Fiction
-
യഥാർത്ഥ സ്നേഹം നിബന്ധനകളില്ലാത്ത കാരണം കൂടാതെയുള്ള സ്നേഹമാണ്, ഓരോ വ്യക്തിയും സ്വയം അതിനു പാകപ്പെടുക
വെളിച്ചം വിവാഹം കഴിഞ്ഞ് അധികനാളാകുന്നതിന് മുമ്പേ അവള്‍ക്ക് ത്വക് രോഗം ബാധിച്ചു. ഭര്‍ത്താവിനെ തന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് ഭയന്നാണ് അവള്‍ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതിനിടെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ആ അപകടത്തില്‍ അയാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും അന്ധനായ അയാള്‍ക്ക് അത് തിരിച്ചറിയാനായില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. അയാളുടെ ഭാര്യ മരിച്ചു. അതില്‍ നിരാശനായി ഗ്രാമം വിടാനൊരുങ്ങിയപ്പോള്‍ അയല്‍വാസി ചോദിച്ചു: “കാഴ്ചയില്ലാതെ എങ്ങിനെ താങ്കള്‍ തനിയെ ജീവിക്കാനാണ്?” അയാള്‍ പറഞ്ഞു: “ഞാന്‍ അന്ധനല്ല. ത്വക് രോഗം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഭാര്യ എന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്ധനായി അഭിനയിച്ചതാണ്…” ആത്മവിശ്വാസം സംരക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ രക്ഷാകര്‍ത്താവ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുളള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാള്‍ കൂടെയുണ്ടാകുക എന്നത് ഭാഗ്യമാണ്. ഒരു കാരണവും കണ്ടെത്താതെ സ്‌നേഹിക്കാന്‍ യാഥാര്‍തഥ സ്‌നേഹമുളളവര്‍ക്കേ കഴിയൂ. സത്യത്തില്‍ ഒരാളെ സ്‌നേഹിക്കേണ്ടത്, അയാള്‍ ആ സ്‌നേഹം ഒട്ടും അര്‍ഹിക്കാത്ത സമയത്താണ്. സ്വയം മതിപ്പുനഷ്ടപ്പെട്ടവര്‍…
Read More » -
ഏത് അറിവിനേക്കാളും വലുതാണ് നിസ്വാര്‍ത്ഥത, പക്ഷേ അത് സ്വയം ആര്‍ജ്ജിക്കേണ്ട ഒന്നാണ്
വെളിച്ചം ഒരിക്കല്‍ രാജാവിന്റെ മാളികയില്‍ ഒരു മോഷണം നടന്നു. രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മുഴുവനും മോഷ്ടിക്കപ്പെട്ടു. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയപ്പോള്‍ കള്ളന്മാര്‍ പിടിയിലായി. അവര്‍ രണ്ടുപേരും ആ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു എന്നത് രാജാവിനെ ചൊടിപ്പിച്ചു. അദ്ദേഹം ഗുരുവിനെ നേരിട്ടു കണ്ട് ദേഷ്യപ്പെട്ടു. ‘ശിഷ്യന്മാരെ കള്ളന്മാരാക്കാനാണോ പഠിപ്പിക്കുന്നത്’ എന്നായിരുന്നു ചോദ്യം. ഗുരുവിന് സങ്കടവും അപമാനവും തോന്നി. ഇനി മുതല്‍ നല്ല പോലെ പരീക്ഷിച്ചതിന് ശേഷമേ ശിക്ഷ്യന്മാരായി കുട്ടികളെ സ്വീകരിക്കൂ എന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെയിരിക്കെ രാജാവിന്റെയും മന്ത്രിയുടേയും കുട്ടികളുടെ പഠനത്തിനുള്ള സമയമായി. രാജകൊട്ടാരം ഈ ഗുരുവിനെ തന്നെ തിരഞ്ഞെടുത്തു. ചില പരീക്ഷണങ്ങള്‍ക്ക് ശേഷം ഗുരു അവരെ മടക്കിയയച്ചു. കോപാകുലരായ രാജകുടുംബക്കാര്‍ ഗുരുവിനെ ചെന്നുകണ്ടു. ഗുരു പറഞ്ഞു: “ഞാന്‍ നടത്തിയ പരീക്ഷയില്‍ ഇവര്‍ തോറ്റു. ഒരാള്‍ മാത്രമാണ് ആ പരീക്ഷ ജയിച്ചത്.” എന്താണ് നടത്തിയ പരീക്ഷയെന്ന് മന്ത്രി ചോദിച്ചു. ഗുരു പറഞ്ഞു: “ഇവിടെ ചേരാന്‍ ധാരാളം കുട്ടികള്‍ വന്നു. …
Read More » -
സന്തത സഹചാരിയാണ് പ്രശ്നങ്ങൾ , അതിനിടയിലൂടെയുള്ള യാത്രയാണ് ജീവിതം
വെളിച്ചം സ്വന്തം ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളാണ് എന്നായിരുന്നു അയാളുടെ പരാതി. പരിഹാരത്തിനായി അയാള്‍ തന്റെ ഗുരുവിന് അടുത്തെത്തി. ഗുരു പറഞ്ഞു: “ഇന്നെനിക്ക് സമയമില്ല. നാളെ കാണാം. പക്ഷേ, ഇന്നു രാത്രി നീ എന്റെ ഒട്ടകങ്ങളെ പരിചരിക്കണം. എല്ലാ ഒട്ടകങ്ങളും ഇരിക്കുമ്പോള്‍ നിനക്ക് ഉറങ്ങാം.” പിറ്റേന്ന് രാവിലെ ഗുരു അയാളോട് ചോദിച്ചു: “നന്നായി ഉറങ്ങിയോ?” യുവാവ് പറഞ്ഞു: “ഞാന്‍ ഉറങ്ങിയതേയില്ല. ഒരൊട്ടകം ഇരിക്കുമ്പോള്‍ മറ്റൊരു ഒട്ടകം എഴുന്നേല്‍ക്കും.” ഗുരു പറഞ്ഞു: “നിനക്കതു ബോധ്യമായല്ലോ…? അത് ഒട്ടകങ്ങളുടെ സ്വഭാവമാണ്. ചിലതു തനിയെ ഇരിക്കും. ചിലത് നിന്റെ ശ്രമഫമായി ഇരിക്കും. ചിലത് നീ എത്ര ശ്രമിച്ചാലും ഇരിക്കില്ല. നിന്റെ പ്രശ്‌നങ്ങളും ഇതുപോലെതന്നെയാണ്. ഒരു പ്രശ്‌നങ്ങളും ഇല്ലാത്ത സുവര്‍ണ്ണനിമിഷം ഒരു സങ്കല്‍പം മാത്രമാണ്.” വാസസ്ഥലവും തൊഴിലിടങ്ങളും യാത്രകളും സംഭവങ്ങളുമെല്ലാം കൂടിച്ചേരുന്നതാണ് ഓരോ ദിനവും. ഇവയോടൊപ്പമാണ് വ്യക്തിഗതമായ കാഴ്ചപ്പാടുകളും അഭിരുചികളും കലരുന്നത്. പ്രശ്‌നങ്ങളെ ഇല്ലാതാക്കാനാവില്ല., പ്രശ്‌നങ്ങള്‍ക്കിടയിലൂടെ യാത്ര തുടരാന്‍ നമുക്ക് പരിശീലിക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ…
Read More » -
ജീവിതം ആസ്വദിക്കുന്നത് വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ മാത്രം
വെളിച്ചം രാജാവിന് മന്ത്രിയുടെ കഴിവില്‍ അത്രയ്ക്ക് മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയൊരു വീഴ്ച മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ രാജാവ് ആ സന്ദര്‍ഭം മുതലെടുത്ത് മന്ത്രിക്ക് വധശിക്ഷ വിധിച്ചു. ഈ വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സേവകര്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നു. മന്ത്രിയുടെ പിറന്നാള്‍ ആയിരുന്നു അന്ന്. ആഘോഷങ്ങളില്‍ മതിമയങ്ങി മന്ത്രി നൃത്തം ചവിട്ടുന്ന സമയത്താണ് സേവകര്‍ രാജകല്‍പന വായിച്ചത്. എല്ലാവരുടേയും പാട്ടും നൃത്തവും നിലച്ചു. പക്ഷേ, മന്ത്രി തന്റെ നൃത്തം തുടര്‍ന്നു. രാജകല്‍പന മന്ത്രി കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി സേവകര്‍ ഒന്നുകൂടി സന്ദേശം വായിച്ചു. അപ്പോഴും മന്ത്രി നൃത്തം തുടര്‍ന്നു. സേവകര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. രാജാവ് മന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി ചോദിച്ചു: “നിങ്ങള്‍ക്ക് ശിക്ഷയെന്താണെന്ന് മനസ്സിലായില്ലേ?” മന്ത്രി പറഞ്ഞു: “എനിക്ക് അങ്ങയോട് നന്ദിയുണ്ട്. ജനിച്ച ദിവസം തന്നെ മരിക്കുന്നത് ഭാഗ്യമാണ്, മാത്രവുമല്ല, മരണത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. അത്ര സമയം കൂടി എനിക്ക് ആഘോഷിക്കാമല്ലോ…?” ഇത്…
Read More » -
സ്വന്തം ഉയർച്ചയ്ക്ക് അന്യനെ ബലിയാടാക്കുന്നത് വിനാശകരം
വെളിച്ചം ആ യാത്രയില്‍ കുറുക്കന്‍ ഒരു പൊട്ടക്കിണറ്റില്‍ വീണു. എത്ര ശ്രമിച്ചിട്ടും കുറുക്കന് പുറത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് അതുവഴി ഒരു ആട് പോകുന്ന ശബ്ദം കുറുക്കന്‍ കേട്ടത്. കുറുക്കന്‍ ആടിനെ വിളിച്ചു. ആട് കാര്യമന്വേഷിച്ചു. കുറുക്കന്‍ പറഞ്ഞു: “ഈ കാട്ടില്‍ ഭയങ്കര വരള്‍ച്ച വരികയാണ്. ഇവിടെയാണെങ്കില്‍ കുറച്ച് വെള്ളമെങ്കിലും ഉണ്ട്. നീ വേണമെങ്കില്‍ ഇങ്ങോട്ട് പോരൂ.” ഇത് കേട്ട് ആടും പൊട്ടക്കിണറ്റിലേക്ക് ചാടി. ഉടന്‍ തന്നെ കുറുക്കന്‍ ആടിന്റെ മുതുകില്‍ കയറി നിന്ന് മുകളിലേക്ക് ചാടിക്കയറി. കിണറിന് പുറത്തെത്തിയ കുറുക്കന്‍ പറഞ്ഞു: “ക്ഷമിക്കണം. ഇവിടെനിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലായിരുന്നു.” കുറുക്കന്‍ അവിടെ നിന്നും ഓടിപ്പോയി. അപരനെ ചവിട്ടി അവനവന്റെ ചക്രവാളം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളില്‍ പെട്ട് അടിത്തറപോലും നഷ്ടപ്പെടുന്നവരുണ്ട്. കുഴിയില്‍ കിടക്കുന്നവരെല്ലാം വീണു പോയവരാകണം എന്നില്ല, മറ്റൊരാളെ വിശ്വസിച്ചതിന്റെ പേരില്‍ കുഴിയില്‍ പെട്ടവരായിരിക്കാം. സ്വന്തം വളര്‍ച്ചയും പുരോഗതിയും ആരുടേയും അവകാശമാണ്. അതിന് മറ്റുള്ളവര്‍ ബലിയാടാക്കപ്പെടണം എന്ന ചിന്ത…
Read More » -
ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക ?
വീണ്ടും വിദ്യാലയങ്ങൾ സജീവമാകുകയാണ്.കുട്ടികൾ പഠനത്തിന്റെ ലഹരിയിലേക്കും കടന്നു.എന്നാൽ മിക്ക കുട്ടികളും തുടക്കത്തിൽ പഠനത്തോടു കാണിക്കുന്ന ഈ ആവേശം തുടർന്നും നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.എന്താണ് അതിന് കാരണമെന്നത് കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒക്കെ ചേർന്ന് കണ്ടെത്തേണ്ടതാണ്. സ്കൂളിൽ ചേർന്നു പഠിക്കാൻ കഴിയാത്ത എത്രയോ പേർ നമ്മുടെ ഇടയിലുണ്ട് എന്നത് മറക്കരുത്.മലബാറിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് പ്ലസ് വണ്ണിന് ചേരേണ്ട കുട്ടികളുടെ എണ്ണത്തിന്റെ നേർ പകുതി മാത്രം സീറ്റുകളെ അവിടെ ലഭ്യമുള്ളൂ എന്നതാണ്. അതവിടെ നിൽക്കട്ടെ.ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്നത് അനി ശിവ എന്ന പെൺകുട്ടിയാണ്. എനിക്ക് IAS ഓഫീസർ ആകാനാണ് ആഗ്രഹം എന്ന് വർഷങ്ങൾക്കു മുമ്പേ വെളിപ്പെടുത്തി,വർഷങ്ങളോളം വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും ഒക്കെ വിറ്റ്.. പട്ടിണിയിലും പാഠപുസ്തകങ്ങളോടുള്ള കൂട്ട് വിടാതെ,അക്ഷരങ്ങളെയും കാക്കിയേയും ഒരു പോലെ പ്രണയിച്ചവൾ.. പിന്നീട് അതേ സ്ഥലത്ത് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി എത്തിയവൾ… ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട്…
Read More » -
നമ്മുടെ ആകാശത്തിലും നമ്മുടെ ഭൂമിയിലും പുതുമയുടെ പൂക്കൾ വിരിയട്ടെ
വെളിച്ചം അന്ന് ക്ലാസ്സില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ടാണ് എത്തിയത്. അമ്മ മകളോട് കാരണമന്വേഷിച്ചു. ടീച്ചര്‍ അവളെ വഴക്ക് പറയുകയും ക്ലാസ്സിനു പുറത്ത് നിര്‍ത്തുകയും ചെയ്തത്രേ. അമ്മ കാരണമന്വേഷിച്ചു. അവള്‍ പറഞ്ഞു: “ഡ്രോയിങ്ങ് ക്ലാസ്സില്‍ ആകാശം വരച്ചപ്പോള്‍ ഞാന്‍ പിങ്ക് നിറമാണ് നല്‍കിയത്. ആകാശത്തിന്റെ യഥാര്‍ത്ഥനിറം എന്താണമ്മേ…?” അമ്മപറഞ്ഞു: “ടീച്ചര്‍ക്ക് തെറ്റിയതാണ്… നിന്റെ ആകാശത്തിന് നിനക്ക് ഇഷ്ടമുള്ള നിറം നല്‍കാം. ” അവള്‍ വീണ്ടും തേങ്ങി: “കൂട്ടുകാര്‍ പറഞ്ഞു ആകാശത്തിന്റെ നിറം നീലയാണെന്ന്. പിന്നെ അവര്‍ എന്നെ മണ്ടിയെന്നും വിളിച്ചു…” അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “ആര്‍ക്ക് വേണ്ടിയും നീ നിന്റെ ആകാശത്തിന്റെ നിറം മാറ്റേണ്ടതില്ല.. എല്ലാവര്‍ക്കും അവരവരുടേതായ ആകാശമുണ്ട്. നിന്റെ ആകാശം പിങ്കാണെന്ന് നീ തീരുമാനിച്ചാല്‍ അത് അങ്ങിനെ തന്നെയാണ്.” ആ കുഞ്ഞ് മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ശീലിച്ചവയിലേക്ക് മാത്രം ചിന്തകളും പ്രവൃത്തികളും കേന്ദ്രീകരിക്കപ്പെടുന്നതില്‍ നിന്നാണ് പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ പരിമിതിയാണ് ഒരാളുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതും. ട്രാഫിക്…
Read More » -
കഥ
കാലവർഷം #ഏബ്രഹാം വറുഗീസ് ചെടിച്ച ചാരനിറമായിരുന്നു ആകാശത്തിന്.കാലവർഷ മേഘങ്ങളുടെ വരവാണോ അത്? ഇന്നെങ്കിലും പെയ്യുമോ മഴ..? നെറ്റിക്കുമീതെ കൈപ്പടം വച്ച് അയാൾ ആകാശത്തേക്ക് നോക്കി.മഴക്കാറ് ഉരുണ്ടുകൂടുമ്പോഴേക്കും അതിനെ കൊത്തിക്കൊണ്ട് പായുന്ന കാറ്റ് ! “കാലവർഷം തകർത്തുപെയ്യേണ്ട സമയമാണ്..”അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു. പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇതിപ്പോൾ ജൂൺ കഴിയാറായി എന്നിട്ടും..! ചന്നംപിന്നം പെയ്യുന്ന മഴയത്ത് പരസ്പരം മഴവെള്ളം ചവിട്ടിത്തെറുപ്പിച്ച് കൂട്ടുകാരോടൊത്തുള്ള സ്കൂൾ യാത്രകൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.സ്കൂളിന്റെ അരഭിത്തിക്കപ്പുറം മഴയുടെ കിറുക്കൻ ചേഷ്ടകൾ നോക്കിയിരിക്കവേ,തുടപ്പുറത്തു വന്നുവീണിരിക്കുന്ന അടികൾ..! കാതുകളിൽ നൂപുരസ്വരങ്ങൾ കിലുക്കുന്ന രാത്രിമഴകൾ..!! “വന്നുവന്നിപ്പോൾ..!” അയാൾക്ക് ആരോടെന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. മഴക്കാലത്ത് നാട്ടിൽ വരണമെന്നാഗ്രഹിച്ചപ്പോഴൊന്നും ലീവ് കിട്ടിയില്ല.ലീവ് കിട്ടി വരുമ്പോഴാകട്ടെ മഴയുമില്ലായിരുന്നു.ഇതിപ്പോൾ ജൂണിൽ തന്നെ ലീവ് ഒരുവിധം ഒപ്പിച്ചെടുത്തു വന്നപ്പോൾ… “എന്താ തനിച്ചു നിന്ന് ഒരാലോചന?” ശബ്ദം കേട്ട് അയാൾ മുഖം തിരിച്ച് നോക്കി.ഭാര്യയാണ്. “ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചങ്ങു പോയാലോന്ന് ആലോചിക്കുകയായിരുന്നു.” “ദെന്താപ്പൊ,ഇങ്ങനെ തോന്നാൻ? “അല്ല,ജൂണിൽതന്നെ…
Read More » -
വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യമാണ് അച്ഛൻ
വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകര്‍ന്നു തന്നത് അച്ഛനായിരുന്നു.നമ്മുക്കെല്ലാവര്‍ക്കും അച്ഛനേക്കാള്‍ അടുപ്പം അമ്മയോടാണെങ്കിലും അമ്മ വഴക്കു പറയുന്നതിനേക്കാള്‍ അച്ഛൻ വഴക്കു പറയുമ്ബോഴാണ് സങ്കടം ആവുക. വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യം അച്ഛനായിരുന്നു. പെറ്റ വയറിനു മാത്രമല്ല പോറ്റിയ കൈകള്‍ക്കുമുണ്ട് പറയാൻ.അച്ഛൻ കൊണ്ട വെയിൽ തന്നെയായിരുന്നു മക്കളിരുന്ന തണലൊക്കയും.ഏറ്റവും സുരക്ഷിതമായ കൈവിരല്‍ കരുതല്‍ അമ്മയോളമിഷ്ടം അച്ഛനെ…
Read More » -
പിതാവിന്റെ ഹൃദയത്തേക്കാള്‍ വലിയ സ്വര്‍ഗമില്ല;ഇന്ന് ഫാദേഴ്‌സ് ഡേ
മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും താങ്ങായും തണലായും നില്‍ക്കുന്നവരാണ് അച്ഛന്മാര്‍.അങ്ങനെയുള്ള അച്ഛന്മാരോട് സ്‌നേഹവും കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കുള്ള ദിനമാണ് ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച് 10 ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. 1908ല്‍ അമേരിക്കയിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്.ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോനോറ ഡോസ്സ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന് പിന്നില്‍. അമ്മയുടെ മരണത്തിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെ എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്. പിതൃദിനത്തില്‍ ഓര്‍മിക്കാം ഈ വരികള്‍ 1. ഏതൊരു മനുഷ്യനും ഒരു പിതാവാകാൻ…
Read More »