Fiction

ചെറിയ മാറ്റങ്ങളാണ് നാളെയെ പടുത്തുയർത്തുന്ന വലിയ മാറ്റങ്ങളുടെ നാന്ദി കുറിക്കുന്നത്

ഹൃദയത്തിനൊരു ഹിമകണം 7

 ഒരു പാർക്കിൽ രണ്ട് വൃദ്ധന്മാർ പരസ്‌പരം നോക്കി ബഞ്ചുകളിൽ ഇരിക്കുകയാണ്. അവർ അങ്ങോട്ടുമിങ്ങോട്ടും മിണ്ടുന്നില്ല. കുറച്ചു നേരം ഇരിക്കും. രണ്ടു പേരും എണീറ്റ് അവരവരുടെ വഴിക്ക് പോകും. ഇത് അഞ്ച് വർഷത്തോളം തുടർന്നു. ഇതുവരെയും അവർ പരസ്പരം സംസാരിച്ചിട്ടില്ല. അഞ്ചാം വർഷം ഒരു വൃദ്ധൻ മറ്റേ വൃദ്ധനോട് പറഞ്ഞു:

”നമ്മൾ അഞ്ചു വർഷമായി ഇങ്ങനെ ഒരേ സ്ഥലത്ത് ഒരേ ഇരിപ്പ് ഇരിക്കുന്നു. നമ്മുടെ ഇരിപ്പ് അഞ്ചു വർഷമെത്തിയത് ആഘോഷിക്കേണ്ടേ?”

“പിന്നെ വേണ്ടേ?”
രണ്ടാമൻ പറഞ്ഞു.
“എങ്ങനെ ആഘോഷിക്കും? ഇന്ന് നിങ്ങൾ ഇവിടെയിരിക്കുക; ഞാൻ അവിടെയിരിക്കാം. അതാണ് ചെറിയ മാറ്റങ്ങളുടെ വലിയ ആഘോഷം.”

നമ്മിൽ എത്ര പേർ തയ്യാറാണ് ചെറിയ മാറ്റങ്ങൾക്കെങ്കിലും ? ഒരിക്കലും മാറാതെ സ്വയം സംരക്ഷിത സോണിൽ ചടഞ്ഞു കൂടിയിരിക്കുകയാണോ നാം?
ചെറിയ ചെറിയ മാറ്റങ്ങളാണ് നാളെയെ പടുത്തുയർത്തുന്നത് എന്ന ലളിതപാഠം നമ്മൾ മറന്നു കൂടാ.

അവതാരക: കവിത അനൂപ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: