Fiction
-
തെളിമയുള്ള ബന്ധങ്ങൾ സൃഷ്ടിക്കൂ, കള്ള നാണയങ്ങളെ തിരസ്കരിക്കൂ
വെളിച്ചം ആ എലി അതി ബുദ്ധിമാനായിരുന്നു. അവന്‍ സിംഹത്തിന്റെ മടയില്‍ മാളമുണ്ടാക്കി. അതിലൊളിച്ചാല്‍ തന്നെ ആരും ആക്രമിക്കില്ലെന്ന് മനസ്സിലാക്കി അപ്രകാരം ചെയ്തു. രാത്രി സിംഹമുറങ്ങുമ്പോള്‍ എലി പുറത്തിറങ്ങും. അതു ശീലമായപ്പോള്‍ എലിക്ക് അഹങ്കാരമായി. രാത്രി ഉറങ്ങുന്ന സിംഹത്തിന്റെ മുടി മുറിച്ചുകളയും. എത്ര ശ്രമിച്ചിട്ടും സിംഹത്തിന് ആ എലിയെ പിടിക്കാനായില്ല. ഒരു ദിവസം സിംഹം ഒരു പൂച്ചയെ തന്റെ മടയിലേക്ക് കൊണ്ടുവന്നു. വേട്ടയാടി വന്ന് ഭക്ഷണം പൂച്ചയ്ക്ക് കൊടുത്തു. ഒരു രാത്രി സിംഹം ഉറങ്ങിയ സമയത്ത് പുറത്ത് വന്ന എലിയെ പൂച്ച കൊന്നുതിന്നു. ഉറക്കമുണർന്ന സിംഹത്തിന് ചത്ത എലിയുടെ ഗന്ധം മനസ്സിലായി. എലി ചത്തതുകൊണ്ട് ഇനി പൂച്ചയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ സിംഹം ഒറ്റയടിക്ക് പൂച്ചയെ കൊന്നു. ആവശ്യമുളളപ്പോഴെല്ലാം ആളുകള്‍ക്ക് വാത്സല്യവും ബഹുമാനവും ഉണ്ടാകും. ഉപയോഗം എന്നവസാനിക്കുന്നുവോ അന്ന് പുറത്തെറിയും. തങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കൂടി നോക്കിയാണ് പലരും ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ആളറിഞ്ഞും ഉദ്ദേശമറിഞ്ഞും മാത്രമേ ബന്ധങ്ങളിലേര്‍പ്പെടാവൂ. കൂടെ കൂടുന്നവരുടെ…
Read More » -
തങ്കപാളികളിൽ രേഖപ്പെടുത്തുന്നതല്ല, ആത്മാവിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് സഫല ജീവിതം
വെളിച്ചം നന്മയുടെ ഉറവിടമായിരുന്നു ആ മനുഷ്യൻ. ഒരിക്കല്‍ അദ്ദേഹത്തിനു മുന്നില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ചോദിച്ചു: “ദൈവം താങ്കള്‍ക്ക് എന്ത് വരങ്ങളാണ് നല്‍കേണ്ടത്? രോഗികളെ സുഖപ്പെടുത്തണോ?” ‘അത് ദൈവം ചെയ്താല്‍ മതി’യെന്നായിരുന്നു അയാളുടെ മറുപടി. “തിന്മ ചെയ്യുന്നവരെ നന്മയിലേക്ക് കൊണ്ടുവരാനുള്ള കഴിവ് വേണോ?” “അത് മാലാഖമാര്‍ ചെയ്താല്‍ മതി…” അയാള്‍ പറഞ്ഞു. “പിന്നെന്താണ് വേണ്ടത്…?” അവര്‍ ചോദിച്ചു. “ആരുമറിയാതെ സത്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള കഴിവ്, അത് നല്‍കിയാല്‍ മതി.” അയാള്‍ പറഞ്ഞു. അവര്‍ അദ്ദേഹത്തിന്റെ നിഴലിന് അത്ഭുതശക്തി നല്‍കി. അത് എവിടെ വീണാലും അത്ഭുതം സംഭവിക്കും. നാളുകള്‍ കഴിഞ്ഞു. ആളുകള്‍ അയാളുടെ പേര് പോലും മറന്നു. അവര്‍ അദ്ദേഹത്തെ നിഴല്‍ വിശുദ്ധന്‍ എന്ന് വിളിച്ചു. അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നവരുണ്ട്. ആത്മാവ് അവശേഷിപ്പിക്കുന്നവരും ഉണ്ട്. എല്ലാ അടയാളങ്ങള്‍ക്ക് പിന്നിലും അവയ്ക്ക് കാരണഭൂതരായവരെക്കുറിച്ചുളള രേഖകളുമുണ്ടാകും. എന്നാല്‍ ആത്മാവ് അവശേഷിപ്പിക്കുന്നവര്‍ക്ക് ആള്‍രൂപങ്ങളുണ്ടാകില്ല. ഏതെങ്കിലും പുരസ്‌കാരങ്ങളിലേക്കുള്ള ജൈത്രയാത്രയല്ല അവരുടെ ജീവിതം. ഒരു തങ്കപാളികളിലും അവരുടെ പേരുണ്ടാകില്ല. നമുക്കും അടയാളങ്ങള്‍…
Read More » -
ഉദ്ദേശശുദ്ധിയുള്ള കര്‍മ്മത്തിന്റെ വൈശിഷ്ട്യമാണ് നല്ല ജീവിതം സാധ്യമാക്കുന്നത്
വെളിച്ചം വലിയ ഈശ്വരവിശ്വാസിയായ അയാൾ തന്റെ പ്രിയപ്പെട്ട തത്തയേയും പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. ഒരുദിവസം പൂച്ച ഒറ്റയടിക്ക് ആ തത്തയെ കൊന്നു. ഇത് കണ്ട് അയാള്‍ കരച്ചിലായി. അയാളുടെ സങ്കടം കണ്ട് അയല്‍വാസി ഒരു പുതിയ തത്തയെ വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി. അയാള്‍ പറഞ്ഞു: “തത്ത പോയതിലല്ല എനിക്ക് വിഷമം , മരണസമയത്ത് ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥന ഞാന്‍ ആ തത്തെയ പഠിപ്പിച്ചിരുന്നു. പൂച്ചയുടെ അടികിട്ടിയപ്പോള്‍ അതെല്ലൊം മറന്ന് ഉറക്കെകരഞ്ഞുകൊണ്ടാണ് ആ തത്ത ചത്തത്. ഞാന്‍ അതിനെ പഠിപ്പിച്ചത് വെറുതെയായിപ്പോയല്ലോ എന്നോര്‍ത്താണ് കരഞ്ഞത്….” ഇത് കേട്ട് അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. ഏര്‍പ്പെടുന്ന കര്‍മ്മത്തിന്റെ ഉദ്ദേശശുദ്ധിയാണ് ആ കര്‍മ്മത്തിന്റെ വൈശിഷ്ട്യം നിര്‍ണ്ണയിക്കുന്നത്. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ഉദ്ദേശം വ്യത്യസ്തമാണ്. ദാനം ചെയ്യുന്നതില്‍ സുകൃതം ലക്ഷ്യമാക്കുന്നവരും പെരുമ ലക്ഷ്യമാക്കുന്നവരുമുണ്ട്. ആദര്‍ശത്തിന് വേണ്ടിയും ആദരവ് നേടാന്‍ വേണ്ടിയും കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ഇടക്കാലാശ്വാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മിനിമം കാര്യങ്ങളില്‍ തങ്ങളുടെ വ്യവഹാരങ്ങള്‍…
Read More » -
സ്വയം അര്‍പ്പിച്ച് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക. അത്ഭുതപ്പെടുത്തുന്ന ഫലം ലഭിക്കും
വെളിച്ചം അയാള്‍ പ്രസിദ്ധനായ ഒരു സംഗീതജ്ഞായിരുന്നു. വളരെ വിഷാദവാനായിരുന്ന അയാള്‍ ഒരിക്കല്‍ വളരെ അലസമായി പിയാനോ വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരത്തില്‍ വിരല്‍ മുട്ടി. തന്റെ ഇത്രയും കാലത്തെ സംഗീതതപസ്യയില്‍ അദ്ദേഹം കാത്തിരുന്ന സ്വരമായിരുന്നു അത്. പിയാനോയില്‍ ആ സ്വരം കേള്‍ക്കാന്‍ വീണ്ടും വീണ്ടും അദ്ദേഹം ശ്രമിച്ചെങ്കിലും അപ്പോൾ അതയാള്‍ക്ക് കണ്ടെത്താനായില്ല. അതേ ലയം വീണ്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഏറെക്കാലം അയാള്‍ ആ ലയത്തിനായി പരിശ്രമിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അങ്ങനെ ആ പരിശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു. പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം അലസമായി പിയാനോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സ്വരം മടങ്ങി വന്നു …! അന്ന് അയാള്‍ക്ക് ഒരു രഹസ്യം മനസ്സിലായി. അതീതമായത് നമ്മളിലേക്ക് വരുന്നത്, നമ്മള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴല്ല, കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴല്ല. അത് ഒരു അത്ഭുതമായി കടന്നുവരുന്നു എന്നു മാത്രം. നമ്മളില്‍ നമ്മളെ അര്‍പ്പിച്ച് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഫലം നമ്മെ തേടി വരിക…
Read More » -
ആത്മബലം തിരിച്ചറിഞ്ഞു പ്രയത്‌നിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ജീവിതം ലഭിക്കും, അല്ലാത്തവർക്ക് എന്നും അപരനെ ആശ്രയിക്കേണ്ടി വരും
വെളിച്ചം രാജാവ് നായാട്ടിന് പോയതായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തില്‍ രാജാവിന് പരിക്കേറ്റു. തൊട്ടടുത്ത് കണ്ട കുടിലില്‍ അദ്ദേഹം അഭയം തേടി. രാജാവാണ് വന്നതെന്നറിയാതെ വീട്ടുടമ അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഭക്ഷണവും മരുന്നും നല്‍കി. ആ വീട്ടില്‍ നിറയെ ശില്പങ്ങള്‍ കണ്ട രാജാവ് ചോദിച്ചു: “താങ്കള്‍ ശില്പിയാണോ…?” “അല്ല, ഞാനൊരു വിറകുവെട്ടുകാരനാണ്. വിറക് ആര്‍ക്കും വേണ്ടാത്തതുകൊണ്ട് ശില്പമുണ്ടാക്കുന്നു. പക്ഷേ, ഇതൊന്നും വാങ്ങാന്‍ ആരും വരാറില്ല.” വീട്ടുടമ മറുപടി പറഞ്ഞു. രാജാവ് അയാളോട്, ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ആവശ്യപ്പെട്ടു. ശേഷം രാജാവ് സ്വന്തം കൊട്ടാരത്തിലേക്ക് മടങ്ങി. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി. അയാള്‍ അത്ഭുതപ്പെട്ടു. പ്രതീക്ഷിച്ചതിലും പത്തിരട്ടിവിലക്കാണ് ആളുകള്‍ ആ ശില്പങ്ങള്‍ വാങ്ങിയത്. തന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങളെല്ലാം ചന്ദനമായിരുന്നു എന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. ശില്പങ്ങള്‍ വാങ്ങാന്‍ രാജാവിന് താല്‍പര്യമുണ്ടെന്നറിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോഴാണ് അന്ന് കുടിലിലേക്ക് വന്നത് രാജാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞത്. രാജാവ് അയാള്‍ക്ക് ധാരാളം ഭൂമി ദാനമായി നല്‍കി. ഒപ്പം കുറെ സമ്മാനങ്ങളും.…
Read More » -
പണം സമ്പാദിക്കുന്ന മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം
വെളിച്ചം രാജാവ് വേഷപ്രച്ഛന്നനായി നാടുകാണാന്‍ ഇറങ്ങിയതായിരുന്നു. പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ ദുരവസ്ഥ കണ്ട അദ്ദേഹം 4 സ്വര്‍ണ്ണനാണയം അയാൾക്കു നീട്ടിയിട്ട് പറഞ്ഞു: “ഇതു നിങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചതാണ്. ഇതെടുത്തുകൊള്ളൂ…” കര്‍ഷകന്‍ പറഞ്ഞു: “ഇവ എന്റേതല്ല, മറ്റാര്‍ക്കെങ്കിലും കൊടുത്തുകൊള്ളൂ…” രാജാവ് ചോദിച്ചു: “നിങ്ങള്‍ക്കെന്താ പണം വേണ്ടേ…?” “പണം എത്രയുണ്ട് എന്നതല്ല, അത് എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.. ഞാന്‍ സമ്പാദിക്കുന്നതിൽ ഒരു ഭാഗം എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കും. രണ്ടാം ഭാഗം മാതാപിതാക്കള്‍ക്ക് നല്‍കും. മൂന്നാമത്തേത് മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. ബാക്കിയുള്ള പങ്ക് ഞാനെന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കും. അതുകൊണ്ട് തന്നെ കിട്ടുന്ന പണം എത്രയാണോ അതനുസരിച്ച് എന്റെ ധനോപയോഗത്തെ നിയന്ത്രിക്കാന്‍ എനിക്ക് സാധിക്കുന്നു.” സമ്പാദിക്കുന്നതിന്റെ മികവിനേക്കാള്‍ പ്രധാനമാണ് ചിലവഴിക്കുന്നതിലെ വൈദഗ്ധ്യം. ഒരു രാത്രികൊണ്ട് ധനാഢ്യരായ പലരും ഒരു പകല്‍കൊണ്ട് ദാരിദ്ര്യത്തിലേക്ക് വഴുതിവീണിട്ടുമുണ്ട്. പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ ധാരാളമുണ്ടെങ്കിലും ക്രിയാത്മകമായി ചെലവഴിക്കാന്‍ ധനവിനിയോഗ നൈപുണ്യം നേടുക തന്നെ വേണം.…
Read More » -
വിഘ്‌നങ്ങള്‍ക്കിടയിൽ വീണുപോകാതെ പ്രവര്‍ത്തനനിരതമാകൂ, അതാണ് യഥാര്‍ത്ഥ ശക്തി.
വെളിച്ചം സമാധാനം പ്രമേയമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കപ്പെട്ടു. നിരവധി പേര്‍ ആ മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്നും രണ്ട് ചിത്രമാണ് അവസാന റൗണ്ടില്‍ എത്തിയത്. ശാന്തമായ തടാകവും നീലാകാശവും തെളിഞ്ഞ അടിത്തട്ടും ആദ്യ ചിത്രത്തെ അര്‍ത്ഥവത്താക്കി. രണ്ടാം ചിത്രം ഉണങ്ങിവരണ്ട മലനിരകളും മരുഭൂമിയും ഇടിമിന്നലും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു. ഒന്നാം സമ്മാനം ആദ്യചിത്രത്തിന് തന്നെ ലഭിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും വിജയിച്ചത് രണ്ടാമത്തെ ചിത്രമായിരുന്നു. കാരണമന്വേഷിച്ച ജനങ്ങളോട് സംഘാടകര്‍ പറഞ്ഞു: “രണ്ടാം ചിത്രത്തില്‍ മലമുകളില്‍ കാറ്റിലാടി ഇടിമിന്നലേറ്റ് നില്‍ക്കുന്ന മരത്തിന്റെ ചാഞ്ഞുകിടക്കുന്ന ചില്ലയില്‍ തള്ളക്കുരുവി തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. അവയെക്കാള്‍ സമാധാനം അനുഭവിക്കുന്ന മറ്റൊരു ജീവിയും ഉണ്ടാകില്ല. ശാന്തമായി ഇരിക്കുമ്പോള്‍ രൂപപ്പെടുന്നതല്ല, അസ്വസ്ഥമായിരിക്കുമ്പോഴും ഉരുത്തിരിയേണ്ടതാണ് സമാധാനം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാതിരിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആര്‍ക്കും സാധിക്കും. പരിമുറുക്കമുണ്ടാകുമ്പോഴും സംഘര്‍ഷമുണ്ടാകുമ്പോഴും ശാന്തത കൈവിടാത്തതാണ് യഥാര്‍ത്ഥ സമാധാനം…” വിഘ്‌നങ്ങള്‍ക്കിടയിലും വീണുപോകാതെ പ്രവര്‍ത്തനനിരതമാകുന്നതാണ് യഥാര്‍ത്ഥ ശക്തി. തനിക്കിഷ്ടപ്പെട്ട സാഹചര്യങ്ങളിലൂടെ മാത്രം കടന്നുപോകുന്ന ആരും ഉണ്ടാകില്ല.…
Read More » -
ചിന്തകള്‍ വിശുദ്ധവും ക്രിയാത്മകവുമായാൽ ജീവിതം സന്തുഷ്ടകരമാകും
വെളിച്ചം നീണ്ടയാത്രയായിരുന്നു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. ദാഹിച്ചപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന്. അത്ഭുതം, ഉടന്‍ മണ്‍പാത്രം നിറയെ വെള്ളം പ്രത്യക്ഷപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഭക്ഷണം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോഴേക്കും അയാള്‍ക്ക് മുന്നില്‍ ഭക്ഷണം നിരന്നു. വയറുനിറഞ്ഞപ്പോള്‍ ഉറക്കം വന്നു. ചുറ്റും നോക്കിയപ്പോള്‍ നിറയെ പാറകള്‍ മാത്രം. ഒരു മെത്തയ്ക്കാണ് അപ്പോള്‍ മനസ്സില്‍ മോഹമുദിച്ചത്. ഉടനെ ഒരു മെത്ത എത്തി. താന്‍ വിശ്രമിക്കുന്ന മരത്തിന്റെ പ്രത്യേകയാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. വിശ്രമത്തിനിടെ അയാള്‍ക്കൊരു ആശങ്ക. കാടല്ലേ, സിംഹമോ മറ്റോ വന്നാലോ… ആലോചന പൂര്‍ത്തിയാകുന്നതിന് മുമ്പേ എവിടെ നിന്നോ ഒരു സിംഹമെത്തി അയാളെ ആക്രമിച്ചു കൊലപ്പെടുത്തി! മനസ്സാണ് മാര്‍ഗ്ഗം. മനസ്സ് തന്നെയാണ് മാര്‍ഗ്ഗതടസ്സവും. മനസ്സെത്തുന്നിടത്തേക്കാണ് മെയ്യെത്തുന്നത്. മനസ്സൊരുമ്പിട്ടാല്‍ മറ്റൊന്നിനും അതിനെ തടയാനാകില്ല. മനസ്സിലാത്തവനെ മാറ്റാനോ അയാളുടെ മനസ്സിനപ്പുറത്തേക്ക് നീങ്ങാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയാണെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനല്ലേ ആദ്യം പഠിക്കേണ്ടത്. നിഷേധാത്മക…
Read More » -
നിയമത്തിന്റെ ദുർഘടപാതകളിൽ നീതിബോധവും മനുഷ്യത്വവും നമ്മെ നയിക്കട്ടെ
വെളിച്ചം ജീവിതത്തില്‍ എന്തുവന്നാലും സത്യം മാത്രമേ പറയാവൂ എന്ന് പറഞ്ഞ് ഗുരു തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരു മാന്‍ ഓടിക്കിതച്ച് എത്തിയത്. അത് ഒളിക്കാന്‍ സ്ഥലം തിരയുന്നത് കണ്ടപ്പോള്‍ ഗുരു സ്വന്തം ആശ്രമം തുറന്നുകൊടുത്തു. തൊട്ടുപിന്നാലെ ഒരു വേട്ടക്കാരനും ആശ്രമത്തിലേക്കെത്തി ഗുരുവിനോട് മാനിനെക്കുറിച്ച് അന്വേഷിച്ചു. താന്‍ കണ്ടില്ലെന്ന് ഗുരു മറുപടി നല്‍കി. വേട്ടക്കാരന്‍ തിരികെ പോയി. ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: “അങ്ങു പറഞ്ഞതിന് വിപരീതമാണല്ലോ ഇപ്പോള്‍ ചെയ്തത്?” ഗുരു പറഞ്ഞു: “സത്യം തന്നെയാണ് പറയേണ്ടത്. പക്ഷേ, ഒരു നിഷ്‌കളങ്ക ജീവിതം രക്ഷിക്കേണ്ട അവസരമാണ് ഉളളതെങ്കില്‍ സാഹചര്യത്തിനൊത്ത് പെരുമാറണം.. !” ഒരു നിയമവും പൂര്‍ണ്ണമല്ല, ഒരു മൂല്യവും എപ്പോഴും ഒരുപോലെയുമല്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പുനര്‍വായനകള്‍ ആവശ്യമായി മാറുന്നു. എല്ലാം നിയമാനുസൃതം ചെയ്യാന്‍ നിയമബോധം മതി. പക്ഷേ, നിസ്സഹായത നോക്കി പെരുമാറാന്‍ നീതിബോധവും മനുഷ്യത്വവും വേണം. ക്രിയാത്മമകമായി ജീവിക്കണമെങ്കില്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കണം. നിയമം…
Read More » -
പരാജയങ്ങളിൽ തകർന്നു പോകരുത്, പരിശ്രമങ്ങൾ ഒടുവിൽ വിജയത്തിലെത്തിക്കും
വെളിച്ചം അയാൾ വിവാഹ ശേഷം ഭാര്യയോടൊപ്പം ദൂരെയുള്ള ഒരു നഗരത്തില്‍ താമസമാക്കി. പുതിയസ്ഥലത്ത് അയാള്‍ ജോലി തേടി. അങ്ങനെ ഒരു സ്‌കൂളില്‍ ജോലികിട്ടി. പക്ഷേ, അധ്യാപനത്തിലെ പരിചയക്കുറവ് കാരണം അയാള്‍ക്ക് ആ ജോലി നഷ്ടപ്പെട്ടു. അയാള്‍ വീട്ടിലെത്തി സങ്കടത്തോടെ ഭാര്യയോട് ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഭാര്യ അയാളെ ആശ്വസിപ്പിച്ചു: “ചിലര്‍ക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുളള കഴിവ് കുറവായിരിക്കും, സാരമില്ല, നിങ്ങള്‍ക്ക് വേണ്ടി വേറെ നല്ല ജോലി കാത്തിരിപ്പുണ്ട്…” കുറച്ച് ദിവസം കഴിഞ്ഞു. അയാള്‍ക്ക് വേറെ ഒരു ജോലി കിട്ടി. ജോലി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ആ ജോലിയും നഷ്ടമായി. അപ്പോഴും ഭാര്യ സമാധാനിപ്പിച്ചു. ‘പരിചയസമ്പന്നതയുടെ കുറവ് കാരണമാണ് നിങ്ങള്‍ക്ക് ജോലി നഷ്ടമായത്. നല്ല ജോലി ഉടനെ കിട്ടും.’ അയാൾ തളര്‍ന്നുപോകാന്‍ അവര്‍ ഒരിക്കലും അനുവദിച്ചതേയില്ല. വിവിധതരം ജോലികള്‍ അയാള്‍ക്ക് ലഭിച്ചു. പല കുറവുകള്‍കൊണ്ടും അത് നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കടന്നുപോയി. അനേകം ഭാഷകള്‍…
Read More »