Fiction

  • അലസത ജീവിതം ശിഥിലമാക്കും, ഒന്നും നാളത്തേയ്ക്ക് മാറ്റിവെക്കരുത്;  സമയം ഏറ്റവും  വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക

    വെളിച്ചം         ആ ഗുരുവിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു.  ഒരാളൊഴികെ എല്ലാവരും മിടുക്കന്മാരുമായിരുന്നു. മടിയായിരുന്നു അവന്റെ പ്രധാന പ്രശ്‌നം. അവനെ മിടുക്കനാക്കാന്‍ പല വഴികള്‍ ശ്രമിച്ചുവെങ്കിലും അതൊന്നും അവനില്‍ ഒരു മാറ്റവും ഉണ്ടാക്കിയതേയില്ല. ഒരു ദിവസം ഗുരു അവന് കറുത്ത നിറത്തിലൊരു ഒരു കല്ല് നല്‍കിയിട്ട് പറഞ്ഞു: “ഈ കല്ല് ഏതെങ്കിലും ഇരുമ്പില്‍ വെച്ചാല്‍ ആ ഇരുമ്പ് സ്വര്‍ണ്ണമായി മാറും.  നാളെ വൈകുന്നേരം വരെ ഈ കല്ല് നിനക്ക് സ്വന്തമാണ്. ഞാന്‍ ഒരു യാത്രപോവുകയാണ്. തിരികെ വരുമ്പോള്‍ ഈ കല്ല് നീ എന്നെ ഏല്‍പ്പിക്കണം.” ഗുരു യാത്രയായി.  സമ്പന്നനാകാൻ ലഭിച്ച അസുലഭ നിമിഷമാണിത്.  പക്ഷേ, അവന്‍ കരുതി. ഇന്ന് ഇത്രയും വൈകിയില്ലേ, നാളെയാകട്ടെ…    രാവിലെ അടുത്തുളള ഇരുമ്പ് വില്‍ക്കുന്ന കടയില്‍പോകണം. ഇരുമ്പ് വാങ്ങി അതെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാം.  കൃത്യമായ പ്ലാനിങ്ങോടെ അവന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ നന്നേ നേരം വൈകി.  ഭക്ഷണം കഴിച്ചിട്ടാകാം യാത്ര…

    Read More »
  • അനുകൂലമായ കാലത്തിനു വേണ്ടിയുള്ള ദീര്‍ഘമായ കാത്തിരിപ്പ് വിരസവും പ്രയോജനരഹിതവുമാണ്, ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിടൂ

    വെളിച്ചം    നദീതീരത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ ഒരു വയോധികന്‍ ഇരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു: “താങ്കള്‍ എന്താണ് ഇവിടെ ഇരിക്കുന്നത്…?” വയോധികന്‍ പറഞ്ഞു: “ഞാന്‍ ഈ നദി വറ്റുന്നതും കാത്തിരിക്കുകയാണ്. എ്ന്നിട്ട് വേണം എനിക്ക് അപ്പുറം കടക്കാന്‍.” “എന്ത് വിഢ്ഢിത്തമാണ് താങ്കള്‍ പറയുന്നത്…?” അയാള്‍ ചോദിച്ചു: “വെള്ളമില്ലാതാകുന്നതും നോക്കിയിരുന്നാല്‍ താങ്കള്‍ക്കെപ്പോഴെങ്കിലും പുഴ കടക്കാന്‍ ആകുമോ…?” വയോധികന്‍ അതംഗീകരിച്ച് ശിരസ്സു കുലുക്കി. “ഇതു തന്നെയാണ് ഈ നാട്ടിലെ ചെറുപ്പക്കാരോട് ഞാന്‍ കാലങ്ങളായി പറയുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളും ഉത്തരവാദിത്തങ്ങളും തീര്‍ന്നതിന് ശേഷം ആഘോഷിക്കാനിരുന്നാല്‍ ഒരിക്കലും ആനന്ദിക്കാനാകില്ല. പക്ഷേ, അത് ആര്‍ക്കും മനസ്സിലാകുന്നില്ല,.. ” ദീര്‍ഘമായ കാത്തിരിപ്പ് വിരസമാണെന്നുമാത്രമല്ല, പ്രയോജനരഹിതവുമാണ്. എന്തെങ്കിലും വരാന്‍വേണ്ടിയോ, എന്തെങ്കിലും ഒഴിവാകാന്‍ വേണ്ടിയോ കാത്തിരിക്കുന്ന ആരും തങ്ങളുടെ ആഗ്രഹങ്ങളിലേക്കെത്തിച്ചേരില്ല. രണ്ട് സത്യങ്ങള്‍ നാം അംഗീകരിച്ചേമതിയാകൂ. ഒന്ന്, എല്ലാം അനുകൂലമായ ശേഷം യാത്ര തുടങ്ങിയാല്‍ നാം ഒരടിപോലും മുന്നോട്ട് വെക്കില്ല. രണ്ട്, തനിക്ക് വേണ്ടിമാത്രമല്ലാതെ സംഭവിക്കുന്ന ഒരു കാര്യത്തേയും ആര്‍ക്കും തന്നിഷ്ടപ്രകാരം ഉപയോഗിക്കാനാകില്ല.…

    Read More »
  • ആരും ആർക്കും പകരമാകുന്നില്ല, ആവുമായിരുന്നെങ്കിൽ ദോശമാവുകൊണ്ടു പുട്ടുണ്ടാക്കാമായിരുന്നു

    ഈച്ചരവാര്യരുടെ ഒരു ചോദ്യമുണ്ട്.അച്ഛൻ ജീവിച്ചിരിക്കുമ്പോൾ മകൻ മരിക്കുന്നതാണോ, മകൻ ജീവിച്ചിരിക്കുമ്പോൾ അച്ഛൻ മരിക്കുന്നതാണോ കൂടുതൽ വേദനാജനകമെന്ന്… എസ് സുധീപ് എഴുതുന്നു: * രാജസദസിൽ ഭാവി പ്രവചിക്കുന്ന ഒരാളെത്തി. രാജാവിന്റെ ഭാവി പ്രവചിച്ചു: – ആദ്യം അങ്ങു മരിക്കും, പിന്നെ മകൻ, അതിനുശേഷം പൗത്രൻ. രോഷാകുലനായ രാജാവ് അയാളെ കൽതുറുങ്കിലടയ്ക്കാൻ ഉത്തരവിട്ടു. അതു കേട്ട മന്ത്രി, രാജാവിനോടു ചോദിച്ചു: – പ്രകൃതിനിയമം യഥാക്രമം പാലിക്കപ്പെടുന്ന ഒരു പ്രവചനത്തിൽ കോപിക്കാനെന്തിരിക്കുന്നു? ആദ്യം അച്ഛൻ, പിന്നെ മകൻ, ശേഷം പൗത്രൻ. ഇതു തന്നെയല്ലേ പ്രകൃതിനിയമവും…? * ഈച്ചരവാര്യർ പറയാതെ പറഞ്ഞ ഉത്തരം രണ്ടാമത്തെ കഥയിലുണ്ടെന്നു തോന്നും. ആത്മാവിലൊരു ചിത ഓർമ്മിക്കുമ്പോൾ ആ തോന്നൽ ആത്മാവിലെ ചിതയിലെരിയും. അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം നിശബ്ദത പോലുമന്നു നിശബ്ദമായ് ഇത്തിരിച്ചാണകം തേച്ച വെറും നിലത്തച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ? അച്ഛൻ മരിച്ചു കിടക്കുകയാണെന്നു തിരിച്ചറിയാതെ, ഉറങ്ങിക്കിടക്കുന്ന അച്ഛനു ചുറ്റും തന്റെ ചന്ദനപ്പമ്പരം തേടി നടക്കുന്ന വയലാർ കവിതയിലെ ആ കുഞ്ഞ്. നൊമ്പരം കൊണ്ടു വിതുമ്പി…

    Read More »
  • സത്യസന്ധമായ ആശയവിനിമയം പല ശരികേടുകളെയും ശരിയാക്കും.

    ഹൃദയത്തിനൊരു ഹിമകണം 9 അമ്മ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീടെത്തിയപ്പോൾ മൂത്ത കുട്ടി ഓടിച്ചെന്നു. എന്നിട്ട് അമ്മയോട് പറഞ്ഞു: “പുതിയതായി പെയിന്റടിച്ച നമ്മുടെ ചുമരില്ലേ, അതിലൊക്കെ വാവ കുത്തി വരച്ചിട്ടിരിക്കുന്നു!” അമ്മയ്ക്ക് ദേഷ്യവും സങ്കടവുമായി. എത്ര കാശ് ചിലവാക്കിയാണ് പെയിന്റടിച്ചത്! അതൊക്കെ ഇപ്പോൾ വൃത്തികേടായിരിക്കുന്നു. ചുമരിനേക്കാൾ കട്ടിയായ ഹൃദയഭാരത്തോടെ അമ്മ അകത്തേയ്ക്ക് ചെന്നു. ചുമരിലാകെ ‘അമ്മാ, ലവ് യൂ’ എന്ന് കോറി വരച്ചിട്ടിരിക്കുന്നു. അമ്മയുടെ ഹൃദയം, ദാ, പെയിന്റ് പോലെ മൃദുവായി. ഒരേ സംഭവം ഒരേ ആളിൽത്തന്നെയുണ്ടാക്കുന്ന സമ്മിശ്രവികാരങ്ങൾ നോക്കുക. സംഭവം ശരിയായി വിവർത്തനം ചെയ്യപ്പെടാത്തതിന്റെ പ്രശ്നമാണത്. നമ്മൾ ഒരാളെ തിരുത്താൻ തുനിയുമ്പോൾ വഴങ്ങാൻ സന്നദ്ധനാകാതെ മറുഭാഗം കലഹിക്കുന്നു; ആശങ്കകൾ പറയുമ്പോൾ മനോരോഗമായി വിവർത്തനം ചെയ്യപ്പെടുന്നു. ശരിയായ വിവർത്തനം പല ശരികേടുകളെയും ശരിയാക്കും. അവതാരക: മാലിനി പ്രേംകുമാർ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ഒരിക്കലെങ്കിലും മനപൂർവം തോറ്റു കൊടുക്കുക, തോല്‍വിയും ചിലപ്പോഴൊക്കെ ജയമാണ്

    വെളിച്ചം ആ യുവാവ് ആശ്രമാധിപനോട് പറഞ്ഞു: “എനിക്കീ ആശ്രമത്തില്‍ ചേരണമെന്നുണ്ട്. പക്ഷേ, അതിന് ഉതകുന്ന പാഠങ്ങളൊന്നും തന്നെ ഞാന്‍ പഠിച്ചിട്ടില്ല.  എനിക്കാകെ അറിയുന്നത് ചെസ്സ് കളിക്കാനാണ്.  അത് ജ്ഞാനത്തിലേക്ക് നയിക്കില്ലെന്നറിയാം.  മാത്രമല്ല, മത്സരങ്ങള്‍ പാപങ്ങളിലേക്ക് നയിക്കും എന്നും ഞാന്‍ കേട്ടിട്ടുണ്ട്…”   ആശ്രമാധിപന്‍ തന്റെ ശിഷ്യരെ വിളിച്ചുപറഞ്ഞു: “ഒരു ചെസ് ബോര്‍ഡ് കൊണ്ടുവരിക.  ഇയാളുമായി ആര്‍ക്കും മത്സരിക്കാം. തോല്‍ക്കുന്നയാള്‍ പിന്നെ ആശ്രമത്തിലുണ്ടാകില്ല.” വെല്ലുവിളി ഏറ്റെടുത്ത ശിഷ്യനുമായി യുവാവ് മത്സരം ആരംഭിച്ചു. തനിക്ക് വളരെവേഗം ജയിക്കാനാകുമെന്ന് അയാള്‍ക്ക് മനസ്സിലായി.  അപ്പോഴാണ് അയാള്‍ എതിരാളിയുടെ കണ്ണിലേക്ക് നോക്കിയത്. ആ മുഖത്തെ നിസ്സഹായത കണ്ട യുവാവ് സ്വയം തോറ്റുകൊടുക്കാന്‍ തുടങ്ങി. എല്ലാം കണ്ടുനിന്ന ഗുരു ചെസ് ബോര്‍ഡ് മറിച്ച് കളഞ്ഞിട്ട് പറഞ്ഞു: “നിനക്ക് മത്സരവീര്യം മാത്രമല്ല, മഹാമനസ്‌കതയുമുണ്ട്.  നിനക്ക് ആശ്രമത്തിലേക്ക് സ്വാഗതം…!” തോറ്റുകൊടുത്താല്‍ മാത്രം ജയിക്കുന്ന ചില മത്സരങ്ങളുണ്ട് ജീവിതത്തില്‍.  കിരീടങ്ങള്‍ക്കോ വെന്നിക്കൊടികള്‍ക്കോ യാതൊരു പ്രധാന്യവുമില്ലാത്ത കളികളാണവ.  തോല്‍വിയും ജയവും മത്സരത്തിന്റെ പരിണതഫലം മാത്രമല്ല, പങ്കെടുക്കുന്നവരുടെ…

    Read More »
  • ആകാരം കൊണ്ടല്ല ആദര്‍ശം കൊണ്ടു വ്യക്തിത്വം രൂപപ്പെടുത്തുന്നവരെ മാതൃകയാക്കൂ

    വെളിച്ചം         അവള്‍ ആ രാജ്യത്തെ രാജകുമാരിയായിരുന്നു.  പക്ഷേ, എല്ലാ സുഖസൗകര്യങ്ങളുമുപേക്ഷിച്ച് ഒരു സാധാരണക്കാരിയായി ജീവിക്കാനായിരുന്നു അവളുടെ ആഗ്രഹം. മകളുടെ ആഗ്രഹം നിറവേറ്റാന്‍ സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ദരിദ്രനുമായി അവളുടെ വിവാഹം നടത്തി. അവള്‍ അവിടെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി. ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടെ പാത്രത്തില്‍ റൊട്ടി അടച്ചുവെച്ചിരിക്കുന്നത് കണ്ട് അവള്‍ തന്റെ ഭര്‍ത്താവിനോട്  ചോദിച്ചു: “എന്തിനാണ് ഇത് അടച്ചുവെച്ചിരിക്കുന്നത്?” അയാള്‍ പറഞ്ഞു: “അത് നാളേക്ക് വേണ്ടിയാണ്.  നാളെ നമുക്കൊന്നും കിട്ടിയില്ലെങ്കില്‍ അതുകഴിക്കാം.” അവള്‍ പറഞ്ഞു: “നിങ്ങളുടെ പരിത്യാഗപൂര്‍ണ്ണമായ ജീവിതം കണ്ടിട്ടാണ് അച്ഛന്‍ നമ്മുടെ വിവാഹം നടത്തിയത്. എന്നിട്ട് നിങ്ങള്‍ നാളെയുക്കുറിച്ചാണോ ചിന്തിക്കുന്നത്?” തന്റെ ഭാര്യയാണ് യഥാര്‍ത്ഥത്തില്‍ സന്യാസിനി എന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി. രണ്ട് വിധത്തില്‍ അസ്ഥിത്വം നിര്‍മ്മിക്കുന്നവരുണ്ട്.  ആകാരം കൊണ്ടും ആദര്‍ശം കൊണ്ടും.  ആകാരവൈവിധ്യങ്ങളിലൂടെ വ്യക്തിത്വം രൂപപ്പെടുത്തുന്നവര്‍ക്ക് പ്രദര്‍ശനശാലകളില്‍ മാത്രമേ പ്രസക്തിയുള്ളൂ. എന്നാല്‍ ആദര്‍ശം കൊണ്ട് അസ്തിത്വം രൂപപ്പെടുത്തുന്നവര്‍ ആള്‍ക്കൂട്ടത്തിനിടയിലും ആരും…

    Read More »
  • സൂര്യനെ വിസ്മരിച്ചു കൊണ്ട് മിന്നാമിനുങ്ങിന്റെ പ്രകാശത്തെ വാഴ്ത്തുന്നു

    ഹൃദയത്തിനൊരു ഹിമകണം 8 രാത്രി ഒരു വഞ്ചിവീട്ടിൽ ഇരുന്ന് ഒരാൾ ഒരു പുസ്‌തകം വായിക്കുകയാണ്. വഞ്ചിവീട്ടിൽ കറണ്ടില്ല. മെഴുതിരി വെട്ടത്തിലാണ് വായന. പുസ്‌തകം അഹംബോധത്തെക്കുറിച്ചാണ്. ഈഗോ എന്നാൽ എഡ്‌ജിങ്ങ് ഗോഡ് ഔട്ട് എന്നൊക്കെ പുസ്‌തകം പറയുന്നു. പെട്ടെന്ന് കാറ്റിൽ മെഴുകുതിരി അണഞ്ഞു. അയാൾ ലോകത്തെയാകെ ശപിച്ച് പുറത്തേയ്‌ക്ക്‌, വഞ്ചിവീടിന്റെ തട്ടിലേയ്ക്ക് വന്നു. കണ്ട കാഴ്‌ച അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. പുഴ മുഴുവൻ നിലാവ്! ചുറ്റും വെളിച്ചത്തിന്റെ വിസ്‌മയം! ഈ വിസ്‌മയത്തെ പുറത്താക്കി വാതിലടച്ചാണ് കേവലം ഒരു മെഴുകുതിരി കത്തിച്ചത്. ഓർക്കണം ഈഗോ എന്തിനെയൊക്കെയാണ് പുറത്താക്കുന്നതെന്ന്. വലിയ വെളിച്ച വിസ്‌മയങ്ങളെ കാണാതെ, ചെറിയ മിന്നാമിന്നി മാന്ത്രികതയാൽ വശീകരിക്കപ്പെടുന്നു മനുഷ്യർ. അവതാരക: ഉണ്ണിമായ ഉണ്ണിക്കൃഷ്ണൻ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • വ്യക്തികളുടെ അകവും പുറവും ഒരു പോലെയല്ല, അകക്കാമ്പ് എപ്പോഴും ശുദ്ധമായിരിക്കട്ടെ

    വെളിച്ചം ഒരു സംവാദം നടക്കുകയാണ് അവിടെ. ഗുരു ശിഷ്യന്മാരോട് ചോദിച്ചു: “നിങ്ങള്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളുടെ കൈതട്ടി ചായ തുളുമ്പിപോയി. എന്തുകൊണ്ടാണ് ചായ തുളുമ്പിയത്?” “മറ്റൊരാളുടെ കൈതട്ടിയതുകൊണ്ട്…” ശിഷ്യരിലൊരാള്‍ പറഞ്ഞു. അപ്പോൾ ഗുരു പറഞ്ഞു: “അല്ല, കപ്പില്‍ ചായയുളളതുകൊണ്ട്. ആ കപ്പില്‍ നാരങ്ങവെള്ളം ആയിരുന്നുവെങ്കില്‍ അതായിരിക്കും പുറത്തേക്ക് വരിക… ഇനി ആ കപ്പിലൊന്നുമില്ലെങ്കില്‍ എത്ര കൈതട്ടിയാലും ഒന്നും പുറത്തേക്ക് വരികയുമില്ല…” ജീവിതത്തിലെ അപ്രതീക്ഷിതമായ ഉലച്ചില്‍ ആളുകളുടെ സ്വഭാവം പുറത്ത് കൊണ്ടുവരും. ആരും അകത്തും പുറത്തും ഒരു പോലെയല്ല. പ്രദര്‍ശനസാധ്യതയുളള ഇടങ്ങളില്‍ സ്വയം വികൃതമാകാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴറിയാം അകകാമ്പ് എന്താണെന്ന്. പിടിച്ചുകുലുക്കിയവരെയല്ല, ഇളകിമറിഞ്ഞപ്പോള്‍ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്. കുലുക്കം ഇല്ലാതാക്കാനോ കുലുക്കിയവരെ അപ്രത്യക്ഷമാക്കാനോ നമുക്ക് കഴിയില്ല. ജീവിതം പ്രതിസന്ധിയിലാകുമ്പോഴറിയാം എന്തൊക്കെ തുളുമ്പി പുറത്തേക്ക് വരുന്നുണ്ട് എന്നത്! പുറത്തേക്ക് വമിക്കുന്നത് അശുദ്ധമാണെങ്കില്‍ നാം അകം വൃത്തിയാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ശുഭദിനം നേരുന്നു. സൂര്യനാരായണൻ ചിത്രം: നിപു കുമാർ

    Read More »
  • ലാഭം മാത്രം ലക്ഷ്യമാക്കി ജീവിക്കുത്, ഒടുവിൽ നഷ്ടങ്ങളായിരിക്കും മിച്ചം

    വെളിച്ചം    അടുത്ത ഗ്രാമത്തിലേക്ക് നദികുറുകെ കടന്നാണ് അയാൾ പാല്‍ വില്‍ക്കാന്‍ പോയിരുന്നത്. വഞ്ചിയിലെ യാത്രയ്ക്കിടയില്‍ പാല്‍പാത്രത്തില്‍ വെള്ളം കലര്‍ത്തും.  അങ്ങിനെ കുറഞ്ഞകാലം കൊണ്ടുതന്നെ അയാള്‍ ധനാഢ്യനായി മാറി. കാലം കടന്നുപോയി.  അയാളുടെ മകന്റെ വിവാഹത്തിനായി നിറയെ സ്വര്‍ണ്ണവും വസ്ത്രങ്ങളും കൊണ്ട് വഞ്ചിയില്‍ വീട്ടിലേക്ക് വരികയാണ്.  പക്ഷേ, അമിതഭാരം മൂലം വഞ്ചി മുങ്ങി.  ഭൂരിഭാഗംവസ്തുക്കളും നദികവര്‍ന്നു.  ഇത് കണ്ട് അയാള്‍ വാവിട്ടു നിലവിളിച്ചു.  അപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു ശബ്ദം മുഴങ്ങി: ”നിങ്ങളെന്തിനാണ് കരയുന്നത്?  ഈ വെള്ളമുപയോഗിച്ച് നിങ്ങള്‍ സമ്പാദിച്ചതിന്റെ ഒരു ഭാഗമല്ലേ ആ നദി കൊണ്ടുപോയത്?” ഏതു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നത് ശാസ്ത്രവ്യാഖ്യാനം മാത്രമല്ല, കര്‍മ്മഫലത്തിനുളള പ്രതിഫലനം കൂടിയാണ്. എല്ലാവരുടേയും സ്വപ്നങ്ങളും വിജയസങ്കല്‍പങ്ങളും വ്യത്യസ്തമാണ്. പക്ഷേ, സഞ്ചരിക്കുന്ന വഴികളില്‍ ചില പൊതുന്യായങ്ങള്‍ ഉണ്ടാകണം. യാത്രചെയ്യുന്നത് നല്ലതാണ്.  പക്ഷേ, ആ യാത്രകള്‍ അന്യന്റെ വഴികളെ മലിനമാക്കിയാകരുത്. എല്ലാ ജീവിതങ്ങളും മറ്റേതെങ്കിലുമൊക്കെ ജീവിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.  ആശ്രിതവഞ്ചന ആത്മവഞ്ചനയാണ്.  ലാഭം മാത്രം…

    Read More »
  • ചെറിയ മാറ്റങ്ങളാണ് നാളെയെ പടുത്തുയർത്തുന്ന വലിയ മാറ്റങ്ങളുടെ നാന്ദി കുറിക്കുന്നത്

    ഹൃദയത്തിനൊരു ഹിമകണം 7  ഒരു പാർക്കിൽ രണ്ട് വൃദ്ധന്മാർ പരസ്‌പരം നോക്കി ബഞ്ചുകളിൽ ഇരിക്കുകയാണ്. അവർ അങ്ങോട്ടുമിങ്ങോട്ടും മിണ്ടുന്നില്ല. കുറച്ചു നേരം ഇരിക്കും. രണ്ടു പേരും എണീറ്റ് അവരവരുടെ വഴിക്ക് പോകും. ഇത് അഞ്ച് വർഷത്തോളം തുടർന്നു. ഇതുവരെയും അവർ പരസ്പരം സംസാരിച്ചിട്ടില്ല. അഞ്ചാം വർഷം ഒരു വൃദ്ധൻ മറ്റേ വൃദ്ധനോട് പറഞ്ഞു: ”നമ്മൾ അഞ്ചു വർഷമായി ഇങ്ങനെ ഒരേ സ്ഥലത്ത് ഒരേ ഇരിപ്പ് ഇരിക്കുന്നു. നമ്മുടെ ഇരിപ്പ് അഞ്ചു വർഷമെത്തിയത് ആഘോഷിക്കേണ്ടേ?” “പിന്നെ വേണ്ടേ?” രണ്ടാമൻ പറഞ്ഞു. “എങ്ങനെ ആഘോഷിക്കും? ഇന്ന് നിങ്ങൾ ഇവിടെയിരിക്കുക; ഞാൻ അവിടെയിരിക്കാം. അതാണ് ചെറിയ മാറ്റങ്ങളുടെ വലിയ ആഘോഷം.” നമ്മിൽ എത്ര പേർ തയ്യാറാണ് ചെറിയ മാറ്റങ്ങൾക്കെങ്കിലും ? ഒരിക്കലും മാറാതെ സ്വയം സംരക്ഷിത സോണിൽ ചടഞ്ഞു കൂടിയിരിക്കുകയാണോ നാം? ചെറിയ ചെറിയ മാറ്റങ്ങളാണ് നാളെയെ പടുത്തുയർത്തുന്നത് എന്ന ലളിതപാഠം നമ്മൾ മറന്നു കൂടാ. അവതാരക: കവിത അനൂപ് സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
Back to top button
error: