Fiction
-
പ്രതിസന്ധികളിലൂടെ വേണം വരാന്‍, അതിന്റെ വേദനയും യാതനയും ഉൾക്കൊള്ളണം
വെളിച്ചം “എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്?’ അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് രണ്ടു ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വെച്ചു. ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് ‘മുറിക്കുളളിലെ ചെടി’ എന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ. സമയാമയത്ത് വെള്ളവും വളവും കിട്ടും. മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു: “ഏതാണ് കൂടുതല്‍ വളര്‍ന്നത് ….?” മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു: “ഇതെങ്ങനെ സംഭവിച്ചു.” മുത്തച്ഛന്‍ പറഞ്ഞു: “വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ടയത്രയും വളരില്ല.” സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല. തണലില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല. ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ…
Read More » -
ആത്മവിശ്വാസത്തോടെ ആദ്യചുവട് വയ്ക്കുക, പിന്നിട്ട ദൂരങ്ങൾക്കു തുടക്കം കുറിക്കുന്നത് ആദ്യ ചുവടാണ്.
വെളിച്ചം അവന്‍ കടല്‍ തീരത്തു കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് തീരത്ത് ധാരാളം നക്ഷത്ര മത്സ്യങ്ങള്‍ വന്നടിഞ്ഞത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ ആ നക്ഷത്ര മത്സ്യങ്ങളെ ഓരോന്നായി എടുത്ത് കടലിലേക്ക് ഒഴുക്കിക്കൊണ്ടിരുന്നു. അവന്റെ ഈ പ്രവര്‍ത്തി കടല്‍ത്തീരത്ത് നിന്ന ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ അവനോട് പറഞ്ഞു: “ഈ കടല്‍ത്തീരത്ത് ധാരളം നക്ഷത്രമത്സ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ നീ എത്ര എണ്ണത്തിനെ കടലിലേക്ക് വിട്ടാലും ഈ കടല്‍ത്തീരത്ത് ഒരിക്കലും മാറ്റം വരുത്താന്‍ സാധിക്കില്ല.” കുട്ടി മറ്റൊരു നക്ഷത്ര മത്സ്യത്തെ കടല്‍ത്തീരത്ത് നിന്നുമെടുത്ത് കടലിലേക്ക് ഒഴുക്കിവിട്ടുകൊണ്ട് പറഞ്ഞു: “നോക്കൂ, ഞാന്‍ അതില്‍ നിന്നും ഒരു മാറ്റം വരുത്തി…” അയാള്‍ അവന്റെ മുന്നില്‍ തലതാഴ്ത്തി നടന്നുപോയി. ഒരു സംഭവത്തിനോട് നമുക്ക് രണ്ട് രീതിയില്‍ പ്രതികരിക്കാം. ഒന്ന് ഞാന്‍ എനിക്ക് സാധിക്കുന്ന രീതിയില്‍ ചെയ്യാന്‍ ആകുന്നത് ചെയ്യുന്നു. രണ്ട്, ‘ഞാന്‍ ഒരാള്‍ ചെയ്തിട്ട് ഈ ലോകത്ത് എന്ത് സംഭവിക്കാനാ’ എന്ന ചിന്തയില്‍ അവഗണിച്ചു മുന്നോട്ട് പോവുന്നു.…
Read More » -
പട്ടുതുണിയുടെ ശേഖരം സ്വന്തമായുള്ളവൻ പുറത്ത് പഴന്തുണി തേടി പോകുന്നു
ഹൃദയത്തിനൊരു ഹിമകണം 6 ശിഷ്യൻ ഗുരുവിനോട് പറഞ്ഞു: ”എനിക്ക് അങ്ങയുടെ അടുത്ത് നിന്നിട്ട് ആവോളം പഠിക്കാനാവുന്നില്ല. ഞാൻ കഠിനതപസ്സിന് പോയി എന്തെങ്കിലുമൊക്കെ ദിവ്യശക്തികൾ നേടി തിരിച്ചു വരാം…” ഗുരു പറഞ്ഞു: “ശരി അങ്ങനെയാകട്ടെ ..” ശിഷ്യൻ പുറപ്പെട്ടു. ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ശിഷ്യൻ തിരിച്ചു വന്നു. ഗുരു ചോദിച്ചു: “എന്താ വിശേഷം …?” ശിഷ്യൻ പറഞ്ഞു: “എനിക്കിപ്പോൾ പുഴയ്ക്ക് മുകളിലൂടെ നടക്കാനാവും. ” ഗുരു പറഞ്ഞു: “എന്തിന് പുഴയ്ക്ക് മുകളിലൂടെ നടക്കണം? മുകളിൽ പാലമുണ്ടല്ലോ…” വീട്ടിൽ പട്ടുതുണിയിരിക്കേ പുറത്ത് പഴന്തുണി തേടി പോകുന്നു നമ്മൾ. വീട്ടിലായിരിക്കുമ്പോൾ എങ്ങനെയെങ്കിലും പുറത്ത് കടക്കണം എന്നാലോചിക്കുക; പുറത്തു കടന്നാൽ വീടിനെക്കുറിച്ചോർത്ത് വിഷമിക്കുക. ഇതാണ് നമ്മുടെ വിധി. മനസ്സ് വച്ചാൽ മാറ്റാവുന്നതേയുള്ളൂ ഈ വിധി. സ്വന്തം ഗ്രന്ധികളിൽ നിന്നും ശേഖരിക്കുന്ന സുഗന്ധദ്രവ്യമായ കസ്തൂരി തേടി നടക്കുന്ന കസ്തൂരിമാന്റെ കഥ നാം വിസ്മരിക്കരുത്. അവതാരക: ഗീത മോഹൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
തെറ്റുകള്‍ സംഭവിക്കാം. അതില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിച്ച് ജീവിതത്തെ മുന്നോട്ട് പോകൂ.
വെളിച്ചം അയാളുടെ മകൻ നിസ്സാരകാര്യങ്ങള്‍ പോലും ചിന്തിച്ച് വഷളാക്കി സ്വയം സങ്കടപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. ഒരുപാട് തവണ ഉപദേശിച്ചുനോക്കി. പക്ഷേ ഫലം കണ്ടില്ല. അങ്ങനെ അയാള്‍ മകനെ ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. വിവരങ്ങള്‍ അറിഞ്ഞ ശേഷം ഡോക്ടര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ചുവന്നത് കയ്യില്‍ ഒരു മണ്‍ഗ്ലാസ്സുമായി ആയിരുന്നു. അതില്‍ കുറച്ച് വെള്ളവും ഉണ്ടായിരുന്നു. എന്നിട്ട് ചോദിച്ചു: “ഈ ഗ്ലാസ്സിന് എത്ര കനമുണ്ടാകും.” “കുറച്ച് കനമുണ്ടായിരിക്കും …” കുട്ടി പറഞ്ഞു. അവർ തുടര്‍ന്നു: “ഞാന്‍ ഈ ഗ്ലാസ്സ് കുറച്ചു നേരം ഇങ്ങനെ കയ്യില്‍ പിടിച്ചുനിന്നാല്‍ എന്താണ് സംഭവിക്കുക?” “പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ” ഡോക്ടര്‍ വീണ്ടും ചോദിച്ചു: “ഞാന്‍ ഈ ഗ്ലാസ്സ് ഒരു മണിക്കൂര്‍ നേരം പിടിച്ചു നിന്നാലോ?” “താങ്കളുടെ കൈ വേദനിക്കും…” കുട്ടി പറഞ്ഞു. “ഞാനിതിങ്ങനെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നാലോ ” ഡോക്ടർ വീണ്ടും ചോദിച്ചു. “കൈ ഭയങ്കരമായി വേദനിക്കും.…
Read More » -
സ്വന്തം അനുഭവങ്ങളുടേയും പൊതുധാരണയുടേയും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് അപരനെ വിലയിരുത്തരുത്
വെളിച്ചം ബുദ്ധശിഷ്യന്‍ സഹപാഠികളുമൊത്ത് ആശ്രമത്തിലേക്ക് വരുന്നതിനിടെ വഴിമധ്യേ സുന്ദരിയായ ഒരു യുവതിയെ കണ്ടു. അവര്‍ തന്റെ വീട്ടിലേക്ക് അയാളെ ക്ഷണിച്ചു. കുറച്ചുനാള്‍ താമസിച്ച് തിരികെ വരാമെന്നും പറഞ്ഞു. താന്‍ ഗുരുവിനോട് ചോദിച്ച് മറുപടി തരാമെന്ന് പറഞ്ഞ് അയാള്‍ ബുദ്ധന്റെ അടുത്തെത്തി വിവരം പറഞ്ഞു. ബുദ്ധന്‍ ശിഷ്യന് അനുവാദം കൊടുത്തു. ഇത് കേട്ട് മറ്റു ശിഷ്യന്മാരെല്ലാം ആ തീരുമാനത്തെ എതിര്‍ക്കാന്‍ തുടങ്ങി. അയാള്‍ സന്യാസം ഉപേക്ഷിക്കുമെന്നുവരെ അവര്‍ പ്രവചിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തി. കൂടെ ആ യുവയും ഉണ്ടായിരുന്നു. അവള്‍ പറഞ്ഞു: “ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. എന്റെ സ്വത്തുക്കള്‍ ആശ്രമത്തിന് നല്‍കുന്നു. ഇനി തുടര്‍ന്നുളള ജീവിതം ആശ്രമവാസിയായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…” ബുദ്ധന്‍ അവരെ തന്റെ ശിഷ്യയായി സ്വീകരിച്ചു. സ്വന്തം ന്യൂനതകളെ മറയ്ക്കാനുള്ള സൂത്രം, അവ മറ്റുള്ളവരില്‍ ആരോപിക്കുക എന്നതാണ്. എല്ലാവരും അവനവന്റെ സാമര്‍ത്ഥ്യത്തിലൂടെയും ബലഹീനതയിലൂടെയുമാണ് കടന്നുപോകുന്നത്. വേറൊരാള്‍ക്കും അതിന്റെ ആഴമോ പരപ്പോ അളക്കാനാകില്ല. നിലവിലുള്ള പൊതുധാരണകളുടേയും…
Read More » -
ഉള്ളിലെ നന്മയെ ജ്വലിപ്പിച്ചെടുക്കൂ, നന്മയുടെ പാതയിലൂടെ ആശങ്കകളില്ലാതെ ചരിക്കൂ
ഹൃദയത്തിനൊരു ഹിമകണം 5 ആശയം: സുനിൽ കെ ചെറിയാൻ ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചു പോയി. ആ സ്ത്രീ ഒരു ഗുരുവിന്റെ അടുക്കൽ ചെന്ന് ഒരു കാര്യം പറഞ്ഞു. ”എന്റെ ഭർത്താവ് ഊണ് കഴിക്കാനിരിക്കുമ്പോൾ നിലത്ത് ഒരു സൂചിയും ഒരു കോപ്പ വെള്ളവും വയ്ക്കുമായിരുന്നു. എന്തിനെന്ന് പലവട്ടം ചോദിച്ചിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. അതൊരിക്കലും ഉപയോഗിച്ചിട്ടുമില്ല. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേ?” പറഞ്ഞു വന്നപ്പോൾ ശബ്ദം ഇടറിയെങ്കിലും അവർ തുടർന്നു: “ഇപ്പോഴിതാ, ആ രഹസ്യം വെളിപ്പെടുത്താതെ അദ്ദേഹം മരിച്ചിരിക്കുന്നു. എന്താണ് സൂചിയുടെയും വെള്ളത്തിന്റെയും പൊരുൾ?” ഗുരു പറഞ്ഞു: ”നീ ചോറ് വിളമ്പുമ്പോൾ നിലത്ത് വീണേക്കാവുന്ന പറ്റ് എടുക്കാനാണ് സൂചി; കോപ്പയിലെ വെള്ളത്തിൽ അത് കഴുകാനും. നിന്റെ ശ്രദ്ധ കൊണ്ട് അതിന്റെ ആവശ്യമുണ്ടായില്ല.” പലപ്പോഴും നമ്മൾ അകാരണമായി ആകുലപ്പെടുകയാണ്. വിചാരിക്കുന്നതിലപ്പുറം നാം നല്ലവർ തന്നെയാണ്. സ്വന്തം ഗുണഗണങ്ങപ്പറ്റി വ്യാകുലപ്പെടാതെ നന്മയുടെ പാതയിലൂടെ ആശങ്കകളില്ലാതെ സഞ്ചരിക്കൂ അവതരണം: പ്രീത സതീഷ്
Read More » -
സ്വന്തം ജീവിതം അടയാളപ്പെടുത്താനായാൽ മരണശേഷവും നമുക്ക് ജീവിക്കാം
വെളിച്ചം ആ നാട്ടിലെ അതിസമ്പന്നനാണ് അയാള്‍. ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് മരണപ്പെട്ടു. ഇതുകേട്ടപ്പോള്‍ മുതല്‍ അയാള്‍ക്ക് മരണഭയമായി. ഇത് അദ്ദേഹത്തെ അസുഖത്തിലെത്തിച്ചു. മരുന്നൊന്നും ഫലിക്കാതെയായി. അപ്പോഴാണ് യാത്രികനായ ഒരു പണ്ഡിതന്‍ അവിടെയെത്തിയത്. എല്ലാം കേട്ട പണ്ഡിതന്‍ പറഞ്ഞു: “ഞാന്‍ ഈ അസുഖം വളരെ വേഗം ഭേദമാക്കാം. മരണഭയം വരുമ്പോഴെല്ലാം ഞാന്‍ പറയുന്ന ഈ വാചകം ഉറക്കെ പറയുക: എനിക്ക് മരിക്കുന്നത് വരെ ജീവിക്കണം. കൂടാതെ താങ്കളാല്‍ കഴിയുന്ന നന്മപ്രവൃത്തികള്‍ എല്ലാം ചെയ്യുകയും വേണം. ഞാന്‍ ഏഴ് ദിവസം കഴിഞ്ഞ് തിരിച്ചുവരാം….” അയാള്‍ സമ്മതിച്ചു. ഏഴുദിവസം കഴിഞ്ഞ് പണ്ഡിതന്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: “താങ്കളുടെ മരുന്ന് ഫലിച്ചു. എന്തായാലും ഒരു ദിവസം മരണംവരും. അന്നു മാത്രമേ ഞാന്‍ മരിക്കൂ.” അയാള്‍ സന്തുഷ്ടനായിരുന്നു. എന്ന് മരിക്കും എന്നതല്ല, എന്നുവരെ ജീവിക്കും എന്നതാണ് പ്രധാനം. ചിലര്‍ അവസാന ശ്വാസം വരെ ജീവിക്കും. ചിലര്‍ മരണശേഷവും… ജീവിച്ചിരിക്കുന്നതിന്റെ അടയാളപ്പെടുത്തലുകള്‍ നമ്മുടെ ഓരോ…
Read More » -
പ്ലാന്‍ ചെയ്യുന്നതുപോലെ നടക്കണം എന്നില്ല. നാം പ്ലാന്‍ ചെയ്തതിലും വലുതായിരിക്കും ചിലപ്പോള്‍ സംഭവിക്കുക
വെളിച്ചം അയാളുടെ തുണിത്തരങ്ങള്‍ക്ക് വളരെയധികം ആവശ്യക്കാര്‍ ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തിലേക്കാള്‍ കൂടുതല്‍ വില ദൂരെയുള്ള അയല്‍ നാട്ടിൽ ലഭിക്കുമെന്ന് മനസ്സിലാക്കിയ അയാള്‍ ആ രാജ്യത്തേക്ക് പോകാനുള്ള അവസരം കാത്തിരുന്നു. വളരെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് അയാള്‍ക്ക് അവിടേക്ക് പോകുന്ന കപ്പിലില്‍ ഒരു സീറ്റ് കിട്ടിയത്. ഒരുദിവസം രാത്രിയിലുണ്ടായ കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു. കപ്പലിന്റെ പൊളിഞ്ഞുപോയ ഒരു മരപ്പാളിയില്‍ ഒരുവിധം അയാള്‍ പിടിച്ചുകിടന്നു. കഠിനമായ തണുപ്പില്‍ ബോധം നഷ്ടപ്പെട്ട അയാള്‍ പിന്നീട് കണ്ണ് തുറന്നത് ഒരു ദ്വീപില്‍ വെച്ചായിരുന്നു. ആ ദ്വീപില്‍ പക്ഷേ, ആരെയും അയാള്‍ക്ക് കണ്ടെത്താനായില്ല. അവിടെയുള്ള മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചും ഉപ്പുവെള്ളം കുടിച്ചും അയാള്‍ ജീവന്‍ നിലനിര്‍ത്തി. അവിടെ അടിഞ്ഞുകൂടിയ പഴയ പായ്ക്കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് അയാള്‍ ഒരു കുടില്‍ കെട്ടിയുണ്ടാക്കി. രാത്രിയിലെ കനത്തമഞ്ഞില്‍ നിന്നും രക്ഷനേടാന്‍ അതൊരു ആശ്വാസമായിരുന്നു. കല്ലുരച്ച് തീ ഉണ്ടാക്കാന്‍ അയാള്‍ പഠിച്ചു. ഒരു ദിവസം രാത്രി തന്റെ കുടിലില്‍…
Read More » -
നിരന്തരം തുഴഞ്ഞു കൊണ്ടിരുന്നാലേ ലക്ഷ്യസ്ഥാനത്തെത്തൂ
ഹൃദയത്തിനൊരു ഹിമകണം 4 കൊടുംകാട്ടിൽ ഒരാൾ അകപ്പെട്ടു. അയാൾക്ക് രക്ഷപ്പെടണം. എങ്ങനെ…? വഴി ഒരു നിശ്ചയവുമില്ല. വന്യമൃഗങ്ങളുടെ മുരൾച്ച ചുറ്റുമുണ്ട്. നിലവിളിക്കാൻ പോലും പറ്റില്ല. അയാൾക്ക് ദാഹിച്ചു. കുറെ നടന്ന് ഒരു കാട്ടുചോല കണ്ടു. അപ്പോഴാണ് അയാൾക്ക് ബുദ്ധിയുദിച്ചത്. അയാൾ കാട്ടുചോലയെ പിന്തുടർന്നു. കാട്ടുചോല ഒരു നദിയുമായി സംഗമിച്ച് ഒഴുക്ക് തുടർന്നപ്പോൾ അയാളും ആ ഒഴുക്കിനൊപ്പം കല്ലുകളിൽ തട്ടിയും, പൊന്തക്കാട്ടിലിടിച്ചും, മുറിഞ്ഞും, ചതഞ്ഞും, യാത്ര തുടരുകയാണ്. ഒടുവിൽ ആ നദി അയാളുടെ ഗ്രാമത്തിലെത്തുകയാണ്. തുഴയുക; തുഴഞ്ഞു കൊണ്ടേയിരിക്കുക. എന്നെങ്കിലും ലക്ഷ്യസ്ഥാനത്തെത്തുമെന്ന് തീർച്ച. അവതാരക: ഷിബി സെബാസ്റ്റ്യൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
രക്ഷകന്മാർ, മടുക്കുന്നതുവരെയല്ല, രക്ഷപ്പെടുത്തുന്നതുവരെ ഒപ്പം ഉണ്ടാകണം
വെളിച്ചം വലയിലകപ്പെട്ട ആ പൂച്ചയെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, ഉദ്യമത്തിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. അനാവശ്യകാര്യങ്ങളിൽ എന്തിന് ഇടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ നിന്ന ഒരു വൃദ്ധന്‍ അയാളോട് പറഞ്ഞു: “എത്ര തവണ ശ്രമിച്ചിട്ടാണെങ്കിലും ആ പൂച്ചയെ നിങ്ങള്‍ രക്ഷിക്കണം. അതിന് നിങ്ങളേയും ഭയമാണ്…” അയാള്‍ പിന്നെയും ശ്രമിച്ചു. പലപ്രാവശ്യമായപ്പോള്‍ അയാള്‍ അപകടകാരിയല്ലെന്ന് പൂച്ചയ്ക്ക് മനസ്സിലായി. അടുത്തശ്രമത്തില്‍ അയാള്‍ പൂച്ചയെ രക്ഷിച്ചു. അനുസരണക്കേട് കാട്ടുന്നവരെല്ലാം നീചരാകണമെന്നു നിര്‍ബന്ധമില്ല. അജ്ഞതയും നിസ്സാഹായതയും അതിന് കാരണമാകാം. ആഗ്രഹമുണ്ടായിട്ടും തിരുത്താൻ കഴിയാത്ത എത്രപേരുണ്ടാകും. രക്ഷാമാര്‍ഗ്ഗം കാണുമ്പോള്‍ തിരിച്ചുകയറാനുള്ള വിവേകവും ധൈര്യവും ഉണ്ടായിരുന്നെങ്കില്‍ അവര്‍ അവിടെ അകപ്പെടുകയോ, അകപ്പെട്ടിടത്ത് തുടരുകയോ ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാനദണണ്ഢങ്ങളുണ്ടാകരുത്. രക്ഷകനായാല്‍ മടുക്കുന്നതുവരെയല്ല, രക്ഷപ്പെടുത്തുന്നതുവരെ അവരോടൊപ്പം തന്നെയുണ്ടാകണം. അര്‍ഹിക്കുന്ന അനുകമ്പയോടെ കൂടെനില്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തീരം കണ്ടെത്തുമായിരുന്ന ഒട്ടേറെ ജീവിതനൗകകള്‍ ഇപ്പോഴും നടുക്കിടയില്‍ അലയുന്നുണ്ടാകും. ആ ഒരാളാകാന്‍ നമുക്ക് ശ്രമിക്കാം.…
Read More »