Fiction

  • അടിത്തറക്ക് ബലം ഉണ്ടെങ്കിലേ ഏതു വന്മരത്തിനും കരുത്തോടെ നിൽക്കാനാവു

    വെളിച്ചം      അവര്‍ക്കു മുട്ടയിടാന്‍ കാലമായി. കൂട് കൂട്ടാൻ ഒരു മരം തേടുകയായിരുന്നു ആ പക്ഷികള്‍. കാട്ടില്‍ ഒരു വലിയ മരം കണ്ടപ്പോള്‍ അവര്‍ മരത്തോട് സമ്മതം തേടി. പക്ഷേ മരം സമ്മതിച്ചില്ല. നിരാശയാൽ അവര്‍ പറഞ്ഞു: “അഹന്തയുടെ ഫലം നീ അനുഭവിക്കും…” പക്ഷികള്‍ക്ക് മറ്റൊരു മരത്തില്‍ കൂട് കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നല്ല കാറ്റും മഴയും വന്നു. ആ വന്മരം വീണു. പക്ഷികള്‍ പറഞ്ഞു: “അന്നേ ഞങ്ങള്‍ കരുതിയതാണ്. നിനക്കീ ഗതി വരുമെന്ന്.” മരം പറഞ്ഞു: “എന്റെ വേരുകള്‍ക്ക് ബലം നഷ്ടപ്പെടുന്നത് ഞാന്‍ അന്നേ മനസ്സിലാക്കിയിരുന്നു. എന്നില്‍ നിങ്ങള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ നിങ്ങളും നശിച്ചേനെ…” പുറമെ കാണുന്ന അലങ്കാരഭംഗിയൊന്നും അദൃശ്യമായി നില്‍ക്കുന്ന അടിത്തറക്ക് ഉണ്ടാകണമെന്നില്ല. സ്വന്തം ബലഹീനത പുറത്തു കാണിച്ച് ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ആരും തയ്യാറുമല്ല. എന്നും എല്ലാവര്‍ക്കും നല്ല കാലമാകില്ല. എന്നാലും പ്രതിശ്ചായയ്ക്കു മങ്ങലേല്‍പ്പിക്കുവാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ട് പുറമെ കരുത്തരെന്നു തോന്നിപ്പിക്കുന്ന വിധം സ്വയം…

    Read More »
  • അവസരങ്ങൾ ലഭിച്ചാൽ ഉയർന്നു പൊങ്ങാം, സ്വപ്നങ്ങൾക്ക് അതിരുകളില്ല

    ഹൃദയത്തിനൊരു ഹിമകണം 3    ക്ലാസ്സ്മുറിയിൽ രണ്ട് കുട്ടികളോട് ടീച്ചർ പറഞ്ഞു; “നിങ്ങളെ ഞാൻ എടുത്ത് ഉയർത്താൻ പോകുന്നു…” ആദ്യത്തെ കുട്ടി നിഷേധിച്ചു: “അയ്യോ വേണ്ട…!” ടീച്ചർ ബലം പ്രയോഗിച്ച് ആ കുട്ടിയെ പൊക്കി. കുട്ടിക്ക് നാണം, ഈർഷ്യ, അമർഷം. ടീച്ചർ രണ്ടാമത്തെ കുട്ടിയോട് അടുത്തതും കുട്ടി ടീച്ചറുടെ വിരലിൽ തൂങ്ങി ഉയർന്നു പൊങ്ങി. ഒരേ കാര്യം. രണ്ട് പ്രതികരണങ്ങൾ. നിങ്ങൾ എതിർത്താലും എതിരേറ്റാലും ആത്യന്തികമായി കാര്യങ്ങൾക്ക് വ്യത്യാസമില്ല. അനുഭവങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ബലം പിടിച്ചിരിക്കാം; അല്ലെങ്കിൽ ഉയർന്നു പൊങ്ങാം. ഉയർന്നു പൊങ്ങുന്നതാണ് ഉത്തമമെന്ന് ആദ്യം ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവതാരക: ഡോക്ടർ ഹസീന ഫിറോസ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ഉള്ളിലെ ഉത്കണ്ഠയും വിഷാദവും ഒളിച്ചു വയ്ക്കരുത്, പങ്കുവെച്ചാൽ സമ്മര്‍ദ്ദങ്ങള്‍ ലഘുകരിക്കപ്പെടും

    വെളിച്ചം      ഒരു ദിവസം അച്ഛനും മകനും തടാകത്തിനരികിലൂടെ നടക്കുകയായിരുന്നു. ശാന്തമായ ജലാശയത്തിനു മുകളില്‍ ചെറിയ ഓളങ്ങളെപോലും പരിമിതപ്പെടുത്തി മനോഹരമായി ഒഴുകിനീങ്ങുന്ന താറാവുകളെ കണ്ടപ്പോള്‍ മകന്‍ പറഞ്ഞു: “എത്ര ആയാസരഹിതമായാണ് അവ വെളളത്തിലൂടെ ഒഴുകി നീങ്ങുന്നത്. നമ്മുടെ ജീവിതവും ഇതു പോലെ ആയാസരഹിതമാണെങ്കില്‍ എത്ര നല്ലതായേനെ…” അച്ഛന്‍ മകനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: “താറാവുകള്‍ വെള്ളത്തില്‍ ഒഴുകി നീങ്ങുന്നതായാണ് നമുക്ക് കാണുമ്പോള്‍ തോന്നുക. എന്നാല്‍ സത്യമതല്ല, ശാന്തമായി വെള്ളത്തിലൂടെ ഒഴുകി നീങ്ങാന്‍ അവ വെള്ളത്തിനടിയില്‍ കാലുകൊണ്ട് ശക്തമായി തുഴയുന്നുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് തുഴഞ്ഞെങ്കിലേ അവയ്ക്ക് ഒഴുകി നീങ്ങാന്‍ കഴിയൂ…” പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം, ശാന്തം ഭദ്രം. പക്ഷേ, ഈ ശാന്തമുഖത്തിന് പിന്നിലെ കാണാമറയത്ത് കഠിനപ്രയത്‌നമുണ്ട്. ഇത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ ഓരോ മനുഷ്യജീവിത്തിലുമുണ്ട്. ജീവിതത്തിലെ കൊടിയ വെല്ലുവിളികള്‍ പിരിമുറുക്കത്തിലിരുന്നു നേരിടുമ്പോഴും. സമചിത്തത പുലര്‍ത്തി ശാന്തമുഖം നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ഇങ്ങനെ കൃത്രിമമുഖം ബോധപൂര്‍വ്വം കാട്ടുമ്പോള്‍ ,…

    Read More »
  • അപരന്റെ വിലയിരുത്തലല്ല, സ്വയം വിലയിരുത്തലാണ് പ്രധാനം. അതാകണം ജീവിതത്തിന്റെ വഴികാട്ടി

    വെളിച്ചം ഒരു ദീർഘയാത്ര കഴിഞ്ഞ്  ആ സന്യാസി നദിയില്‍ നിന്നും വെള്ളം കുടിച്ച് നദിക്കരയിലെ കല്ലില്‍ തലവെച്ച് കിടന്ന് വിചിക്കുകയായിരുന്നു.  അപ്പോള്‍ ആ വഴി വന്ന മൂന്നുപേരില്‍ ഒരാള്‍ പറഞ്ഞു: “ഈ സന്യാസിമാര്‍ എല്ലാം ഉപേക്ഷിച്ചവരാണെന്ന് ഭാവിക്കുന്നുണ്ടെങ്കിലും തലയിണ ഉപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ല. പകരം അവര്‍ക്ക് കല്ലായാലും മതി.” ഇത് കേട്ട സന്യാസി ആ കല്ലെടുത്ത് നദിയിലേക്കെറിഞ്ഞു. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: “ഒരു സന്യാസിയാണെങ്കിലും എത്രപെട്ടന്നാണ് അയാള്‍ പ്രകോപിതനായത്…?” ഇനിയെന്ത് ചെയ്യും എന്ന് വിഷമിച്ചു നിന്ന സന്യാസിയോട് മൂന്നാമന്‍ ചോദിച്ചു: “എന്തൊക്കെ ഉപേക്ഷിച്ചാലും സ്വന്തം മാനസികാവസ്ഥ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു പ്രയോജനം…?” അര്‍ത്ഥരഹിത ജല്‍പനം ആളുകളുടെ പൊതുസ്വഭാവമാണ്. അപരന്റെ സ്വകാര്യ കാര്യങ്ങളെക്കുറിച്ച് സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കാതെ അപരനെക്കുറിച്ചുള്ള അപഖ്യാതിയില്‍ രമിച്ച് മനസ്സുഖം കണ്ടെത്തുന്നത് മാനസിക വൈകല്യമാണ്. മുകളിലേക്ക് നോക്കിയാല്‍ അഹങ്കാരിയെന്നും കീഴോട്ട് നോക്കിയാല്‍ അന്തര്‍മുഖനെന്നും ചുറ്റും നോക്കിയാല്‍ അലഞ്ഞുതിരിയുന്നവനെന്നും കണ്ണടച്ചിരുന്നാല്‍ ഉറക്കംതൂങ്ങിയെന്നും മുദ്രകുത്തപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും. അത്തരക്കാരുടെ വാക്കുകള്‍ക്ക് വിലകൊടുത്താല്‍…

    Read More »
  • സഹജീവികളോട് കരുണ കാട്ടൂ, അന്യരോട് ക്ഷമിക്കൂ

    ഹൃദയത്തിനൊരു ഹിമകണം 2   നീണ്ട യാത്രക്കിടയിൽ അയാൾ ഒരു മരത്തണലിൽ കുറേ നേരം വിശ്രമിച്ചു. ക്ഷീണമൊക്കെ മാറിയപ്പോൾ യാത്രികനു നന്നായി മുഷിഞ്ഞു. അയാൾ മരത്തോട് പറഞ്ഞു: “അല്ലയോ മരമേ, എന്നോടെന്തെങ്കിലും സംസാരിക്കുക.” മരം ചോദിച്ചു: ‘ഞാൻ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്…?” അയാൾ ഗൗരവമുള്ള ഒരു വിഷയം ഓർത്ത ശേഷം പറഞ്ഞു: “ദൈവത്തെക്കുറിച്ച് പറയൂ…” അപ്പോൾ ആ മരം പുഷ്‌പിച്ചു! അയാൾ സന്തോഷം കൊണ്ടു മതിമറന്നു പോയി. വീണ്ടും യാത്ര തുടരാനുള്ള ഊർജം അയാൾക്കു ലഭിച്ചു. അങ്ങനെ അയാൾ യാത്ര പൂർത്തിയാക്കി. നമുക്കും പുഷ്‌പിക്കാനാവും, സഹജീവികളോട് കരുണ കാട്ടുന്നതിലൂടെ; അന്യരോട് ക്ഷമിക്കുന്നതിലൂടെ. ജീവിക്കാനുള്ള ഊർജം ലഭിക്കാൻ മറ്റ് വഴികളില് എന്ന് തിരിച്ചറിയുക. അവതാരക: അനാമിക ജോൺ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ന്യൂനതകൾ ഇല്ലാത്തയാളല്ല, സ്വന്തം കുറവുകൾ തിരുത്താന്‍ തയ്യാറാകുന്ന ആളാണ് വിശുദ്ധന്‍

    വെളിച്ചം         സ്വന്തം ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സോക്രട്ടീസിന്റെ അടുത്ത് എത്തിയ ജ്യോത്സ്യന്‍ പറഞ്ഞു: “എനിക്ക് മുഖം നോക്കി സ്വഭാവം പറയാന്‍ ആകും.  താങ്കളുടെ മൂക്ക് നോക്കിയാല്‍ മനസ്സിലാകും താങ്കള്‍ വലിയ ദേഷ്യക്കാരനാണെന്ന്. തലയുടെ ആകൃതി താങ്കളുടെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുന്നു.  കവിളുകള്‍ നിരീക്ഷിച്ചാല്‍ താങ്കള്‍ താന്തോന്നിയാണെന്ന് മനസ്സിലാകും. ചുണ്ടുകളും പല്ലുകളും താങ്കളുടെ വിമത സ്വഭാവം വ്യക്തമാക്കുന്നു.”   ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ജ്യോത്സന് പ്രതിഫലവും നല്‍കിയാണ് സോക്രട്ടീസ് അയാളെ യാത്രയാക്കിയത്. ‘ഇത്രയേറെ  കുറ്റങ്ങള്‍ മുഖത്ത്‌ നോക്കി  പറഞ്ഞിട്ടും നിശ്ശബ്ദനായതെന്ത്’ എന്ന് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ സോക്രട്ടീസ് പറഞ്ഞു: “അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ്.. പക്ഷേ, അയാള്‍ ഒരു കാര്യം വിട്ടുപോയി, ഈ പോരായ്മകളെ നിയന്ത്രിക്കാനും തിരുത്താനുമുള്ള ആത്മശക്തി എനിക്കുണ്ട് എന്ന കാര്യം.”   പരിപൂര്‍ണ്ണത എന്നത് ഒരു സാങ്കല്‍പിക പദമാണ്. എല്ലാവരിലും എന്തിന്റെയെങ്കിലും കുറവുണ്ടാകും.  അധികമാര്‍ക്കുമറിയാത്ത ചില പോരായ്മകളുമുണ്ടാകും.  ഒരു ന്യൂനതയും ഇല്ലാത്തയാളല്ല വിശുദ്ധന്‍.   സ്വന്തം കുറവുകളെ തിരുത്താന്‍ തയ്യാറാകുന്ന…

    Read More »
  • ഉപദേശം എന്ന വാചികാവ്യായാമം, ഈ വാക്കുകൾ സ്വന്തം ജീവിതത്തിൽ ഫലപ്രദമോ എന്നും ആലോചിക്കൂ

    വെളിച്ചം       ഡോക്ടര്‍മാരുടെ കഠിനശ്രമത്തിന് ശേഷമാണ് ഹൃദയാഘാതം ഉണ്ടായ അയാൾ  രക്ഷപ്രാപിച്ചത്. മാനസികാഘാതം ഉണ്ടാക്കുന്ന ഒന്നും അയാളോട് പറയരുത് എന്ന് ഡോക്ടര്‍ വീട്ടികാരോട് നിര്‍ദ്ദേശിച്ചു. അങ്ങിനെയിരിക്കെയാണ് അയാള്‍ക്ക് 2 കോടി ലോട്ടറി അടിച്ചത്. പക്ഷേ, ഈ വിവരം അയാളെ അറിയിക്കാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു.  അവസാനം വീട്ടുകാര്‍ ഡോക്ടറുടെ സഹായം തേടി. ഡോക്ടര്‍ കുശലാന്വേഷണത്തിന് ശേഷം അയാളോട് ചോദിച്ചു: “നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ലോട്ടറിയിടിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും?” അയാള്‍ പറഞ്ഞു: “ഞാൻ ആതുക ഭാര്യയുടെ കയ്യില്‍ കൊടുത്ത് ഈ ആശുപത്രിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ പറയും.”   “പത്ത് ലക്ഷം രൂപയാണെങ്കിലോ?” ഡോക്ടര്‍ ചോദിച്ചു.   “ഞാന്‍ എന്റെ മകളുടെ വിവാഹം നടത്തും.” അയാള്‍ പറഞ്ഞു.    “രണ്ടുകോടിയാണെങ്കിലോ?” ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: “എനിക്ക് രണ്ടുകോടി ലോട്ടറിയടിക്കാന്‍ ഒരു സാധ്യതയുമില്ല.  എങ്ങാനും അങ്ങിനെ രണ്ടു കോടി അടിച്ചാല്‍ അതില്‍ ഒരു കോടി ഞാന്‍ ഡോക്ടര്‍ക്ക് നല്‍കും.”…

    Read More »
  • നിഷേധാത്മകമായി പെരുമാറുന്നവരോടു ശാന്തമായി പ്രതികരിക്കാം, ആളിക്കത്തിക്കാനല്ല അണയ്ക്കാൻ ശ്രമിക്കൂ

    വെളിച്ചം      ധ്യാനത്തിലിരുന്ന ബുദ്ധശിഷ്യനെ വടികൊണ്ട് ആരോ പുറകില്‍ നിന്നും അടിച്ചു. ശിഷ്യനും വടിയും നിലത്തു വീണു. ശിഷ്യന്‍ നിലത്തുവീണ വടിയുമെടുത്ത്  അടിച്ചയാളുടെ പിറകേ ഓടി വിളിച്ചുപറഞ്ഞു:   “നിൽക്കൂ… താങ്കളുടെ വടിയെടുത്തു കൊണ്ടുപൊകൂ.” അയാള്‍ ഓട്ടം തുടര്‍ന്നപ്പോള്‍ ബുദ്ധശിഷ്യനും പിന്നാലെയോടി. ആളുകള്‍ അവരെ പിന്തുടര്‍ന്നു.  അവസാനം അയാള്‍ തളര്‍ന്നുനിന്നപ്പോള്‍ ബുദ്ധശിഷ്യന്‍ അടുത്തെത്തി അയാളുടെ വടി കൈമാറി. അപ്പോള്‍ ഒരാള്‍ ശിഷ്യനോട് ചോദിച്ചു: “താങ്കളെ അടിച്ചിട്ട് ഓടിയിട്ടും എന്താണ് തിരിച്ച് പ്രതികരിക്കാത്തത്.   ഒരടിപോലും തിരിച്ചു കൊടുക്കാതെ എന്തിനാണ് അയാളുടെ വടി തിരികെ കൊടുത്തത്?” ശിഷ്യന്‍ പറഞ്ഞു: “ഞാന്‍ മരച്ചുവട്ടിലിരിക്കുമ്പോള്‍ ഒരു കമ്പൊടിഞ്ഞ് തലയില്‍ വീണാല്‍ എന്തുചെയ്യും?  ഇതും അത്രയേ ഉള്ളൂ.. നടക്കാനുളളത് നടന്നു. കാര്യങ്ങള്‍ വഷളാക്കാന്‍ ഞാനില്ല…” ഇതും പറഞ്ഞ് ശിഷ്യന്‍ തന്റെ ആശ്രമത്തിലേക്ക് തിരിച്ചുനടന്നു.   പ്രതികരണം രണ്ടുവിധത്തിലാകാം.  ആളിക്കത്തിക്കാനും, അണയ്ക്കാനും. എപ്പോഴും ആദ്യ അടിയല്ല, തിരിച്ചടിയാണ് കലഹങ്ങളെ കലാപങ്ങളാക്കി മാറ്റുന്നത്.  പ്രതികരിക്കുന്നവര്‍ക്ക് പക്വതയില്ലെങ്കില്‍ എത്ര ആസൂത്രണം ചെയ്ത്…

    Read More »
  • നേടിയത് പരിമിതം, നഷ്ടപ്പെട്ടത് അമൂല്യം

    ഹൃദയത്തിനൊരു ഹിമകണം ഭിക്ഷ യാചിച്ച് ഒരു സ്ത്രീ അലയുകയാണ്. ഒക്കത്തിരിക്കുന്ന കുഞ്ഞ് വിശന്ന് കരയുന്നുണ്ട്. കുഞ്ഞിനെന്തെങ്കിലും കൊടുക്കണം എന്ന വിചാരമേയുള്ളു ആ അമ്മയ്ക്ക്. അവർ നടന്ന് നടന്ന് വനാന്തരത്തിലെത്തി. അദ്‌ഭുതം…! അവിടെ ഒരു ഗുഹ. ‘ഒരു മിനിറ്റ് കൊണ്ട് നിങ്ങൾക്കാവശ്യമുള്ളതൊക്കെ എടുക്കാം’ എന്ന് പുറത്ത് ഒരു ബോർഡ്. അകത്ത് കയറി ആകാവുന്നതൊക്കെ എടുത്ത് കൊണ്ട് ആ സ്ത്രീ കൃത്യം ഒരു മിനിറ്റിനുള്ളിൽ പുറത്ത് കടന്നു. ഉടൻ ഗുഹയുടെ വാതിൽ അടഞ്ഞു. അപ്പോഴാണ് അവർ ഞെട്ടിയത്. കുഞ്ഞ് അകത്തായിപ്പോയി…! ഒരു നിമിഷം അവർ കുത്തിന്റെ കാര്യം മറന്നു പോയിരുന്നു. ഇനി അകത്തേയ്ക്കു പ്രവേശിക്കാനും സാദ്ധ്യമല്ല. സർവ്വം തകർന്ന പോലെ ആ ഗുഹാ കവാടത്തിൽ അവർ തളർന്നിരുന്നു. അപ്രതീക്ഷിതമായ ചിലത് നേടുമ്പോൾ കൈയിലുള്ള മറ്റ് ചിലത് വഴുതിപ്പോയിട്ടുണ്ടാവും! നഷ്ടപ്പെട്ടതാണോ നേടിയതാണോ മൂല്യമേറിയതെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. ആ ചിന്തയാണ് ജീവിതത്തിന്റെ വെളിച്ചമായി മാറേണ്ടത്. അവതാരക: മീര അനീഷ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • തനിക്ക് വേണ്ടി മറ്റെല്ലാവരും മാറണം എന്ന ശാഠ്യം വിനാശകരം, സ്വയം മാറുന്നത് ഉത്തമ മാതൃക

    വെളിച്ചം     ആ രാജ്യത്തെ രാജാവിന് മാരകമായ നേത്ര രോഗം ബാധിച്ചു. പ്രശസ്തരായ പല വൈദ്യരും വന്നെങ്കിലും അസുഖം ഭേദമായില്ല. ഒരിക്കല്‍ ദൂരെ നാട്ടില്‍ നിന്നും ഒരു വൈദ്യന്‍ വന്നെത്തി. അദ്ദേഹം പറഞ്ഞു: “ഈ രോഗത്തിന് മരുന്നില്ല. പക്ഷേ, ഒരു കാര്യം ചെയ്താല്‍ താങ്കള്‍ രക്ഷപ്പെടും. ഇനി മുതല്‍ ഒരുവര്‍ഷക്കാലം പച്ചനിറം മാത്രമേ കാണാവൂ…” രാജാവ് പിറ്റേന്ന് തന്നെ കല്‍പനയിറക്കി. ഇനി ഈ നാട്ടില്‍ പച്ചനിറം മാത്രമേ പാടുള്ളു. കൊട്ടാരചുമരുകള്‍, ആളുകളുടെ വസ്ത്രങ്ങള്‍, എന്തിന് മൃഗങ്ങള്‍ക്ക് വരെ പച്ച നിറമടിച്ചു. ഒരു വര്‍ഷം കടന്നുപോയി. രാജാവിന്റെ അസുഖം മാറി. അദ്ദേഹം അസുഖം മാറ്റിയ വൈദ്യനെ വിളിച്ചുവരുത്തി ധാരാളം പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. അതിനിടെ വൈദ്യന്‍ പറഞ്ഞു: “താങ്കളെ പോലെ ഒരു വിഢ്ഢിയായ രാജാവിനെ ഞാന്‍ കണ്ടിട്ടില്ല…” അത്ഭുതത്തോടെ നിന്ന രാജാവിനെ നോക്കി അയാള്‍ തുടര്‍ന്നു: “ഒരു പച്ചകണ്ണടവെച്ചാല്‍ തീരുന്ന ഒരു കാര്യത്തിനാണ് താങ്കള്‍ ഈ നാടുമുഴുവന്‍ പച്ചയാക്കിയത്…” ആത്മനിയന്ത്രണത്തേക്കാള്‍ എളുപ്പം…

    Read More »
Back to top button
error: