Fiction

വ്യക്തികളുടെ അകവും പുറവും ഒരു പോലെയല്ല, അകക്കാമ്പ് എപ്പോഴും ശുദ്ധമായിരിക്കട്ടെ

വെളിച്ചം

ഒരു സംവാദം നടക്കുകയാണ് അവിടെ. ഗുരു ശിഷ്യന്മാരോട് ചോദിച്ചു:

Signature-ad

“നിങ്ങള്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളുടെ കൈതട്ടി ചായ തുളുമ്പിപോയി. എന്തുകൊണ്ടാണ് ചായ തുളുമ്പിയത്?”

“മറ്റൊരാളുടെ കൈതട്ടിയതുകൊണ്ട്…”

ശിഷ്യരിലൊരാള്‍ പറഞ്ഞു.
അപ്പോൾ ഗുരു പറഞ്ഞു:

“അല്ല, കപ്പില്‍ ചായയുളളതുകൊണ്ട്. ആ കപ്പില്‍ നാരങ്ങവെള്ളം ആയിരുന്നുവെങ്കില്‍ അതായിരിക്കും പുറത്തേക്ക് വരിക… ഇനി ആ കപ്പിലൊന്നുമില്ലെങ്കില്‍ എത്ര കൈതട്ടിയാലും ഒന്നും പുറത്തേക്ക് വരികയുമില്ല…”

ജീവിതത്തിലെ അപ്രതീക്ഷിതമായ ഉലച്ചില്‍ ആളുകളുടെ സ്വഭാവം പുറത്ത് കൊണ്ടുവരും. ആരും അകത്തും പുറത്തും ഒരു പോലെയല്ല. പ്രദര്‍ശനസാധ്യതയുളള ഇടങ്ങളില്‍ സ്വയം വികൃതമാകാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴറിയാം അകകാമ്പ് എന്താണെന്ന്. പിടിച്ചുകുലുക്കിയവരെയല്ല, ഇളകിമറിഞ്ഞപ്പോള്‍ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്.

കുലുക്കം ഇല്ലാതാക്കാനോ കുലുക്കിയവരെ അപ്രത്യക്ഷമാക്കാനോ നമുക്ക് കഴിയില്ല. ജീവിതം പ്രതിസന്ധിയിലാകുമ്പോഴറിയാം എന്തൊക്കെ തുളുമ്പി പുറത്തേക്ക് വരുന്നുണ്ട് എന്നത്! പുറത്തേക്ക് വമിക്കുന്നത് അശുദ്ധമാണെങ്കില്‍ നാം അകം വൃത്തിയാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: