Fiction

സഹജീവികളോട് കരുണ കാട്ടൂ, അന്യരോട് ക്ഷമിക്കൂ

ഹൃദയത്തിനൊരു ഹിമകണം 2

  നീണ്ട യാത്രക്കിടയിൽ അയാൾ ഒരു മരത്തണലിൽ കുറേ നേരം വിശ്രമിച്ചു. ക്ഷീണമൊക്കെ മാറിയപ്പോൾ യാത്രികനു നന്നായി മുഷിഞ്ഞു. അയാൾ മരത്തോട് പറഞ്ഞു:

Signature-ad

“അല്ലയോ മരമേ, എന്നോടെന്തെങ്കിലും സംസാരിക്കുക.”
മരം ചോദിച്ചു:
‘ഞാൻ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്…?”
അയാൾ ഗൗരവമുള്ള ഒരു വിഷയം ഓർത്ത ശേഷം പറഞ്ഞു:
“ദൈവത്തെക്കുറിച്ച് പറയൂ…”
അപ്പോൾ ആ മരം പുഷ്‌പിച്ചു!
അയാൾ സന്തോഷം കൊണ്ടു മതിമറന്നു പോയി. വീണ്ടും യാത്ര തുടരാനുള്ള ഊർജം അയാൾക്കു ലഭിച്ചു. അങ്ങനെ അയാൾ യാത്ര പൂർത്തിയാക്കി.

നമുക്കും പുഷ്‌പിക്കാനാവും, സഹജീവികളോട് കരുണ കാട്ടുന്നതിലൂടെ; അന്യരോട് ക്ഷമിക്കുന്നതിലൂടെ. ജീവിക്കാനുള്ള ഊർജം ലഭിക്കാൻ മറ്റ് വഴികളില് എന്ന് തിരിച്ചറിയുക.

അവതാരക: അനാമിക ജോൺ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: