Fiction

  • ജീവിതത്തില്‍ രണ്ടാമതൊരവസരം അത്യപൂർവ്വം, ജാഗ്രതയോടെയും കരുതലോടെയും പ്രശ്നങ്ങളെ നേരിടുക

    വെളിച്ചം   വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും  കലഹങ്ങളും പതിവായി.  അവര്‍ കുറച്ചുനാള്‍ പിരിഞ്ഞു താമസിച്ചു.  എങ്കിലും ആ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് അയാള്‍ കുറെ പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി. പിണക്കം മറന്ന് അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.  അവള്‍ തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു.  അയാള്‍ പറഞ്ഞു: “നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്.” വാര്‍ത്ത അവൾ നിഷേധിച്ചു. ‘തന്റെ ഭര്‍ത്താവ് തന്റെ കൂടെയുണ്ട്’ എന്നവള്‍ പറഞ്ഞു. “ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്.” പോലീസുകാരന്‍ പറഞ്ഞു. പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരു നിമിഷം അവൾ ശങ്കിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ പിണക്കങ്ങൾ  എല്ലാം  പരിഹരിക്കാമായിരുന്നു എന്ന് അവൾ…

    Read More »
  • ഉദ്യമങ്ങള്‍ പാതിവഴിയിൽ ഉപേക്ഷിക്കരുത്, പൂര്‍ണ്ണതയിലെത്തിച്ചാൽ വിജയം തീർച്ച

    വെളിച്ചം     രാജാവിന് ആ യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. എങ്കിലും അദ്ദേഹം യുദ്ധം വിജയിച്ചു. കാലം കടന്നുപോയി. അദ്ദേഹത്തിന്റെ ഭരണം ആ രാജ്യത്തിന്റെ സുവര്‍ണ്ണകാലമായി എഴുതപ്പെട്ടു. ഒരിക്കല്‍ തന്റെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതുപോല തന്റെയും മനോഹരമായ ഒരു ചിത്രം വരപ്പിക്കണം എന്ന് രാജാവിന് തോന്നി. അതിനായി രാജ്യത്തെ ചിത്രകാരന്മാരെയെല്ലാം വിവരം അറിയിച്ചു. ചിത്രകാരന്മാര്‍ ചിത്രം വരച്ചെങ്കിലും അദ്ദേഹത്തിന്റെ വികൃതമായ കണ്ണ് കൂടി വരയക്കുമ്പോള്‍ ചിത്രത്തിന് ഒട്ടും ഭംഗിയില്ലാതായി. നിരവധി പേര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ചിത്രം വരച്ചവരെല്ലാം അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. അയല്‍ രാജ്യത്തെ ഒരു ചിത്രകാരന്‍ രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, ഇതറിഞ്ഞ എല്ലാവരും അയാളെ നിരുത്സാഹപ്പെടുത്തി. ‘രാജാവിന്റെ കോപത്തിന് ഇരയാകരു’തെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അയാള്‍ രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവും പരിവാരങ്ങളും മറ്റ് ചിത്രകാരന്മാരുമെല്ലാം അവിടെയത്തി. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു…

    Read More »
  • ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം: പ്രായം മറന്നേക്കൂ, എല്ലാവർക്കും നോവലുകൾ അയക്കാം‌; അവസാന തീയതി സെപ്റ്റംബർ 15

    കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് ഇപ്പോൾ എല്ലാ പ്രായക്കാർക്കും രചനകൾ അയക്കാം. എഴുത്തുകാരുടെ അഭ്യർത്ഥനപ്രകാരം 40 വയസ്സ് എന്ന പ്രായപരിധി ഡിസി ബാലസാഹിത്യ നോവൽ മത്സരത്തിൽനിന്ന് നീക്കം ചെയ്യുകയാണ്. 50,000 രൂപയാണ് അവാർഡ് തുക. നിബന്ധനകൾ 8 വയസ്സു മുതൽ 16 വയസ്സു വരെയുളള കുട്ടികൾക്ക് വായിച്ചു രസിക്കാൻ ഉതകുന്നതായിരിക്കണം നോവൽ പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവൽ മാത്രമേ മത്സരത്തിന്പ രിഗണിക്കുകയുള്ളൂ. ലളിതമായ ഭാഷയായിരിക്കണം A4 പേജിൽ പരമാവധി 10,000 വാക്കുകളിലൊതുങ്ങണം മലയാളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത ഹാർഡ് കോപ്പി വേണം അയക്കാൻ അന്തിമ പട്ടികയിലെത്തുന്ന 5 കൃതികൾ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നതാണ് അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്. രചനകൾ തിരിച്ചയക്കുന്നതല്ല. ബയോഡേറ്റയും പൂർണ്ണ വിലാസത്തോടുകൂടി പ്രത്യേക പേജിൽ രേഖപ്പെടുത്തി ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, ഡിസി കിഴക്കെമുറി ഇടം. ഗുഡ്ഷെപ്പേർഡ് സ്ട്രീറ്റ്. കോട്ടയം-1 ലേക്ക് അയയ്ക്കുക.…

    Read More »
  • ആഗ്രഹങ്ങളെ സഫലമാക്കാനുള്ള അഭിനിവേശമാണ് അഭിവൃദ്ധിയുടെ കാതൽ

    വെളിച്ചം     തനിക്ക് ശേഷം ശിഷ്യത്വം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ വിദ്യപകര്‍ന്നു നല്‍കിയെന്ന പരാതിയുമായി ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി. ഗുരു അവനോട് ഒരു കഥ പറഞ്ഞു: “ഒരാള്‍ യാത്ര ചെയ്യുകയായിരുന്നു.  യാത്രാമധ്യേ നല്ല ദാഹം അനുഭവപ്പെട്ടു.  കുറച്ച് ദൂരം കൂടി ചെന്നപ്പോള്‍ ഒരു കിണര്‍ കണ്ടു.  പക്ഷേ, കപ്പിയും കയറും ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ അയാള്‍ യാത്ര തുടര്‍ന്നു.  അടുത്ത ദിവസം വേറൊരാല്‍ ഈ വഴിയെത്തി. അയാളും ദാഹിച്ച് വലഞ്ഞാണ് എത്തിയത്. കിണറ്റില്‍ കപ്പിയും കയറും ഇല്ലെങ്കിലും അയാള്‍ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.  അവിടെ എല്ലാം കുറെ തിരഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു പാത്രം കിട്ടി.  അടുത്തുള്ള പുല്ലുകളും വള്ളികളും എല്ലാം ചേര്‍ത്ത് അയാള്‍ ഒരു കയറുണ്ടാക്കി പാത്രം അതില്‍കെട്ടി വെള്ളം കോരി കുടിച്ച് യാത്ര തുടര്‍ന്നു…” കഥയവസാനിച്ചപ്പോള്‍ ഗുരു ശിഷ്യനോട് ചോദിച്ചു: “ഈ വന്നതില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ ദാഹം…?” “രണ്ടാമന്….” ശിഷ്യന്‍ ഉടൻ ഉത്തരം പറഞ്ഞു. “നിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്…” …

    Read More »
  • സമ്പത്തും പദവികളും വിവേകത്തോടും ബുദ്ധിപൂര്‍വ്വവും വിനിയോഗിച്ചില്ലെങ്കില്‍ അവ ഏതു നിമിഷവും നഷ്ടപ്പെടാം

    വെളിച്ചം    ശുഭദത്തന്‍ എന്നൊരു വിറകുവെട്ടുകാരന്‍ ജീവിച്ചിരുന്നു.  എത്ര കഷ്ടപ്പെട്ടിട്ടും നിത്യവൃത്തി കഴിഞ്ഞുപോകുമെന്നല്ലാതെ ഒന്നും സമ്പാദിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തില്‍ അയാള്‍ വളരെ അസന്തുഷ്ടനായിരുന്നു. ഒരിക്കല്‍ കാട്ടില്‍ വെച്ച് അയാള്‍ ദക്ഷന്മാരെ കണ്ടു. ‘തന്നെ സഹായിക്കണമെന്നും തന്റെ ക്ലേശത്തില്‍ നിന്നും രക്ഷിക്കണ’മെന്നും അയാള്‍ ദക്ഷന്മാരോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അയാളെ തങ്ങളുടെ കൂടെ കൂട്ടി. ദക്ഷന്മാരുടെ താമസസ്ഥലത്ത് ഒരു അത്ഭുത കുടമുണ്ടായിരുന്നു. എന്ത് ആഗ്രഹിച്ചാലും ആ കുടത്തില്‍ നിന്നും ലഭിക്കുമായിരുന്നു.  അയാള്‍ അവരോടൊപ്പം അവിടെ കുറച്ചുനാള്‍ സുഖിച്ചു താമസിച്ചു. ഒരുദിവസം അയാള്‍ക്ക് സ്വന്തം വീട്ടുകാരെ കുറിച്ച് ഓര്‍മ്മവന്നു. താന്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും പോകുന്നതിന് മുന്‍പ് എന്തെങ്കിലും വരം നല്‍കണമെന്നും അയാള്‍ ദക്ഷന്മാവരോട് അപേക്ഷിച്ചു.  അവര്‍ പോകാന്‍ ഉള്ള അനുവാദം നല്‍കി. എന്താണ് വരം വേണ്ടതെന്നും ചോദിച്ചു. ‘ആ കുടം മാത്രം തനിക്ക് തന്നാൽ മതി’ എന്ന് അയാള്‍ പറഞ്ഞു.  യക്ഷന്മാര്‍ പറഞ്ഞു:   “ശുഭദത്തന്‍ താങ്കള്‍ക്ക് ഈ…

    Read More »
  • കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റൂ, ജീവിതം എന്നും പ്രസാദാത്മകമായി തീരും

    വെളിച്ചം    ഒരിക്കല്‍ ഭൂമിയിലൂടെ യാത്രചെയ്യവേ നാരദന്‍, വശ്രുതന്‍ എന്ന മുനി ഉഗ്രതപസ്സ് ചെയ്യുന്നത് കണ്ടു.  അദ്ദേഹത്തിന്റെ തപസ്സിന്റെ ലക്ഷ്യം മുക്തി ലഭിക്കുക എന്നതാണ്. ആ ഭൗതിക ദേഹം വള്ളിപ്പടര്‍പ്പുകളാല്‍ വലയം ചെയ്തിരിക്കുന്നു.  ചുറ്റും ചിതല്‍പ്പുറ്റ് വളര്‍ന്നിട്ടിമുണ്ട്. നാരദന്റെ സാന്നിധ്യം മഹര്‍ഷി അന്തര്‍ നേത്രംകൊണ്ട് തിരിച്ചറിഞ്ഞു.  അദ്ദേഹം ചോദിച്ചു: “നാരദ മഹര്‍ഷേ, എനിക്ക് എന്നാണ് മുക്തി ലഭിക്കുക എന്ന് ഭഗവാനോട് ചോദിക്കാമോ?” നാരദന്‍ സമ്മതിച്ചു. യാത്ര തുടരുന്നതിനിടയില്‍ ശ്രുതകീര്‍ത്തി എന്നയാളെയും നാരദന്‍ കണ്ടുമുട്ടി.  അദ്ദേഹം സ്വന്തം ദിനകൃത്യങ്ങള്‍ ചെയ്യുന്നതിനിടയ്ക്ക് ഈശ്വരസ്തുതികള്‍ ആലപിക്കുന്നുണ്ട്. നാരദനെ കണ്ടപ്പോള്‍ ശ്രുതകീര്‍ത്തി ചോദിച്ചു: “ഈശ്വരനോട് അങ്ങ് ചോദിക്കാമോ എനിക്കെപ്പോള്‍ മോക്ഷം കിട്ടുമെന്ന്?”   ചോദിക്കാമെന്ന് സമ്മതിച്ച് നാരദന്‍ നടന്നുമറഞ്ഞു. കാലം കഴിഞ്ഞു.  നാരദന്‍ വശ്രുതന് അടുത്തെത്തി. നിങ്ങള്‍ക്ക് നാലു ജന്മം കൂടി തപസ്സ് ചെയ്താല്‍ മോക്ഷം ലഭിക്കുമെന്ന് ഭഗവാന്‍ പറഞ്ഞതായി നാരദന്‍ പറഞ്ഞു. ‘കഷ്ടം, നാലു ജനന്മമോ…’ വശ്രുതന് ദുഖവും കോപവും വന്നു. നാരദന്‍ ശ്രുതകീര്‍ത്തിയുടെ അടുത്തെത്തി.…

    Read More »
  • ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവർക്ക് മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും പകരാൻ നമുക്കും ശ്രമിക്കാം

    വെളിച്ചം അന്നും പതിവുപോലെ അമ്മയ്ക്കുള്ള മണിയോഡറുമായി ആ പോസ്റ്റ്മാൻ എത്തി. ആയിരം രൂപ കൈമാറിയ ശേഷം, പണം അയച്ച മകനുമായി സംസാരിക്കാന്‍ സ്വന്തം ഫോണും നല്‍കി. ഫോണ്‍ ചാര്‍ജ്ജായി അമ്മ നൂറ് രൂപ നല്‍കിയെങ്കിലും അയാള്‍ അത് വാങ്ങിയില്ല. മൊബൈല്‍കട നടത്തുന്ന സുഹൃത്ത് അയാളോട് ചോദിച്ചു: “നിങ്ങളെന്തിനാണ് എല്ലാ മാസവും ഈ അമ്മയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പണം നല്‍കുന്നത്. മാത്രമല്ല, ആ അമ്മയുടെ മകനെന്ന പേരില്‍ സംസാരിക്കാന്‍ എനിക്കും നൂറ് രൂപ നല്‍കുന്നുണ്ടല്ലോ…? ” അയാള്‍ പറഞ്ഞു: “ആ അമ്മയുടെ മകന്‍ വിദേശത്ത് നിന്ന് സ്ഥിരമായി ആയിരം രൂപ അയക്കുമായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മകന്‍ മരിച്ചു. ഇത് അമ്മ അറിഞ്ഞിട്ടില്ല. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അമ്മ മരിച്ചതാണ്. ഇപ്പോള്‍ എനിക്കൊരു അമ്മയായി.” ഇത് കേട്ടപ്പോള്‍ മകനായി അഭിനയിച്ചതിന് വാങ്ങിയ പണമെല്ലാം സുഹൃത്ത് അയാള്‍ക്ക് തിരികെ കൊടുത്തു. അന്യന്റെ ജീവിതത്തിലെ സൂര്യോദയങ്ങള്‍ നിഷേധിക്കാത്തവരാണ് അനുഗ്രഹീതര്‍. അവനനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ പലരേയും നമ്മള്‍…

    Read More »
  • പ്രശ്‌നങ്ങള്‍ ചുറ്റിവരിയുമ്പോൾ അതിന്റെ പരിഹാരവും കൺമുന്നിലുണ്ടാവും,  പക്ഷേ കണ്ണടിച്ചിരുന്നാൽ  കാണാനാവില്ല

    വെളിച്ചും    ദൈവവിശ്വാസിയായിരുന്നു അയാള്‍. അങ്ങനെയിരിക്കെ അയാളുടെ ഗ്രാമത്തില വെള്ളപ്പൊക്കം ഉണ്ടായി. വെള്ളം വീടിനടുത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തകര്‍ നാട്ടുകാരെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരുന്നു.  അയാളുടെ വീട്ടിലേക്കും ഒരു ലോറിയുമായി ആളുകൾ എത്തി.  അപ്പോള്‍ അയാള്‍ പറഞ്ഞു:    “ഞാന്‍ ദൈവവിശ്വാസിയാണ്.  ദൈവം എന്നെ രക്ഷിക്കും  നിങ്ങള്‍ പൊക്കോളൂ…” വെള്ളം കയറി തുടങ്ങി. അയാള്‍ മുകളിലത്തെ നിലയിലേക്ക് മാറി.  അപ്പോഴും ഒരു കൂട്ടം ആളുകള്‍ വള്ളത്തില്‍ അയാളെ രക്ഷിക്കാനെത്തി.  അപ്പോഴും അയാള്‍  പറഞ്ഞു: ‘ദൈവം എന്നെ രക്ഷിക്കാനെത്തും’ എന്ന്. വെള്ളം ഉയര്‍ന്നു. അയാള്‍ തന്റെ പുരയ്ക്ക് മുകളിലേക്ക് കയറി.  അപ്പോഴാണ് അതുവഴി ഒരു ഹെലികോപ്റ്റര്‍ വന്നത്.  അവരും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. അയാള്‍ അവരോടൊപ്പവും പോകാന്‍ തയ്യാറായില്ല. ദൈവം രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞ് അവരേയും മടക്കി അയച്ചു.  വെള്ളം വീണ്ടും കൂടിക്കൊണ്ടേയിരുന്നു.  അപ്പോള്‍ അയാള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ദൈവമേ, ഞാന്‍ അങ്ങയുടെ ഇത്രവലിയ വിശ്വാസിയായിട്ടും എനിക്ക് മുങ്ങിമരിക്കാനാണോ വിധി …” ആ ഘട്ടത്തിൽ…

    Read More »
  • കായബലത്തിൽ കരുത്തനായ ആനയെ തിരിച്ചറിവിന്റെ ബാലപാഠം പഠിപ്പിച്ചത് ഒരു കട്ടുറുമ്പ്

    വെളിച്ചം     ആ ആനയ്ക്ക് വല്ലാത്ത ധാര്‍ഷ്ട്യമായിരുന്നു. കാട്ടിലെ എല്ലാ ജീവികളേയും അത് ഉപദ്രവിക്കും. ആനയോടുള്ള പേടി കാരണം ആരും പ്രതികരിച്ചില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടയില്‍ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തൊഴിച്ച് ആ കൂടു മുഴുവന്‍ ആന നശിപ്പിച്ചു. ഇതു കണ്ട ഒരു ഉറുമ്പ് രോഷാകുലനായെങ്കിലും ആന ആ ഉറുമ്പിനെയും ഭീഷണിപ്പെടുത്തി ഓടിച്ചു. അന്നു രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യുടെ ഉള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് നിലവിളിച്ച ആനയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഉറുമ്പ് പറഞ്ഞു: “നീ പേടിപ്പിച്ച ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ ഉപദ്രവിക്കുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് നീ മനസ്സിലാക്കണം.” നിവൃത്തികെട്ട് ക്ഷമ പറഞ്ഞ ആനയെ ഉറുമ്പ് പിന്നീട് കടിച്ചില്ല. അതിന് ശേഷം അന്യരെ ഉപദ്രവിക്കുന്ന ശീലം ആനയും നിര്‍ത്തി. അഹം ബോധം ഒരിക്കലും അഹങ്കാരത്തിന് വഴിമാറരുത്. മറ്റാര്‍ക്കുമില്ലാത്ത കഴിവുകള്‍ എല്ലാവരിലുമുണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് കരുത്ത് തെളിയിക്കേണ്ടത്…

    Read More »
  • തിരുത്താൻ വേണ്ടിയാകണം ശിക്ഷ, അവഹേളനമാകരുത് അത്

    വെളിച്ചം         ആ സ്ഥാപനത്തിലെ ഉന്നത ഉദ്യാഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് നടക്കുകയാണ്.  ആശംസ അര്‍പ്പിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു:  “താങ്കള്‍ ഞങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടിട്ടില്ല.  അതെങ്ങിനെ സാധിച്ചു?” അദ്ദേഹം തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു: “സ്‌കൂള്‍ പഠനകാലത്ത് ഒരിക്കൽ എന്റെ അച്ഛനെ കാണാന്‍ ഞാന്‍ അച്ഛന്റെ ഓഫീസിലെത്തി. അപ്പോള്‍ എന്റെ അച്ഛന്‍ ബോസിന്റെ മുറിയില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടത്, റോള്‍മോഡലായ എന്റെ അച്ഛനായിരുന്നു. അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.  ഞാന്‍ അന്ന് ബോസിന്റെ മുറിയില്‍ കയറി അയാളെ ചോദ്യം ചെയ്തു. എന്തിനാണ് എന്റെ അച്ഛനെ കരയിപ്പിച്ചത് എന്ന്.  ആ കാഴ്ച അന്ന് മുതല്‍ ഒരു മുറിവായി എന്റെ മനസ്സില്‍ കിടന്നു.  അന്ന് ഞാന്‍ തീരുമാനിച്ചു, ഞാന്‍ ഒരു സ്ഥാപനത്തിന്റെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ല എന്ന്. അത് ഈ നിമിഷം വരെ…

    Read More »
Back to top button
error: