Fiction

അടിത്തറക്ക് ബലം ഉണ്ടെങ്കിലേ ഏതു വന്മരത്തിനും കരുത്തോടെ നിൽക്കാനാവു

വെളിച്ചം

     അവര്‍ക്കു മുട്ടയിടാന്‍ കാലമായി. കൂട് കൂട്ടാൻ ഒരു മരം തേടുകയായിരുന്നു ആ പക്ഷികള്‍. കാട്ടില്‍ ഒരു വലിയ മരം കണ്ടപ്പോള്‍ അവര്‍ മരത്തോട് സമ്മതം തേടി. പക്ഷേ മരം സമ്മതിച്ചില്ല. നിരാശയാൽ അവര്‍ പറഞ്ഞു:
“അഹന്തയുടെ ഫലം നീ അനുഭവിക്കും…”
പക്ഷികള്‍ക്ക് മറ്റൊരു മരത്തില്‍ കൂട് കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നല്ല കാറ്റും മഴയും വന്നു. ആ വന്മരം വീണു. പക്ഷികള്‍ പറഞ്ഞു:
“അന്നേ ഞങ്ങള്‍ കരുതിയതാണ്. നിനക്കീ ഗതി വരുമെന്ന്.”

Signature-ad

മരം പറഞ്ഞു:
“എന്റെ വേരുകള്‍ക്ക് ബലം നഷ്ടപ്പെടുന്നത് ഞാന്‍ അന്നേ മനസ്സിലാക്കിയിരുന്നു. എന്നില്‍ നിങ്ങള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ നിങ്ങളും നശിച്ചേനെ…”

പുറമെ കാണുന്ന അലങ്കാരഭംഗിയൊന്നും അദൃശ്യമായി നില്‍ക്കുന്ന അടിത്തറക്ക് ഉണ്ടാകണമെന്നില്ല. സ്വന്തം ബലഹീനത പുറത്തു കാണിച്ച് ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ആരും തയ്യാറുമല്ല.

എന്നും എല്ലാവര്‍ക്കും നല്ല കാലമാകില്ല. എന്നാലും പ്രതിശ്ചായയ്ക്കു മങ്ങലേല്‍പ്പിക്കുവാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ട് പുറമെ കരുത്തരെന്നു തോന്നിപ്പിക്കുന്ന വിധം സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്നായിരിക്കും ഓരോരുത്തരും മറ്റുള്ളവരോടു പെരുമാറുക. എന്തിനാണ് വേദനകളും ബലഹീനതകളും മറ്റുള്ളവരെ അറിയിക്കുന്നത്…?

എല്ലാവര്‍ക്കും സ്വന്തം അസ്ഥിവാരത്തിന്റെ ഉറപ്പില്‍ നിന്നുമാത്രമേ പെരുമാറാന്‍ ആകൂ. പുറം കണ്ട് നാം സ്വയം ഒരു തീരുമാനത്തിലെത്തി മറ്റുള്ളവരെ പഴിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. കാരണം അലങ്കാര ഭംഗിയിലല്ല കാര്യം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: