Fiction

വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കരുത്, അത് ഉണങ്ങാൻ പ്രയാസമാണ്

വെളിച്ചം

ചെറിയകാര്യങ്ങളില്‍ പോലും അയാള്‍ക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ദേഷ്യംവരുമ്പോള്‍ അയാള്‍ എല്ലാവരോടും വളരെ ക്രൂരമായി പ്രതികരിക്കും. മററുളളവര്‍ക്ക് വരുന്ന മുറിപ്പാടുകള്‍ ഒരിക്കലും അയാളുടെ ശ്രദ്ധിക്കാറില്ല.

Signature-ad

ഒരിക്കല്‍ തന്റെ അച്ഛനോട് ദേഷ്യപ്പെട്ട് അയാള്‍ തനിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ അച്ഛന്‍ അവനോട് പറഞ്ഞു:
“നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം വേലിയിലെ പലകയില്‍ ആണിയടിക്കുക.”

ആദ്യദിനം അയാള്‍ 36 ആണിയടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആ ആണിയുടെ എണ്ണം കുറഞ്ഞുവന്നു. മാസങ്ങള്‍ കടന്നുപോയി ഒരാണിപോലും അടിക്കാത്ത ദിവസം വന്നെത്തി. അയാള്‍ സന്തോഷത്തോടെ അച്ഛനോട് പറഞ്ഞു:

“എനിക്കിപ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നുണ്ട്.”

അച്ഛന്‍ പറഞ്ഞു:

“നിനക്ക് ദേഷ്യമില്ലാത്തപ്പോഴെല്ലാം നീ അടിച്ച ആണി ഊരിയെടുക്കണം.”

അയാള്‍ അതുപോലെ ചെയ്തു. അങ്ങനെ അടിച്ച ആണിയെല്ലാം ഊരിക്കഴിഞ്ഞപ്പോഴും അയാള്‍ സന്തോഷത്തോടെ അച്ഛനടുത്തെത്തി. അച്ഛന്‍ പറഞ്ഞു:
“നിനക്ക് ഇപ്പോള്‍ ദേഷ്യം വരാറില്ല, മാത്രല്ല, നിന്നിലെ സന്തോഷം തിരിച്ചുവരികയും ചെയതു. പക്ഷേ, നീ ദേഷ്യത്തിലായിരിക്കുമ്പോള്‍ അടിച്ച ആണികള്‍ പിന്നീട് ഊരിമാറ്റിയെങ്കിലും അവിടെ ഒരു ദ്വാരം അവശേഷിക്കുന്നു. അതുപോലെയാണ് നമ്മുടെ മനസ്സിലും. നാം ദേഷ്യത്തോടെ പറയുന്ന വാക്കുകള്‍ നമ്മള്‍ പിന്നീട് മറന്നുപോയാലും അത് ഏല്‍പ്പിച്ച മുറിപ്പാടുകള്‍ മായാതെ കിടക്കുക തന്നെ ചെയ്യും.”

വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാതിരിക്കാന്‍ നമുക്കും ശ്രമിക്കാം.
സമാധാനപൂർണ്മായ ശുഭദിനം ആശംസിക്കുന്നു

സൂര്യനാരായണൻ
ചിത്രം- നിപു കുമാർ

Back to top button
error: