Fiction

  • (no title)

    കുഞ്ഞു കഥ: കാക്കാമൂല മണി      സീന…! മാന്തളിരിന്റെ നിറവും മഴവില്ലിന്റെ ചന്തവുമുള്ള പെൺകുട്ടി. കുളിരുകൾ നെയ്യാൻ വെമ്പിനിൽക്കുന്ന പ്രായം. മറ്റ് പെൺകുട്ടികളിൽ കാണാത്ത ഭാവ ചലനങ്ങൾ… സീനയുടെ കണ്ണുകളെക്കുറിച്ച് യുവാക്കൾ കവിതകൾ ചമച്ചു. അവളുടെ ഒരു നോട്ടത്തിന് അവർ ദാഹിച്ചുനിന്നു. ആ കണ്ണുകളിലെ കാന്തി യുവാക്കൾക്ക് ലഹരിയായി.      “സീനേ… നിന്റെ മിഴികൾ എന്നെ മത്തുപിടിപ്പിക്കുന്നു.” കോളജ് ഹീറോ പിന്നാലെ കൂടി. അങ്ങനെ ഒരു നീണ്ടനിര… സീനയുടെ മനസ്സ് എങ്ങും തങ്ങിയില്ല. അവൾ ഒരു മൃദുരാഗമായി പ്രവഹിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരധ്യാപകന്റെ തേനൂറും മൊഴികൾ അവളുടെ കാതുകളിൽ പൂമഴയായി:     “സീനേ… ആ നയന വിപഞ്ചികളിൽ ഏതോ പ്രണയ കവി പാടാൻ മറന്നുവച്ച ഒരു കവിതയുണ്ട്. അതിന്റെ ഈണമായി അലിയാൻ എനിക്ക് വല്ലാത്ത മോഹം…” ആ രാത്രി അവൾ ഉറങ്ങിയില്ല. സ്വന്തം കണ്ണുകളെക്കുറിച്ച് ചിന്തിച്ചുകിടന്നു. ഇലകൾ പോലും ചലിക്കാത്ത ഒരു യാമത്തിൽ തികച്ചും അപ്രതീക്ഷിതമായി വാതിലിൽ ഒരു മുട്ട്. സീന ഒന്നും…

    Read More »
  • പട്ടിണികിടക്കുന്നവൻ കിട്ടിയ ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്, ഉപ്പിനേക്കാള്‍ ഉയിരാണ് വലുത്

    വെളിച്ചം     ആഴ്ചകളായി നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. മാനം തെളിഞ്ഞപ്പോള്‍ അയാള്‍ മീന്‍ പിടിക്കാനായി പോയി. അധികം വൈകുംമുമ്പേ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. വലിച്ചുനോക്കിയപ്പോള്‍ ഒരു ചെറുമീന്‍. വലുപ്പം കുറയായതിനാല്‍ അയാള്‍ അതിനെ നദിയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. പക്ഷേ, പിന്നീടുകിട്ടിയമീനുകളെല്ലാം ആദ്യം കിട്ടിയതിനേക്കാള്‍ ചെറുതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വലുപ്പമുളള ഒരു മീൻപോലും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയില്ല. വലിച്ചെറിഞ്ഞുകളഞ്ഞ മീനുകള്‍ തന്നെ മതിയായിരുന്നു എന്ന തിരിച്ചറിവില്‍ നിരാശയോടെ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. പട്ടിണികിടക്കുന്നവര്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്. രുചിയേക്കാള്‍ വലുതാണ് ഉയിര്. വിശക്കുന്നവന്‍ എന്തുകിട്ടിയാലും കഴിക്കും, കഴിക്കണം… എന്നാല്‍ വയറുനിറഞ്ഞവന്‍ ഏറ്റവുമിഷ്ടമുളളതുപോലും കഴിക്കണമെന്നില്ല. ആഗ്രഹത്തിലോ അഭിനിവേശത്തിലോ തെറ്റില്ല. അവയൊരു ആസക്തിയായി മാറുന്നതിലാണ് കുഴപ്പം. മാത്രമല്ല, ആഗ്രഹങ്ങള്‍ നേടാനുള്ള നെട്ടോട്ടത്തില്‍ വന്നുചേരുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാതെയിരിക്കുന്നതും പുച്ഛിച്ചുതള്ളുന്നതും തെറ്റുതന്നെയാണ്. ഇഷ്ടമുളളത് ലഭിച്ചില്ലെങ്കില്‍ ഇച്ഛാഭംഗം ഉണ്ടാകുമെന്നേയുള്ളൂ. എന്നാല്‍ ആവശ്യമുള്ളത് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആയുസ്സിന് പോലും അപകടമുണ്ടായേക്കാം. ശുഭദിനാശംസകൾ. സൂര്യനാരായണൻ ചിത്രം- നിപു കുമാർ

    Read More »
  • പട്ടിണികിടക്കുന്നവൻ കിട്ടിയ ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്, ഉപ്പിനേക്കാള്‍ ഉയിരാണ് വലുത്

    വെളിച്ചം     ആഴ്ചകളായി നീണ്ടുനിന്ന മഴയ്ക്ക് ശമനമായി. മാനം തെളിഞ്ഞപ്പോള്‍ അയാള്‍ മീന്‍ പിടിക്കാനായി പോയി. അധികം വൈകുംമുമ്പേ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. വലിച്ചുനോക്കിയപ്പോള്‍ ഒരു ചെറുമീന്‍. വലുപ്പം കുറയായതിനാല്‍ അയാള്‍ അതിനെ നദിയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. പക്ഷേ, പിന്നീടുകിട്ടിയമീനുകളെല്ലാം ആദ്യം കിട്ടിയതിനേക്കാള്‍ ചെറുതായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും വലുപ്പമുളള ഒരു മീൻപോലും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയില്ല. വലിച്ചെറിഞ്ഞുകളഞ്ഞ മീനുകള്‍ തന്നെ മതിയായിരുന്നു എന്ന തിരിച്ചറിവില്‍ നിരാശയോടെ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. പട്ടിണികിടക്കുന്നവര്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഉപ്പുനോക്കരുത്. രുചിയേക്കാള്‍ വലുതാണ് ഉയിര്. വിശക്കുന്നവന്‍ എന്തുകിട്ടിയാലും കഴിക്കും, കഴിക്കണം… എന്നാല്‍ വയറുനിറഞ്ഞവന്‍ ഏറ്റവുമിഷ്ടമുളളതുപോലും കഴിക്കണമെന്നില്ല. ആഗ്രഹത്തിലോ അഭിനിവേശത്തിലോ തെറ്റില്ല. അവയൊരു ആസക്തിയായി മാറുന്നതിലാണ് കുഴപ്പം. മാത്രമല്ല, ആഗ്രഹങ്ങള്‍ നേടാനുള്ള നെട്ടോട്ടത്തില്‍ വന്നുചേരുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാതെയിരിക്കുന്നതും പുച്ഛിച്ചുതള്ളുന്നതും തെറ്റുതന്നെയാണ്. ഇഷ്ടമുളളത് ലഭിച്ചില്ലെങ്കില്‍ ഇച്ഛാഭംഗം ഉണ്ടാകുമെന്നേയുള്ളൂ. എന്നാല്‍ ആവശ്യമുള്ളത് ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആയുസ്സിന് പോലും അപകടമുണ്ടായേക്കാം. ശുഭദിനാശംസകൾനം. സൂര്യനാരായണൻ ചിത്രം- നിപു കുമാർ

    Read More »
  • വിത അറിയാത്തവന് വിത്ത് നൽകരുത്, ഓരോ ധാന്യമണിയും ക്രിയാത്മകമായി ഉപയോഗിക്കു; ജീവിതം അർത്ഥപൂർണമാകും

    വെളിച്ചം      ആ പിതാവ് തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി: “നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണം …” അദ്ദേഹം പറഞ്ഞു. അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി. അവനെ അയാള്‍ തന്റെ അനന്തരാവകാശിയാക്കി. വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം…

    Read More »
  • കാഴ്ച്ചപ്പാടുകളിലെ വ്യതിയാനം മനുഷ്യനെ വ്യത്യസ്‌തനാക്കുന്നു, വീക്ഷണങ്ങളും സമീപനങ്ങളും വ്യതിരിക്തമാകട്ടെ പുതു വർഷത്തിൽ

    ഹൃദയത്തിനൊരു ഹിമകണം 16        ഗ്രാമത്തിലെ ഒരാളുടെ കാഴ്‌ച നഷ്ടപ്പെട്ടു. വീട്ടുകാർ അയാളെ ഗുരുവിന്റെ അടുത്ത് കൊണ്ടുപോയി. ഗുരുവിന്റെ അടുത്ത് കുറെ പേർ കൂടി കാത്തിരിപ്പുണ്ട്. കാഴ്ച പോയവന്റെ കണ്ണുകളിൽ ഗുരു തൊട്ടു. എന്നിട്ട് ചോദിച്ചു: ”ഇപ്പോൾ നീ എന്ത് കാണുന്നു?” അയാൾ പറഞ്ഞു: ”ഞാൻ കുറെ മരങ്ങൾ കാണുന്നു.” ഗുരു വീണ്ടും അവന്റ കണ്ണുകളിൽ തൊട്ടു. ”ഇപ്പോൾ നീ എന്ത് കാണുന്നു?” ”ഞാൻ മരങ്ങളെയും മനുഷ്യരെയും കാണുന്നു.” വീണ്ടും ഗുരു ആ കണ്ണുകളിൽ തൊടുകയാണ്. ”ഇപ്പോഴോ?” ”ഇപ്പോൾ ഞാൻ മരങ്ങളെയും മനുഷ്യരായി കാണുന്നു.” കാഴ്ച്ചപ്പാടിലുള്ള വ്യത്യാസം ഒരാളെ വ്യത്യസ്‌തനാക്കുന്നു. അങ്ങനെയാണ് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും പരിണാമം ഉണ്ടായത്. അതു പോലെ കാഴ്‌ചപ്പാടുകൾക്കും പരിണാമം ഉണ്ടാവുന്ന ഒരു വർഷമാകട്ടെ 2024. അവതാരക: നീമ ജോർജ്ജ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • അറിവും അച്ചടക്കവും എപ്പോഴും വഴി കാട്ടിയാകട്ടെ, ഇല്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥം

    വെളിച്ചം ഒരു ഇന്റര്‍വ്യൂ നടക്കുകയാന്ന് അവിടെ.  അയാള്‍ തന്റെ ഊഴവും കാത്തിരിക്കുന്നു. അയാള്‍ ചിന്തിച്ചു: ഈ ജോലി കിട്ടിയിട്ട് വേണം വേറൊരു വീടെടുത്ത് താമസിക്കാന്‍.  തന്റെ അച്ഛനമ്മമാര്‍ ചെറിയകാര്യത്തിന് പോലും വാശിപിടിക്കുകയും വഴുക്കുണ്ടാക്കുകയും ചെയ്യുന്നു. ഫാനും ലൈററും ഒഫാക്കണം, എല്ലാം അതാതിന്റെ സ്ഥാനത്ത് വെക്കണം എന്നൊക്കെയാണ് ശാഠ്യങ്ങൾ. തനിക്ക് മടുത്തു… അപ്പോഴാണ് അയാളുടെ ഇന്റര്‍വ്യൂ ടൈം ആയെന്ന് ഓഫീസില്‍ നിന്നും അറിയിച്ചത്.  അവിടേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഹാളിലുളള ടാപ്പില്‍ നിന്നും വെള്ളം ചോരുന്നത് അയാള്‍ കണ്ടത്.  അത് അടച്ചിട്ടുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു ഫാന്‍ കറങ്ങുന്നു.  അയാള്‍ അത് ഓഫാക്കി. മുകളിലേക്ക് കയറുമ്പോള്‍ വഴിയില്‍ ഒരു കസേര കിടക്കുന്നുണ്ടായിരുന്നു.  അത് ഒരു വശത്തേക്ക് ഒതുക്കിയിട്ട ശേഷമാണ് അയാള്‍ ഇന്റര്‍വ്യൂ റൂമിലേക്ക് കയറിയത്. അപ്പോള്‍ അഭിമുഖം നടത്തുന്നവര്‍ പറഞ്ഞു: “താങ്കള്‍ നാളെ മുതൽ ജോലിയില്‍ പ്രവേശിക്കൂ..” അത്ഭുതപ്പെട്ടു നിന്ന അയാളോട് അവര്‍ പറഞ്ഞു: “താങ്കളുടെ നല്ല ശീലങ്ങളും മൂല്യങ്ങളും ഞങ്ങള്‍ ക്യാമറിയിലൂടെ കണ്ടു…”…

    Read More »
  • അപരനെ കരുത്തു കൊണ്ടോ മാനസാന്തരത്തിലൂടെയോ പരാജയപ്പെടുത്താം, ഉത്തമം രണ്ടാമത്തെ വഴി

    വെളിച്ചം    ആ ദിവസത്തെ നായാട്ടില്‍ അയാള്‍ക്ക് കിട്ടിയത് ഒരു പ്രാവിനെയായിരുന്നു. അയാള്‍ അതിനെ ഒരു കൂട്ടിനകത്താക്കി.  പക്ഷേ, അപ്പോഴേക്കും നേരം രാത്രിയായി. രാത്രിയിലെ തണുപ്പ് സഹിക്കാനാകാതെ അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. അയാളിരുന്ന മരത്തിന് മുകളില്‍ ഒരു പ്രാവ് വന്നിരുന്നു.  അത് കൂട്ടിലകപ്പെട്ട കിളിയുടെ ഇണയായിരുന്നു.  കൂട്ടിലുള്ള കിളി തന്റെ ഇണയോട് പറഞ്ഞു: “നമ്മള്‍ ആതിഥ്യമര്യാദയുളളവരാണ് ഇയാള്‍ക്ക് വേണ്ടത് ചെയ്ത്‌കൊടുക്കണം.” ഇണക്കിളി കുറേ ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു. അത് കത്തിച്ച് അയാള്‍ തീ കാഞ്ഞു.  അപ്പോഴേക്കും ഇണപ്രാവ് കുറേ പഴങ്ങള്‍ കൊത്തികൊണ്ടുവന്ന് അയാള്‍ക്കരികിലേക്ക് ഇട്ടു.  വിശപ്പും തണുപ്പും ശമിച്ചപ്പോള്‍ അയാള്‍ കൂട്ടിലെ കിളിയെ തുറന്നുവിട്ടു. മാത്രമല്ല, ഇനിയൊരിക്കലും പക്ഷികളെ പിടിക്കില്ലെന്ന് ശപഥവും ചെയ്തു. അപമാനിക്കുന്നവരെ പോലും ആദരിക്കുന്നവരെ എങ്ങിനെ തോല്‍പ്പിക്കും …?  അപഹാസ്യവാക്കുകള്‍ പറയുമ്പോള്‍ പോലും നിശബ്ദരാകുന്നവരുടെ മുന്നില്‍ എത്ര നേരം പിടിച്ചു നില്‍ക്കും …? സ്വന്തമായ നിലപാടും നിലവാരവും ഇല്ലാത്തവര്‍ എതിരാളികളുടെ പ്രകോപനങ്ങള്‍ക്കനുസരിച്ചു മാത്രമേ പെരുമാറൂ. ഭീരുക്കളാണ് പ്രതികാര സാധ്യകളെക്കുറിച്ച് ആരായുന്നത്. …

    Read More »
  • മുൻ വിധികൾ തിരുത്തുക, നന്മ വീണ്ടെടുക്കുക; സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ പുതുവർഷം

    ഹൃദയത്തിനൊരു ഹിമകണം 14     ജോൺ ഹൊവാർഡ് ഗ്രിഫിൻ എന്നൊരു അമേരിക്കക്കാരൻ ഉണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാർ നേരിട്ട വർണവിവേചനം പഠിക്കാൻ വെള്ളക്കാരനായ അദ്ദേഹം ചെയ്‌ത പ്രവർത്തി വർണനാതീതമാണ്. തൊലി കറുപ്പിച്ച് ഒരു ‘ആഫ്രിക്കൻ അമേരിക്ക’നെ പോലെയായിയി മാറി. താൻ പബ്ളിക് സ്‌പേസുകളിൽ വച്ചു നേരിട്ട അപമാനങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പുസ്‌തകമെഴുതി. അതാണ് ‘ബ്ലാക്ക് ലൈക്ക് മീ’. അത് സിനിമയുമായി. മരണശേഷം പോലും അദ്ദേഹം അപമാനം നേരിട്ടു. തൊലി കറുപ്പിക്കാനുള്ള മരുന്ന് കഴിച്ച് സ്കിൻ കാൻസർ വന്നാണ് അദ്ദേഹം 60 വയസ്സിൽ മരിച്ചതെന്ന് അപവാദങ്ങൾ ഇറങ്ങി. നിറത്തെക്കുറിച്ച് മാത്രമല്ല, നമുക്കുള്ള എല്ലാ മുൻവിധികളെക്കുറിച്ചും ഓർക്കണം. അവ തിരുത്തുകയും വേണം. പുതുവർഷത്തിൽ അതാവട്ടെ നമ്മൾ എടുക്കുന്ന നല്ല തീരുമാനങ്ങളിൽ ഒന്ന്. അവതാരക: ഗായത്രി വിമൽ ഹൃദയത്തിനൊരു ഹിമകണം 15       എവിടെയോ കളഞ്ഞു പോയ കൗമാരത്തെക്കുറിച്ച് കവി പാടുന്നുണ്ട്. എന്തിനെയും വീണ്ടെടുക്കാമെന്നതാണ് പുതിയ കാലത്തെ പാട്ട്. അജ്ഞത കൊണ്ട് ആല…

    Read More »
  • അനാവശ്യമായി സങ്കടപ്പെടുന്നത് നിരർത്ഥകം, സന്തോഷത്തിന്റെ വഴി കണ്ടെത്തി ജീവിതം ആഹ്ലാദഭരിതമാക്കൂ

    വെളിച്ചം      യൗവന കാലത്ത് തന്നെ അവര്‍ വിധവയായി തീര്‍ന്നു. അടുത്തുളള ഒരു മില്ലിലാണ് ആ യുവതി ജോലി ചെയ്തിരുന്നത്. തന്റെ രണ്ടുപെണ്‍മക്കളേയും വളരെ നന്നായി തന്നെ അവര്‍ വളര്‍ത്തി. തന്റെ ചെറിയവരുമാനത്തിലും സന്തോഷമായി കഴിയാനുളള വകയുണ്ടെങ്കിലും അവര്‍ എപ്പോഴും സങ്കടപ്പെട്ടുകൊണ്ടേയിരുന്നു. കാലം കടന്നുപോയി. മക്കള്‍ വലുതായി അവരെ രണ്ടുപേരേയും വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ, അപ്പോഴാണ് അവരുടെ സങ്കടം വീണ്ടും അധികരിച്ചത്. അവരുടെ ഒരു മകളെ കുട വില്‍പനക്കാരനും, രണ്ടാമത്തെ മകളെ ഒരു ഐസ്‌ക്രീം വില്‍പനക്കാരനുമാണ് വിവാഹം കഴിച്ചത്. നാട്ടില്‍ മഴപെയ്യുന്നത് കണ്ടാല്‍ അവര്‍ ഒരു മകളെ ഓര്‍ത്ത് സങ്കടപ്പെടും, വെയില്‍ കണ്ടാലും സങ്കടപ്പെടും. അപ്പോഴാണ് ആ നാട്ടില്‍ ദിവ്യനായ ഗുരു എത്തിയതറിഞ്ഞത്. അവര്‍ ഗുരുവിനടുത്തെത്തി. തന്റെ പ്രശ്‌നമെല്ലാം പറഞ്ഞു. മൂത്തമകള്‍ താമസിക്കുന്നിടത്ത് 12 മാസം മഴവേണമെന്നും ഇളയമകള്‍ താമസിക്കുന്നിടത്ത് 12 മാസവും വെയില്‍ വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം. അനാവശ്യമായി സങ്കടപ്പെടുന്നതാണ് അവരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഗുരു പറഞ്ഞു.…

    Read More »
  • പ്രലോഭനങ്ങളിൽ കുടുങ്ങി സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കരുത്,  ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അതാണ്

    വെളിച്ചം    കാടിനരികിലാണ് ആ മരംവെട്ടുകാരനും കുടുംബവും താമസിച്ചിരുന്നത്. രാവിലെ കാട്ടില്‍ പോയി മരം വെട്ടി അടുത്തുളള ഗ്രാമത്തില്‍ കൊണ്ടുപോയി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.  ചില ദിവസം അയാളുടെ മകളും അച്ഛനെ സഹായിക്കാനായി കാട്ടിലേക്ക് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം കാട്ടില്‍ മരം വെട്ടുക്കൊണ്ടിരിക്കുകയായിരുന്നു അയാള്‍.  മകള്‍ അച്ഛന്‍ വെട്ടിയിട്ട മരങ്ങള്‍ വൃത്തിയായി ഒതുക്കിവെക്കുന്ന തിരക്കിലും.  അപ്പോഴാണ് ഒരു സിംഹം അതുവഴി വന്നത്.  സിംഹത്തിന് അയാളുടെ മകളെ വളരെ ഇഷ്ടപ്പെട്ടു. സിംഹം അയാളോട് മകളെ തനിക്ക് തരാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്ക് അപകടം മനസ്സിലായി.  തരില്ലെന്ന് പറഞ്ഞാല്‍ സിംഹം തങ്ങളെ കൊല്ലുമെന്ന് അറിയാമായിരുന്ന അയാള്‍ സിംഹത്തിനോടു പറഞ്ഞു: “മകളെ ഞാന്‍ നിനക്ക് തരാം. പക്ഷേ നിന്റെ കൂര്‍ത്ത നഖങ്ങള്‍ അവള്‍ക്ക് പേടിയാണ്.” സിഹം തിരിച്ചുപോയി പിറ്റേദിവസം തന്റെ നഖങ്ങളെല്ലാം കളഞ്ഞ് വന്നു.  അപ്പോള്‍ അയാള്‍ അടുത്ത ആവശ്യം ഉന്നയിച്ചു: “നിന്റെ പല്ലുകള്‍ അവള്‍ക്ക് പേടിയാണ്.  അതിനുകൂടി ഒരു  പരിഹാരം ഉണ്ടാക്കൂ…” പിറ്റേ ദിവസം…

    Read More »
Back to top button
error: