FoodNEWS

തയ്യാറാക്കാം കേരളീയത്തില്‍ ശ്രദ്ധേയമായ വനസുന്ദരി ചിക്കൻ

ട്ടനവധി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ശ്രദ്ധയെ ആകര്‍ഷിച്ച ഒന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവിയോടനുബന്ധിച്ച്‌ തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ച കേരളീയം.

അതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു ഫുഡ് ഫെസ്റ്റിവല്‍.വൈവിധ്യങ്ങളായ നിരവധി വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ എല്ലാവരുടെയും ഇഷ്ട വിഭവമായി മാറിയ ഒന്നായിരുന്നു അട്ടപ്പാടിയിലെ ഗോത്ര തനിമയോടെ എത്തിയ വന സുന്ദരി ചിക്കൻ.

 കുടുംബശ്രീയാണ് കേരളീയം വേദിയില്‍ വനസുന്ദരി ചിക്കൻ അവതരിപ്പിച്ചത്. നിരവധി പച്ചക്കൂട്ടുകളാണ് ചിക്കന് രുചി വൈവിധ്യം സമ്മാനിച്ചത്. എങ്ങനെയാണ് വൈറലായ വനസുന്ദരി ചിക്കൻ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കുറച്ച്‌ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചക്കുരുമുളക്, മല്ലിയില, കാന്താരി, മുളക്, കാട്ടുജീരകം, പുതിനയില, നാരങ്ങാ നീര് എന്നിവ അല്പം ഉപ്പു ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കണം. ചിക്കൻ അല്പം മഞ്ഞള്‍പൊടിയും കുരുമുളകും ഉപ്പും ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കണം.

വേവിച്ചെടുത്ത ചിക്കനില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കൂട്ടുകൂടി ചേര്‍ത്ത് ഇടിച്ച്‌ കൊത്തിയെടുക്കണം. ഇറച്ചിയെ നൂല്‍ പരുവത്തില്‍ ആക്കിയെടുത്താല്‍ രുചികരമായ വനസുന്ദരി ചിക്കൻ തയ്യാര്‍.

Back to top button
error: