Fiction

ഒരു വ്യക്തി  അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം

ഹൃദയത്തിനൊരു ഹിമകണം- 19

       ഒഴിഞ്ഞ ഒരു മഷിക്കുപ്പിയിൽ ഒരു പൂ വച്ചാൽ പിന്നെ മഷിക്കുപ്പിയില്ല. അതൊരു പൂപ്പാത്രമാണ്. ചുളുങ്ങിയ പൗഡർ ടിന്നിലോ കാലിയായ കാനിലോ പൂക്കൾ വച്ചാൽ അവയും മാറുകയായി. പാത്രമേതാണെന്ന് നോക്കണ്ട. ഉള്ളിലൊരു പൂവുണ്ടായിരിക്കുക എന്നതാണ് പ്രധാനം.

Signature-ad

സൗന്ദര്യമെന്നത് അകപ്പൊരുളിന്റെ  സുഗന്ധമാണ്. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം.
സൗന്ദര്യം നോക്കുന്നയാളുടെ കണ്ണിലാണെന്ന് പറയും. നല്ലത് കാണാനും നല്ല കാഴ്ച വേണം. നല്ല കാഴ്‌ച നല്ല കാഴ്ചപ്പാടിലേയ്ക്ക് നയിക്കും.

അവതാരക: ലിസി ആന്റണി
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: