Fiction

സൂര്യനെ വിസ്മരിച്ചു കൊണ്ട് മിന്നാമിനുങ്ങിന്റെ പ്രകാശത്തെ വാഴ്ത്തുന്നു

ഹൃദയത്തിനൊരു ഹിമകണം 8

രാത്രി ഒരു വഞ്ചിവീട്ടിൽ ഇരുന്ന് ഒരാൾ ഒരു പുസ്‌തകം വായിക്കുകയാണ്. വഞ്ചിവീട്ടിൽ കറണ്ടില്ല. മെഴുതിരി വെട്ടത്തിലാണ് വായന.
പുസ്‌തകം അഹംബോധത്തെക്കുറിച്ചാണ്. ഈഗോ എന്നാൽ എഡ്‌ജിങ്ങ് ഗോഡ് ഔട്ട് എന്നൊക്കെ പുസ്‌തകം പറയുന്നു.

Signature-ad

പെട്ടെന്ന് കാറ്റിൽ മെഴുകുതിരി അണഞ്ഞു. അയാൾ ലോകത്തെയാകെ ശപിച്ച് പുറത്തേയ്‌ക്ക്‌, വഞ്ചിവീടിന്റെ തട്ടിലേയ്ക്ക് വന്നു. കണ്ട കാഴ്‌ച അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. പുഴ മുഴുവൻ നിലാവ്! ചുറ്റും വെളിച്ചത്തിന്റെ വിസ്‌മയം! ഈ വിസ്‌മയത്തെ പുറത്താക്കി വാതിലടച്ചാണ് കേവലം ഒരു മെഴുകുതിരി കത്തിച്ചത്.
ഓർക്കണം ഈഗോ എന്തിനെയൊക്കെയാണ് പുറത്താക്കുന്നതെന്ന്. വലിയ വെളിച്ച വിസ്‌മയങ്ങളെ കാണാതെ, ചെറിയ മിന്നാമിന്നി മാന്ത്രികതയാൽ വശീകരിക്കപ്പെടുന്നു മനുഷ്യർ.

അവതാരക: ഉണ്ണിമായ ഉണ്ണിക്കൃഷ്ണൻ

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: