ്പൂൺ വെളിച്ചെണ്ണ – 1 സ്പൂൺ നെയ്യ് – 1 സ്പൂൺ ഒരു മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക. ചേന, കായ എന്നിവ ചതുരത്തിൽ മുറിച്ച് പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് അരച്ചത്…
Read More » -
എള്ളോള്ളമില്ലാ പൊളിവചനം;എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
എള്ള് കാഴ്ചയിൽ ചെറുതാണെങ്കിലും ഗുണങ്ങളിൽ വമ്പനാണ്.വളരെക്കാലം മുൻപു തന്നെ മനുഷ്യർ ഉപയോഗിച്ചിരുന്ന സസ്യമാണിത്.എള്ളിൽ 55 ശതമാനം എണ്ണയും 20 ശതമാനം പ്രോട്ടീനും ഉണ്ട്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറ ആണിത്. കൂടാതെ എള്ളെണ്ണയിൽ ലിനോലെനിക് ആസിഡ്, ഒലേയിക് ആസിഡ് അമിനോ ആസിഡുകളായ ലൈസിൻ, ട്രിപ്പ്റ്റൊഫാന്‍, മെഥിയോനൈൻ എന്നിവയുമുണ്ട്. എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ ∙ പ്രമേഹം തടയുന്നു എള്ളിൽ മഗ്നീഷ്യവും മറ്റ് പോഷകങ്ങളുമുണ്ട്. എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുന്നു. കൂടാതെ പ്ലാസ്മ, ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. ∙ രക്തസമ്മർദം കുറയ്ക്കുന്നു എള്ളിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ∙ കൊളസ്ട്രോൾ കുറയ്ക്കുന്നു എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു. കറുത്ത എള്ളിലാണ് ഫൈറ്റോസ്റ്റെറോൾ ധാരാളം ഉള്ളത്. ∙ അർബുദം തടയുന്നു അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്. ∙ ഉത്കണ്ഠ അകറ്റുന്നു സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം…
Read More » -
ഓണത്തിന് സദ്യക്കൊപ്പം കഴിക്കാൻ അടിപൊളി പൈനാപ്പിള്‍ പച്ചടി
ഇത്തവണത്തെ ഓണത്തിന് സാധാ പച്ചടിക്ക് പകരം പൈനാപ്പിള്‍ പച്ചടി പരീക്ഷിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ • പൈനാപ്പിള്‍: നല്ല പഴുത്ത് മധുരമുള്ള ഇടത്തരം വലിപ്പത്തില്‍ ഒന്ന് • തേങ്ങ: അരമുറി • പച്ചമുളക്: ആറെണ്ണം • പുളിയില്ലാത്ത തൈര് അരകപ്പ് • ഉപ്പ്: ആവശ്യത്തിന് • പഞ്ചസാര – ഒരു ടീസ്പൂണ്‍ • ജീരകം: കാല് ടീസ്പൂണ്‍ • മഞ്ഞപ്പൊടി: കാല് ടീസ്പൂണ്‍ • മുളകുപൊടി: കാല് ടീസ്പൂണ്‍ • വെളിച്ചെണ്ണ: കടുക് വറുക്കാൻ ആവശ്യത്തിന് • കടുക്: കാല് ടീ സ്പൂണ്‍ . ചുവന്ന മുളക്: രണ്ട് എണ്ണം • കറിവേപ്പില: രണ്ട് തണ്ട് തയ്യാറാക്കേണ്ട വിധം പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം. ഇവ വെന്തു…
Read More » -
കുമ്പളങ്ങ–മത്തങ്ങ ഓലൻ
ഓണത്തിന് രുചികരമായ കുമ്പളങ്ങ–മത്തങ്ങ ഓലൻ ഉണ്ടാക്കാം 1. വൻപയർ – 10 ഗ്രാം 2. പച്ചമത്തങ്ങ – 15 ഗ്രാം കുമ്പളങ്ങ – 15 ഗ്രാം 3. അച്ചിങ്ങ – അഞ്ചു ഗ്രാം പച്ചമുളക് – നാല് 4. തേങ്ങ –ഒന്നിന്റെ പകുതി, ചുരണ്ടിയത് 5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ വൻപയർ കുതിർത്തു വയ്ക്കണം. ∙ മത്തങ്ങയും കുമ്പളങ്ങയും ഓലന്റെ പാകത്തിൽ കനം കുറച്ചു െചറിയ ചതുരക്കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം. ∙ ഇതിൽ പച്ചമുളകു കീറിയിതും അച്ചിങ്ങ ഒടിച്ചതും വൻപയറും കുതിർത്തതും ചേർത്തു വേവിച്ചൂറ്റണം. ∙ തേങ്ങ ചുരണ്ടിയതിൽ അര ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞ് ഒന്നാം പാൽ എടുത്തു വയ്ക്കണം. ∙ വീണ്ടും ഒരു ലീറ്റർ വെള്ളം ചേർത്തു പിഴിഞ്ഞു രണ്ടാം പാൽ പിഴിഞ്ഞു വയ്ക്കുക. ∙ ഊറ്റിവച്ചിരിക്കുന്ന കഷ്ണങ്ങളും രണ്ടാം പാലും ചേർത്തിളക്കി അടുപ്പത്തുവച്ചു നന്നായി തിളപ്പിച്ച ശേഷം വാങ്ങുക.…
Read More » -
തക്കാളി സോസ് എളുപ്പത്തിൽ തയ്യാറാക്കാം
തക്കാളി സോസ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവകൾ തക്കാളി -1kg വിനാഗിരി -1/3 കപ്പ് പഞ്ചസാര -1/2 കപ്പ് പച്ചമുളക് -4( വറ്റല്‍മുളക് -4 ) ഉപ്പ് -പാകത്തിനു ഏലക്കാ -4 ഗ്രാമ്ബൂ-5 കറുവപട്ട -1 മീഡിയം കഷണം പെരുംജീരകം -1/2 റ്റീസ്പൂണ്‍ ജീരകം -1/2 റ്റീസ്പൂണ്‍ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍ സവാള -1 തയ്യാറാക്കുന്ന വിധം തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വക്കുക. ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്ബൂ,കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും…
Read More » -
ഓണം സ്പെഷൽ ശർക്കര വരട്ടി
ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല, വീട്ടിൽ തയാറാക്കാം രുചികരമായ സ്പെഷൽ ശർക്കര വരട്ടി. ചേരുവകൾ : നേന്ത്രക്കായ – 3 എണ്ണം ശർക്കര – 6 എണ്ണം മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ ചുക്ക് പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ ജീരകം പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം : നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക്…
Read More » -
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ
മാതളനാരങ്ങ പ്രോട്ടീൻ , കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവയ്ക്കൊപ്പം കാല്‍സ്യം, ഇരുമ്ബ് എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണിത്. ഈന്തപ്പഴം… രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്ബിന്റെ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു. ബീറ്റ്റൂട്ട്… ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഇരുമ്ബിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, ഫൈബര്‍ എന്നിവയ്ക്കൊപ്പം ഫോളിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാൻ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. പയര്‍… പയര്‍, കടല, ബീൻസ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്ബിന്റെയും ഫോളിക് ആസിഡിന്റെയും ഉള്ളടക്കം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍… മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്ബും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉള്ളടക്കവും…
Read More » -
കളിയടക്ക എന്ന ഓണപ്പലഹാരം
ഓണസമയങ്ങളില്‍ വീടുകളിലുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് കളിയടക്ക.വളരെ സിംപിളായി നമുക്ക് കളിയടക്ക ഉണ്ടാക്കാവുന്നതാണ്. ചേരുവകള്‍ 1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 2. അപ്പംപൊടി – രണ്ടു കപ്പ് 3. വെണ്ണ – ഒരു ചെറിയ സ്പൂണ്‍ ബേക്കിങ് സോഡ – കാല് ചെറിയ സ്പൂണ്‍ 4. ഉപ്പ്, വെള്ളം – പാകത്തിന് 5. എള്ള് – ഒരു ചെറിയ സ്പൂണ്‍ ജീരകം – കാല് ചെറിയ സ്പൂണ്‍ 6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചീനച്ചട്ടി ചെറുതീയില്‍ വച്ച്, തേങ്ങ ചേര്‍ത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്. അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു നന്നായി തേച്ചു കുഴയ്ക്കണം. എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക…
Read More »